വീഴ്ചയെത്തുടര്‍ന്ന് മാര്‍പാപ്പയുടെ വലതു കൈയ്ക്ക് പരിക്കേറ്റു
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- January 17, 2025
1965 -ല്‍ വിസ്‌കോന്‍സിന്‍-മാഡിസ ണ്‍ സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടിക്കൊണ്ട് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയായി മാറിയ മേരി കെന്നത്ത് കെല്ലര്‍ ഒരു കന്യാസ്ത്രീയാണെന്ന വിവരം ഇന്നും അധികമാര്‍ക്കുമറിയാത്ത ചരിത്രമാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടുന്ന ആദ്യ വ്യക്തി എന്ന പദവി ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് സിസ്റ്റര്‍ കെല്ലറിന് നഷ്ടമായതെന്നതാണ് അതിലേറെ കൗതുകമുണര്‍ത്തുന്ന ചരിത്രം. സിസ്റ്റര്‍ കെല്ലര്‍ പിഎച്ച്ഡി സ്വീകരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് കമ്പ്യൂട്ടര്‍ സയന്‍സിലെ ആദ്യ പിഎച്ച്ഡി വാഷിംഗ്ടണ്‍
സണ്ണി കുറ്റിക്കാട്ട് സിഎംഐ പ്രാര്‍ത്ഥിക്കുന്ന വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതങ്ങളും പരിവര്‍ത്തനങ്ങളും നിരവധിയാണ്. ആ വ്യക്തിയില്‍ വ്യക്തമായ ദിശാബോധം ഉരുത്തിരിയും. ആന്തരികസമാധാനം ഹൃദയത്തില്‍ ഭരണം തുടങ്ങും. സ്‌നേഹത്തിന്റെ പൂര്‍ണതയിലേക്ക് വളരാന്‍ സാധിക്കുന്നതോടൊപ്പം ഉള്ളില്‍ ക്ഷമയുടെയും കാരുണ്യത്തിന്റെയും ഉറവകള്‍ ജന്മമെടുക്കും. ഏതു ജോലിക്കും പ്രാര്‍ത്ഥനയുടെ പിന്‍ബലമുണ്ടെങ്കില്‍ ലക്ഷ്യമിടുകയും ആഗ്രഹിക്കുകയും ചെയ്യുന്നതില്‍ കൂടുതല്‍ മികവോടെ അത് പൂര്‍ത്തീകരിക്കുവാന്‍ കഴിയും. എന്നാല്‍ സ്വന്തം കഴിവിലും പ്രതിഭയിലും മാത്രം ആശ്രയിച്ചാണ് ഒരു ദൗത്യം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ ലക്ഷ്യമിട്ടിരിക്കുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ എപ്പോഴും
കൊച്ചി: അധികാരികളുടെ മുന്‍പില്‍ നിന്ന് സത്യം പറയാന്‍ ഉള്ള ഉത്തരവാദിത്വവും ശേഷിയും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ (ഐസിപിഐ) ഗോള്‍ഡന്‍ ജൂബിലി സമ്മേളനം എറണാകുളം ആശിര്‍ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിപിഐ ദേശീയ പ്രസിഡന്റ് ഇഗ്‌നേഷ്യസ് ഗോണ്‍സാല്‍വസ് അധ്യക്ഷത വഹിച്ചു. വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പില്‍, ബെല്ലാരി ബിഷപ് ഡോ. ഹെന്‍ട്രി ഡിസൂസ, ഡോ. മിലന്‍ ഫ്രാന്‍സ്, ഡോ. സുരേഷ് മാത്യു, ഡോ. സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
മാർസേ (ഫ്രാൻസ്): മെഡിറ്ററേനിയൻ സമ്മേളനത്തിൽ പങ്കെടുക്കാൻ മാർസെയിലെത്തിയ ഫ്രാൻസിസ് പാപ്പയ്ക്ക് ഊഷ്മള വരവേൽപ്പ് ഒരുക്കി ഫ്രഞ്ച് ഭരണകൂടം. ഫ്രാൻസിസ് പാപ്പയുടെ നാല്പതിനാലാമത് അപ്പസ്‌തോലിക പര്യടനമാണിത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 4.15ന് മാർസേ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഫ്രാൻസിസ് പാപ്പയെ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. തുടർന്ന് ബസിലിക്ക ഓഫ് നോട്ടർ ഡാം ഡി ലാ ഗാർഡേയിൽ വൈദികരോടൊപ്പം, പ്രത്യേക പ്രാർത്ഥനയിലും ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു . കടലിൽ മുങ്ങി മരിച്ച അഭയാർത്ഥികളുടെയും, കപ്പൽ ജീവനക്കാരുടെയും
വത്തിക്കാൻ സിറ്റി: സോമാലിയയിൽ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ നാല്പത്തിമൂന്ന് ശതമാനവും 2024-നുള്ളിൽ കടുത്ത പോഷകാഹാരക്കുറവ് നേരിടേണ്ടി വരുമെന്ന് ലോകമെമ്പാടും കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ സംഘടന. ഏകദേശം പതിനഞ്ചു ലക്ഷം കുട്ടികളെയാണ് പോഷകാഹാരക്കുറവ് നേരിട്ട് ബാധിക്കുന്നത്. അഞ്ചു വയസ്സിൽ താഴെയുള്ളവരാണ് സോമാലിയയിലെ അഞ്ചിൽ രണ്ടു കുട്ടികളും.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ആഫ്രിക്കൻ രാജ്യത്തെ നാലിലൊന്ന് ജനങ്ങളും ഈ വർഷാവസാനത്തോടെ കടുത്ത പട്ടിണിയിലായേക്കുമെന്നും സേവ് ദി ചിൽഡ്രൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. സോമാലിയയിലും,ഹോൺ ഓഫ് ആഫ്രിക്ക
മൂവാറ്റുപുഴ: മലങ്കര കത്തോലിക്കാ സഭയുടെ 93-ാം പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. സഭയിലെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും സഹകാര്‍മികരായിരുന്നു. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനസന്ദേശം നല്‍കി. കാതോലിക്ക ബാവ പുനരൈക്യ സന്ദേശം നല്‍കി. സഭയുടെ ആത്മീയതയും പൈതൃകവും നിലനിര്‍ത്താന്‍ നാം കടപ്പെട്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. 93-ാം പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴ രൂപത ഏറ്റെടുത്തു നടത്തിയ അഞ്ചു ഭവനങ്ങളുടെ നിര്‍മാണം, 100
ജിതിന്‍ ജോസഫ് വിശ്വപ്രസിദ്ധ ഫാഷന്‍ ഡിസൈനറും എഴുത്തുകാരിയുമായിരുന്ന കിര്‍സിഡ റോഡ്രിഗസ് കാന്‍സര്‍ വന്ന് മരിക്കുന്നതിന് മുന്‍പ് എഴുതിയ കുറിപ്പ് എറെ ശ്രദ്ധേയമാണ്. ”ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാന്‍ഡ് കാര്‍ എന്റെ ഗാരേജിലുണ്ട്. പക്ഷെ ഞാന്‍ ഇപ്പോള്‍ വീല്‍ചെയറില്‍ ആണ് യാത്ര ചെയുന്നത്. എന്റെ വീട്ടില്‍ എല്ലാത്തരം ഡിസൈന്‍ വസ്ത്രങ്ങളും ചെരിപ്പുകളും വിലയേറിയ വസ്തുക്കളും നിറഞ്ഞിരിക്കുന്നു. പക്ഷെ ആശുപത്രി നല്‍കിയ ചെറിയ ഷീറ്റില്‍ എന്റെ ശരീരം പൊതിഞ്ഞിരിക്കുന്നു. എന്റെ വീട് ഒരു കൊട്ടാരംപോലെയാണെങ്കിലും ഞാന്‍ ആശുപത്രിയിലെ കട്ടിലില്‍ കിടക്കുന്നു.
കൊച്ചി: 34-ാമത് കെസിബിസി പ്രൊഫഷണല്‍ നാടക മേള പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തില്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള ആഭിമുഖ്യം വളര്‍ത്താന്‍ കലകളെ ഉപയോഗപ്പെടുത്തണമെന്ന് കാതോലിക്ക ബാവ പറഞ്ഞു. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബിഷപ് തോമസ് മാര്‍ യൗസേബിയൂസ്, ടി.ജെ വിനോദ് എംഎല്‍എ, ചലച്ചിത്ര താരങ്ങളായ ബാബു ആന്റണി, കൈലാഷ്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മീഡിയ
Don’t want to skip an update or a post?