ഡിസംബര് മുതല് പാപ്പയുടെ ജനറല് ഓഡിയന്സിന്റെ ചൈനീസ് പരിഭാഷ ലഭ്യമാക്കും
- Featured, LATEST NEWS, VATICAN
- November 29, 2024
നവാഗതരായ ആന്റോ ജോസ് പെരേരയും, എബി ട്രീസ പോളും ചേര്ന്ന് സംവിധാനം ചെയ്ത്, സാന്ദ്ര തോമസ് നിര്മ്മിച്ച ചലച്ചിത്രമാണ് ‘ലിറ്റില് ഹാര്ട്ട്സ്.’ മലയാള മാധ്യമങ്ങളും യൂട്യൂബര്മാരും പൊതുവെ മികച്ച സൃഷ്ടി എന്ന് വാഴ്ത്തുമ്പോഴും ദി ഹിന്ദു, ന്യൂ ഇന്ത്യന് എക്സ്പ്രസ് തുടങ്ങിയ ദേശീയ മാധ്യമങ്ങള് ‘പാതി വെന്ത വിഭവം’ എന്ന രീതിയില് ശരാശരിയില് താഴെ നില്ക്കുന്ന ഒന്നായാണ് ഈ ചലച്ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സാധാരണ പ്രേക്ഷകര് ഏറ്റെടുക്കാനിടയില്ലാത്ത ഒരു ചലച്ചിത്രമായാണ് പൊതുവെയുള്ള നിഷ്പക്ഷ വിലയിരുത്തലുകള്. എന്നിരുന്നാലും, കുറച്ചുകാലമായി മലയാള
വത്തിക്കാന് സിറ്റി: നിങ്ങള് യഥാര്ത്ഥത്തില് സ്വതന്ത്രനാണോ? നിങ്ങള് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പരിതസ്ഥിതികളില്, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന് നിങ്ങള്ക്ക് കഴിയുന്നുണ്ടോ? അതോ, പണം, അധികാരം, വിജയിക്കാനുള്ള വ്യഗ്രത തുടങ്ങിയവയുടെ തടവിലാണോ നിങ്ങള്? ത്രികാലജപ പ്രാര്ത്ഥനയോടനുബന്ധിച്ച് നടത്തിയ വിചിന്തനത്തില് ഫ്രാന്സിസ് പാപ്പാ ചോദിച്ച ചോദ്യമാണിത്. ക്രിസ്തുവിനെപ്പോലെ സ്വതന്ത്രനാണോ അതോ ലൗകികതയുടെ തടവിലാണോ എന്ന് സ്വയം ചിന്തിക്കാന് പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ദൈവത്തെ സമീപിക്കുന്നതില് നിന്ന് തടയുന്ന എല്ലാറ്റിനെയും ഒഴിവാക്കാന് പാപ്പാ ആഹ്വാനം ചെയ്തു. യേശു സമ്പത്തിന്റെ കാര്യത്തില്
മൊസൂള്: മൊസൂളിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശം നടന്ന് പത്ത് വര്ഷം പിന്നിടുമ്പോഴും പ്രദേശത്തെ ക്രൈസ്തവരുടെ സ്ഥിതി ഏറെ ദയനീയമാണെന്ന് അല്കോഷിലെ കല്ദായ ബിഷപ് പോള് താബിറ്റ് മെക്കോ. 2014 ജൂണ് 10-നാണ് ഐസിസ് ജിഹാദിസ്റ്റുകള് ഇറാഖി നഗരമായ മൊസൂളില് ആദ്യമായി കരിങ്കൊടി ഉയര്ത്തിയത്. ജിഹാദികളുടെ വരവിന് മുമ്പ് മൊസൂളില് 1200 ക്രിസ്ത്യന് കുടുംബങ്ങളെങ്കിലും താമസിച്ചിരുന്നു. 2017-ല് മൊസൂള് ഇസ്ലാമിക് സ്റ്റേറ്റ് കീഴടക്കി. എങ്കിലും മാസങ്ങള് നീണ്ടുനിന്ന സൈനിക ഇടപെടലുകളിലൂടെ മൊസൂളിലെ ജിഹാദി ഭരണം അവസാനിപ്പിച്ചു. ലോകത്തിലെ ഏറ്റവും
ചെറുതോണി: സീറോ മലബാര് സഭയുടെ യുവജന സംഘടനയായ എസ്എംവൈഎം ന്റെ സംസ്ഥാനതല തിരഞ്ഞെടുപ്പില് ഇടുക്കി രൂപതയില് നിന്നുള്ള അലക്സ് തോമസ് പുളിമൂട്ടില് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കെസിബിസി യുവജന കമ്മീഷന് ചെയര്മാന് ബിഷപ് മാര് ജോസഫ് പണ്ടാരശേരിയുടെയും എസ്എംവൈഎം ഗ്ലോബല് ഡയറക്ടര് ഫാ. ജേക്കബ് ചക്കാത്രയുടെയും ഗ്ലോബല് പ്രസിഡന്റ അഡ്വ. സാം സണ്ണിയുടെയും നേതൃത്വത്തില് എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു തിഞ്ഞെടുപ്പ് നടന്നത്. ഇടുക്കി രൂപതയിലെ പാറത്തോട് ഇടവകയിലെ പുളിമൂട്ടില് തോമസ് – ആന്സി ദമ്പതികളുടെ
വാഷിംഗ്ടണ് ഡിസി: അമേരിക്കയുടെ തെരുവുകളില് അനുഗ്രഹവര്ഷമായി മാറുന്ന ദിവ്യകാരുണ്യ തീര്ത്ഥാടനം ശ്രദ്ധേയമാകുന്നു. ദേശീയ ദിവ്യകാരുണ്യ തീര്ത്ഥാടനത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില് നടക്കുന്ന ദിവ്യകാരുണ്യ തീര്ത്ഥാടനത്തില് ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് പങ്കുചേരുന്നത്. വാഷിംഗ്ടണ് ഡിസിയിലെ ‘ലിറ്റില് റോം’ എന്നറിയപ്പെടുന്ന പ്രദേശത്തെ തെരുവുകളിലൂടെ നടന്ന തീര്ത്ഥാടനത്തില് 1,200 ലധികം പേര് പങ്കാളികളായി. ജനസാന്ദ്രതയേറിയ തെരുവുകളിലൂടെയുള്ള തീര്ത്ഥാടനം വിവിധ മതവിഭാഗങ്ങളെയും ആകര്ഷിക്കുന്നുണ്ട്. വീടുകളു ടെയും ഷോപ്പിംഗ് മാളുകളുടെയും മുമ്പില് പ്രദക്ഷിണം കാണാന് ആളുകള് കൂടിനില്ക്കുന്നതും പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. വിശുദ്ധ
തിരുവല്ല: പാര്ശ്വവല്ക്കരിക്കപ്പെട്ടവരെയും അനാഥരെയും ചേര്ത്തുപിടിക്കുമ്പോള് ക്രിസ്തുവിന്റെ മുഖം പ്രസാദിക്കുമെന്ന് ആര്ച്ചുബിഷപ് ഡോ. തോമസ് മാര് കൂറിലോസ്. തിരുവല്ല അതിഭദ്രാസനത്തിന്റെ 18-ാമത് പാസ്റ്ററല് കൗണ്സിലിന്റെ മൂന്നാമത് സമ്മേളനം തിരുവല്ല ശാന്തിനിലയത്തില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭ എന്നത് ക്രിസ്തുവിന്റെ മുഖമാണ് . മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ശതാബ്ദിയിലേക്ക് പ്രവേശിക്കുമ്പോള് നാം ക്രിസ്തുവിന്റെ മുഖമാകാന് ശ്രമിക്കണമെന്ന് ഡോ. കൂറിലോസ് പറഞ്ഞു. ‘സഭയുടെ സാമൂഹിക പ്രതിബദ്ധതയും പാസ്റ്ററല് കൗണ്സില് അംഗങ്ങളുടെ ഉത്തരവാദിത്വവും’ എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ജോര്ജ്ജ്
വത്തിക്കാന്സിറ്റി: മനുഷ്യന്റെ സമഗ്രമായ വികസനത്തിന് മതസ്വാതന്ത്ര്യം അനിവാര്യമാണെന്ന് ആര്ച്ചുബിഷപ് പോള് റിച്ചാര്ഡ് ഗാലഗര്. മതസ്വാതന്ത്ര്യത്തെക്കുറിച്ച് റോമില് നടന്ന കോണ്ഫ്രന്സിലാണ് ‘വത്തിക്കാന് സെക്രട്ടറി ഫോര് റിലേഷന്സ് വിത്ത് സ്റ്റേറ്റ്സ് ആന്ഡ് ഇന്റര്നാഷണല് ഒര്ഗനൈസേഷന്സ്’ ആര്ച്ചുബിഷപ് ഗലാഗര് ഈ കാര്യം വ്യക്തമാക്കിയത്. സോവറിന് ഓര്ഡര് ഓഫ് മാള്ട്ടാ, അറ്റ്ലാന്റിക്ക് കൗണ്സില്, പൊന്തിഫിക്കല് ഉര്ബന് സര്വകലാശാല, നോട്ര ഡാം സര്വകലാശാല മറ്റ് സര്വകലാശാലകള് എന്നിവ ചേര്ന്ന് സംയുക്തമായാണ് കോണ്ഫ്രന്സ് സംഘടിപ്പിച്ചത്. ഏഴിലൊരു ക്രിസ്ത്യാനി എന്ന തോതില് ലോകമെമ്പാടുമായി 36.5 കോടി ക്രൈസ്തവര്
താമരശേരി: താമരശേരി രൂപതയുടെ പ്രഥമ മെത്രാന് മാര് സെബാസ്റ്റ്യന് മങ്കുഴിക്കരിയുടെ ഓര്മ ദിനമായ ജൂണ് 11-ന് താമരശേരി മേരിമാതാ കത്തീഡ്രലില് രാവിലെ 10.30-ന് വിശുദ്ധ കുര്ബാനയും അനുസ്മരണ ശുശ്രൂഷകളും നടക്കും. വികാരി ജനറല് മോണ്. അബ്രഹാം വയലില് മുഖ്യകാര്മികത്വം വഹിക്കും. രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും വിശുദ്ധ കുര്ബാന അര്പ്പിക്കപ്പെടുന്ന സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും മാര് മങ്കുഴിക്കരി അനുസ്മരണ ദിനം ആചരിക്കും. മാര് സെബാസ്റ്റ്യന് മങ്കുഴിക്കരിയിലൂടെ താമരശേരി രൂപതയ്ക്കു ലഭിച്ച അനുഗ്രഹങ്ങള്ക്ക് നന്ദി പറയാനും ദൈവപിതാവിന്റെ കരുണയ്ക്കു മുമ്പില്
Don’t want to skip an update or a post?