വീണ്ടും തളിര്‍ക്കുന്ന കാലം
- Featured, LATEST NEWS, ഈസ്റ്റർ സ്പെഷ്യൽ
- April 19, 2025
സിസ്റ്റര്‍ എല്‍സി വടക്കേമുറി MSMI (സുപ്പീരിയര്‍ ജനറല്‍ എംഎസ്എംഐ) ”വിശ്വസ്തതയും സൗമ്യതയും കൊണ്ട് അവിടുന്ന് വിശുദ്ധീകരിച്ചു. എല്ലാ ജനതകളുടെയും ഇടയില്‍നിന്ന് അവനെ തിരഞ്ഞെടുത്തു”'(പ്രഭാ. 45:4). ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒന്നിന് മാത്രമേ മറ്റൊന്നിനെ ജ്വലിപ്പിക്കാന്‍ കഴിയൂ. സ്വയം ജ്വലിക്കുകയും മറ്റുള്ളവരെ ജ്വലിപ്പിക്കുകയും ചെയ്ത വ്യക്തിത്വത്തിന്റെ ഉടമയാണ് മോണ്‍. സി. ജെ. വര്ക്കിയച്ചന്. ഒറ്റനോട്ടത്തില്‍ അദ്ദേഹം സാധാരണ ഒരു വൈദികന് മാത്രമായിരുന്നു. എന്നാല്‍ മറ്റുള്ളവരെ ജ്വലിപ്പിക്കാന്‍ തക്കവിധത്തില്‍ അസാധാരണമായ പലതും അദ്ദേഹത്തില്‍ ഉണ്ടായിരുന്നു. ജ്വലിച്ചുയുരുന്ന ഒരു പ്രകാശഗോപുരം പോലെ ഉയര്ന്നുനില്ക്കുന്ന മോണ്‍.
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ ഇഫാക്കാര എന്നൊരു ഗ്രാമമുണ്ട്. ആഫ്രിക്കയില്‍ ഉണ്ടായിരുന്ന ഒരു വര്‍ഷം അവിടെ പോയപ്പോള്‍ മക്കാണ്ട എന്നൊരു മനുഷ്യനെ കണ്ടുമുട്ടി. ഏതാണ്ട് 60 വയസ് പ്രായമുള്ള ഒരാള്‍. മക്കാണ്ട ആ ഗ്രാമത്തിലേക്ക് എവിടെനിന്നു വന്നു എന്ന് ആര്‍ക്കുമറിയില്ല. അയാള്‍ക്ക് ഒരു പ്രത്യേകതയുണ്ട് സൈക്കിളിലാണ് സഞ്ചാരം. ആ സൈക്കിള്‍ ആണ് അദ്ദേഹത്തിന്റെ വീട്. സൈക്കിളില്‍ വസ്ത്രങ്ങളും ഭക്ഷണവും കുടിവെള്ളവുമുണ്ട്. മക്കാണ്ട അധികം സംസാരിക്കില്ല. ചെറിയ മൂളലുകള്‍ മാത്രം. ആംഗ്യങ്ങളിലൂടെ ആണ് കൂടുതലും സംസാരിക്കുന്നത്.
സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ പോസ്റ്ററില്‍ കുട്ടികളുടെ കൈപിടിച്ച് നടക്കുന്നതായി ആദ്യം ചിത്രീകരിച്ചിരുന്നത് രംഗണ്ണനെും അംബാനെയുമായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ആവേശം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ് രംഗണ്ണനും അംബാനും. യുവജനങ്ങളുടെ ഇടയിലെ ട്രെന്റിന്റെ ചുവടുപിടിച്ച് പുറത്തിറക്കിയ പോസ്റ്ററിലെ താരങ്ങള്‍ പക്ഷേ സിനിമയില്‍ കൊലപാതകമുള്‍പ്പടെയുള്ള എല്ലാ കുറ്റങ്ങളും ചെയ്യുന്ന ഗുണ്ടകളാണെന്നുള്ളതൊന്നും ശിശുക്ഷേമ വകുപ്പിന് പ്രശ്നമായില്ല. കാണുന്ന കാര്യങ്ങള്‍ അതേപടി അനുകരിക്കുന്ന കോപ്പി ക്യാറ്റ് പ്രവണതയുള്ള കുട്ടികളുടെ മാതൃകയായി ഇത്തരം കഥാപാത്രങ്ങളെ തിരഞ്ഞെടുത്തത് ശരിയല്ലെന്ന് കേരളത്തിലെ പ്രശസ്തനായ
തിരുവല്ല: 80,000 കുഞ്ഞുങ്ങള്‍ പിറന്നിതിന്റെ ആഹ്ലാദത്തിലാണ് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്. പ്രവര്‍ത്തനത്തിന്റെ 65-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ഇത്തരമൊരു അപൂര്‍വ നേട്ടം സ്വന്തമായത്. 1959 ഓഗസ്റ്റ് 23-നാണ് പുഷ്പഗിരി ആശുപത്രിയില്‍ ആദ്യ കുഞ്ഞ് പിറന്നത്. ഇക്കഴിഞ്ഞ ദിവസം പായിപ്പാട് സ്വദേശികളായ ജോഷി-മേഘ്ന ദമ്പതികള്‍ക്ക് പുഷ്പഗിരി മാതൃ-ശിശു സൗഹൃദ ആശുപത്രിയില്‍ വച്ച് ആണ്‍കുഞ്ഞ് പിറന്നപ്പോള്‍ ഇവിടെ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 80,000 മായി. പുഷ്പഗിരി ബേബീസിനായുള്ള പ്രത്യേക ചികിത്സാ പദ്ധതി ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍
കല്പറ്റ: ബാങ്കുകളുടെ ജപ്തി നടപടികള്‍ക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക, കാര്‍ഷിക വായ്പയുടെ പലിശ എഴുതി തള്ളുക, കര്‍ഷകര്‍ക്ക് പലിശരഹിത വായ്പകള്‍ അനുവദിക്കുക, കാര്‍ഷിക വായ്പകളുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുക, രാസവള സബ്സിഡി പുന:സ്ഥാപിക്കുക, വിളകള്‍ക്കു ന്യായവില ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കല്പറ്റ ലീഡ് ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തിയത്. കര്‍ഷക ജനതയുടെ ജീവിതം ദുഃസ്സഹമായിരിക്കുന്ന സാഹചര്യത്തിലും
കൊച്ചി: ‘നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍’ എന്ന വിഷയത്തില്‍ കെസിബിസി മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മീഡിയ കമ്മീഷന് മുതിര്‍ന്ന പൗരന്മാര്ക്കായി ഒരുക്കിയ സൗഹൃദ വേദിയായ മധുരം സായന്തനത്തിലെ അംഗങ്ങള്‍ക്കായാണ് ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്. പാലാരിവട്ടം പിഒസിയില്‍ നടന്ന സമ്മേളനത്തില്‍ കേരള പോലീസ് സൈബര്‍ ഡോം അസിസ്റ്റന്റ് കമാന്‍ഡര്‍ അഡ്വ. ജിന്‍സ് ടി. തോമസ് ക്ലാസെടുത്തു. ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴിയുള്ള തട്ടിപ്പ്, വീഡിയോ കോള്‍ വഴിയുള്ള
കാക്കനാട്: സഭയുടെ കൂട്ടായ്മയ്ക്കു ഭംഗംവരുത്തുന്ന രീതിയിലുള്ള പരസ്യപ്രസ്താവനകളില്‍നിന്ന് എല്ലാ വൈദികരും സമര്‍പ്പിതരും അല്മായരും വിട്ടുനില്‍ക്കണമെന്ന് സീറോമലബാര്‍ മെത്രാന് സിനഡ്. ജൂണ്‍ 14, 19 എന്നീ തീയതികളില്‍ ഓണ്‍ലൈനില്‍ നടന്ന സീറോമലബാര്‍ സഭയുടെ 32-ാമത് സിനഡിനെ തുടര്‍ന്ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാര്‍ റാഫേല്‍ തട്ടിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബോസ്കോ പുത്തൂരും സംയുക്തമായി പുറപ്പെടുവിച്ച സിനഡാനന്തര സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനഡ് തീരുമാനങ്ങള്‍ 1. റോമിലെ ഉന്നതാധികാരസമിതിയുടെ നിര്‍ദേശപ്രകാരം 2024 ജൂണ്‍
നന്മ ചെയ്യുവാനും മറ്റുള്ളവരെ ശുശ്രൂഷിക്കുവാനുമുള്ള സ്വാതന്ത്ര്യമാണ് പരിശുദ്ധാത്മാവ് നമുക്ക് നല്‍കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് പരിശുദ്ധാത്മാവും സഭയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രഭാഷണപരമ്പരയിലാണ് ആത്മാവ് നല്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് പാപ്പ വിശദീകരിച്ചത്. ”എവിടെ കര്‍ത്താവിന്റെ ആത്മാവുണ്ടോ, അവിടെ സ്വാതന്ത്ര്യമുണ്ട്”( 2 കൊറി. 3:17) എന്ന വചനത്തെ ആധാരമാക്കിയായിരുന്നു പാപ്പയുടെ പ്രഭാഷണം. കര്‍ത്താവിന്റെ ആത്മാവുള്ള വ്യക്തിയാണ് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനായ മനുഷ്യനും സ്വതന്ത്രനായ ക്രിസ്ത്യാനിയെന്നും പാപ്പ പറഞ്ഞു. സാധാരണ മനസിലാക്കുന്നതില്‍ നിന്നും വ്യത്യസ്തമായ സ്വാതന്ത്ര്യമാണിത്. ഒരാള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുവാനുള്ള സ്വാതന്ത്ര്യമല്ല,
Don’t want to skip an update or a post?