ജനന നിരക്ക് കുറയുന്നതില്‍ ആശങ്ക പങ്കുവച്ച് ക്രൈസ്തവ നേതാക്കള്‍
- Featured, INDIA, LATEST NEWS
- January 23, 2025
ഫെബ്രുവരി 16-നാണ് റഷ്യയിലെ പ്രമുഖ പ്രതിപക്ഷ നേതാവായ അലക്‌സി നവാല്‍നിയുടെ മരണം റഷ്യന്‍ ഗവണ്‍മെന്റ് സ്ഥിരീകരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ്‌വഌഡിമിര്‍ പുട്ടിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ നടത്തിവന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് തീവ്രവാദപ്രവര്‍ത്തനം നടത്തി എന്ന കുറ്റം ചുമത്തപ്പെട്ട് ആര്‍ട്ടിക്ക് പ്രദേശത്തുള്ള ജയിലില്‍ കഴിയവേയായിരുന്നു നവാല്‍നിയുടെ അന്ത്യം. റഷ്യയില്‍ ജനാധിപത്യം സ്ഥാപിക്കുവാനായി അദ്ദേഹം നടത്തിയ നിരന്തരപോരാട്ടത്തിന്റെ പരിസമാപ്തിയില്‍ സംഭവിച്ച അകാലമരണമായിരുന്നു അത്. നിരീശ്വരവാദിയായിരുന്ന നവാല്‍നി താന്‍ കടന്നുപോയ കഠിനമായ പ്രതിസന്ധികള്‍ക്കിടയില്‍ എവിടെയോ വച്ചാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നത്. 2021-ല്‍ വിചാരണ വേളയില്‍
കീവ്/ഉക്രെയ്ന്‍: ഉക്രെയ്ന്‍ യുദ്ധം രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 10,582 പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഈ യുദ്ധം ഉക്രെയ്‌നില്‍ വിതച്ച നാശത്തിന്റെ വ്യാപ്തി മനസിലാക്കണമെങ്കില്‍ ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് സ്വാസ്ലേവ് ഷെവ്ചുക്ക് നിരത്തുന്ന ചില കണക്കുകള്‍ കൂടെ കൂട്ടിവായിക്കണം. ഉക്രെയ്‌നിലെ മൂന്നിലൊന്ന് ജനങ്ങളും ഭവനങ്ങള്‍ വിട്ടുപേക്ഷിച്ച് അഭയാര്‍ത്ഥികളായി മാറിയിരിക്കുന്നു. ഇത്തരത്തില്‍ അഭയാര്‍ത്ഥികളായി മാറിയ ഒരു കോടി 40 ലക്ഷം ജനങ്ങളില്‍ 60 ലക്ഷം ജനങ്ങള്‍ ഉക്രെയ്ന്‍ വിട്ടു.
ഭോപ്പാല്‍ (മധ്യപ്രദേശ്): അടുത്ത ബന്ധുവിനെ മതം മാറ്റാന്‍ ശ്രമിച്ചു എന്ന വ്യാജ ആരോപണത്തിന് വിധേയരായ ക്രൈസ്തവ ദമ്പതികള്‍ക്ക് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ച് മധ്യപ്രദേശിലെ വിചാരണ കോടതി. സാഗര്‍ ജില്ലയിലാണ് രമേഷ് ബാബുലാല്‍ എന്ന വ്യക്തിയെയും ഭാര്യയെയും ആരോപണത്തിന്റെ പേരില്‍ കോടതി ശിക്ഷിച്ചത്. തടവിന് പുറമേ, 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2021 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. ക്രിസ്തുമതം സ്വീകരിക്കുന്നതിന് പണം വാഗ്ദാനം ചെയ്തതായി രമേഷിന്റെ അടുത്ത ബന്ധു ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, ഇത് തെളിയിക്കുന്നതിന് മതിയായ
വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന ഓശാന ഞായറാഴ്ചയിലെയും വിശുദ്ധവാരത്തിലെയും തിരുക്കര്‍മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മികത്വം വഹിക്കും. പരിശോധനകള്‍ക്കായി ആശുപത്രി സന്ദര്‍ശിച്ച പാപ്പയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കേയാണ് പാപ്പയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ വിവരങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്. മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ ഒലിവിന്‍ ചില്ലകളേന്തിയ കര്‍ദിനാള്‍മാരുടെയും ബിഷപ്പുമാരുടെയും വിശ്വാസികളുടെയും ആഘോഷമായ പ്രദിക്ഷിണത്തോടെ ആരംഭിക്കും. മാര്‍ച്ച് 28-ന് പെസഹ വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലെ റെബിബിയ വനിത ജയിലില്‍ സ്വകാര്യ
ജനസംഖ്യയുടെ 63 ശതമാനത്തിലധികമാളുകളും ഇവാഞ്ചലിക്കല്‍ ലൂഥറന്‍ വിശ്വാസം പിന്തുടരുന്ന നോര്‍വേയില്‍ നിന്ന് പ്രാദേശിക ഭാഷയിലുള്ള ആദ്യ കത്തോലിക്ക ബൈബിള്‍ പ്രസിദ്ധീകരിച്ചു. നോബല്‍ സമ്മാനജേതാവ് ജോണ്‍ ഫോസെ മുതലുള്ള സാഹിത്യ മേഖലയിലെ നിരവധി വിദഗ്ധരുടെ സഹായത്തോടെയും കത്തോലിക്ക എഡിറ്ററായ ഹെയ്ദി ഹോഗ്രോസ് ഒയ്മയുടെ നേതൃത്വത്തിലുമാണ് കത്തോലിക്ക ബൈബിളിന്റെ രചന പൂര്‍ത്തീകരിച്ചത്. രാജ്യത്തെ ഔദ്യോഗിക എഴുത്ത് ഭാഷകളായ ബൊക്കമാല്‍ ഭാഷയിലും നൈനോര്‍സ്‌ക് ഭാഷയിലുമുള്ള കത്തോലിക്ക ബൈബിളിന്റെ പരിഭാഷകള്‍ ലഭ്യമാണെന്നുള്ളത് കൂടുതലാളുകളിലേക്ക് ഈ ബൈബിള്‍ എത്തുവാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും കത്തോലിക്ക
ഇസ്രായേല്‍ ഹമാസ് പോരാട്ടം ആരംഭിച്ച ശേഷമുള്ള ഏറ്റവും ദുരിതപൂര്‍ണമായ ദിനങ്ങളിലൂടെയാണ് ഗാസയിലെ ക്രൈസ്തവര്‍ കടന്നുപോകുന്നതെന്ന് വ്യക്തമാക്കി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ഏയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍). തുടര്‍ച്ചയായ ഷെല്ലാക്രമണവും സമ്പര്‍ക്കമാധ്യമങ്ങളുടെ തകരാറുകളും ഭക്ഷണക്ഷാമവും ഗാസയിലെ ജീവിതം ദുരിതപൂര്‍ണമാക്കി മാറ്റിയിരിക്കുകയാണെന്ന് ഹോളി റോസറി സന്യാസിനിസഭാംഗമായ സിസ്റ്റര്‍ നാബിലാ സാലേയെ ഉദ്ധരിച്ചുകൊണ്ട് എസിഎന്‍ പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസയിലെ അല്‍ സേട്ടണ് സമീപമുള്ള ഹോളി ഫാമിലി ഇടവകയില്‍ നിലവില്‍ 128 കുടുംബങ്ങളാണ് അഭയം തേടിയിരിക്കുന്നത്. ഇതില്‍
വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ അന്നയുടെയും നാമത്തിലുള്ള സ്പെയിനിലെ കൊറഡോബയിലുള്ള ആശ്രമദദൈവാലയത്തിലാണ് ക്ഷമയുടെ കുരിശ് സ്ഥിതി ചെയ്യുന്നത്. മറ്റെല്ലാ ക്രൂശിതരൂപങ്ങളും പോലെ സാധാരണ ക്രൂശിതരൂപമായിരുന്ന ആ കുരിശിന് ഈ പേരും ഈ പ്രത്യേക രൂപവും ലഭിച്ചതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. പല കുമ്പസാരത്തിലും ഏറ്റുപറഞ്ഞ ഗൗരവമായ ഒരു പാപം ഒരു മനുഷ്യന്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതായി മനസിലാക്കിയ വൈദികന്‍ ദൈവത്തിന്റെ കരുണയെ ചൂഷണം ചെയ്യുന്ന സാഹചര്യം ഉണ്ടാകാതിരിക്കുന്നതിനായി ഇനിയും ഈ പാപം ആവര്‍ത്തിച്ചാല്‍ താന്‍ പാപമോചനം നല്‍കില്ലെന്ന മുന്നറിയിപ്പ്
എറണാകുളം: ഹയര്‍ സെക്കന്ററി പരിക്ഷ മൂല്യനിര്‍ണയത്തോട് അനുബന്ധിച്ചു ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കിയ സര്‍ക്കാര്‍ നടപടി ധാര്‍ഷ്ട്യമെന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എം. ജെ. ഇമ്മാനുവല്‍. ക്രൈസ്തവ വിശ്വാസികള്‍ പരിശുദ്ധമായി ആചരിക്കുന്ന ദിവസം തന്നെ പരീക്ഷ മൂല്യനിര്‍ണയ ക്രമീകരണങ്ങള്‍ക്ക് തിരഞ്ഞെടുത്തത് കഴിഞ്ഞ കുറേ നാളുകളായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ക്രൈസ്തവ വിഭാഗങ്ങളോട് കാണിക്കുന്ന തികഞ്ഞ അവഗണനയുടെ തുടര്‍ച്ചയാണെന്ന് കെസിവൈഎം സംസ്ഥാന സമിതി ആരോപിച്ചു. മുന്‍പും ക്രൈസ്തവര്‍ വിശുദ്ധ ദിവസമായി ആചരിക്കുന്ന ഞായറാഴ്ചകളിലും മറ്റും പരീക്ഷകള്‍ നടത്തിയത് ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ക്ക്
Don’t want to skip an update or a post?