സീറോമലബാര്‍ സിനഡല്‍ കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു
- Featured, Kerala, LATEST NEWS
- January 18, 2025
ഇടുക്കി/കാഞ്ഞിരപ്പള്ളി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക അറിയിച്ച് ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍ രംഗത്ത്. ഈ വിഷയത്തില്‍ ഗവണ്മെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം നടത്തി. അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്ത് ഏറ്റവും അപകടകരമായ ഡാം മുല്ലപ്പെരിയാറാണ്. അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തിയ ശാസ്ത്രീയ പഠനത്തെ അധികരിച്ച് എഴുതപ്പെട്ട ഈ റിപ്പോര്‍ട്ട് വലിയ ആശങ്ക ഉളവാക്കുന്നതാണ്. ലിബിയയില്‍ ഡാമുകള്‍ തകര്‍ന്ന് ഇരുപതിനായിരത്തിലധികം ആളുകള്‍
കൊച്ചി: ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപകടകരമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍. ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നവര്‍ ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും മനുഷ്യരാശിയുടെ നാശത്തിനിട നല്കുന്ന ഭീകരവാദവും യുദ്ധവും എതിര്‍ക്കപ്പെടേണ്ടതും സമാധാനം സ്ഥാപിച്ച് അവസാനിപ്പിക്കേണ്ടതുമാണെന്നും ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ആഗോള-ആഭ്യന്തര ഭീകരവാദങ്ങള്‍ ശക്തിപ്പെടു ന്നത് ആശങ്കയുണര്‍ത്തുന്നതാണ്. രക്തരൂക്ഷിത വിപ്ലവങ്ങളും പ്രത്യയശാസ്ത്രങ്ങളും കാലഹരണപ്പെട്ടിരിക്കുമ്പോള്‍ മതങ്ങളെയും വിശ്വാസങ്ങ ളെയും ആയുധങ്ങളാക്കി അക്രമങ്ങള്‍ അഴിച്ചുവിടുന്നത് ഭീതിയുളവാക്കുന്നു. രാജ്യാന്തര ഭീകരവാദത്തിന്റെ
ജറാള്‍ഡ് ബി മിറാന്‍ഡ മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍നിന്നും അപ്പസ്തോലിക് നൂണ്‍ഷ്യോയായി (വത്തിക്കാന്‍ സ്ഥാനപതി) നിയമിക്കപ്പെടുന്ന പ്രഥമ വൈദികനാണ് ആര്‍ച്ചുബിഷപ് ഡോ. ജോര്‍ജ് പനംതുണ്ടില്‍. ഖസാക്കിസ്ഥാനിലെ അപ്പസ്തോലിക് നൂണ്‍ഷ്യോയായാണ് നിയമനം. സൈപ്രസിലെ വത്തിക്കാന്‍ കാര്യാലയത്തില്‍ ചാര്‍ജ് ഡി അഫയേഴ്സായി സേവനമനുഷ്ഠിച്ചുവരവേയാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം. വത്തിക്കാനിലായിരുന്നു മെത്രാഭിഷേക ശുശ്രൂഷകള്‍ നടന്നത്. മാര്‍ ഈവാനിയോസ് കോളജ് മുന്‍ പ്രഫസര്‍ പി.വി. ജോര്‍ജിന്റെയും മേരിക്കുട്ടിയുടെയും മകനായി 1972-ല്‍ തിരുവനന്തപുരം കവടിയാറില്‍ ജനിച്ചു. പാളയം സമാധാന രാജ്ഞി ബസിലിക്കാ ഇടവകാംഗമാണ്. 1998-ല്‍
മാത്യൂ സൈമണ്‍ ഭാഗ്യം ചെയ്ത മാതാപിതാക്കള്‍ എന്ന് കേട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിനുള്ള കാരണം അവരുടെ മക്കളായിരിക്കും. ഇതിന് ഉദാഹരണമാണ് നാലുവര്‍ഷത്തോളമായി കിടപ്പുരോഗിയായ ഭാര്യാമാതാവിനെ പരിചരിക്കാന്‍ സ്വന്തം ജോലി ഉപേക്ഷിച്ച കണ്ണൂര്‍ താഴെചൊവ്വ സ്വദേശി റോസ് യേശുദാസ്. തലശേരി സെന്റ് ജോസഫ്സ് സ്കൂള്‍ അധ്യാപികയായ അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു മെര്ലിന് എല്ലാസഹായവുമായി കൂടെയുണ്ട്. എങ്കിലും ഭാര്യ ജോലിക്ക് പോയിക്കഴിഞ്ഞാല്‍ മുഴുവന്‍ സമയവും ഇദ്ദേഹം അമ്മയ്ക്കൊപ്പമാണ്. 80 വയസ് കഴിഞ്ഞ അമ്മയുടെകൂടെ എപ്പോഴും ഒരാള്‍ വേണം. കാരണം അമ്മയ്ക്ക് തനിയെ
ഫാ. മാത്യു ആശാരിപറമ്പില്‍ കഴിഞ്ഞ ദിവസം എന്റെ സുഹൃത്ത് സണ്ണിയച്ചന് എനിക്കൊരു പുതിയ ഷര്‍ട്ട് സമ്മാനമായി തന്നു. അച്ചന് പാകമല്ലാത്തതിനാല്‍ ആരോ കൊടുത്ത സമ്മാനം എനിക്കായി സ്നേഹപൂര്‍വം മാറ്റിവച്ചതാണ്. ആ ഷര്‍ട്ട് ധരിച്ച് യാത്ര ചെയ്യവേ കൂടെ ഉണ്ടായിരുന്ന യുവാവ് ‘അച്ചന് വലിയ പണക്കാരനായല്ലോ ഇപ്പോള്‍’ എന്ന് കമന്റടിച്ചു. എന്താടാ അങ്ങനെ പറഞ്ഞത്’ എന്ന് ചോദിച്ചപ്പോള്‍ അവന്റെ ഉത്തരം ‘നല്ല വിലയുള്ള ബ്രാന്റ് ഷര്‍ട്ട് ഇട്ട് അടിപൊളിയാണല്ലോ’ എന്നായിരുന്നു. സണ്ണിയച്ചന് തന്ന ഷര്‍ട്ട് അപ്പോഴാണ് കാര്യമായി ശ്രദ്ധിച്ചത്.
കൊച്ചി: സമുദായത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ഒറ്റക്കെട്ടായി നേരിടാന്‍ വരാപ്പുഴ അതിരൂപത അല്മായ നേതൃ സമ്മേളനം തീരുമാനിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ മുന്‍പന്തിയില്‍ നില്ക്കാന് വരാപ്പുഴ അതിരൂപതയിലെ അല്മായര് കടന്നുവരണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ടി.ജെ വിനോദ് എംഎല്‍എ പറഞ്ഞു. വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ അധ്യക്ഷത വഹിച്ചു. ജോയി ഗോതുരുത്ത്, ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ മാര്ട്ടിന് തൈപ്പറമ്പില്‍, അഡ്വ. ഷെറി ജെ. തോമസ്, ജോര്‍ജ് നാനാട്ട്, അഡ്വ. യേശുദാസ് പറപ്പള്ളി, സി.ജെ പോള്‍,
‘യയാതി’യിലെ ഒരു വരി ഇങ്ങനെയാണ്: ‘ഒരുവനെ അവന്റെ ഉടുപ്പുകള്‍ നിര്‍വചിക്കുന്നു. അവന് തിരഞ്ഞെടുക്കുന്ന ഉടുപ്പ് അവനെ അതിനനുസരിച്ചുള്ള ഒരുവനാക്കിത്തീര്‍ക്കും. അവന് സ്വയം തിരഞ്ഞെടുക്കുന്ന വ്യക്തിത്വമോ ലക്ഷ്യമോ കുറയുന്നു.’ ഇതൊരു അപരസ്വത്വനിര്‍മിതിയെക്കുറിച്ചുള്ള സൂചനയാണ്. മനുഷ്യനായിരിക്കുക എന്ന അടിസ്ഥാന സുവിശേഷപാഠത്തിനു മുകളില്‍ നാം അണിയുന്ന വ്യാജപ്രതിഛായകളുടെ പശ്ചാത്തലത്തില്‍ ഇത് വളരെ പ്രസക്തമാകുന്നു. മാനവികതയുടെ പ്രാഥമികപാഠങ്ങള്‍ വിസ്മൃതമാകുന്ന ഇടങ്ങളിലെല്ലാം നാമറിയാതെ ഒരു പരീശത്വം പിറവിയെടുക്കുന്നുണ്ട്. സാബത്തില്‍ അപരനോട് കരുണ കാട്ടാതിരിക്കുമ്പോഴും കണ്ണിനുപകരം കണ്ണുതന്നെയാകണമെന്നു വാശിപിടിക്കുമ്പോഴും അയാള്‍ പുതിയ നിയമകാലത്തിന് ചേരാത്തവനാകുകയാണ്. മനുഷ്യന്
അടുത്തനാളിലാണ് കേരളത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് നിപ്പ വീണ്ടുമെത്തിയത്. കോഴിക്കോട് ജില്ലയിലെ രണ്ടുപേര്‍ മരണമടഞ്ഞതോടെ നിപ്പയെക്കുറിച്ചുളള ഭയം ജനങ്ങളില്‍ നിറഞ്ഞു. വവ്വാലില്‍ നിന്നാണ് രോഗബാധക്ക് കാരണമായ വൈറസ് പടര്‍ന്നതെന്ന അധികൃതരുടെ വിശദീകരണം വന്നതോടെ വെട്ടിലായത് സാധാരണക്കാരായ കര്‍ഷകരാണ്. വിളവെടുപ്പ് തുടങ്ങിയ പഴങ്ങളെല്ലാം പെട്ടെന്നുതന്നെ ആര്‍ക്കും വേണ്ടെന്നായി. വിപണിയില്ലാതെ വന്ന കര്‍ഷകരുടെ ദുരിതത്തിനും അറുതിയില്ലെന്നായി. ബാങ്കില്‍ നിന്നും ലോണെടുത്ത് കൃഷി നടത്തിയ കര്ഷകന് ഇന്ന് ജപ്തി ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെടുന്ന പകര്‍ച്ചവ്യാധികളോ പ്രകൃതി ദുരന്തങ്ങളോ കര്‍ഷകന്റെ നട്ടെല്ല് തല്ലിത്തകര്‍ക്കുന്നു.
Don’t want to skip an update or a post?