ലണ്ടനിലെ സഫോക് യൂണിവേഴ്സിറ്റി ഡീന്‍ അമല നേഴ്സിംഗ് കോളജ് സന്ദര്‍ശിച്ചു
- Featured, Kerala, LATEST NEWS
- January 16, 2025
തൃശൂര്‍: വാടാനപ്പള്ളി മേഖലയിലെ 154-ാമത്തെ കണ്ണാണ് കഴിഞ്ഞമാസം ദാനം ചെയ്തത്. അഞ്ചുവര്‍ഷംകൊണ്ടാണ് വാടാനപ്പള്ളിക്കാര്‍ 154 പേര്‍ക്ക് കാഴ്ച നല്‍കിയാണ് ആര്‍ക്കും അവകാശപ്പെടാനാകാത്ത നേട്ടം കൈവരിച്ചത്. അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രി അധികൃതര്‍ വാടാനപ്പള്ളി നേത്രദാന സംഘാടകരെ അറിയിച്ചതാണ് ഈ കാര്യങ്ങള്‍. 2017-ന്റെ അവസാനം ആരംഭിച്ച നേത്രദാന പദ്ധതി അഞ്ചാം വര്‍ഷത്തില്‍ കേരളത്തില്‍തന്നെ ഏറ്റവും കൂടുതല്‍ കണ്ണുകള്‍ ദാനം ചെയ്തതെന്ന നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. 77 പേര് ഇതിനകം ഈ മേഖലയില്‍നിന്ന് കണ്ണുകള്‍ ദാനം ചെയ്തു. വാടാനപ്പള്ളിയിലെ സെന്റ് ഫ്രാന്‍സിസ്
തൃശൂര്‍: ഏഷ്യയിലെ ചിന്നറോമ എന്നറിയപ്പെടുന്ന ഒല്ലൂര്‍ സെന്റ് റാഫേല്‍സ് ഫൊറോന ദൈവാലയ ചരിത്രവുമായി ഇഴപിരിഞ്ഞു നില്ക്കുന്ന മണിമാളിക നൂറുവര്‍ഷത്തിനുശേഷം മുഖം മിനുക്കുന്നു. കേടുപാടുകള്‍ തീര്‍ത്ത് വരുംതലമുറയ്ക്ക് കൈമാറുകയെന്ന ഇടവകക്കാരുടെ ആഗ്രഹമാണ് നവീകരണത്തിന് പിന്നില്‍. ഒരു കാലത്ത് പ്രധാന ക്രൈസ്തവ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത് ഒല്ലൂരാണ്. പിന്നീട് സഭയുടെ ആസ്ഥാനം തൃശൂര്‍ നഗരത്തിലേക്ക് മാറ്റി. അന്ന് സ്ഥാപിതമായ ദൈവാലയത്തിലെ തിരുക്കര്‍മങ്ങളും പ്രഭാത-സന്ധ്യാ പ്രാര്‍ത്ഥനകളും വിശ്വാസികളെ മണിയടിച്ച് കേള്‍പ്പിക്കാനാണ് ഗോപുരം നിര്‍മിച്ചത്. 1883-ല്‍ തുടങ്ങി പത്തുവര്‍ഷമെടുത്ത് 1893-ലാണ് മണിമാളികയുടെ പണി പൂര്‍ത്തിയാക്കിയത്.
അങ്ങ് വിയറ്റ്നാമിലുമുണ്ട് ഒരു മദർ തെരേസ! പതിനായിരക്കണക്കിന് അനാഥക്കുട്ടികൾക്ക് പുതുജീവിതം സമ്മാനിക്കുന്ന ടിയു ഹ്യൂൻ ഹൊങിനെ കുറിച്ച് കേട്ടിട്ടുണ്ടോ? കാൻസറിന്റെ വേദനകൾക്കിടയിലും അഗതികളുടെ സംരക്ഷണത്തിൽ വ്യാപൃതയാണ് ടിയു ഹ്യൂൻ. ജനിച്ചു ദിവസങ്ങൾക്കുള്ളിൽ മാതാപിതാക്കൾ തള്ളിക്കളഞ്ഞ അവൾക്ക് എങ്ങനെയും ജീവിക്കണമായിരുന്നു. അതിനവൾക്ക് നടക്കേണ്ടിവന്നത് മരണം പതിയിരിക്കുന്ന വഴികൾ. ഒരിക്കലും എത്തിപ്പെടാൻ ആരും ആഗ്രഹിക്കാത്തിടങ്ങളിലൂടെ നടന്നു തുടങ്ങിയ അവൾക്ക് ചെന്ന് കയറേണ്ടിവന്നത് പ്രാപ്പിടിയന്മാരും ചെന്നായ്ക്കളും പതുങ്ങിയിരിക്കുന്ന ഇരുട്ടിടങ്ങളിലേക്ക്. അവളുടെ ശരീരം മാത്രമല്ല മനസ്സും അവർ കൊത്തിപ്പറിച്ചു. എട്ടും പൊട്ടും തിരിച്ചറിയാത്ത
കോഴിക്കോട്: സ്റ്റാര്‍ട്ട് (സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ്ങ്) സംഘടിപ്പിക്കുന്ന ജൂനിയര്‍-സീനിയര്‍ യുറേക്ക മൊമെന്റ് അവധിക്കാല ക്യാമ്പ് 30 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ കോട്ടൂളി നേതാജി നഗറിലെ സ്റ്റാര്‍ട്ട് കാമ്പസില്‍ നടക്കും. അഞ്ചുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി ജൂനിയര്‍ യുറേക്ക മൊമെന്റ് ക്യാമ്പും 9 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി സീനിയര്‍ യുറേക്ക മൊമെന്റ് ക്യാമ്പുമാണ് സംഘടിപ്പിക്കുന്നത്. അഭിരുചികള്‍ കണ്ടെത്താനും കഴിവുകള്‍ വികസിപ്പിക്കാനും നേതൃത്വപാടവം വളര്‍ത്താനും ഉപകരിക്കുന്ന തരത്തിലാണ് കോഴ്സ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മത്സര
റ്റെഗുസിഗാല്പ്പ/ഹോണ്ടൂറാസ്: സാന്‍ ജുവാനില്‍ അല്മായന് വെളിപ്പെട്ട ദിവ്യകാരുണ്യ അത്ഭുതം സ്ഥിരീകരണത്തിനായി വത്തിക്കാനിലേക്ക് അയച്ചു. 2022-ല്‍ ഹോണ്ടുറാസിലെ ഒരു ചാപ്പലില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം ഹോണ്ടുറാസിലെ ഗ്രേഷ്യാ സ് രൂപതാ ബിഷപ് വാള്‍ട്ടര്‍ ഗുയിലന്‍ സോട്ടോ അംഗീകരിച്ചതിനെ തുടര്‍ന്നാണ് വത്തിക്കാന്റെ സ്ഥിരീകരണത്തിനായി അയച്ചിരിക്കുന്നത്. അല്മായന് യേശു തന്റെ സാന്നിധ്യം വെളിപ്പെടുത്തിയ ദിവ്യകാരുണ്യ അത്ഭുതം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഹോണ്ടുറാസിലെ സാന്‍ ജുവാന്‍ നഗരത്തിന് സമീപമുള്ള ചെറിയ ഇടവകയാണ് എല്എസ്പിനാല്. അറുപതോളം കുടുംബങ്ങള്‍ മാത്രം അംഗങ്ങളായുള്ള ഇടവകയില്‍ സ്ഥിരമായി വൈദികനില്ലാത്തതിനാല്
വത്തിക്കാന്‍ സിറ്റി: ഒക്ടോബറില്‍ വത്തിക്കാനില്‍ സമ്മേളിക്കുന്ന സിനഡില്‍ രണ്ടു സന്യാസിനിമാര്‍ ഉള്‍പ്പെടെ ഭാരത കത്തോലിക്കാ സഭയില്‍നിന്ന് 12 അംഗ സംഘം പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വോട്ടവകാശമുള്ള 364 പേരാണ് ‘സിനഡാലിറ്റി’ എന്ന വിഷയത്തെ ആധാരമാക്കി ഒക്ടോബറില്‍ നടക്കുന്ന വത്തിക്കാന്‍ സിനഡില്‍ പങ്കെടുക്കുന്നത്. ഇവരെക്കൂടാതെ വിവിധ മേഖലകളിലെ വിദഗ്ധരും സ്പിരിച്വല്‍ സഹായികളുമടക്കം വോട്ട് അവകാശമില്ലാത്ത എഴുപത്തിയഞ്ച് പേരും സിനഡില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനുപുറമെ ലത്തീന്‍ സഭയില്‍നിന്ന് കര്‍ദിനാള്‍ ഡോ.ഫിലിപ്പ് നേരി ഫെറാവോ, കര്‍ദിനാള്‍
മണര്‍കാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പാചരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെയാണ് പെരുന്നാള്‍. പെരുന്നാള്‍ ദിനങ്ങളില്‍ താഴത്തെ ദൈവാലയത്തില്‍ സഭയിലെ ബിഷപ്പുമാരുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ ദിവസവും മൂന്നിന്മേല് കുര്‍ബാനയും സെപ്റ്റംബര്‍ ആറിന് അഞ്ചിന്മേല് കുര്‍ബാനയും നടക്കും. സെപ്റ്റംബര്‍ ഒന്നിന് ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ തിമോത്തിയോസ്, രണ്ടിന് പൗലോസ് മാര്‍ ഐറേനിയസ്, മൂന്നിന് കുര്യാക്കോസ് മാര്‍ കൂറിലോസ്, നാലിന് മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, അഞ്ചിന് കുര്യാക്കോസ്
ബംഗളൂരു: സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ഡയമണ്ട് ജൂബിലി ആഘോഷിച്ചു. സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ജൂബിലി ആഘോഷ പരിപാടിയില്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനായിരുന്നു. മന്ത്രിമാരായ രാമലിംഗ റെഡി, കെ.ജെ. ജോര്‍ജ് എന്നിവര്‍ വിശിഷിഷ്ടാതിഥിയായിരുന്നു. സിബിസിഐയുടെ കീഴിലാണ് സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ്. സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഫാ. പോള്‍ പാറത്താഴം എല്ലാവരെയും സ്വാഗതം ചെയ്തു.
Don’t want to skip an update or a post?