Follow Us On

23

January

2025

Thursday

  • ‘ഈസ്റ്റര്‍ ദിനത്തിലെ മൂല്യനിര്‍ണയ ക്യാമ്പ് ക്രൈസ്തവരോടുള്ള വെല്ലുവിളി’

    ‘ഈസ്റ്റര്‍ ദിനത്തിലെ മൂല്യനിര്‍ണയ ക്യാമ്പ് ക്രൈസ്തവരോടുള്ള വെല്ലുവിളി’0

    മാനന്തവാടി: ഹയര്‍ സെക്കന്ററി പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് ക്രൈസ്തവ വിശ്വാസികളുടെ ഏറ്റവും പുണ്യദിനമായ ഈസ്റ്റര്‍ ദിനത്തില്‍ ഡ്യൂട്ടി നല്‍കുന്നത് പ്രതിക്ഷേധാര്‍ഹവും ക്രൈസ്തവരോടുള്ള വെല്ലുവിളിയുമാണെന്ന് കെസിവൈഎം മാനന്തവാടി രൂപത സമിതി. ക്രൈസ്തവര്‍ക്ക് എതിരെ നടത്തുന്ന ഇത്തരം വെല്ലുവിളികള്‍ മതേതര രാജ്യത്തിന് ഭൂഷണമല്ലെന്ന് കെസിവൈഎം രൂപത പ്രസിഡന്റ് ജിഷിന്‍ മുണ്ടക്കാത്തടത്തില്‍ പറഞ്ഞു. ഈ ഉത്തരവിനെതിരെ പ്രതിഷേധം ഉയര്‍ന്നെങ്കിലും പരീക്ഷാ വിഭാഗം വിട്ടുവീഴ്ചക്ക് ഒരുക്കമല്ല എന്നുള്ളത് ഭരണകൂടത്തിന് ക്രൈസ്തവ ജനതയോടുള്ള, നീതിരഹിത സമീപനത്തെ തുറന്ന് കാണിക്കുന്നു. നേരത്തേ പെസഹ

  • ധന്യന്‍ മാര്‍ ഇവാനിയോസിന്റെ പുണ്യജീവിതം സഭയ്ക്കും  സമൂഹത്തിനും പ്രചോദനം: മാര്‍ ക്ലീമിസ് കാതോലിക്കാ  ബാവ

    ധന്യന്‍ മാര്‍ ഇവാനിയോസിന്റെ പുണ്യജീവിതം സഭയ്ക്കും സമൂഹത്തിനും പ്രചോദനം: മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ0

    തിരുവനന്തപുരം: ധന്യനായി പ്രഖ്യാപിക്കപ്പെട്ട ആര്‍ച്ചുബിഷപ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ പുണ്യജീവിതം സഭയിലും സമൂഹത്തിലും പ്രചോദനവും പ്രേരക ശക്തിയുമായിരുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. പട്ടം സെന്റ് മേരീസ് മേജര്‍ എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന കൃതജ്ഞതാബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആര്‍ച്ചുബിഷപ് മാര്‍ ഇവാനിയോസ് കടന്നുവന്ന പ്രതിസന്ധികളെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തെ വിശുദ്ധീകരിക്കുന്നതിനും ദൈവത്തില്‍ കൂടുതല്‍ ആഴപ്പെടുന്നതിനും സഹായിച്ചിട്ടുണ്ടെന്നും ആ വിശുദ്ധ ജീവിതം ദൈവോന്മുഖവും ദൈവത്തിന് പ്രീതികരവുമായിരുന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍

  • സമാധനത്തിനും മതമൈത്രിക്കുമായി അസമിലെ ക്രൈസ്തവര്‍ പ്രാര്‍ത്ഥന നടത്തി

    സമാധനത്തിനും മതമൈത്രിക്കുമായി അസമിലെ ക്രൈസ്തവര്‍ പ്രാര്‍ത്ഥന നടത്തി0

    ഗുവഹത്തി: രാജ്യത്ത് സമാധാനവും മതസൗഹാര്‍ദ്ദവും നിലനില്ക്കുന്നതിനും അസ്വസ്ഥജനകമായ അന്തരീക്ഷം അകന്നുപോകുന്നതിനുമായി അസമിലെ ഉദാല്‍ഗിരിയില്‍ വിവിധ ക്രൈസ്തവസഭാംഗങ്ങള്‍ ഒത്തുചേര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. വിവാദമായ  അസം ഹീലിംഗ്‌ (പ്രിവന്‍ഷന്‍ ഓഫ് ഈവിള്‍) പ്രാക്ടീസസ് ബില്‍ 2024 പാസാക്കുവാനും ക്രൈസ്തവ സ്ഥാപനങ്ങളെ തകര്‍ക്കുവാനുമുള്ള നീക്കങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു പ്രാര്‍ത്ഥനാസമ്മേളനം സംഘടിപ്പിച്ചത്. ഉദാല്‍ഗരി ഡിസ്ട്രിക്ട്‌സ് ക്രിസ്ത്യന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഉദാല്‍ഗരി നല്‍ബാരി പ്ലേഗ്രൗണ്ടില്‍ സമ്മേളനം സംഘടിപ്പച്ചത്. പ്രാര്‍ത്ഥനാസമ്മേളനത്തില്‍ കത്തോലിക്ക, ബാപ്റ്റിസ്റ്റ്, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ തുടങ്ങിയ വിവിധ സഭകളിലെ അംഗങ്ങള്‍

  • രാഷ്ട്രീയ അതിപ്രസരം കലാലയങ്ങള്‍ക്ക്  ശ്വാസംമുട്ടുന്നു

    രാഷ്ട്രീയ അതിപ്രസരം കലാലയങ്ങള്‍ക്ക് ശ്വാസംമുട്ടുന്നു0

    ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് കേരളത്തിലെ കലാലയങ്ങളില്‍നിന്നും കേള്‍ക്കുന്നത്. കരയും കടലും താണ്ടി വിദേശങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി മക്കളെ അയക്കുന്നതിലും പല രക്ഷിതാക്കളെ ഇപ്പോള്‍ ഉല്‍ക്കണ്ഠപ്പെടുത്തുന്നത് സംസ്ഥാനത്തെ കലാലയങ്ങളിലേക്ക് വിടാനായിരിക്കും. പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ ദാരുണ അന്ത്യം രക്ഷിതാക്കളുടെ ആശങ്ക വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നു. സഹപാഠികള്‍ത്തന്നെ അന്തകരായി മാറുമ്പോള്‍ രക്ഷിതാക്കള്‍ എങ്ങനെ ആശങ്കപ്പെടാതിരിക്കും? പക്ഷപാതപരമായ നിലപാടുകള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ബാധിച്ചിരിക്കുന്ന പ്രതിസന്ധി ചെറുതല്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗം ഇപ്പോള്‍ത്തന്നെ പ്രതിസന്ധികളുടെ നടുവിലാണ്. പ്രശസ്തമായ

  • കുമ്പസാര രഹസ്യം വെളിപ്പെടുത്താത്ത വൈദികര്‍ക്ക് ഹോങ്കോങില്‍ ഇനി 14 വര്‍ഷം ജയില്‍

    കുമ്പസാര രഹസ്യം വെളിപ്പെടുത്താത്ത വൈദികര്‍ക്ക് ഹോങ്കോങില്‍ ഇനി 14 വര്‍ഷം ജയില്‍0

    ഹോങ്കോങ്: പോലീസ് ആവശ്യപ്പെട്ടിട്ടും കുമ്പസാര രഹസ്യം വെളിപ്പെടുത്താത്ത വൈദികരെ 14 വര്‍ഷം ജയിലില്‍ അടയ്ക്കുന്നതിനുള്ള പുതിയ നിയമം ഹോങ്കോങില്‍ നിലവില്‍വന്നു. മാര്‍ച്ച് എട്ടിന് പാസാക്കിയ നിയമത്തിലാണ് കുമ്പസാരമെന്ന കൂദാശയുടെ പവിത്രത തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുമ്പസാര രഹസ്യം വെളിപ്പെടുത്താത്ത വൈ ദികരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതിനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്.   തടവുകാര്‍ക്ക് ഇഷ്ടമുള്ള അഭിഭാഷകരുമായി സംസാരി ക്കുന്നതില്‍നിന്ന് തടയുന്നതിനുള്ള വകുപ്പുകളും പുതിയ നിയമത്തിലുണ്ട്. കുറ്റം ചുമത്താതെ തടങ്കലില്‍ വയ്ക്കുക, ഏഴ് ദിവസം വരെ റിമാന്‍ഡ്

  • അന്നം നല്‍കുന്നവര്‍ ഈശ്വരന് സമം

    അന്നം നല്‍കുന്നവര്‍ ഈശ്വരന് സമം0

    കൊച്ചി: തെരുവില്‍ അലയുന്ന ദരിദ്രര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുന്നവര്‍ ഈ ലോകത്ത് ദൈവത്തിനു സമമായി ജീവിക്കുന്നവരാണെന്ന് ആര്‍ച്ചുബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച, എറണാകുളം നഗരപ്രദേശത്ത് തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്ന സുമനസുകളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പീറ്റര്‍ ഓച്ചന്തുരുത്ത്

  • വചന പെയ്ത്തിന്റെ അര നൂറ്റാണ്ട്‌

    വചന പെയ്ത്തിന്റെ അര നൂറ്റാണ്ട്‌0

    റവ. ഡോ. ജോണി സേവ്യര്‍ പുതുക്കാട്ട് റോമന്‍ കത്തോലിക്കാ സഭയുടെ കനോനിക നിയമപ്രകാരം 75-ാം വയസില്‍, കൊച്ചി രൂപതയുടെ അജപാലന ദൗത്യത്തില്‍നിന്ന് വിടവാങ്ങുന്ന ജോസഫ് കരിയില്‍ പിതാവിനെ കേരളം ഓര്‍മിക്കുന്നത് അറിയപ്പെടുന്ന പ്രഭാഷകനെന്ന നിലയിലായിരിക്കും. കേരളത്തിലെ കത്തോലിക്കര്‍ക്കാകട്ടെ അദ്ദേഹം പ്രിയപ്പെട്ട വചന പ്രഘോഷകനാണ്. വിശ്വാസത്തിന്റെ പിന്‍ബലത്തോടുകൂടിയ ധര്‍മപ്രബോധനമാണ് ഏതൊരു കത്തോലിക്കാ മെത്രാന്റെയും പ്രഥമ ദൗത്യങ്ങളിലൊന്ന് എന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മെത്രാന്മാര്‍ക്കുള്ള ഡിക്രിയായ ‘ക്രിസ്തുസ് ഡോമിനൂസ്’ വ്യക്തമാക്കുന്നു (നം.12-14). കൊച്ചി രൂപതയുടെ 35-ാം മെത്രാനായിരുന്ന കരിയില്‍ പിതാവിന്

  • വിശുദ്ധമായവ വിശുദ്ധിയോടെ  കൈകാര്യം ചെയ്യണം

    വിശുദ്ധമായവ വിശുദ്ധിയോടെ കൈകാര്യം ചെയ്യണം0

    ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്). ചില വസ്തുക്കളും ചില പ്രത്യേക സ്ഥലങ്ങളുമൊക്കെ ‘വിശുദ്ധ’മെന്ന് വേര്‍തിരിക്കപ്പെട്ടിരിക്കുന്നതായി ബൈബിള്‍ ഒരാവര്‍ത്തിയെങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് അറിവുള്ളതാണല്ലോ. ”നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്” എന്ന് ദൈവം മോശയോട് (പുറപ്പാട് 3:5) അരുളിച്ചെയ്തു. വാഗ്ദാനപേടകം കൈകൊണ്ടു സ്പര്‍ശിച്ചമാത്രയില്‍ അബിനാദാബിന്റെ പുത്രന്‍ ഉസാ വധിക്കപ്പെട്ടതായി 2 സാമുവല്‍ 6:7-ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. അഹറോന്റെ പുത്രന്മാര്‍ ധൂപകലശങ്ങളില്‍ കുന്തുരുക്കമിട്ട് കര്‍ത്താവിന്റെ മുമ്പില്‍ അര്‍ച്ചന ചെയ്തപ്പോള്‍ കര്‍ത്താവിന്റെ സന്നിധിയില്‍നിന്ന് അഗ്നിയിറങ്ങി അവരെ വിഴുങ്ങിക്കളഞ്ഞു (ലേവ്യര്‍ 10:2). മഹാപുരോഹിതനായ അഹറോന്‍

Latest Posts

Don’t want to skip an update or a post?