Follow Us On

18

January

2025

Saturday

  • ഇനിയും  ക്രൈസ്തവര്‍ക്ക്  നീതി നിഷേധിച്ചാല്‍…

    ഇനിയും ക്രൈസ്തവര്‍ക്ക് നീതി നിഷേധിച്ചാല്‍…0

    ‘Justice delayed is justice denied’ എന്ന തത്വം നീതിന്യായവ്യവസ്ഥയില്‍ ഏറെ പ്രസക്തമാണ്. നീതി വൈകിക്കുന്നത് നീതിനിഷേധിക്കുന്നതിന് തുല്യമത്രെ. കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ ആവലാതികള്‍ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ തുടര്‍നടപടികള്‍ വൈകുന്ന ഒരോ ദിവസവും ക്രൈസ്തവസമൂഹത്തിന് അര്‍ഹമായ നീതി നിഷേധിക്കപ്പെടുകയാണ്. ക്രൈസ്തവ കുടുംബങ്ങളിലെ യുവജനങ്ങള്‍ മറുനാടുകളിലേക്ക് ചേക്കേറുകയും നീതി നിഷേധിക്കപ്പെട്ട കര്‍ഷകരും തീരദേശവാസികളുമായ ക്രൈസ്തവര്‍ തിരിച്ചുകയറാനാവാത്ത വിധമുള്ള കടക്കെണിയിലൂടെയും ജീവിതപ്രതിസന്ധിയിലൂടെയും കടന്നുപോവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജെബി കോശി കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നത്

  • പത്രസ്വാതന്ത്ര്യം ജനാധിപത്യത്തില്‍  സുപ്രധാന ഘടകം: ജസ്റ്റിസ് സുനില്‍ തോമസ്

    പത്രസ്വാതന്ത്ര്യം ജനാധിപത്യത്തില്‍ സുപ്രധാന ഘടകം: ജസ്റ്റിസ് സുനില്‍ തോമസ്0

    കൊച്ചി: ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പത്രസ്വാതന്ത്ര്യമെന്ന് ജസ്റ്റിസ് സുനില്‍ തോമസ്. എറണാകുളം ആശിര്‍ ഭവനില്‍ നടന്ന ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മാധ്യമ സ്വാതന്ത്ര്യത്തിന്റെ അധഃപതനം ഇന്ന് ഇന്ത്യയില്‍ എമ്പാടും  കണ്ടുവരുന്ന വസ്തുത ആയതിനാല്‍ സത്യം തുറന്നു പറയാന്‍ മാധ്യമങ്ങള്‍ മടിക്കരു തെന്നും സത്യം ലോകത്തിനു മുന്‍പില്‍ കൊണ്ടു വരുക എന്നത് മാധ്യമങ്ങളുടെ ധര്‍മ്മമാണെന്നും ജസ്റ്റിസ് സുനില്‍ തോമസ് പറഞ്ഞു. ഐസിപിഎ ദേശീയ പ്രസിഡന്റ്ഇഗ്‌നേഷ്യസ് ഗോണ്‍സാല്‍വസ്

  • ജീസസ് യൂത്ത് കെയ്‌റോസ് മീഡിയായുടെ 26-ാം വാര്‍ഷികം ആഘോഷിച്ചു

    ജീസസ് യൂത്ത് കെയ്‌റോസ് മീഡിയായുടെ 26-ാം വാര്‍ഷികം ആഘോഷിച്ചു0

    എറണാകുളം: ജീസസ് യൂത്ത് കെയ്റോസ് മീഡിയായുടെ ഇരുപത്തിയാറാം വാര്‍ഷികം പിഒസിയില്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍ ഉദ്ഘാടനം ചെയ്തു.  ഇന്നത്തെ കാലഘട്ടത്തില്‍ നല്ല ജീവിത മാതൃകകള്‍ ഉണ്ടാകണമെന്നും സമൂഹത്തിന്റെ എല്ലാ മേഖലകളിലുംപെട്ടവരെ ചേര്‍ത്തുപിടിക്കാനുള്ള വിളി വലുതാണെന്നും മാര്‍ വാണിയപുരക്കല്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ യഥാര്‍ത്ഥ നവോത്ഥാന നായകന്‍ ചാവറയച്ചനാണെന്നും യാഥാര്‍ഥ്യത്തെ തമസ്‌കരിച്ച് ചരിത്രത്തെ വളച്ചൊടിച്ചു സാക്ഷര കേരളത്തിന് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും എഴുത്തു കാരനും ചിന്തകനുമായ രാംമോഹന്‍ പാലിയത്ത് പറഞ്ഞു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തി ക്കുന്ന കാത്തലിക്

  • ടൈഗര്‍ സഫാരി പാര്‍ക്കിനെതിരെ പ്രതിഷേധം ഉയരുന്നു

    ടൈഗര്‍ സഫാരി പാര്‍ക്കിനെതിരെ പ്രതിഷേധം ഉയരുന്നു0

    കോഴിക്കോട്: മലബാര്‍ വന്യജീവി സങ്കേതത്തിന്റെ പേരില്‍ ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്, ചെമ്പനോട പ്രദേശങ്ങള്‍ ഉല്‍പ്പെടുത്തി ടൈഗര്‍ സഫാരി പാര്‍ക്ക് പദ്ധതി ആരംഭിക്കാനുള്ള വനംവകുപ്പിന്റെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരള കര്‍ഷക അതിജീവന സംയുക്ത സമിതി (കാസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്പനോടയില്‍ നടന്ന ജനകീയ കണ്‍വന്‍ഷന്‍ കൂരാച്ചുണ്ട് സെന്റ് തോമസ് ഫെറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. നിശബ്ദമായ കുടിയിറക്കലിന്റെ മണിമുഴക്കമാണ് ഈ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ജനസേവകര്‍ മൃഗസേവകരായി മാറുന്ന കാഴ്ചയാണ്

  • ഒറ്റയടിപ്പാത

    ഒറ്റയടിപ്പാത0

    ‘ഞാന്‍ സഞ്ചരിക്കുന്ന വഴികളില്‍ അവര്‍ എനിക്കു കെണികള്‍ വെച്ചു. ഞാന്‍ വലത്തേക്കു തിരിഞ്ഞു നോക്കി. എന്നെ അറിയുന്നവര്‍ ആരുമില്ല, ഓടിയൊളിക്കാന്‍ ഇടമില്ല, എന്നെ രക്ഷിക്കുവാന്‍ ആളുമില്ല.’ ഇത് എന്റെ വീഴ്ചയാണ്. ഞാനും പതറി നില്‍ക്കുന്ന മൂന്നാം സ്ഥലം. കുരിശിന്റെ വഴിയില്‍ എന്നെ പൊള്ളിക്കുന്ന, സങ്കടപ്പെടുത്തുന്ന സ്ഥലമാണിത്. അത്രമേല്‍ സ്‌നേഹത്തിന്റെ നോട്ടംകൊണ്ട് നീയെന്നെ വീണ്ടെടുക്കുന്ന സ്ഥലം. നിന്റെ വീഴ്ചയില്‍നിന്ന്, വീണ്ടും കുരിശുമായി നടക്കാനുള്ള തീവ്രമായ സഹനം എന്നെ പൊള്ളിക്കുന്നുണ്ട്. ഒരു ഉറുമ്പുകടിപോലും സഹിക്കാന്‍ പറ്റാത്ത ഞാന്‍ അത്ര ചെറുതാണ്.

  • മുന്തിരിത്തോപ്പില്‍  വൈകിയെത്തിയ  വേലക്കാരന്‍

    മുന്തിരിത്തോപ്പില്‍ വൈകിയെത്തിയ വേലക്കാരന്‍0

     ജെയിംസ് ഇടയോടി ദൈര്‍ഘ്യമേറിയ ഒരു പ്രയാണത്തിന്റെ നടുക്കടലില്‍ നിന്നാണ് ദൈവം പൊക്കിയെടുത്ത് തന്റെ മുന്തിരിത്തോപ്പിലെ വേലക്കാരനാക്കിയ ആളാണ് ഫാ. ലിനോയ് ജോസ് തരകന്‍ എസ്.ജെ. മഹാരാഷ്ട്രയിലെ വസായ് സെന്റ് മൈക്കിള്‍സ് ഫൊറോനാ ദൈവാലയത്തിലെ അസി. വികാരിയാണ് ഈ വൈദികന്‍. പ്രശസ്തമായ ഒരു കമ്പനിയുടെ പരിശീലന രംഗത്തെ അതികായകനായും സ്റ്റാഫിനെല്ലാം ഓഡര്‍ കൊടുത്ത് അനുസരിപ്പിക്കുന്ന മേലുദ്യോഗസ്ഥനുമായി പ്രവര്‍ത്തിച്ചിരുന്ന ലിനോയ് ദൈവത്തിന്റെ വേലക്കാരനായി മാറിയ യാത്ര ഏവരെയും സ്പര്‍ശിക്കും. തൃശൂരിന്റെ മണ്ണില്‍ വേരുപാകിയതും എന്നാല്‍ അനേക വര്‍ഷം മുമ്പേ മഹാരാഷ്ട്രയിലെ

  • മാര്‍പാപ്പയുമായി സംവദിക്കാന്‍ ഒരുങ്ങി തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ കോളേജ് വിദ്യാര്‍ത്ഥി

    മാര്‍പാപ്പയുമായി സംവദിക്കാന്‍ ഒരുങ്ങി തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ കോളേജ് വിദ്യാര്‍ത്ഥി0

    തിരുവനന്തപുരം: ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  അധ്യാപക- വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുക്കാന്‍ അവസരം നേടി തിരുവനന്തപുരം, മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളേജ് വിദ്യാര്‍ത്ഥി. കോളേജിലെ  രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ത്ഥി സ്റ്റീവ് സാജന്‍ ജേക്കബിനാണ് ഈ അപൂര്‍വ്വ അവസരം ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് സംവാദത്തില്‍ പങ്കെടുക്കാന്‍ അവസരം  ലഭിച്ച പന്ത്രണ്ട് വിദ്യാര്‍ത്ഥികളില്‍ കേരളത്തില്‍ നിന്നുള്ള ഏക വിദ്യാര്‍ത്ഥി സ്റ്റീവാണ്.  സെപ്റ്റംബര്‍ 26-ന് നടക്കുന്ന സംവാദത്തില്‍  ഡല്‍ഹി  സെന്റ് സ്റ്റീഫന്‍സ് കോളേജ്, ചെന്നൈ  ല

  • നിയമം അനുസരിച്ചാല്‍  മാത്രം പോരാ…

    നിയമം അനുസരിച്ചാല്‍ മാത്രം പോരാ…0

    മതത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നത് ആവശ്യവും നല്ലതുമാണെന്നും എന്നാല്‍ നിയമത്തില്‍ അനുശാസിക്കുന്നവ കൊണ്ട് മാത്രം തൃപ്തരാവരുതെന്നുമുള്ള ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി നടത്തിയ വചനവിചിന്തനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മതനിയമങ്ങള്‍ തുടക്കം മാത്രമാണെന്നും അക്ഷരാര്‍ത്ഥത്തിന് ഉപരിയായി അവയുടെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ജീവിതമാണ് യേശു ആവശ്യപ്പെടുന്നതെന്നും പാപ്പ പറഞ്ഞു. ‘യജമാനനായ ദൈവത്തിന്റെ ദാസന്‍മാര്‍’ എന്ന തലത്തില്‍ നിന്നും ‘പിതാവായ ദൈവത്തിന്റെ മക്കള്‍’ എന്ന തലത്തിലേക്ക് ഉയരണമെങ്കില്‍ മതങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന ബാഹ്യമായ അനുഷ്ഠാനങ്ങളില്‍ മാത്രം ഒതുങ്ങരുത്. യേശുവിന്റെ കാലത്തെന്നപോലെ

Latest Posts

Don’t want to skip an update or a post?