Follow Us On

27

January

2025

Monday

  • അഭയാര്‍ത്ഥിയുടെ  മകന്‍

    അഭയാര്‍ത്ഥിയുടെ മകന്‍0

    പ്ലാത്തോട്ടം മാത്യു മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ കുജാക്‌സ് കഴിഞ്ഞ 13 വര്‍ഷമായി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സെന്റ് ബെര്‍ണാഡ് ഇടവക വികാരിയാണ്. ബ്രിട്ടനിലെ കത്തോലിക്കാ സഭയിലെ മുതിര്‍ന്ന വൈദികനായ അദ്ദേഹം ഇവിടെ എത്തിയിട്ട് 30 വര്‍ഷത്തോളമായി. ഇംഗ്ലണ്ടിലെ മലയാളികള്‍ക്കും സുപരിചിതനാണ് ഈ വൈദികന്‍. കാരണം, ധാരാളം മലയാളികള്‍ പതിവായി എത്തുന്ന ദൈവാലയമാണിത്. ദൈവരാജ്യ ശുശ്രൂഷകള്‍ക്കൊപ്പം നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ കുജാക്‌സിനെ ശ്രദ്ധേയനാക്കുന്നത്. ഇംഗ്ലണ്ടില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഏഷ്യ-ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലെ പാവപ്പെട്ടവരുടെ പട്ടിണിയകറ്റാനും അടിസ്ഥാന

  • കോട്ടപ്പുറം രൂപതയില്‍ യുവജനവര്‍ഷം ഉദ്ഘാടനം ചെയ്തു

    കോട്ടപ്പുറം രൂപതയില്‍ യുവജനവര്‍ഷം ഉദ്ഘാടനം ചെയ്തു0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ യുവജനവര്‍ഷം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം സെന്റ് ആന്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെസിവൈഎം രൂപത പ്രസിഡന്റ് ജെന്‍സണ്‍ ആല്‍ബി അധ്യക്ഷനായിരുന്നു. കെസിവൈഎം, ജീസസ് യൂത്ത് എന്നീ സംഘടനകളുടെ ഈ വര്‍ഷത്തെ കരടുപ്രവര്‍ത്തന രേഖ ബിഷപ് ഡോ. അംബ്രോസ് പ്രകാശനം ചെയ്തു. രൂപതാതലത്തിലെ ലോഗോസ് ക്വിസ് വിജയികള്‍ക്കും, കെസിവൈഎം സംഘടിപ്പിച്ച രൂപതല മത്സര വിജയികള്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കോട്ടപ്പുറം രൂപത യൂത്ത് അപ്പോസ്തലേറ്റ് ഡയറക്ടര്‍

  • ചില പ്രസ്ഥാനങ്ങള്‍ സുവിശേഷ മൂല്യങ്ങളെ ഹൈജാക്ക് ചെയ്ത് വ്യാഖ്യാനിക്കുമ്പോള്‍ നാം ജാഗ്രത പാലിക്കണം: മാര്‍ പാംപ്ലാനി

    ചില പ്രസ്ഥാനങ്ങള്‍ സുവിശേഷ മൂല്യങ്ങളെ ഹൈജാക്ക് ചെയ്ത് വ്യാഖ്യാനിക്കുമ്പോള്‍ നാം ജാഗ്രത പാലിക്കണം: മാര്‍ പാംപ്ലാനി0

    തലശേരി: ചില പ്രസ്ഥാനങ്ങള്‍ സുവിശേഷ മൂല്യങ്ങളെ ഹൈജാക്ക് ചെയ്തു അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ചു വ്യാഖ്യാനിക്കുമ്പോള്‍ നാം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര മത വിഭാഗങ്ങളുമായി സാഹോദര്യവും സൗഹൃദവും പുലര്‍ത്തിക്കൊണ്ടു വേണം സാമുദായിക ശാക്തീകരണം ഉറപ്പാക്കേണ്ടത്. ഇതര മതസ്ഥരെയും അവരുടെ വിശ്വാസത്തെയും ബഹുമാനത്തോടെയാണ് ക്രൈസ്തവ സഭ കാണുന്നതെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു.  എല്ലാവരുടെയും രക്ഷയാണ് ദൈവഹിതം. എല്ലാവരും ഈശോയുടെ തിരുരക്തത്താല്‍വീണ്ടെടുക്കപ്പെ ട്ടവരാണ്. ഇതര

  • ജമ്മു കാശ്മീരിന്റെ പ്രേഷിതന്‍

    ജമ്മു കാശ്മീരിന്റെ പ്രേഷിതന്‍0

    മാത്യു സൈമണ്‍ സിറ്റി ഓഫ് ടെമ്പിള്‍സ് എന്ന് ജമ്മു നഗരത്തെ വിശേഷിപ്പിക്കാറുണ്ട്. പുരാതനമായ ഹിന്ദുക്ഷേത്രങ്ങള്‍ നിരവധിയുള്ള സ്ഥലം. മിക്കവാറും ഹിന്ദു മതവിശ്വാസികള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന ഗ്രാമങ്ങള്‍. ജാതിവ്യവസ്ഥ മനുഷ്യരെ പല തട്ടുകളിലായി തരംതിരിച്ചിരിക്കുന്നു. അതില്‍ ഏറ്റവും താഴ്ന്ന തട്ടില്‍പോലും ഉള്‍പ്പെടാതെ ഒരു കൂട്ടം മനുഷ്യരുണ്ട്. ഒരു വിഭാഗത്തിലും ഉള്‍പ്പെടുത്താതെ പുറംജാതിക്കാരെന്ന് പറഞ്ഞ് അവരെ മാറ്റിനിര്‍ത്തും. അവരാണ് ക്രിസ്ത്യാനികള്‍. ക്രിസ്ത്യാനി എന്ന് സ്വയം പറയുന്നതല്ലാതെ അവര്‍ക്ക് കൃത്യമായ കൂദാശാജീവിതം ഇല്ല. വൈദികര്‍ വളരെ കുറവ്. ആകെയുള്ള ദൈവാലയം കിലോമീറ്ററുകള്‍

  • തടവറയിലെ  കുമ്പസാരക്കൂടുകള്‍

    തടവറയിലെ കുമ്പസാരക്കൂടുകള്‍0

    ഫാ. ജെയിംസ് പ്ലാക്കാട്ട് എസ്ഡിബി ബെക്കി എന്ന ഇറ്റാലിയന്‍ ഗ്രാമത്തില്‍ 1815 ഓഗസ്റ്റ് 16-ന് ജനിച്ച കര്‍ഷക ബാലനായിരുന്നു ജോണി ബോസ്‌കോ. നിര്‍ധനരായ കര്‍ഷക ദമ്പതികളുടെ മൂന്നു പുത്രന്മാരില്‍ ഏറ്റവും ഇളയവന്‍. പഠനത്തോടൊപ്പം കലാകായിക വാസനകള്‍ വേണ്ടുവോളം നെഞ്ചോട് ചേര്‍ത്തുവെച്ച ആ കൊച്ചു മിടുക്കന്‍ ദൈവത്തിനും മനുഷ്യര്‍ക്കും ഒരുപോലെ വേണ്ടപ്പെട്ടവനായാണ് വളര്‍ന്നത്. ജോണിക്ക് കേവലം രണ്ട് വയസുള്ളപ്പോള്‍ അശാന്തിയുടെ കരിനിഴല്‍ പരത്തി പെയ്തിറങ്ങിയ മരണം അവരുടെ പ്രിയങ്കരനായ പിതാവിനെ അവരില്‍നിന്ന് വേര്‍പ്പെടുത്തി. പിന്നീട് കുടുംബത്തിന്റെ ഭാരം മുഴുവന്‍

  • വൈക്കോല്‍ മനുഷ്യരും  അവരുടെ വാദമുഖങ്ങളും

    വൈക്കോല്‍ മനുഷ്യരും അവരുടെ വാദമുഖങ്ങളും0

    ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ (ലേഖകന്‍ തൃശൂര്‍ സെന്റ്‌തോമസ് കോളേജിലെ അസിസ്റ്റന്റ്പ്രഫസറാണ്) ഫേസ്ബുക്കും വാട്ട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും ടെലഗ്രാമും എക്‌സും ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ സജീവമായതോടെ, വാളെടുത്തവനൊക്കെ വെളിച്ചപ്പാടെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുംവിധം എഴുത്തുകാരാല്‍ സമ്പുഷ്ടമാണ് സൈബര്‍ ലോകം. നന്മയുള്ളതും ക്രിയാത്മകവുമായ കാര്യങ്ങള്‍, വിരളമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും സൈബറിടങ്ങളില്‍ പലപ്പോഴും പ്രാമുഖ്യം ലഭിക്കുന്നത് വൈരബുദ്ധിയോടെയുള്ള രാഷ്ട്രീയവും വംശീയപരവുമായ ഇടപെടലുകള്‍ക്കാണ്. ഇതിന്റെ ചുവടുപിടിച്ച് രാഷ്ട്രീയപരമായും മതപരവും സാമുദായികപരമായും സാമൂഹ്യപരമായും ഉള്ള ധ്രുവീകരണം, വ്യക്തമായ ആസൂത്രണത്തോടെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. തെറ്റിനെയും ശരിയെയും

  • വിദേശ കുടിയേറ്റം സഭയ്ക്ക്  അനുഗ്രഹമാക്കാന്‍ ചില ടിപ്‌സ്‌

    വിദേശ കുടിയേറ്റം സഭയ്ക്ക് അനുഗ്രഹമാക്കാന്‍ ചില ടിപ്‌സ്‌0

    കത്തോലിക്കാ സഭയ്ക്ക് കൂടുതല്‍ ശാഖകള്‍ പൊട്ടിവിടര്‍ന്ന് പന്തലിക്കുകയും പുഷ്ടിപ്പെടുകയും ചെയ്യുന്ന കാലഘട്ടമാണിത്. സഭാ മക്കള്‍ കൂട്ടപലായനം നടത്തുന്നുവെന്നത് യാഥാര്‍ത്ഥ്യംതന്നെ. എന്നാല്‍ അത് വേര്‍പാടിന്റെയോ നഷ്ടങ്ങളുടെയോ കദനകഥകളാക്കുന്നതിനുപകരം ആനന്ദത്തിന്റെയും കൃതജ്ഞതയുടെയും സങ്കീര്‍ത്തനങ്ങളാക്കി രൂപാന്തരപ്പെടുത്താന്‍ നമുക്കു കഴിയും. ഒരു കാര്യം ചെയ്താല്‍ മതി, അവസരത്തിനൊത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. എങ്കില്‍ സഭ കൂടുതല്‍ വളരുവാന്‍ ഈ അവസ്ഥയും അനുഗ്രഹകരമാകും എന്ന് എനിക്കുറപ്പുണ്ട്. കാരണം, ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. ജീവിതസാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍ അതിജീവനത്തിനായി നാടുവിടരുതെന്ന് നിഷ്‌കര്‍ഷിക്കുന്നത് നീതികേടാകും. സഭാതനയര്‍ ചെന്നെത്തിയിരിക്കുന്ന ദേശങ്ങളിലെ

  • അമ്മയുടെ പ്രാര്‍ത്ഥനയും  മാതാവിന്റെ മറുപടിയും

    അമ്മയുടെ പ്രാര്‍ത്ഥനയും മാതാവിന്റെ മറുപടിയും0

    ഫാ. സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍ നീ എന്നെ തിരഞ്ഞെടുക്കുകയല്ല ഞാന്‍ നിന്നെ തിരഞ്ഞെടുക്കുകയാണെന്ന് വായിച്ചും ധ്യാനിച്ചുമാണ് 1999 ജൂണ്‍ നാലിന് തൃശൂരിലുള്ള സെന്റ്‌മേരീസ് മൈനര്‍ സെമിനാരിയില്‍ ചെന്നത്. സെമിനാരിയില്‍ കാലുകുത്തിയപ്പോള്‍ തന്നെ ചങ്ക് ഒന്നുപിടഞ്ഞു. എല്ലാം ഉപേക്ഷിക്കാതെയാണ് ഞാന്‍ പുരോഹിതനാകാന്‍ വന്നിരിക്കുന്നത് എന്ന തോന്നല്‍ എന്നെ ഭയപ്പെടുത്തി. നിയതമായ ജീവിതക്രമമോ പഠനമികവോ പ്രാഗത്ഭ്യമോ ഒന്നുംതന്നെ എനിക്ക് ഉണ്ടായിരുന്നില്ല. ആ നാളുകളിലാണ് വീട്ടില്‍ ഒരു അതിഥി വന്നത്. എനിക്കൊരു അനിയത്തി കൊച്ചിനെ കൂടെ ഈശോ സമ്മാനിച്ച നാളുകളായിരുന്നു അത്. കൈക്കുഞ്ഞിനെയുംകൊണ്ടാണ്

Latest Posts

Don’t want to skip an update or a post?