Follow Us On

18

October

2024

Friday

  • മണിപ്പൂരില്‍  കണ്ട യാഥാര്‍ത്ഥ്യങ്ങള്‍

    മണിപ്പൂരില്‍ കണ്ട യാഥാര്‍ത്ഥ്യങ്ങള്‍0

    ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് (സിബിസിഐ പ്രസിഡന്റ്) 2023 മെയ് മൂന്നിന് തുടങ്ങി ഇപ്പോഴും കെട്ടടങ്ങാതെ കനലുകളായി ജ്വലിച്ചു നില്ക്കുന്ന മണിപ്പൂരിലെ കലാപത്തില്‍ സഹിക്കുന്ന ജനങ്ങളെ ആശ്വസിപ്പിക്കുന്നതിനും ഭാരതസഭ കാരിത്താസ് ഇന്ത്യയിലൂടെയും സിആര്‍എസിയിലൂടെയും ചെയ്ത സേവനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ഇനി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അന്വേഷിക്കുന്നതിനുമായാണ് മണിപ്പൂരില്‍ ജൂലൈ 23-24 തീയതികളില്‍ സന്ദര്‍ശനം നടത്തിയത്. സിബിസിഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. ജര്‍വിസ് ഡിസൂസയും കാരിത്താസ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലിയും എന്നോടൊപ്പം ഉണ്ടായിരുന്നു. ഇംഫാലിലെ ആര്‍ച്ചുബിഷപ്‌സ്

  • സെപ്റ്റംബര്‍ എട്ടിന് പാലക്കാട് രൂപതയുടെ  സുവര്‍ണജൂബിലി ഉദ്ഘാടനം ചെയ്യും

    സെപ്റ്റംബര്‍ എട്ടിന് പാലക്കാട് രൂപതയുടെ സുവര്‍ണജൂബിലി ഉദ്ഘാടനം ചെയ്യും0

    പാലക്കാട്: സെപ്റ്റംബര്‍ എട്ടിന് പാലക്കാട് രൂപതയുടെ സുവര്‍ണ ജൂബിലി വര്‍ഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. രൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്ന എഴുപത്തിയഞ്ചാമത് പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കലാണ് ഇക്കാര്യം അറിയിച്ചത്. രൂപതയിലെ 11 ഫൊറോനകളില്‍ നിന്നായി 100 ലേറെ പേര്‍ കൗണ്‍സിലില്‍ പങ്കെടുത്തു. മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. രൂപത ഒരു കുടുംബം എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ഉയരാന്‍ ജൂബിലി വര്‍ഷത്തില്‍ രൂപതക്ക് കഴിയട്ടെ എന്ന് മാര്‍ കൊച്ചുപുരക്കല്‍ ആശംസിച്ചു. ജൂബിലി വര്‍ഷം

  • പ്രസിഡന്റിന് ഭീമ ഹര്‍ജി നല്‍കി

    പ്രസിഡന്റിന് ഭീമ ഹര്‍ജി നല്‍കി0

    ബംഗളൂരു: മണിപ്പൂരിലെ ക്രമസമാധാന പ്രശ്‌നത്തില്‍ ഇടപെടമമെന്ന് ആവശ്യപ്പെട്ട് ബംഗളൂരുവിലെ 3200 ലധികം ആളുകള്‍ ഒപ്പിട്ട മെമ്മോറാണ്ടം രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന സംഘടനയാണ് മെമ്മോറാണ്ടം സമര്‍പ്പിച്ചത്. മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ചവരില്‍ പ്രമുഖ വിദ്യാഭ്യാസപ്രവര്‍ത്തകരും കലാകാരന്മാരും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. രാജ്യത്തെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തക്കൊണ്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്നും അക്രമങ്ങളില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും പ്രത്യേകിച്ചും ലൈംഗീകാതിക്രമം നേരിട്ട് മാനസികവും ശാരീരികവുമായ വേദനയിലൂടെ കടന്നുപോകുന്ന കുക്കി വനിതകളെ

  • കത്തോലിക്കാ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ ഭീതിയില്‍

    കത്തോലിക്കാ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ ഭീതിയില്‍0

    ഭോപ്പാല്‍: മധ്യപ്രേദേശിലെ ജാബുവയില്‍ കാത്തലിക് മിഷന്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ റെയ്ഡ് നടത്തി മതപരിവര്‍ത്തനമാരോപിച്ച് മധ്യപ്രദേശിലെ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ടീം പിടിച്ചുകൊണ്ടുപോയ കുട്ടികള്‍ ഇപ്പോള്‍ ഭയാശങ്കയില്‍. രണ്ട് പെണ്‍കുട്ടികളെ ജൂലൈ അവസാനവാരം വിട്ടയച്ചു. ഒരു പെണ്‍കുട്ടിയെ നേരത്തെ വിട്ടയച്ചിരുന്നു. ജാബുവ ഡിസ്ട്രിക്റ്റ് ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഹോസ്റ്റലില്‍ താമസിപ്പിച്ച തങ്ങളോട് തടവുകാരോടെന്നപോലെയാണ് പെരുമാറിയതെന്ന് കുട്ടികള്‍ പറഞ്ഞു. രാജസ്ഥാനില്‍നിന്നുള്ള കുട്ടികള്‍ മധ്യപ്രദേശിലെ ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്നു. തങ്ങള്‍ കാത്തലിക് മിഷന്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ എത്തിയത്

  • ജാര്‍ഖണ്ഡില്‍ മനുഷ്യചങ്ങല തീര്‍ത്തു

    ജാര്‍ഖണ്ഡില്‍ മനുഷ്യചങ്ങല തീര്‍ത്തു0

    റാഞ്ചി: ജാര്‍ഖണ്ഡിലെ വിവിധ സഭാംഗങ്ങളും കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യയും ചേര്‍ന്ന് മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി മനുഷ്യചങ്ങലയും പ്രാര്‍ത്ഥനയോഗവും സംഘടിപ്പിച്ചു. ബാനറുകളും പ്ലാക്കാര്‍ഡുകളും കൈകളിലേന്തി റോഡ് സൈഡില്‍ പതിനായിരത്തിലധികം ആളുകള്‍ നിരന്നു. റാഞ്ചി ആര്‍ച്ചുബിഷപ് ഫെലിക്‌സ് ടോപ്പോ മനുഷ്യചങ്ങലയ്ക്കും പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി. സഹായ മെത്രാന്‍ തിയോഡോര്‍ മസ്‌ക്രറിനസും വിവിധ ക്രൈസ്തവസഭാ നേതാക്കളുമടക്കം നിരവധിപേര്‍ അണിചേര്‍ന്നു. റാഞ്ചി കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥനയോഗത്തിന് റാഞ്ചിയിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഡയറക്ടര്‍ ഫാ. ജോസഫ് മരിയാനൂസ് കുജൂര്‍

  • ‘മണിപ്പൂരിലെ പീഡിതര്‍ക്ക് നീതി വൈകിക്കരുത് ‘

    ‘മണിപ്പൂരിലെ പീഡിതര്‍ക്ക് നീതി വൈകിക്കരുത് ‘0

    ബംഗളൂരു: മണിപ്പൂരിലെ കൊടിയ പീഡനങ്ങള്‍ക്കിരയായ വനിതകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബംഗളൂരുവിലെ കത്തോലിക്ക വനിതാ പ്രവര്‍ത്തകര്‍ തിരികൊളുത്തി പ്രകടനം നടത്തി. ബംഗളൂരുവിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലിനുമുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധറാലിയിലും സമ്മേളനത്തിലും ആയിരത്തോളം വനിതകള്‍ പങ്കെടുത്തു. മണിപ്പൂരിലെ വനിതകളുടെ അന്തസും ജീവനും സംരക്ഷിക്കൂ എന്ന പ്ലാക്കാര്‍ഡുകളുമേന്തിയാണ് റാലിയില്‍ ആളുകള്‍ പങ്കെടുത്തത്. നാം വ്യത്യസ്തരും അവകാശങ്ങളില്‍ വ്യത്യസ്തരുമായിരിക്കാം പക്ഷേ സ്ത്രീകളുടെ അന്തസ് കാത്തുസൂക്ഷിക്കുക തന്നെ വേണമെന്ന് ബംഗളൂരു അതിരൂപതയിലെ വനിതാകമ്മീഷന്‍ സെക്രട്ടറി പ്രിയ ഫ്രാന്‍സിസ് പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ

  • കെഎസ്ഇബിയുടെ ക്രൂരതയ്ക്ക് മന്ത്രിമാര്‍ മാപ്പുപറഞ്ഞ് നഷ്ടപരിഹാരം നല്‍കണം

    കെഎസ്ഇബിയുടെ ക്രൂരതയ്ക്ക് മന്ത്രിമാര്‍ മാപ്പുപറഞ്ഞ് നഷ്ടപരിഹാരം നല്‍കണം0

    കൊച്ചി: കെഎസ്ഇബിയുടെ കര്‍ഷക ക്രൂരതയ്ക്ക് വൈദ്യുതി, കൃഷി മന്ത്രിമാര്‍ പരസ്യമായി മാപ്പുപറയുകയും കര്‍ഷകന് നഷ്ടപരിഹാരം നല്‍കുകയും വേണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക സമീപനത്തിന്റെ യഥാര്‍ത്ഥ മുഖമാണ് മുവാറ്റുപുഴയ്ക്കടുത്ത് വാഴകൃഷി നശിപ്പിച്ച കെഎസ്ഇബി ഉദ്യോഗസ്ഥരിലൂടെ പുറത്തുവന്നത്. കര്‍ഷകനെയും കാര്‍ഷികമേഖലയെയും നിരന്തരം കുരുതികൊടുക്കുന്ന സര്‍ക്കാരിനെങ്ങനെ ചിങ്ങം ഒന്നിന് കര്‍ഷകദിനമാചരിക്കാനാവും. ഇതര സംസ്ഥാനങ്ങള്‍ കര്‍ഷകര്‍ക്ക് വൈദ്യുതി സൗജന്യമായി നല്‍കുമ്പോള്‍ കേരളത്തിന്റെ വൈദ്യുതി വകുപ്പ് കൃഷി നശിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന്

  • മണിപ്പൂരിന് ഐകദാര്‍ഢ്യവുമായി കെസിവൈഎം

    മണിപ്പൂരിന് ഐകദാര്‍ഢ്യവുമായി കെസിവൈഎം0

     ചെറുതോണി: മണിപ്പൂര്‍ കലാപത്തിലെ ഇരകള്‍ക്ക് ഐകദാര്‍ഢ്യവും ഭരണകൂടത്തിനെതിരെ കടുത്ത പ്രതിഷേധവുമായി കെസിവൈഎം ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. സമാപന സമ്മേളനം ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മണിപ്പൂരില്‍ കലാപത്തിനിരയായവരുടെ പുനര ധിവാസം നമ്മുടെ ലക്ഷ്യമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ നടന്നത് സമാന തകള്‍ ഇല്ലാത്ത കലാപമാണ്. നൂറുകണക്കിനാ ളുകള്‍ക്ക് വീടുകളും സ്വത്തുവകകളും നഷ്ടപ്പെട്ടിട്ടു ണ്ട്. അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള കടമ നമുക്കുണ്ടെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ഓര്‍മിപ്പിച്ചു.

Latest Posts

Don’t want to skip an update or a post?