ജനന നിരക്ക് കുറയുന്നതില് ആശങ്ക പങ്കുവച്ച് ക്രൈസ്തവ നേതാക്കള്
- Featured, INDIA, LATEST NEWS
- January 23, 2025
തൃശൂര്‍: ഭാഷാപണ്ഡിതന്‍, പ്രഭാഷകന്‍, കവി, എഡിറ്റര്‍ തുടങ്ങിയ നിലകളില്‍ അറിയപ്പെട്ടിരുന്ന പ്രഫ. മാത്യു ഉലകംതറയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കലാസദന്‍ അനുസ്മരണം നടത്തി. പ്രസിഡന്റ് ബാബു. ജെ. കവലക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ജിയോ തെക്കിനിയത്ത്, ഫാ. സെബി വെളിയന്‍, ബേബി മൂക്കന്‍, ജോമോന്‍ ചെറുശേരി, ജേക്കബ് ചെങ്ങലായ്, എ.എ ആന്റണി, ലിജിന്‍ ഡേവിസ്, സി.ജെ. ജോണ്‍, മേഴ്‌സി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇടുക്കി: ഇടുക്കി ജില്ലയിലെ വിവിധ കുരിശുപള്ളികള്‍ക്ക് നേരെ കഴിഞ്ഞദിവസം നടന്ന അക്രമ പരമ്പരയെ ഇടുക്കി രൂപതാ ജാഗ്രത സമിതി അപലപിച്ചു. കട്ടപ്പന, ഇടുക്കി കവലയിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കപ്പേള, കട്ടപ്പന, 20 ഏക്കറിലുള്ള നരിയംപാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കപ്പേള, പോര്‍സ്യുങ്കുല കപ്പുച്ചിന്‍ ആശ്രമത്തിന്റെ ഗ്രോട്ടോ, പുളിയന്മല സെന്റ് ആന്റണീസ് പള്ളിയുടെ രണ്ട് കപ്പേളകള്‍, കമ്പംമെട്ട് മുങ്കിപ്പള്ളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി, പഴയ കൊച്ചറ സെന്റ് ജോസഫ് പള്ളി, പഴയ കൊച്ചറ
തൃശൂര്‍: ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇന്റര്‍നാഷണല്‍ മിഷന്‍ കോണ്‍ഗ്രസ് (ജിജിഎം) ഏപ്രില്‍ 10 മുതല്‍ 14 വരെ തൃശൂര്‍ തലോര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ നടക്കും. മിഷന്‍ കോണ്‍ഗ്രസിന്റെ ഓഫീസ് ജെറുസലേം ധ്യാനകേന്ദ്രത്തില്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡേവിസ് പട്ടത്ത് സിഎംഐ ഉദ്ഘാടനം ചെയ്തു. വിവിധ മിഷന്‍ മേഖലകളെ പരിചയപ്പെടുത്തുന്ന മിഷന്‍ എക്്‌സിബിഷന്‍, മിഷന്‍ ഗാതറിങ്ങുകള്‍, സെമിനാറുകള്‍, വിവിധ ഭാഷകളിലുള്ള ദിവ്യബലികള്‍, സംഗീത നിശ എന്നിവയെല്ലാം മിഷന്‍ കോണ്‍ഗ്രസിന്റെ പ്രത്യേകതകളാണ്. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍
തൃശൂര്‍: കാന്‍സര്‍ ഗവേഷണത്തിന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ 1.19 കോടിയുടെ ഗവേഷണ പദ്ധതി അമല മെഡിക്കല്‍ കോളേജ്ജിന്. പദ്ധതി കാന്‍സര്‍ ചികിത്സാ രീതികളില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെയും നാഷണല്‍ കാന്‍സര്‍ ഗ്രിഡിന്റെയും സംയുക്ത ഗവേഷണ പദ്ധതിയായ ‘ഇന്‍വെസ്റ്റിഗേറ്റര്‍ ഇനിഷ്യേറ്റഡ് റാന്‍ഡമൈസ്ഡ് ട്രയല്‍സ് ഇന്‍ ഓങ്കോളജി’ എന്ന ഗവേഷണ പദ്ധതിക്കാണ് ഗ്രാന്റ്. കാന്‍സര്‍ ചികിത്സയില്‍ സബ്ലിംഗ്വല്‍ ബ്യൂപ്രനോര്‍ഫിന്‍ എന്ന മരുന്നിനെയും ഓറല്‍ ട്രാമഡോള്‍ എന്ന മരുന്നിനെയും താരതമ്യം ചെയ്യുന്ന പഠനത്തില്‍
ഇടുക്കി: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ പൂപ്പാറയില്‍ നടത്തിയ ബഹുജന റാലി ജനസമുദ്രമായി. പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലി പൂപ്പാറയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ നടന്ന പ്രതിഷേ ധസമ്മേളനം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കിയിലെ ജനത കയ്യേറ്റക്കാരല്ല അവര്‍ കുടിയേറ്റ ക്കാരാണെന്നും മണ്ണില്‍ കനകം വിളയിച്ച കര്‍ഷകരാണ് യഥാര്‍ത്ഥ പരിസ്ഥിതി സ്‌നേഹികളും മനുഷ്യ സ്‌നേഹികളും എന്ന് അദ്ദേഹം
ഭൂവനേശ്വര്‍: പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണംകൊണ്ട് പ്രശസ്തമായ ഒഡീഷയിലെ പാര്‍ത്ഥാമഹായിലുള്ള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിലെ തിരുനാളിന് കാണ്ടമാല്‍ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും എത്തി. കാണ്ടമാല്‍ കലാപത്തില്‍ രക്തസാക്ഷികളായവരെ വത്തിക്കാന്‍ അംഗീകരിക്കാന്‍ ഇടയായതിന് പിന്നില്‍ മാതാവിന്റെ പ്രത്യേക ഇടപെടലുണ്ടെന്ന് കാണ്ടമാല്‍ രക്തസാക്ഷിയായ ലെന്‍സാ ഡിഗാളിന്റെ മകന്‍ സുബാഷ് ഡിഗാള്‍ പറഞ്ഞു. 25,000 ത്തിലധികം വിശ്വാസികളാണ് തിരുനാളില്‍ സംബന്ധിച്ചത്. അമ്പത് വൈദികരും പങ്കെടുത്തു.കട്ടക്ക്-ഭൂവനേശ്വര്‍ ആര്‍ച്ചുബിഷപ് ഡോ. ജോണ്‍ ബറുവ തിരുനാള്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. 1994 മാര്‍ച്ച് അഞ്ചിന് പാര്‍ത്ഥാമഹാ മലമുകളില്‍ വിറകുശേഖരിക്കാന്‍ പോയ
ഇരു കാലുകളും തളര്‍ന്ന സുഹൈല്‍ മാസിയുടെ പത്ത് വയസ് മാത്രം പ്രായമുള്ള മകള്‍ പാക്കിസ്ഥാനിലെ തട്ടിക്കൊണ്ടുപോകലിന്റെയും നിര്‍ബന്ധിത മതം മാറ്റത്തിന്റെയും ഏറ്റവും പുതിയ ഇര. പല ക്രൈസ്തവ പെണ്‍കുട്ടികളെയും മുന്‍പും തട്ടിക്കൊണ്ടുപോയി മതം മാറ്റിയിട്ടുള്ള ഷൗക്കത്ത് ഷാ എന്ന മുസ്ലീമിന്റെ നിര്‍ദേശപ്രകാരമാണ് ഈ ഹീനകൃത്യം നടന്നിരിക്കുന്നത്. ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയശേഷം സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതത്തിലേക്ക് മതം മാറിയെന്ന് പറഞ്ഞ് കോടതിയില്‍ പെണ്‍കുട്ടികളെക്കൊണ്ട് ആപ്ലിക്കേഷന്‍ ഫയല്‍ ചെയ്യിക്കുകയാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയെന്ന് പെണ്‍കുട്ടിയുടെ പിതാവ് സുഹൈല്‍ പറഞ്ഞു. ”ഞങ്ങള്‍ കോടതിയില്‍
കട്ടപ്പന: ഇടുക്കി ജില്ലയിലെ വിവിധ കുരിശുപള്ളികള്‍ക്കുനേരേ സമൂഹിക വിരുദ്ധരുടെ ആക്രമണം. രൂപക്കൂടുകളുടെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തു. പുളിയന്‍മല സെന്റ് ആന്റണീസ് ദൈവാലയത്തിന്റെ കപ്പേള, കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കുരിശുപള്ളിയുടെ ഇടുക്കിക്കവലയിലെ കപ്പേള, നരിയംപാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഇരുപതേക്കറിലെ കപ്പേള, സമീപത്തെ പോര്‍സുങ്കല കപ്പൂച്ചിന്‍ ആശ്രമത്തിന്റെ മുമ്പിലെ ഗ്രോട്ടോ, കമ്പംമെട്ട് മൂങ്കിപ്പള്ളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി, പഴയ കൊച്ചറ ഓര്‍ത്തഡോക്സ് കുരിശു പള്ളികള്‍, ചേറ്റുകുഴി സെന്റ് മേരീസ് ദൈവാലയത്തിന്റെ കപ്പേള എന്നിവയാണ് അക്രമികള്‍
Don’t want to skip an update or a post?