Follow Us On

25

August

2025

Monday

  • മുനമ്പം ഭൂമി പ്രശ്‌നം; നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുനഃപരിശോധിക്കണം

    മുനമ്പം ഭൂമി പ്രശ്‌നം; നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുനഃപരിശോധിക്കണം0

    കൊച്ചി: മുനമ്പം – കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിന്‍മേല്‍ ഉയര്‍ന്നിട്ടുള്ള തര്‍ക്കങ്ങളുടെ പരിഹാരത്തിനായി എം.എ നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുനഃ പരിശോധിക്കാന്‍  സാധ്യത ഒരുക്കണമെന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനങ്ങളെ കുടിയിറക്കുന്ന തരത്തിലുള്ള യാതൊരു നടപടികളും ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് സമ്മേളനം വ്യക്തമാക്കി. മുനമ്പം പ്രദേശത്തെ ജനങ്ങളുടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പ്രശ്‌ന പരിഹാരത്തിനായുള്ള സാധ്യതകള്‍ തേടിയാണ് ആര്‍ച്ച്ബിഷപ് യോഗം വിളിച്ചുകൂട്ടിയത്. കൗണ്‍സില്‍ ഫോര്‍ കമ്മ്യൂണിറ്റി

  • നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സന്യാസിനി സമര്‍പ്പിതരുടെ കൂട്ടായ്മ

    നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സന്യാസിനി സമര്‍പ്പിതരുടെ കൂട്ടായ്മ0

    കോഴിക്കോട്: മനുഷ്യക്കടത്തിനും സുരക്ഷിതമല്ലാത്ത കുടിയേറ്റത്തിനുമെതിരായി പ്രവര്‍ത്തിക്കുന്ന സന്യാസിനി-സമര്‍പ്പിതരുടെ കൂട്ടായ്മയായ ‘അമൃത്-തലീത്താകും’ കേരള ഘടകത്തിന്റെ വാര്‍ഷിക സമ്മേളനവും ദ്വിദിന ശില്പശാലയും കോഴിക്കോട് നവജ്യോതിസ് റിന്യുവല്‍ സെന്ററില്‍ നടന്നു. നീതി നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സമ്മേളനം തീരുമാനിച്ചു. കേരളത്തിലെ ഈശോസഭയുടെ സോഷ്യോ-റിലീജിയസ് സെന്റര്‍ ഡയറക്ടര്‍ ഫാ. ദീപക് എസ്‌ജെ സമ്മേളനം ഉദ്ഘാടനം ചെയ്തു. നവജ്യോതിസ് റിന്യുവല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ സാന്‍ജോസ് മുഖ്യാതിഥിയായിരുന്നു. കാരിത്താസ് ഇന്ത്യയുടെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ജെയ്‌സണ്‍ വര്‍ഗീസ്, ദിലീഷ് വര്‍ഗീസ് എന്നിവര്‍ ക്ലാസുകള്‍

  • റബര്‍ കര്‍ഷക അവഗണനക്കതിരെ ആഞ്ഞടിച്ച് കത്തോലിക്ക കോണ്‍ഗ്രസ്

    റബര്‍ കര്‍ഷക അവഗണനക്കതിരെ ആഞ്ഞടിച്ച് കത്തോലിക്ക കോണ്‍ഗ്രസ്0

    പാലാ: റബര്‍ കര്‍ഷകരെ അവഗണിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് അനുവദിക്കുകയില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍. കത്തോലിക്ക കോണ്‍ഗ്രസ്  പാലാ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ റബര്‍ കര്‍ഷകരുടെ വിലാപങ്ങള്‍ക്ക് അറുതി വരുത്തണമെന്നും, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും റബര്‍ബോര്‍ഡിന്റെയും അനങ്ങാപ്പാറ നയങ്ങള്‍ തിരുത്തണമെന്നും ആവശ്യപ്പെട്ട് പാലാ പോസ്റ്റോഫീസ് പടിക്കല്‍  നടത്തിയ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബര്‍ വിലയിലുണ്ടായ തകര്‍ച്ച ഭീകരമാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സൗകര്യപൂര്‍വ്വം അവഗണിക്കുന്ന സര്‍ക്കാരുകള്‍ക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. അനിയന്ത്രിതമായ റബര്‍ ഇറക്കുമതി

  • നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ട് നിസിബിസ് സ്ഥാനിക മെത്രാപ്പോലീത്ത

    നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ട് നിസിബിസ് സ്ഥാനിക മെത്രാപ്പോലീത്ത0

    ചങ്ങനാശേരി: നിയുക്ത കര്‍ദിനാളും ചങ്ങനാശേരി അതിരൂപതാംഗവുമായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിനെ നിസിബിസ് കല്‍ദായ രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. വത്തിക്കാനിലും ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിലും ഒരേ സമയം ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നു. ചങ്ങനാശേരിയില്‍ നടന്ന ചടങ്ങില്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്. സ്ഥാനിക മെത്രാപ്പോലീത്ത പ്രഖ്യാപനത്തിന് പിന്നാലെ ചങ്ങനാശേരി അതിരൂപത മോണ്‍. കൂവക്കാട്ടിന് അമൂല്യമായ സമ്മാനങ്ങള്‍ കൈമാറി. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പൗവത്തിലിന്റെ കുരിശുമാലയും അദ്ദേഹം ഉപയോഗിച്ചിരുന്ന മുറിയുമായിരുന്നു

  • കര്‍ദിനാള്‍ ഫിലിപ്പ് നേരി സിനഡ് സെക്രട്ടറിയേറ്റ് കൗണ്‍സിലില്‍

    കര്‍ദിനാള്‍ ഫിലിപ്പ് നേരി സിനഡ് സെക്രട്ടറിയേറ്റ് കൗണ്‍സിലില്‍0

    വത്തിക്കാന്‍ സിറ്റി: ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍  സമിതിയുടെയും (സിസിബിഐ) ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെയും (എഫ്എബിസി) പ്രസിഡന്റും ഗോവ അതിരൂപതാധ്യക്ഷനുമായ കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോയെ സിനഡ് സെക്രട്ടറിയേറ്റ് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുത്തു. വത്തിക്കാനില്‍ നടന്ന ബിഷപ്പുമാരുടെ സിനഡിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നേരത്തെ സിനഡാലിറ്റിയെക്കുറിച്ച് വത്തിക്കാനില്‍ നടന്ന സിനഡിന്റെ അവസാന രേഖ തയാറാക്കുന്ന കമ്മിറ്റിയിലേക്കും കര്‍ദിനാള്‍ ഫെറാവോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരുന്നു. സിനഡിന്റെ ഓര്‍ഡിനറി ജനറല്‍ അസംബ്ലിയുടെ ഒരുക്കങ്ങളുടെയും  നടത്തിപ്പിന്റെയും ചുമതല വഹിക്കുന്ന കൂട്ടായ്മയാണ്

  • ‘അവന്‍ നമ്മെ സ്‌നേഹിച്ചു’ തിരുഹൃദയഭക്തിയെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനം

    ‘അവന്‍ നമ്മെ സ്‌നേഹിച്ചു’ തിരുഹൃദയഭക്തിയെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനം0

    വത്തിക്കാന്‍ സിറ്റി: യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനമായ ‘ദിലെക്‌സിത് നോസ്’ (അവന്‍ നമ്മെ സ്‌നേഹിച്ചു) പ്രസിദ്ധീകരിച്ചു. ആധുനികലോകം നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരമായി യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി ഉയിര്‍ത്തിക്കാണിക്കുന്ന ചാക്രികലേഖനം വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയം പ്രത്യക്ഷപ്പെട്ടതിന്റെ 350-ാം വാര്‍ഷികത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന പ്രത്യേകയും ഉണ്ട്. എന്തിനെന്നറിയാതെ ഒരു കാര്യത്തില്‍ നിന്ന് മറ്റൊന്നിലേക്ക്  അര്‍ത്ഥമില്ലാതെ മനുഷ്യന്‍ ഓടിക്കൊണ്ടിരിക്കുന്ന ഉപരിപ്ലവമായ ഈ ലോകത്ത് യേശുവിന്റെ തിരുഹൃദയത്തിന്റെ പ്രാധാന്യം  വീണ്ടും കണ്ടെത്താന്‍ ചാക്രികലേഖനത്തില്‍ പാപ്പ ആഹ്വാനം ചെയ്തു. ‘

  • സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായുള്ള ബോധവല്‍ക്കരണ സെമിനാര്‍

    സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായുള്ള ബോധവല്‍ക്കരണ സെമിനാര്‍0

    കോട്ടയം: അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനവും മുഖ്യധാരാവത്ക്കരണവും ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെയും അസിം പ്രേംജി ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമഗ്ര ശിക്ഷ കേരള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായുള്ള ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടത്തിയ ബോധവല്‍ക്കരണ സെമിനാറിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ്

  • നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ടിന് ജന്മനാട്ടില്‍ ഉജ്വല സ്വീകരണം

    നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ടിന് ജന്മനാട്ടില്‍ ഉജ്വല സ്വീകരണം0

    ചങ്ങനാശേരി: കര്‍ദിനാളായി നിയമിതനായശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ മോണ്‍. ജോര്‍ജ് കൂവക്കാട്ടിന് ചങ്ങനാശേരി അതിരൂപതയില്‍ പ്രൗഢഗംഭീര സ്വീകരണം. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, വത്തിക്കാന്‍ മുന്‍ നുണ്‍ഷ്യോ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, അതിരൂപത വികാരി ജനറല്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനാമാവുങ്കല്‍, മെത്രാപ്പോലീത്തന്‍ പള്ളി വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് മെത്രാപ്പോലീത്തന്‍ പള്ളിയുടെ പ്രധാന കവാടത്തില്‍ നിയുക്ത കര്‍ദിനാളിനെ  സ്വീകരിച്ചു. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സ്വാഗതം ആശംസിച്ചു. മോണ്‍.

Latest Posts

Don’t want to skip an update or a post?