ഇങ്ങനെയാണോ ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കേണ്ടത്?
- Featured, LATEST NEWS, മറുപുറം
- November 30, 2024
താമരശേരി: താമരശേരി രൂപതയുടെ പ്രഥമ മെത്രാന് മാര് സെബാസ്റ്റ്യന് മങ്കുഴിക്കരിയുടെ ഓര്മ ദിനമായ ജൂണ് 11-ന് താമരശേരി മേരിമാതാ കത്തീഡ്രലില് രാവിലെ 10.30-ന് വിശുദ്ധ കുര്ബാനയും അനുസ്മരണ ശുശ്രൂഷകളും നടക്കും. വികാരി ജനറല് മോണ്. അബ്രഹാം വയലില് മുഖ്യകാര്മികത്വം വഹിക്കും. രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും വിശുദ്ധ കുര്ബാന അര്പ്പിക്കപ്പെടുന്ന സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും മാര് മങ്കുഴിക്കരി അനുസ്മരണ ദിനം ആചരിക്കും. മാര് സെബാസ്റ്റ്യന് മങ്കുഴിക്കരിയിലൂടെ താമരശേരി രൂപതയ്ക്കു ലഭിച്ച അനുഗ്രഹങ്ങള്ക്ക് നന്ദി പറയാനും ദൈവപിതാവിന്റെ കരുണയ്ക്കു മുമ്പില്
ഡേവിസ് വല്ലൂരാന് ചാലക്കുടി: സുവിശേഷ വേലക്കായി ലോകം ചുറ്റുന്ന സന്യാസ ശ്രേഷ്ഠന് ഇത് ധന്യമുഹൂര്ത്തം. പണ്ഡിതനായ സുവിശേഷ പ്രഘോഷകന്, പ്രഗത്ഭനായ വാഗ്മി, മികച്ച സംഘാടകന് തുടങ്ങിയ നിലകളില് വ്യക്തിമുദ്ര പതിപ്പിച്ച റവ.ഡോ. അഗസ്റ്റിന് വല്ലൂരാന് വി.സി പൗരോഹിത്യ സുവര്ണ്ണ ജൂബിലിയുടെ നിറവില്. തിരുമുടിക്കുന്നില് വല്ലൂരാന് ദേവസി – റോസി ദമ്പതികളുടെ ഇളയ മകനായി 1949 ജനുവരി നാലിന് ജനിച്ച അദ്ദേഹം 1964-ലാണ് വിന്സെന്ഷ്യന് കോണ്ഗ്രിഗേഷനില് ചേര്ന്നത്. 1974 ഒക്ടോബറില് അന്നത്തെ എറണാകുളം-അങ്കമാലി സഹായ മെത്രാനായിരുന്ന മാര് സെബാസ്റ്റ്യന്
കൊച്ചി: പാര്ലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറവില് ക്രൈസ്തവ വിശ്വാസത്തെയും ക്രിസ്തുവിന്റെ ചിത്രത്തെയും അവഹേളിക്കുന്ന വിധത്തില് സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവര്ക്കെതിരേ കേസെടുക്കണമെന്ന് കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് സമിതി. വിശ്വാസത്തിന്മേലുള്ള ഈ കടന്നുകയറ്റം മതസ്പര്ധ ഉളവാക്കുന്ന കുറ്റകൃത്യമാണ്. നിരീശ്വരവാദികളും തീവ്രവാദികളും ക്രൈസ്തവ വിശ്വാസത്തെ ആക്രമിക്കുന്നതു തടയാന് സര്ക്കാര് വിമുഖത കാട്ടുന്നു. വിഷയത്തില് അധികാരികള് നിസംഗത വെടിയണമെന്ന് കത്തോലിക്ക കോണ്ഗ്രസ് ആവശ്യപ്പെട്ടു. ക്രിസ്തുവിന്റെ തിരുഹൃദയ ചിത്രത്തെ വികലമാക്കിയും കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനമായ ത്രിത്വത്തെ അപമാനിച്ചും സോഷ്യല് മീഡിയയില് പോസ്റ്റിട്ട വ്യക്തി
മുണ്ടക്കയം: ആതുരാലയങ്ങള് മാനവിക ദര്ശനങ്ങള് ഉള്ക്കൊള്ളണമെന്നും അവ മനുഷ്യസ്നേഹത്തിന്റെ മുഖമാകണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല്. മുണ്ടക്കയം മെഡിക്കല് ട്രസ്റ്റ് ഹോസ്പിറ്റലില് പുതിയതായി നിര്മ്മിച്ച മദര് & ചൈല്ഡ് സെന്ററും അത്യാഹിത വിഭാഗവും നാടിന് സമര്പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1965 ല് സ്ഥാപിതമായ മെഡിക്കല് ട്രസ്റ്റ് ഹോസ്പിറ്റല് എപ്പോഴും സാധാരണക്കാരുടെ പക്ഷം ചേരുവാനും സാമൂഹിക പ്രവര്ത്തനങ്ങളില് ഏര്പ്പെടുവാനും ശ്രദ്ധിച്ചിരുന്നുവെന്ന് മാര് പുളിക്കല് പറഞ്ഞു. സമ്മേളനത്തില് കാഞ്ഞിരപ്പള്ളി മുന് രൂപത അധ്യക്ഷന് ബിഷപ്പ് മാര് മാത്യു അറയ്ക്കല്
ഇടുക്കി: കെസിഎസ്എല് സംസ്ഥാന തലത്തില് ഉജ്വല വിജയം നേടി ഇടുക്കി രൂപത. കഴിഞ്ഞ വര്ഷത്തെ മികച്ച പ്രവര് ത്തനങ്ങള്ക്ക് രൂപത ഒന്നാം സ്ഥാനം കരസ്ഥമാക്കി. രൂപതകളുടെ കീഴില് പ്രവര്ത്തിക്കുന്ന സ്കൂളുകളിലെ കുട്ടികളുടെ സമഗ്ര വികസനത്തിനായി പ്രവര്ത്തിക്കുന്ന കത്തോലിക്കാ വിദ്യാര്ത്ഥി സംഘടനയാണ് കെസിഎസ്എല്. കഴിഞ്ഞ വര്ഷം ചിട്ടയായ പ്രവര്ത്തനങ്ങള് വഴി സംഘടനയെ മുന്നോട്ട് നയിച്ചാണ് കേരള സഭയിലെ മികച്ച രൂപതയായി തിരഞ്ഞെടുക്കപ്പെട്ടത്. പാലാരിവട്ടം പിഒസിയില് നടന്ന യോഗത്തില് കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാനും കെസിഎസ്എല് രക്ഷാധികാരിയുമായ ബിഷപ് ഡോ.
വത്തിക്കാന് സിറ്റി: മാതാപിതാക്കള് തമ്മില് വഴക്കുണ്ടാകുന്നത് സ്വഭാവികമാണെന്നും എന്നാല് ദിവസം അവസാനിക്കുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കണമെന്നും കുടുംബങ്ങളെ ഓര്മപ്പെടുത്തി ഫ്രാന്സിസ് മാര്പാപ്പ. അങ്ങനെ പരിഹരിച്ചില്ലെങ്കില് തുടര്ന്നുള്ള ദിവസങ്ങളില് സംഭവിക്കുന്ന ശീതയുദ്ധം ഭീകരമായിരിക്കുമെന്ന് പാപ്പ പറഞ്ഞു. ‘ സ്കൂള് ഓഫ് പ്രെയര്’ പദ്ധതിയുടെ ഭാഗമായി റോമിലെ ഒരു ഭവനസമുച്ചയത്തില് നടത്തിയ സന്ദര്ശനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കുടുംബങ്ങള് കുട്ടികള്ക്ക് വളരാന് ഏറ്റവും ആവശ്യമായ ഓക്സിജനാണെന്ന് ഓര്മിപ്പിച്ച പാപ്പ, ചില കൊടുങ്കാറ്റുകളൊക്കെ ഉണ്ടാകുമെങ്കിലും കുടുംബബന്ധങ്ങള് എപ്പോഴും സംരക്ഷിക്കണമെന്ന് വ്യക്തമാക്കി. ജീവിതത്തില്
ഫാ. ജെന്സണ് ലാസലെറ്റ് ആന്ധ്രക്കാരി കന്യാസ്ത്രീ പങ്കുവച്ച അനുഭവം. അവര് എംഎസ്ഡബ്ലിയു പഠനത്തിനുശേഷം ബംഗളൂരുവിലെ ഒരു കോളജില് പഠിപ്പിക്കുന്ന കാലം. ഒരു ദിവസം കോളജില്നിന്ന് മടങ്ങിവരുമ്പോള് മുന്നിലതാ ഒരു ഭിന്നലിംഗക്കാരി (transgender). പൊതുവെ അങ്ങനെയുള്ളവരെ ഭയത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ മുമ്പില് വന്ന് നില്ക്കുന്ന വ്യക്തിയെ കണ്ടപ്പോള് കണ്ണില് ഇരുട്ട് കൂടുകെട്ടി. പേടിമൂലം ശരീരമാകെ വിറയ്ക്കാന് തുടങ്ങി. ഉള്ളില് നിന്നും കിട്ടിയ ദൈവിക പ്രചോദനമനുസരിച്ച് ഇങ്ങനെ ചോദിച്ചു: ”താങ്കള്ക്ക് സുഖമാണോ?” ആ ചോദ്യം കേട്ടതേ അവര് കരയാന് തുടങ്ങി.
പ്രശസ്ത ബ്രിട്ടീഷ് നിരീശ്വരവാദിയും ഇവല്യൂഷണറി ബയോളജിസ്റ്റുമായ റിച്ചാര്ഡ് ഡോക്കിന്സ് അടുത്തിടെ ഒരു ഇന്റര്വ്യൂവില് പറഞ്ഞ വാക്കുകള് ശ്രദ്ധേയമാണ് -”ഞാന് ഒരു വിശ്വാസിയല്ല. പക്ഷെ സാംസ്കാരികമായി ഞാനൊരു ക്രിസ്ത്യാനിയാണ്. നമ്മുടേത് സാംസ്കാരികമായി ഒരു ക്രൈസ്തവരാജ്യമാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ അടയാളങ്ങളായ ഇടവക ദൈവാലയങ്ങളും കത്തീഡ്രലുകളും ക്രിസ്മസ് ഗാനങ്ങളുമെല്ലാം ഞാന് ഇഷ്ടപ്പെടുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ സ്ഥാനത്ത് മറ്റേതെങ്കിലും മതത്തെ എനിക്ക് സങ്കല്പ്പിക്കാനാവില്ല. ” ക്രിസ്തു ദൈവപുത്രനാണെന്ന് വിശ്വസിക്കുന്നില്ലെങ്കിലും കഴിഞ്ഞ കാലഘട്ടങ്ങളില് ബ്രിട്ടനിലും യൂറോപ്പിലും പിന്തുടര്ന്ന ക്രിസ്തീയ ജീവിതശൈലിയും ക്രിസ്തീയ മൂല്യങ്ങളും തന്റെ
Don’t want to skip an update or a post?