Follow Us On

18

January

2025

Saturday

  • കര്‍ദിനാള്‍ ടെലസ്‌ഫോര്‍ പി. ടോപ്പോയ്ക്ക് ആദരാഞ്ജലികള്‍

    കര്‍ദിനാള്‍ ടെലസ്‌ഫോര്‍ പി. ടോപ്പോയ്ക്ക് ആദരാഞ്ജലികള്‍0

    കൊച്ചി: കാലം ചെയ്ത റാഞ്ചി അതിരൂപതയുടെ ആര്‍ച്ചുബിഷപ് എമരിറ്റസ് കര്‍ദിനാള്‍ ടെലസ്ഫോര്‍ പി. ടോപ്പോയുടെ വിയോഗത്തില്‍ ആദരജ്ഞലികളര്‍പ്പിച്ച് സഭാനേതാക്കളും വിശ്വാസിസമൂഹവും. ദുംഗ രൂപതയുടെ മെത്രാനായി ഇടയ സേവനം ആരംഭിച്ച കര്‍ദിനാള്‍, റാഞ്ചി അതിരൂപത അധ്യക്ഷനും രണ്ടുപ്രാവശ്യം ഭാരത ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അധ്യക്ഷനും ഒരു പ്രാവശ്യം ഭാരത കത്തോലിക്ക മെത്രാന്‍സമിതിയുടെ അധ്യക്ഷനുമായിരുന്നു. വരാപ്പുഴ അതിരൂപതയുമായി സൗഹൃദബന്ധം സ്ഥാപിച്ച അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു കര്‍ദിനാളെന്നും വ്യക്തിപരമായി അദ്ദേഹവുമായുള്ള ബന്ധം ഏറെ വിലപ്പെട്ടതായിരുന്നു എന്നും വരാപ്പുഴ ആര്‍ച്ചുബിഷപ് ജോസഫ്

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം0

    കൊച്ചി: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുവാനും ക്ഷേമപദ്ധതികള്‍ നിര്‍ദ്ദേശിക്കുവാനും നിയോഗിക്കപ്പെട്ട ജെ.ബി കോശി കമ്മീഷന്‍ 2023 മെയ് 17ന് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് രഹസ്യമാക്കി വെക്കാതെ പൂര്‍ണ്ണരൂപം അടിയന്തിരമായി പുറത്തുവിടണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ സിറ്റിംഗുകളിലും നേരിട്ടും കമ്മീഷന് 5 ലക്ഷത്തോളം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതും രണ്ടര വര്‍ഷക്കാലം പഠനം നടത്തി സമര്‍പ്പിച്ചതുമായ പഠനരേഖകളും

  • ചൈനയിലെ സുവിശേഷവത്ക്കരണത്തിന്റെ ലക്ഷ്യം മതം മാറ്റമാകരുത്,  മറിച്ച് ദൈവസ്‌നേഹം പകരലാകണം: ഹോങ്കോംഗിലെ നിയുക്ത കർദിനാൾ സ്റ്റീഫൻ ചൗ

    ചൈനയിലെ സുവിശേഷവത്ക്കരണത്തിന്റെ ലക്ഷ്യം മതം മാറ്റമാകരുത്, മറിച്ച് ദൈവസ്‌നേഹം പകരലാകണം: ഹോങ്കോംഗിലെ നിയുക്ത കർദിനാൾ സ്റ്റീഫൻ ചൗ0

    വത്തിക്കാൻ സിറ്റി:  ചൈനയിൽ നടന്നുവരുന്ന സുവിശേഷവൽക്കരണ പദ്ധതികൾ അവരെ കത്തോലിക്കരാക്കി മാറ്റുക എന്ന അജtണ്ടയിലധിഷ്ഠിതമാക്കാതെ ദൈവസ്നേഹത്തിന്റെ ആശയവിനിമയത്തിനുള്ള മാർഗമെന്നതിലേക്ക്  മാറേണ്ടിയിരിക്കുന്നുവെന്ന്  ഹോങ്കോങ് ബിഷപ്പും നിയുക്ത കർദ്ദിനാളുമായ സ്റ്റീഫൻ ചൗ അഭിപ്രായപ്പെട്ടു. കർദിനാൾ സ്ഥാനാരോഹണത്തിനായി വത്തിക്കാനിൽ എത്തിയ അദ്ദേഹം, വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. ചൈനീസ് പൗരന്മാരെ കത്തോലിക്ക വിശ്വാസികളാക്കുക എന്ന അജണ്ടയ്ക്കു പകരം ദൈവസ്നേഹമെന്താണെന്ന് മനസ്സിലാക്കാൻ അവരെ സഹായിക്കുകയാണ് യഥാർത്ഥ സുവിശേഷവൽക്കരണമെന്ന തിരിച്ചറിവോടെയുള്ള പ്രവർത്തനങ്ങളാണ് അവിടെ ആവശ്യം. ഇതിന് വിപരീതമായ പ്രവർത്തനങ്ങൾ ചൈനയിൽ എതിർപ്പുകൾക്കിടയാക്കും.

  • കുടിയേറ്റക്കാരെ സ്വീകരിക്കുന്ന രാജ്യങ്ങളിൽ ദരിദ്രരാജ്യമായ ചാഡ്  മുൻനിരയിൽ

    കുടിയേറ്റക്കാരെ സ്വീകരിക്കുന്ന രാജ്യങ്ങളിൽ ദരിദ്രരാജ്യമായ ചാഡ് മുൻനിരയിൽ0

    വത്തിക്കാൻ സിറ്റി: അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ ചാഡ്  അഞ്ചാം സ്ഥാനത്തെന്ന് ലോകബാങ്ക്. നിലവിലുള്ള കണക്കുകളനുസരിച്ചു പത്തു ലക്ഷത്തോളം അഭയാർത്ഥികളാണ് ചാഡിൽ ഇപ്പോളുള്ളത്. അവരിൽ എഴുപത്തിയഞ്ച് ശതമാനവും അയൽരാജ്യമായ സുഡാനിൽനിന്നുള്ളവരും ഇരുപത്തിയൊന്ന് ശതമാനത്തോളം  മധ്യ ആഫ്രിക്കൻ റിപ്പബ്ളിക്കിൽനിന്നുള്ളവരും നാലു ശതമാനംനൈജീരിയയിൽനിന്നുള്ളവരുമാണെന്ന് ലോകബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ലോകത്തെ പന്ത്രണ്ടിൽ ഒരു അഭയാർത്ഥി ഇവിടെയാണ് എത്തിച്ചേരുന്നത്.  ജനസംഖ്യയുമായി ബന്ധപ്പെടുത്തിയുള്ള കണക്കുകൾ പ്രകാരം, പ്രതിശീർഷ അഭയാർത്ഥികളുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ചാഡ്. അയൽരാജ്യമായ സുഡാനിൽ 2023 ഏപ്രിൽ പതിനഞ്ചിന്

  • വാക്സിൻ ക്ഷാമം രൂക്ഷം: നൈജീരിയയിൽ കുഞ്ഞുങ്ങൾക്ക് ഡിഫ്തീരിയ മുന്നറിയിപ്പ്

    വാക്സിൻ ക്ഷാമം രൂക്ഷം: നൈജീരിയയിൽ കുഞ്ഞുങ്ങൾക്ക് ഡിഫ്തീരിയ മുന്നറിയിപ്പ്0

    വത്തിക്കാൻ സിറ്റി: നൈജീരിയയിൽ കുട്ടികൾക്കിടയിൽ ഡിഫ്തീരിയ രോഗം മുൻപില്ലാത്തവിധം പകരുന്നുവെന്നും, രാജ്യത്ത് ഇരുപത്തിരണ്ട് ലക്ഷത്തോളം കുട്ടികൾക്ക് ഇനിയും പ്രതിരോധ കുത്തിവയ്പ് ലഭ്യമായിട്ടില്ലെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ആഗോളചരിത്രത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും ഗുരുതരമായ ഡിഫ്തീരിയ ബാധ നൈജീരിയയിൽ പകരുന്നതിനാൽ കുട്ടികൾക്ക് അടിയന്തിരമായി പ്രതിരോധകുത്തിവയ്പ് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ച് കഴിഞ്ഞ ദിവസം യൂണിസെഫ് മുന്നറിയിപ്പ് നൽകി. നിലവിലെ കണക്കുകൾ പ്രകാരം പതിനൊന്നായിരത്തിലധികം പേർക്ക് ഡിഫ്തീരിയ ബാധിച്ചിട്ടുണ്ട്. ഇതുവരെ 453 പേർ ഡിഫ്തീരിയ ബാധിച്ച് മരിച്ചിട്ടുണ്ട് . ഇവരിൽ ഭൂരിഭാഗവും കുട്ടികളാണ്. നാലിനും

  • ഡോ. സ്വാമിനാഥന്‍ തലമുറകള്‍ക്ക് വഴികാട്ടി: മാര്‍ ആലഞ്ചേരി

    ഡോ. സ്വാമിനാഥന്‍ തലമുറകള്‍ക്ക് വഴികാട്ടി: മാര്‍ ആലഞ്ചേരി0

    കാക്കനാട്: പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ് സ്വാമിനാഥന്‍ തലമുറകള്‍ക്ക് വഴിക്കാട്ടിയ പ്രതിഭയെന്ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല ഞ്ചേരി. ഡോ. സ്വാമിനാഥന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച മാര്‍ ആലഞ്ചേരി അദ്ദേഹ ത്തിന്റെ കാഴ്ചപ്പാടുകള്‍ നാടിന്റെ സമഗ്രവി കസനത്തിന് വഴിതെളിച്ചെന്നും രാജ്യത്തിന്റെ കാര്‍ഷിക വികസനത്തിനുവേണ്ടി അദ്ദേഹം തന്റെ ജീവിതംതന്നെ സമര്‍പ്പിച്ചുവെന്നും അനുസ്മരിച്ചു. കേരളത്തിന്റെ കാര്‍ഷിക പശ്ചാത്തലത്തില്‍നിന്നും ആരംഭിച്ച ഡോ. സ്വാമിനാഥന്റെ ജീവിതയാത്ര അത്ഭുതകരമായ വഴികളിലൂടെയാണ് മുന്നോട്ടു പോയത്. നാടിന്റെ

  • മനുഷ്യര്‍ക്കൊപ്പമുള്ള  മാലാഖമാര്‍

    മനുഷ്യര്‍ക്കൊപ്പമുള്ള മാലാഖമാര്‍0

    മാലാഖമാരുടെ തിരുനാളുകളില്‍ പ്രത്യേകമായി നാം അവരെ ഓര്‍ക്കാറുണ്ടെങ്കിലും, ഒരു മാലാഖാ സാന്നിധ്യം അനുഗ്രഹമായി എപ്പോഴും നമ്മോടൊപ്പമുണ്ട്. സെപ്തംബര്‍ 29-ന് മുഖ്യദൂതന്മാരായ ഗബ്രിയേല്‍, മിഖായേല്‍, റാഫേല്‍ എന്നിവരുടെയും ഒക്‌ടോബര്‍ രണ്ടിന് കാവല്‍മാലാഖമാരുടെയും തിരുനാളാണ്. അവരുടെ കരുതലിനെപ്പറ്റിയും സംരക്ഷണത്തെക്കുറിച്ചും നന്ദിയോടെ ഓര്‍ക്കാനുള്ള ദിനങ്ങള്‍. മനസില്‍ തെളിയുന്ന മൂന്ന് ചിത്രങ്ങള്‍ പഴയ സംക്ഷേപ വേദപാഠപുസ്തകത്തിലെ ഒരു മൂന്നുകോളം ചിത്രമാണ് ആദ്യത്തേത്. അതില്‍ ഒന്നാമത്തെ കോളത്തില്‍, ഒരു പിഞ്ചുബാലന്റെ പിന്നില്‍ പുഞ്ചിരിച്ചും ചിറകുവിരിച്ചും സംരക്ഷണമേകിയും നില്‍ക്കുന്ന മാലാഖയുടേതാണ്. ആ ബാലന്റെ കുഞ്ഞു ഹൃദയവും

  • ആഗോള സിനഡ്: ഒരുക്ക പ്രാർത്ഥനയുമായി യുവജനങ്ങൾ ലെബനനിൽ

    ആഗോള സിനഡ്: ഒരുക്ക പ്രാർത്ഥനയുമായി യുവജനങ്ങൾ ലെബനനിൽ0

    ജെബെ(ലെബനൻ): ആഗോള മെത്രാൻ സിനഡിന്റെ പൊതുസമ്മേളനത്തിനൊരുക്കമായി ലബനനിലെ ജെബെയിൽ അഞ്ഞൂറോളം യുവജനങ്ങൾ പ്രാർത്ഥന നടത്തി. സമാധാനം, യുദ്ധങ്ങളുടെ അവസാനം, സൃഷ്ടിയുടെ പരിപാലനം, സിനഡിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം തുടങ്ങിയ നിയോഗങ്ങൾക്കായിട്ടായിരുന്നു പ്രാർത്ഥന. മധ്യ പൂർവേഷ്യയിലെ വിവിധ സഭാ വിഭാഗങ്ങളിൽപ്പെട്ട യുവജനങ്ങളാണ് പ്രാർത്ഥനയിൽ പങ്കെടുത്തത്. ലെബനീസ് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെയും (പിഎംഎസ്) തെയ് സെ കമ്മ്യൂണിറ്റിയുടെയും നേതൃത്വത്തിലായിരുന്നു ‘ഒന്നിച് ‘ (together) എന്ന പേരിൽ നടന്ന ഈ എക്യൂമെനിക്കൽ പ്രാർത്ഥനാസമ്മേളനം.ജാഗരണ പ്രാർത്ഥനയ്ക്ക് മുന്നോടിയായി ജെബെയിൽ തുറമുഖത്ത് ബോട്ടിൽ എത്തിയ യേശുവിന്റെ

Latest Posts

Don’t want to skip an update or a post?