വീണ്ടും തളിര്ക്കുന്ന കാലം
- Featured, LATEST NEWS, ഈസ്റ്റർ സ്പെഷ്യൽ
- April 19, 2025
ഭരണങ്ങാനം: ഭരണങ്ങാനം അല്ഫോന്സാ തീര്ത്ഥാടനകേന്ദ്രത്തില് വിശുദ്ധ അല്ഫോന്സാമ്മയുടെ തിരുനാള് ജൂലൈ 19 മുതല് 28 വരെ ആഘോഷിക്കും. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും തദവസരത്തില് നടക്കും. സീറോ മലബാര് സഭ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്, കര്ദിനാള്മാരായ മാര് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മാര് ജോര്ജ് ആലഞ്ചേരി എന്നിവരും വിവിധ രൂപതകളിലെ 11 ബിഷപ്പുമാരും തിരുനാള്ദിവസങ്ങളില് വിശുദ്ധ കുര്ബാനയര്പ്പിച്ച് സന്ദേശം നല്കും. 19 മുതല് 27 വരെ എല്ലാ ദിവസവും വൈകുന്നേരം 6.15-ന്
തൃശൂര്: സുരേഷ് ഗോപി തൃശൂര് ലോക്സഭാ മണ്ഡലത്തില് വിജയിച്ചതിനെ തുടര്ന്ന് ക്രൈസ്തവ സമുദായത്തിനുനേരെ ഉയര്ന്നുവരുന്ന ആരോപണങ്ങള്ക്കെതിരെ തൃശൂര് അതിരൂപത രംഗത്ത്. ആരോപണങ്ങള് അടിസ്ഥാനരഹിതമെന്നും അവയെ അര്ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും അതിരൂപത. അനര്ഹമായ നേട്ടങ്ങള്ക്കുവേണ്ടി അതിരൂപതാനേതൃത്വം ഒരു പ്രത്യേക രാഷ്ട്രീയ പാര്ട്ടിയെ പിന്തുണച്ചുവെന്ന ആരോപണം വേദനാജനകമാണെന്നു ഭാരവാഹികള് പത്രസമ്മേളനത്തില് പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ മതനിരപേക്ഷമൂല്യങ്ങളെയും വിലമതിക്കുന്നവരും ദൈവവിശ്വാസവും ന്യൂനപക്ഷ അവകാശങ്ങളും മാനിക്കുന്നവരുമായ രാഷ്ട്രീയകക്ഷികളെയും നേതാക്കളെയും അംഗീകരിക്കണമെന്നത് അതിരൂപത എക്കാലത്തും സ്വീകരിച്ചുവന്നിട്ടുള്ള ശക്തമായ നിലപാടാണ്. ഇക്കാര്യങ്ങള് ഫെബ്രുവരി 25-ന്
ഭരണങ്ങാനം: രാജ്യം കൈവരിക്കുന്ന നേട്ടങ്ങള് തകര്ത്തെറിയാന് ലഹരിക്ക് കഴിയുമെന്ന് കേരള നിയമസഭാ മുന്സ്പീക്കര് വി.എം. സുധീരന്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെസിബിസി മദ്യവിരുദ്ധ സമിതി പാലായുടെ ആഭിമുഖ്യത്തില് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളില് സംഘടിപ്പിച്ച ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം. ലഹരിവിരുദ്ധ ദിനം പൊതുസമൂഹത്തിന് മാത്രമല്ല ഭരണാധികാരികള്ക്കും ശക്തമായ സന്ദേശമാണ് നല്കുന്നതെന്ന് വി.എം സുധീരന് പറഞ്ഞു. ലഹരിവിരുദ്ധ ദിനം കൊണ്ടാടുമ്പോള് നാനാവിധത്തിലുള്ള ലഹരിയുടെ ലഭ്യതകുറച്ചുകൊണ്ടു വരികയെന്നത് ഭരണാധികാരികളുടെ ചുമതലയാണ്. നിര്ഭാഗ്യവശാല്
തിരുവനന്തപുരം: ദേശീയ അന്തര്ദേശീയ തലങ്ങളിലെ വ്യവസായ- സാങ്കേതിക സ്ഥാപനങ്ങളുമായി തൊഴില്, വിദ്യാഭ്യാസം, ഇന്റേണ്ഷിപ്പ് എന്നീ തലങ്ങളില് സഹകരണം ഊര്ജിതമാക്കുവാനുള്ള നൂതന പദ്ധതികള് നടപ്പിലാക്കുമെന്ന് കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്. സംസ്ഥാന സര്ക്കാരിന്റെയും സാങ്കേതിക യൂണിവേഴ്സിറ്റിയുടെയും പിന്തുണയോടെ കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്റെ കീഴിലുള്ള 14 എഞ്ചിനീയറിംഗ് കോളജുകളിലും ഇതിനായി ഇന്ഡസ്ട്രിയല് റിലേഷന്സ് സെല്ലുകള് ആരംഭിക്കുകയും നിലവിലുള്ളവ വിപുലീകരിക്കുകയും ചെയ്യും. ദേശീയ രാജാന്തര തലങ്ങളില് സാങ്കേതിക മേഖലയില് തൊഴിലവസരങ്ങള് നേടിയെടുക്കുവാന് വിദ്യാര്ത്ഥികള്ക്ക് ഈ പദ്ധതികളിലൂടെ കൂടുതല്
വത്തിക്കാന് സിറ്റി: ഇന്നത്തെ ലോകത്തില് സ്ത്രീകള് മികച്ച നേതാക്കളാണെന്നും കൂട്ടായ്മ സൃഷ്ടിക്കുന്നതില് സ്ത്രീകള് പുഷന്മാരേക്കാള് മുന്നിലാണെന്നും ഫ്രാന്സിസ് മാര്പാപ്പ. സര്വകലാശാല വിദ്യാര്ത്ഥികളുമായി ഓണ്ലൈനായി നടത്തിയ ചോദ്യോത്തര സംവാദത്തിലാണ് പാപ്പ ഈ പരാമര്ശം നടത്തിയത്. അമ്മയാകുവാനുള്ള സ്ത്രീയുടെ കഴിവ് കൂടുതല് ക്രിയാത്മകമായി പ്രവര്ത്തിക്കുവാനുള്ള അവസരം സ്ത്രീകള്ക്ക് ലഭ്യമാക്കുന്നുണ്ടെന്നും അത് പ്രധാനപ്പെട്ട കാര്യമാണെന്നും പാപ്പ പറഞ്ഞു. ലയോള സര്വകലാശാലയുടെ നേതൃത്വത്തില് ‘ബില്ഡിംഗ് ബ്രിഡ്ജസ്’ പദ്ധതിയുടെ ഭാഗമായാണ് ഏഷ്യ പസഫിക്ക് മേഖലയില് നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്ത്ഥികള്ക്ക് ഫ്രാന്സിസ് മാര്പാപ്പയുമായി ഒരുമണിക്കൂര് സംവദിക്കുവാനുള്ള
കാക്കനാട്: ജൂലൈ മൂന്നിന് നടത്താന് നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകള് മാറ്റിവയ്ക്കണമെന്ന് സീറോ മലബാര് യൂത്ത് മൂവ്മെന്റ്. സീറോ മലബാര് ക്രിസ്ത്യാനികളെ സംബന്ധിച്ച് വളരെയേറെ ചരിത്രപ്രാധാന്യമര്ഹിക്കുന്ന ദിവസമാണ് ജൂലൈ മൂന്ന് ദുക്റാന. മാര്ത്തോമാ ക്രൈസ്തവ സഭകളുടെ സ്ഥാപകനായ വി. തോമാശ്ലീഹയുടെ ഓര്മ്മ തിരുനാള് കൊണ്ടാടുന്ന ദിവസം ക്രിസ്ത്യന് മാനേജ്മെന്റ് സ്ഥാപനങ്ങള് അവധി ദിവസമായി പ്രഖ്യാപിക്കുകയും അതിന് പകരമായി ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കുകയുമായിരുന്നു ചെയ്തിരുന്നത്. എന്നാല് ഈ വരുന്ന ജൂലൈ മൂന്ന് ബുധനാഴ്ച അഫിലിയേറ്റഡ് കോളേജുകളില്
വത്തിക്കാന് സിറ്റി: ബനഡിക്ട് 16ാമന് മാര്പാപ്പയുടെ സെക്രട്ടറിയായിരുന്ന ആര്ച്ചുബിഷപ് ജോര്ജ് ഗനസ്വിനെ ബാള്ട്ടിക്ക് രാജ്യങ്ങളായ ലിത്വാനിയ, എസ്തോണിയ, ലാത്വിയ എന്നിവയുടെ അപ്പസ്തോലിക്ക് ന്യൂണ്ഷ്യോ ആയി ഫ്രാന്സിസ് മാര്പാപ്പ നിയമിച്ചു. ബനഡിക്ട് 16 ാമന് മാര്പാപ്പയുടെ മരണശേഷം ജര്മനിയിലേക്ക് മടങ്ങിയ ആര്ച്ചുബിഷപ് നിലവില് ഔദ്യോഗിക ഉത്തരവാദിത്വങ്ങളൊന്നും വഹിക്കുന്നുണ്ടായിരുന്നില്ല. ജര്മനിയിലെ ബ്ലാക്ക് ഫോറസ്റ്റ് പ്രദേശത്ത് ഒരു ഇരുമ്പു പണിക്കാരന്റെ മകനായാണ് ഗനസ്വിന്റെ ജനനം. 1984ല് പൗരോഹിത്യം സ്വീകരിച്ച ഗനസ്വിന് മ്യൂണിച്ചിലെ ലുഡ്വിഗ്-മാക്സ്മില്യന് സര്വകലാശാലയില് കാനന് നിയമത്തില് നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി.
ബാള്ട്ടിമോര്: അമേരിക്കയിലെ സെന്റ് അല്ഫോന്സ സീറോ മലബാര് കാത്തോലിക്ക ദൈവാലയ സ്ഥാപനത്തിന്റെ ദശാബ്ദി ആഘോഷിച്ചു. മാര്ത്തോമാ ശ്ലീഹായുടെ പ്രേഷിത ചൈതന്യത്താല് ക്രിസ്തു ശിഷ്യരായി തീര്ന്ന നസ്രാണി മക്കള് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് ഒരുമയോടെ അമേരിക്കയിലെ ബാള്ട്ടിമോറില് ഒന്നിച്ചുകൂടി വിശുദ്ധ അല്ഫോന്സായുടെ നാമധേയത്തിലുള്ള സീറോ മലബാര് കാത്തോലിക്കാ ദൈവാലയത്തിന് 2014 -ലാണ് രൂപം നല്കിയത്. ക്രൈസ്തവ പാരമ്പര്യത്തിന്റെ ഈറ്റില്ലമായ കേരളക്കരയില് നിന്നുള്ള മുതിര്ന്ന തലമുറയും അമേരിക്കയിലുള്ള ഇളം തലമുറയും ഒരുമയോടെ അണിചേര്ന്ന് പത്തു വര്ഷത്തിന്റെ നിറവില് നില്ക്കുന്ന ദൈവാലയത്തിലെ
Don’t want to skip an update or a post?