Follow Us On

18

October

2024

Friday

  • നഷ്ടത്തിലായ റബറിനൊപ്പം കാപ്പി കൃഷി ചെയ്ത്  ലാഭംകൊയ്ത കര്‍ഷകന് സംസ്ഥാന അവാര്‍ഡ്‌

    നഷ്ടത്തിലായ റബറിനൊപ്പം കാപ്പി കൃഷി ചെയ്ത് ലാഭംകൊയ്ത കര്‍ഷകന് സംസ്ഥാന അവാര്‍ഡ്‌0

    പുല്‍പ്പള്ളി: നഷ്ടത്തിലായ തന്റെ റബര്‍ തോട്ടത്തില്‍ റബറിനൊപ്പം കാപ്പിച്ചെടികള്‍ നട്ട് ലാഭം നേടിയതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് പുല്‍പ്പള്ളിയിലെ കര്‍ഷകനായ റോയി ആന്റണി. നൂതനമായ കൃഷിരീതികളിലൂടെ ശ്രദ്ധേയനായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ യുവകര്‍ഷകന്‍ ശശിമല, കവളക്കാട്ട് റോയി ആന്റണിക്ക് സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ കര്‍ഷകോത്തമ അവാര്‍ഡ്. രണ്ടു ലക്ഷം രൂപയും ട്രോഫിയുമടങ്ങുന്നതാണ് അവാര്‍ഡ്. വളരെ ക്കാലത്തെ നിരീക്ഷണങ്ങളിലൂടെ പരമ്പരാഗത കൃഷിരീതികളില്‍നിന്ന് മാറിയുള്ള പരീക്ഷണങ്ങളും പുതുരീതികളുമാണ് റോയിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ബഹുവിളകൃഷിയില്‍ റോയി നടത്തിയ വിപ്ലവ കരമായ പരീക്ഷണരീതികള്‍

  • ക്രൈസ്തവ യുവത്വം  നിര്‍ണായക ശക്തിയാകണം

    ക്രൈസ്തവ യുവത്വം നിര്‍ണായക ശക്തിയാകണം0

    ഡോ. ജോബിന്‍ എസ്. കൊട്ടാരം (നാല്‍പത്തിയാറോളം പുസ്തകങ്ങളുടെ രചയിതാവാണ് എഴുത്തുകാരനും കോളമിസ്റ്റും പ്രഭാഷകനുമായ ലേഖകന്‍). 2023 ഏപ്രില്‍ മാസത്തില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി. അര്‍ധവാര്‍ഷിക കണക്കുപ്രകാരം ചൈനയിലെ ജനസംഖ്യ 142.57 കോടിയാണെങ്കില്‍ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടിയാണ്. നമ്മുടെ ജനസംഖ്യയുടെ 68 ശതമാനവും 15 മുതല്‍ 64 വയസുവരെയുള്ളവരാണെന്നുള്ളതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. 15 വയസില്‍ താഴെയുള്ളവര്‍ 26 ശതമാനമാണെങ്കില്‍ കേവലം ഏഴുശതമാനം മാത്രമാണ് 65 വയസിനു മുകളില്‍

  • ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ തടയാൻ തുർക്കിയിൽ ഇസ്ലാമിസ്റ്റ് പാർട്ടികളുടെ കാംപെയ്ൻ

    ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ തടയാൻ തുർക്കിയിൽ ഇസ്ലാമിസ്റ്റ് പാർട്ടികളുടെ കാംപെയ്ൻ0

    ഇസ്താംബുൾ: തുർക്കിയിൽ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ തടയാൻ ഇസ്ലാമിസ്റ്റ് പാർട്ടികളുടെ കാംപെയിൻ. ഇസ്താംബുളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റ് ആഗസ്റ്റ്15ന് ട്രാബ്‌സോണിലെ ചരിത്രപ്രസിദ്ധമായ സുമേലാ മൊണാസ്ട്രിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന തിരുനാൾ തടയാനാണ് ദേശീയ ഇസ്ലാമിസ്റ്റ് പാർട്ടികൾ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. പ്രചാരണത്തിന് നേതൃത്വം നൽകുന്നത് തുർക്കി പ്രസിഡന്റ് തയിബ് എർദോഗന്റെ അടുത്ത സുഹൃത്തുക്കളാണെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ 1,600 വർഷം പഴക്കമുള്ള ട്രാബ്‌സോണിലെ സുമേല മൊണാസ്ട്രിയിലെ ആഘോഷങ്ങൾ റദ്ദാക്കാൻ ദേശീയവാദികളും ഇസ്ലാമിക

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

  • ”ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാൽ കൊല്ലപ്പെടേണ്ടി വന്നാലും ഞാൻ ക്രിസ്തുവിനെ ഉപേക്ഷിക്കില്ല”; ആർച്ച്ബിഷപ്പ് ജാക്കസ് ഇന്നും മറന്നിട്ടില്ല ആ ദൃഢനിശ്ചയം

    ”ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാൽ കൊല്ലപ്പെടേണ്ടി വന്നാലും ഞാൻ ക്രിസ്തുവിനെ ഉപേക്ഷിക്കില്ല”; ആർച്ച്ബിഷപ്പ് ജാക്കസ് ഇന്നും മറന്നിട്ടില്ല ആ ദൃഢനിശ്ചയം0

    ക്രിസ്തുവിനെ തള്ളിപ്പറയണം, അല്ലെങ്കിൽ മരിക്കണം! ആരുമൊന്ന് പതറുമെങ്കിലും സെമിനാരിക്കാരനായ ജാക്കസ് മുറാദ് തിരഞ്ഞെടുത്തത് മരണത്തിലേക്കുള്ള പാത. പക്ഷേ, അവിടെ സംഭവിച്ചത് ഒരു അത്ഭുതമാണ്. ആ സെമിനാരിക്കാരനാണ് ഇന്നത്തെ സിറിയൻ ആർച്ച്ബിഷപ്പ് ജാക്കസ് മുറാദ്. സിറിയയിലെ ഹോംസ് ആർച്ച്ബിഷപ്പ് ജാക്കസ് മുറാദിന് ആ ദിനങ്ങൾ ഇപ്പോഴും മറക്കാനാവുന്നില്ല. ഓർമയിലിപ്പോഴും, തന്റെ കഴുത്തിനോട് വാൾ ചേർത്തുവെച്ച് നിൽക്കുന്ന തീവ്രവാദിയുടെ മുഖമാണ്. അവന്റെ വാക്കുകൾ ചുട്ടുപഴുത്ത ഈയം പോലെ പൊള്ളിക്കുന്നതും. എന്താണ് തങ്ങൾ ചെയ്യുന്നതെന്നറിയാത്ത ഒരുകൂട്ടം മനുഷ്യർ മാത്രമായിരുന്നു അവർ. അവരുടെ

  • ഇങ്ങനെയാണ് സുഹൃത്തേ   ഇവിടുത്തെ കാര്യങ്ങള്‍

    ഇങ്ങനെയാണ് സുഹൃത്തേ ഇവിടുത്തെ കാര്യങ്ങള്‍0

     ജയ്‌മോന്‍ കുമരകം സംസ്‌കാരത്തിന്റെ ഭാഗമാണ് ഭക്ഷണവും ആചാരങ്ങളും ആഘോഷങ്ങളുമെല്ലാം. ഓരോ നാട്ടിലും വ്യത്യാസപ്പെട്ടിരിക്കുന്ന ഇതിലെ ചില വിചിത്രശൈലികള്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. അത്തരം ചില കൗതുക കാഴ്ചകള്‍ മാത്രം കുറിക്കാം. ടിബറ്റിലെ കോഡ്ഗാര്‍ വനപ്രദേശത്തുള്ള ജിപ്‌സികള്‍ അതിഥികളെ സല്‍ക്കരിക്കുന്ന രീതി വിചിത്രമാണ്. നമ്മുടെ നാട്ടില്‍ അതിഥിയായി എത്തുന്ന വ്യക്തിക്ക് വിശിഷ്ടഭോജ്യങ്ങള്‍ നല്‍കി നാം സ്വീകരിക്കാറില്ലേ? ഇതുപോലെയാണ് ജിപ്‌സികള്‍ അവരുടെ അതിഥികളെ സ്വീകരിക്കുന്നതും. പക്ഷേ രണ്ടും രണ്ടു തരത്തിലാണെന്നുമാത്രം. ജിപ്‌സികള്‍ അതിഥിയായി എത്തുന്നവര്‍ക്ക് ആദ്യം ഉപ്പുചേര്‍ത്ത ചായയും യവംകൊണ്ടുണ്ടാക്കിയ കഞ്ഞിയും

  • ‘മദ്യരഹിത’ കേരളത്തിലെ  വിസ്മയ കാഴ്ചകള്‍

    ‘മദ്യരഹിത’ കേരളത്തിലെ വിസ്മയ കാഴ്ചകള്‍0

    അഡ്വ. ചാര്‍ളി പോള്‍  (ലേഖകന്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന വക്താവാണ്). ‘മദ്യരഹിത കേരള’മാണ്  ഇടതുമുന്നണി സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് പറയുമ്പോഴും സര്‍ക്കാരിന്റെ നടപടികളെല്ലാം ‘മദ്യ’കേരളം സൃഷ്ടിക്കാന്‍ ഉതകുന്നതാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വാഗ്ദാനം ഇങ്ങനെയായിരുന്നു: ”മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി  സ്വീകരിക്കുക. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. അതിവിപുലമായ ജനകീയ ബോധവത്ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും.” സമാനമായ വാഗ്ദാനം 2016-ലെ പ്രകടനപത്രികയിലും കാണാം. എന്നാല്‍

  • കര്‍ഷക ദ്രോഹങ്ങള്‍ക്കെതിരെ പട്ടിണി സമരം

    കര്‍ഷക ദ്രോഹങ്ങള്‍ക്കെതിരെ പട്ടിണി സമരം0

    കോട്ടയം: സര്‍ക്കാര്‍ സംവിധാനങ്ങളുടെ കര്‍ഷകദ്രോഹ സമീപനങ്ങള്‍ക്കെതിരെ പട്ടിണി സമരവുമായി കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) 100 കേന്ദ്രങ്ങളില്‍ വിവിധ കര്‍ഷക സംഘടനകള്‍ പട്ടിണിസമരം നടത്തി കര്‍ഷകദിനം കരിദിനമായി പ്രതിഷേധിക്കും. സംസ്ഥാനതല പട്ടിണിസമരം ആലപ്പുഴ കളക്ട്രേറ്റ് പടിക്കല്‍ ഓഗസ്റ്റ് 17ന് രാവിലെ 10ന് ആരംഭിക്കും. പട്ടിണിസമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലാ കളക്ടര്‍മാര്‍ മുഖേന പ്രാദേശിക കാര്‍ഷിക വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘും വിവിധ കര്‍ഷക സംഘടനകളും

Latest Posts

Don’t want to skip an update or a post?