ദൈവാലയത്തില്‍നിന്നും മടങ്ങിയ ക്രൈസ്തവര്‍ക്കു ഒഡീഷയില്‍ മര്‍ദ്ദനം; സ്വഭാവിക പ്രതികരണമെന്ന് ബജ്റംഗദള്‍: പ്രതിഷേധം ശക്തമാകുന്നു
- ASIA, Featured, INDIA, LATEST NEWS
- June 25, 2025
പുല്‍പ്പള്ളി: ആധുനിക സമൂഹത്തില്‍ അമ്മമാരുടെ ഉത്തരവാദിത്വം കൂടുകയാണെന്ന് മാനന്തവാടി രൂപതയുടെ സഹായം മെത്രാന് അലക്സ് താരമംഗലം. ‘എന്നമ്മ സൂപ്പറാണ്’ എന്നു പേരിട്ട മാതൃവേദി മുള്ളന്‍കൊല്ലി മേഖല വാര്‍ഷികം ശിശുമല ഉണ്ണീശോ പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃവേദി മേഖലാ പ്രസിഡന്റ് സില്‍വി ഏഴുമായില്‍ അധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടര്‍ ഫാ. ബിജു മാവറ, മുള്ളന്‍കൊല്ലി ഫൊറോന വികാരി ഫാ. ജസ്റ്റിന് മൂന്നനാല്‍, രൂപതാ അനിമേറ്റര്‍ സിസ്റ്റര്‍ ഷോളി എസ്കെഡി, മേഖലാ അനിമേറ്റര്‍ സിസ്റ്റര്‍ ജെയിന് എസ്എബിഎസ് എന്നിവര്‍
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന് നല്കുന്ന 33-ാമത് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ മികവു തെളിയിച്ച എട്ടു പേര്‍ക്കാണു 2024ലെ പുരസ്കാരങ്ങള്‍. കെസിബിസി ഗുരുപൂജ പുരസ്കാരങ്ങള്‍ക്ക് ഇക്കുറി നാലു പേര് അര്‍ഹരായി. കെസിബിസി സാഹിത്യ അവാര്‍ഡ് ജോണി മിറാന്‍ഡയ്ക്കാണ്. അതൃപ്തരായ ആത്മാക്കള്‍, നനഞ്ഞ മണ്ണടരുകള്‍, വിശുദ്ധ ലിഖിതങ്ങള്‍, പുഴയുടെ പര്യായം, ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഒപ്പീസ് തുടങ്ങിയവ ശ്രദ്ധേയ രചനകള്‍ പരിഗണിച്ചാണു പുരസ്കാരം. കെസിബിസി ദര്‍ശനിക വൈജ്ഞാനിക അവാര്‍ഡ് ഡോ. സീമ ജെറോമിനു ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ
മുംബൈ: നിയമംമൂലം ഒരിക്കലും മതപരിവര്‍ത്തനം നിരോധിക്കാന്‍ പാടില്ലെന്നും അത് ഒരു വ്യക്തിയുടെ മനഃസാക്ഷിയുടെ തിരഞ്ഞെടുപ്പാണെന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. മഹാരാഷ്ട്രയില്‍ ബിജെപി വീണ്ടും ഭരണത്തിലെത്തിയാല്‍ കര്‍ക്കശമായ മതപരിവര്‍ത്തനനിരോധനനിയമം നടപ്പാക്കുമെന്ന പ്രഖ്യാപനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലെ ബിജെപി പുറത്തിറക്കിയ മാനിഫെസ്റ്റോയിലാണ് മതപരിവര്‍ത്തനനിരോധനനിയമം നടപ്പാക്കുമെന്ന് വ്യക്തമാക്കിയത്. ഒരു വ്യക്തിയുടെ ദൈവാലമാകുന്ന മനഃസാക്ഷിയില്‍ പ്രവേശിക്കുവാന്‍ ഒരു സിവില്‍ അതോറിറ്റിക്കും അവകാശമില്ല, കാരണം മനഃസാക്ഷി പറയുന്നതാണ് ആ വ്യക്തി അനുസരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതപരിവര്‍ത്തനനിരോധന നിയമം മൗലികാവകാശങ്ങള്‍ക്കെതിരാണ്. മതസ്വാതന്ത്ര്യവും ഇഷ്ടമുള്ള
പനാജി: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ജീവിതവും പൈതൃകവും കേന്ദ്രമാക്കി 62 കലാകാരന്മാര് തയാറാക്കിയ ആര്‍ട്ട് വര്‍ക്കുകളുടെ എക്സിബിഷന് ഗോവയില്‍ ആരംഭിച്ചു. വിവിധ തരത്തിലുള്ള മാധ്യമങ്ങള്‍ ഉപയോഗിച്ച് തയറാക്കിയിരിക്കുന്ന കലാസൃഷ്ടികള്‍ വിശുദ്ധന്റെ ജീവിതവും ഗോവയുടെ ബഹുസ്വരമായ പൈതൃകവും വിളിച്ചോതുന്നതാണ്. ഓള്‍ഡ് ഗോവയില്‍ ആരംഭിച്ച വിവിധ കലാകാരന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആര്‍ട്ട് എക്സിബിഷന് ഗോവ-ഡാമന്‍ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ഫിലിപ്പ് നേരി ഫെറാവോ ഉദ്ഘാടനം ചെയ്തു. വിശുദ്ധന്റെ തിരുശേഷിപ്പ് പൊതുദര്‍ശനത്തിന് മുന്നോടിയായിട്ടാണ് എക്സിബിഷന് സംഘടിപ്പിച്ചത്. ഗോവയുടെ സാംസ്കാരികവും രാഷ്ട്രീയവുമായ കാന്‍വാസില്‍ കോറിയിടപ്പെട്ടതാണ്
തൃശൂര്‍: തൃശൂര്‍ അതിരൂപത പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അതിരൂപതാ മാധ്യമദിന ആഘോഷം നടത്തി. അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ അധ്യക്ഷത വഹിച്ചു. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സില്‍വര്‍ ജൂബിലി അവാര്‍ഡ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ജോണി അന്തിക്കാട്ടിന് സമര്‍പ്പിച്ചു. അതിരൂപതാ ചാന്‍സിലര്‍ ഫാ. ഡൊമിനിക് തലക്കോടന്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഫാ. സിംസണ്‍ ചിറമല്‍, അവാര്‍ഡ് ജേതാവ് ജോണി അന്തിക്കാട്, പാവര്‍ട്ടി തീര്‍ത്ഥാടന
തെള്ളകം: കോട്ടയം അതിരൂപത വിശ്വസപരിശീലന കമ്മീഷന്റെയും ദൈവവിളി കമ്മീഷന്റെയും നേതൃത്വത്തില്‍ പാരീഷ് കൗണ്‍സില്‍ പ്രതിനിധികളുടെ സംഗമം നടത്തി. തെള്ളകം ചൈതന്യപാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. സമ്മേളനത്തില്‍ പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അധ്യക്ഷത വഹിച്ചു. ദൈവവിളി കമ്മീഷന് അംഗം സിസ്റ്റര്‍ ഭാഗ്യ എസ്വിഎം സ്വാഗതവും വിശ്വാസപരിശീലന കമ്മീഷനംഗം ജോണി റ്റി.കെ കൃതജ്ഞതയും അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന ഓറിയന്റേഷന്‍ ക്ലാസിന് പയസ് മൗണ്ട് പയസ് ടെന്ത് ചര്‍ച്ച്
പാലക്കാട്: അമ്മമാര്‍ ജീവന്റെ പ്രേക്ഷിതരാണെന്നും ജീവന്റെ സമൃദ്ധി അമ്മമാരിലൂടെ ഉണ്ടാകണമെന്നും ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍. സീറോ മലബാര്‍ മാതൃവേദി ഗ്ലോബല്‍ സെനറ്റ് സമ്മേളനം പാലക്കാട് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഡെന്നി താന്നിക്കല്‍, പാലക്കാട് രൂപതാ ഡയറക്ടര്‍ ഫാ. ബിജു കല്ലിങ്കല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജീസാ സിഎംസി എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജിമ്മി അക്കാട്ട് സിഎസ്ടി ക്ലാസ് നയിച്ചു. കേരളത്തി നകത്തും
മണിമല: മാര്‍ ജോര്‍ജ്ജ് കൂവക്കാട് മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയര്ത്തപ്പെട്ടപ്പോള് അലീനയും സന്തോഷത്തിന്റെ നിറുകയിലാണ്. താന്‍ വരച്ച മാര്‍ കൂവക്കാടിന്റെ ചിത്രം അദ്ദേഹം സ്നേഹപൂര്‍വ്വം കൈപ്പറ്റുകയും തന്നെ അനുഗ്രഹിക്കുകയും ചെയ്തത് അലീനക്ക് മറക്കാനാവില്ല. കൂടാതെ മാര്‍പാപ്പയുടെ ചിത്രം വരച്ചത് അദ്ദേഹത്തെ ഏല്‍പ്പിച്ചു. നിരവധി പ്രശസ്തരുടെ ഛായാചിത്രങ്ങള്‍ ഇതിനകം വരച്ചുകഴിഞ്ഞു. പലതും അവര്‍ക്ക് സമ്മാനമായി നല്കുവാന് സാധിച്ചു എന്നത് അലീനക്ക് സന്തോഷകരമായ ഓര്‍മയാണ്. വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ, ഫ്രാന്‍സിസ് പാപ്പ, പെരുന്തോട്ടം പിതാവ്, പവ്വത്തില്‍ പിതാവ്, തറയില്‍
Don’t want to skip an update or a post?