Follow Us On

22

January

2025

Wednesday

  • ആശങ്കക്ക് വിരാമം; ജര്‍മന്‍ സഭ വത്തിക്കാനെ ധിക്കരിക്കില്ല

    ആശങ്കക്ക് വിരാമം; ജര്‍മന്‍ സഭ വത്തിക്കാനെ ധിക്കരിക്കില്ല0

    ബര്‍ലിന്‍/ജര്‍മനി: അല്‍മായര്‍ക്ക് കൂടെ പ്രാതിനിധ്യം നല്‍കുന്ന സഭാ ഭരണ സംവിധാനമായ സിനഡല്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് നടത്തരുതെന്ന വത്തിക്കാന്റെ നിര്‍ദേശം ഓഗ്സ്ബര്‍ഗില്‍ ചേര്‍ന്ന ജര്‍മന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് അംഗീകരിച്ചു. ബിഷപ്പുമാരുടെ സമ്മേളനം ആരംഭിക്കുന്ന അതേദിവസമാണ് ഈ നിര്‍ദേശമടങ്ങിയ വത്തിക്കാന്‍ കത്ത് ജര്‍മന്‍ ബിഷപ്പുമാര്‍ക്ക് നല്‍കിയത്. ഇതോടെ വത്തിക്കാന്റെ നിര്‍ദേശത്തിന് വിരുദ്ധമായി സിനഡല്‍ കൗണ്‍സില്‍ വോട്ടെടുപ്പുമായി ജര്‍മന്‍ ബിഷപ്പുമാര്‍ മുന്നോട്ടുപോകുമോയെന്ന ആശങ്കക്ക് വിരാമമായി. 2019 മുതല്‍ ആരംഭിച്ച ജര്‍മന്‍ കത്തോലിക്ക സഭയുടെ സിനഡല്‍ പ്രക്രിയയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും

  • ട്രെയിന്‍ അപകടത്തില്‍നിന്ന് അള്‍ത്താരയിലേക്ക്…

    ട്രെയിന്‍ അപകടത്തില്‍നിന്ന് അള്‍ത്താരയിലേക്ക്…0

    എന്റെ ജീവന്‍ തിരികെ തന്നാല്‍ ഞാന്‍ വൈദികനായി ക്രിസ്തുവിനുവേണ്ടി ജീവിക്കും… ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആളുകള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ആ 18കാരന്‍ പ്രാര്‍ത്ഥിച്ചത് അത് മാത്രമായിരുന്നു… ആ പ്രാര്‍ത്ഥനയ്ക്ക് ദൈവം അത്ഭുതകരമായി മറുപടി നല്കി… ഒഡീഷയിലെ ബാന്ദ്രിയിലെ ചന്ദ്രാപൂര്‍ ഇടവകാംഗമായ സനാതന്‍ മലാബിഷോയ്. ബെറാംപൂരില്‍നിന്നസംഭവം. പ്ലാറ്റ്‌ഫോമില്‍നിന്നിരുന്ന സനാതന്‍ കാല്‍ വഴുതി ട്രാക്കിലേക്ക് വീണു. വീഴ്ചയില്‍ കാലിന് പരിക്കുപറ്റി. പൊടുന്നനെയാണ് ഒരു ഗുഡ്‌സ് ട്രെയിന്‍ ട്രാക്കിലൂടെ വരുന്നത് സനാതന്‍ കണ്ടത്. ആളുകള്‍ ബഹളം വച്ചെങ്കിലും

  • മുസ്ലീങ്ങളെ തുരത്തിയ പതാക…! നിഷേധിക്കാനാവാത്ത ചരിത്ര സത്യം..!!

    മുസ്ലീങ്ങളെ തുരത്തിയ പതാക…! നിഷേധിക്കാനാവാത്ത ചരിത്ര സത്യം..!!0

    ആഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് ലക്ഷത്തിലധികം വരുന്ന ഇസ്ലാമിക സൈന്യം സ്‌പെയിനില്‍ നിന്നുള്ള ഒരു ലക്ഷത്തോളം ക്രൈസ്തവ പടയാളികള്‍ക്കെതിരെ അണിനിരന്നിരിക്കുന്നു. സ്‌പെയിനിന്റെ ഭാഗമായ കാസ്റ്റിലിലെ രാജാവ് അല്‍ഫോന്‍സോ എട്ടാമനാണ് ക്രൈസ്തവ സൈന്യത്തിന് നേതൃത്വം നല്‍കുന്നത്. ഇസ്ലാമിക മുന്നേറ്റത്തെ ചെറുക്കാന്‍ ഇന്നസെന്റ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം യൂറോപ്പില്‍നിന്ന് പതിനായിരത്തോളം ക്രൈസ്തവ കുതിരപടയാളികളും എത്തിയിട്ടുണ്ട്. കുരിശിനെ വണങ്ങുന്ന എല്ലാവരും ഒന്നിച്ചുചേര്‍ന്നാലും തന്റെ സൈന്യത്തെ പരാജയപ്പെടുത്താനാവില്ലെന്ന് അല്‍മോഹാദ് സൈന്യത്തിന്റെ നേതാവായ മിരാമാമോലിന്‍ വെല്ലുവിളിച്ചു. എന്നാല്‍, തങ്ങളുടെ ജീവനെക്കാളുപരി ആത്മാക്കളുടെ രക്ഷയ്ക്കും വിശ്വാസ സംരക്ഷണത്തിനും പ്രാധാന്യം

  • ഭീകരാക്രമണം; നാശക്കൂമ്പാരമായ ദൈവാലയത്തില്‍ ദിവ്യകാരുണ്യം മാത്രം സുരക്ഷിതം

    ഭീകരാക്രമണം; നാശക്കൂമ്പാരമായ ദൈവാലയത്തില്‍ ദിവ്യകാരുണ്യം മാത്രം സുരക്ഷിതം0

    കാല്‍ബോ ദെല്‍ഗാഡോ/മൊസാംബിക്ക്:  മൊസാംബിക്കിലെ പെമ്പാ രൂപതയിലുള്ള ആഫ്രിക്കയുടെ നാഥയുടെ നാമത്തിലുള്ള മാസീസ് ഇടവകദൈവാലയവും വൈദികമന്ദിരവും അനുബന്ധ ഓഫീസുകളും ഭീകരാക്രമണത്തില്‍ നാമാവശേഷമായി. മൊസാംബിക്കിലെ കാബോ ദെല്‍ഗാഡോ പ്രൊവിന്‍സിന്റെ തലസ്ഥാനമായ തുറമുഖ നഗരമായ പെമ്പായില്‍ നടന്ന ഭീകരാക്രണമത്തില്‍  കെട്ടിടങ്ങളും ഹെല്‍ത്ത് സെന്റും പ്രാദേശിക സ്‌കൂളും ഉള്‍പ്പടെ സര്‍വ്വതും ഭീകരര്‍ വെടിവച്ചും തീവച്ചും നാമാവശേഷമാക്കി. പ്രദേശത്തുണ്ടായിരുന്ന സര്‍വ്വതും കത്തി നശിച്ചെങ്കിലും അക്രമികള്‍ എത്തുന്നതിന് മുമ്പ് ചാപ്പലില്‍ സൂക്ഷിച്ചിരുന്ന കൂദാശ ചെയ്ത തിരുവോസ്തിയും പ്രാര്‍ത്ഥനയ്ക്കും കൂദാശകള്‍ക്കുമുപയോഗിക്കുന്ന പുസ്തകങ്ങളും മാറ്റുവാന്‍ കഴിഞ്ഞതായി ഇടവക വികാരി

  • സുവിശേഷപ്രവര്‍ത്തനങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം; പ്രതിഷേധവുമായി  കത്തോലിക്ക സഭ

    സുവിശേഷപ്രവര്‍ത്തനങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം; പ്രതിഷേധവുമായി കത്തോലിക്ക സഭ0

    ഗുവഹത്തി (അസം) : രോഗികളും വികലാംഗരും സുഖം പ്രാപിക്കാന്‍ നടത്തുന്ന ‘മാന്ത്രിക രോഗശാന്തി’ പ്രാര്‍ത്ഥന വഴി ആളുകളെ മതപരിവര്‍ത്തനം ചെയ്യാന്‍ ക്രിസ്ത്യാനികള്‍ ശ്രമിക്കുന്നുവെന്ന അസമിലെ ബിജെപി സര്‍ക്കാരിന്റെ ആരോപണത്തെ അസമിലെ ക്രിസ്ത്യന്‍ നേതാക്കള്‍ അപലപിച്ചു. സുവിശേഷ യോഗങ്ങളും രോഗശാന്തി ശുശ്രൂഷകളും സംസ്ഥാനത്ത് നിരോധിക്കുന്ന ബില്ലിന് അസമിലെ കാബിനറ്റ് അംഗീകാരം നല്‍കിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രതികരണം. സംസ്ഥാനത്ത് സുവിശേഷവല്‍ക്കരണം തടയുന്നതിനുള്ള നിയമനിര്‍മ്മാണം നടത്താന്‍ തന്റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി

  • എട്ട് ഡീക്കന്‍മാര്‍ അഭിഷിക്തകരായി

    എട്ട് ഡീക്കന്‍മാര്‍ അഭിഷിക്തകരായി0

    അറ്റ്‌ലാന്റ: അറ്റ്‌ലാന്റ അതിരൂപതയ്ക്കുവേണ്ടി എട്ട് സ്ഥിര ഡീക്കന്‍മാര്‍ അഭിഷിക്തരായി. ബിഷപ് ജോണ്‍ എന്‍ ട്രാന്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. അതിരൂപതിയില്‍ ഇപ്പോള്‍ സേവനം ചെയ്യുന്ന 244 പെര്‍മനന്റ് ഡീക്കന്‍മാര്‍ക്കൊപ്പം മാമ്മോദീസാ നല്‍കാനും, സംസ്‌കാര കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കാനും വിവാഹം പരികര്‍മം ചെയ്യാനും പുതിയ ഡീക്കന്‍മാരുടെ സേവനം അതിരൂപത ഉപയോഗപ്പെടും. ചടങ്ങില്‍ പെര്‍മന്റ് ഡീക്കന്‍മാരായി അഭിഷിക്തരായ എട്ടുപേരുടെയും ഭാര്യമാരും പങ്കെടുത്തു. 56 മുതല്‍ 66 വരെ പ്രായമുള്ള ഡീക്കന്‍മാരില്‍ ചീഫ് ഇന്‍വസ്റ്റ്‌മെന്റ് ഓഫീസര്‍ മുതല്‍ ഓള്‍ട്ടര്‍നേറ്റ് മെഡിസിന്‍

  • ആപ്പ്‌സ്റ്റോറിലെ #1 ആപ്പ് യേശുവിന്റെത്…. അത്ഭുതമായി കത്തോലിക്കാ ആപ്പ്

    ആപ്പ്‌സ്റ്റോറിലെ #1 ആപ്പ് യേശുവിന്റെത്…. അത്ഭുതമായി കത്തോലിക്കാ ആപ്പ്0

    സോഷ്യല്‍മീഡിയ ഈ ദിവസങ്ങളില്‍ ചര്‍ച്ചചെയ്യുന്നത് ഒരു കത്തോലിക്കാ ആപ്പിനെക്കുറിച്ചാണ്. ആപ്പ്‌സ്റ്റോറിലെ കത്തോലിക്കാ ആപ്പ്‌ളിക്കേഷനായ ഹാലോ ആപ്പ് ഏറ്റവും ജനപ്രിയ ആപ്ലിക്കേഷനായി ഉയര്‍ന്നിരിക്കുന്നു. ഫെബ്രുവരി 14 വിഭൂതി ബുധനാഴ്ച ആരംഭിച്ച് ഈസ്റ്റര്‍ ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുന്ന നോമ്പുകാല ഒരുക്കത്തിന് ലോകമെങ്ങുമുള്ള കത്തോലിക്കര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഹാലോ ആപ്പ്. ‘ഫാദര്‍ സ്റ്റുവിലെ’ ഫാദര്‍ സ്റ്റുവര്‍ട്ട്, ‘ടെഡ്’ -ലെ ജോണ്‍ ബെന്നറ്റ് തുടങ്ങിയ വേഷങ്ങളിലൂടെ പ്രശസ്തനായ മാര്‍ക്ക് വാള്‍ബെര്‍ഗ്, സൂപ്പര്‍ ബൗളിനിടെ അവതരിപ്പിക്കുന്ന ഹ്രസ്വ പരസ്യത്തിന്റെ സംപ്രേക്ഷണത്തെ തുടര്‍ന്ന് ഹാലോ

  • വന്യജീവി ആക്രമണം: കേന്ദ്ര-സംസ്ഥാന  സര്‍ക്കാരുകള്‍പ്രായോഗികവും സത്വരവുമായ  ഇടപെടലുകള്‍ നടത്തണമെന്ന് കെസിബിസി

    വന്യജീവി ആക്രമണം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍പ്രായോഗികവും സത്വരവുമായ ഇടപെടലുകള്‍ നടത്തണമെന്ന് കെസിബിസി0

    കൊച്ചി: വന്യമൃഗങ്ങള്‍ ജനവാസമേഖലകളില്‍ നിരന്തരം ഇറങ്ങുകയും മനുഷ്യജീവനും സ്വത്തിനും കടുത്ത ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രായോഗികവും സത്വരവുമായ ഇടപെടലുകള്‍ നടത്തണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. വനം വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം 55839 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായത്. അതേ രേഖകള്‍ പ്രകാരം ഇക്കാലയളവില്‍ നഷ്ടപ്പെട്ട മനുഷ്യജീവനുകള്‍ 910 ആണ്. വര്‍ഷങ്ങള്‍ പിന്നിടുംതോറും വന്യജീവി ആക്രമണങ്ങളുടെ എണ്ണവും രൂക്ഷതയും വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് കേരളത്തിലേതെന്ന് കെസിബിയുടെ കുറിപ്പില്‍

Latest Posts

Don’t want to skip an update or a post?