ലണ്ടനിലെ സഫോക് യൂണിവേഴ്സിറ്റി ഡീന്‍ അമല നേഴ്സിംഗ് കോളജ് സന്ദര്‍ശിച്ചു
- Featured, Kerala, LATEST NEWS
- January 16, 2025
പാകിസ്താനിലെ ഫൈസലാബാദ് ജില്ലയിൽ ക്രൈസ്തവർക്കെതിരെ വ്യാപക അക്രമം. മതനിന്ദ ആരോപണം ഉന്നയിച്ചായിരുന്നു. ആക്രമണങ്ങൾ. നിരവധി ക്രൈസ്തവരുടെ വീടുകൾ അഗ്‌നിക്കിരയാക്കിയ അക്രമകാരികൾ പതിനഞ്ചോളം ദൈവാലയങ്ങളും അനുബന്ധ കെട്ടിടങ്ങളും തകർത്തു. ആയിരക്കണക്കിനാളുകൾ അക്രമങ്ങളെത്തുടർന്ന് പ്രദേശത്തുനിന്നും പലായനം ചെയ്യുകയാണ്. ഫൈസലാബാദിലെ ജാരണവാള പ്രവിശ്യയിൽ രണ്ടു ക്രൈസ്തവർ ഖുറാനെ അവഹേളിച്ചു എന്നാരോപിച്ചായിരുന്നു പ്രദേശത്തെ മുസ്ലിം ദൈവാലയങ്ങൾ കേന്ദ്രീകരിച്ചു അക്രമസംഭവങ്ങൾ തുടങ്ങിയതെന്ന് കത്തോലിക്കാ സന്നദ്ധ സഹായ സംഘടനയായ ചർച് ഇൻ നീഡിന്റെ പ്രതിനിധി മരിയ ലൊസാനോ മാധ്യമങ്ങളോട് പറഞ്ഞു. ക്രൈസ്തവരെ കൊല്ലുന്നതിനുള്ള പരസ്യമായ ആഹ്വാനം
ആലപ്പുഴ: സംസ്ഥാനത്ത് 100 കേന്ദ്രങ്ങളില്‍ കര്‍ഷക കരിദിന പ്രതിഷേധത്തോടനുബന്ധിച്ച്‌രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ പട്ടിണിസമരം നടത്തി. ആലപ്പുഴ കളക്ട്രേറ്റ് പടിക്കല്‍ സംസ്ഥാനതല പട്ടിണിസമരം രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല അസംഘടിത കര്‍ഷകരെന്നും തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ മാത്രമുള്ള ഉപകരണങ്ങളും രാഷ്ട്രീയ അടിമകളുമായി കര്‍ഷകര്‍ അധഃപതിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംഘടിച്ചുണര്‍ന്നില്ലെങ്കില്‍ കര്‍ഷകന്റെ നിലനില്‍പു തന്നെ ചോദ്യം ചെയ്യപ്പെടുന്ന ദയനീയ സ്ഥിതിയാണ് കേരളത്തിലുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിനുപുറമെ ബോണസും ക്ഷാമബത്തയും ക്ഷേമപദ്ധതികളും
കൊച്ചി: ജീവിതത്തിന്റെ എല്ലാ കാലത്തും നന്മയുടെ നാളിലും ദുഃഖത്തിന്റെ വേളയിലും എപ്പോഴും ദൈവം നമ്മോട് ചേര്‍ന്ന് ഉണ്ടെന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപത ഫാമിലി യൂണിറ്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബയൂണിറ്റ് കേന്ദ്ര സമിതി ഭാരവാഹികളുടെ ദ്വൈവാര്‍ഷിക യോഗമായ ‘സിംഫോണിയ 2023’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപത ബിസിസി സംഘടിപ്പിച്ച അഖില കേരള ചരിത്ര ക്വിസ് ജേതാക്കള്‍ക്ക് ഡോ. കളത്തിപ്പറമ്പില്‍ പുരസ്‌കാരങ്ങള്‍ നല്‍കി. ടിജെ വിനോദ് എംഎല്‍എ, ഷാജി ജോര്‍ജ് എന്നിവര്‍
കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്ന തിനും പരിഹാരം കാണുന്നതിനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച പൊന്തിഫിക്ക ല്‍ ഡെലഗേറ്റ് ആര്‍ച്ചുബിഷപ് ഡോ. സിറില്‍ വാസില്‍ തന്റെ ദൗത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി എറണാകുളം കത്തീഡ്രല്‍ ബസിലിക്ക സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സീറോമലബാര്‍ സഭ പിആര്‍ഒ റവ. ഡോ. ആന്റണി വടക്കേകര വി.സി. പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ ആവശ്യപ്പെട്ടവര്‍ തന്നെ അദ്ദേഹത്തെ തടയുന്നതും പ്രതിഷേധ സമരങ്ങള്‍ നടത്തുന്നതും അപലപനീയമാണ്. അദ്ദേഹത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും സംഘര്‍ഷ സാഹചര്യം
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഓഗസ്റ്റ് 15, അമ്മയോര്‍മകളുടെ മഹാദിനം. സ്വാതന്ത്ര്യലബ്ധിയുടെ സ്മരണകള്‍ തുളുമ്പുന്ന ഉത്സവദിനം. തിന്മയുടെ ശക്തിയില്‍ അടിപ്പെട്ടുപോയ മാനവരാശിക്ക് സാക്ഷാല്‍ വിമോചകന്‍ പിറന്ന മണ്ണ്; അമ്മ മറിയം. വൈദേശിക അധിനിവേശങ്ങള്‍ക്ക് കീഴമര്‍ത്തപ്പെട്ടിരുന്ന ബഹുജനത്തിന് സ്വാതന്ത്ര്യം പിറന്ന മണ്ണ്; ഭാരതമണ്ണ്. ശരിക്കും ഓര്‍മകളുടെ ആഘോഷം നടക്കുന്ന ദിനം. ഉന്നതബോധ്യങ്ങളുടെയും തീക്ഷ്ണ നിശ്ചയങ്ങളുടെയും തീവ്രനിലപാടുകളുടെയും സുന്ദരസ്വപ്നങ്ങളുടെയും അവിരാമ പരിശ്രമങ്ങളുടെയും അഗാധസ്‌നേഹത്തിന്റെയും ആത്മത്യാഗത്തിന്റെയും തപോനിഷ്ഠകളുടെയും വ്രതശുദ്ധിയുടെയും ഉപവാസങ്ങളുടെയും ഉപാസനകളുടെയും അഹിംസയുടെയും ബലിദാനങ്ങളുടെയുമെല്ലാം പവിത്രസ്മൃതികളുടെ ആഘോഷമാണിത്. ഇനി വരുന്നൊരു തലമുറയ്ക്ക്
ഫാ. തോമസ് തേയ്ക്കാനത്ത് എംഎഫ് 1939 മുതല്‍ 1945 വരെ പരിശുദ്ധ സിംഹാസനം നേരിട്ട രണ്ടാംലോക മഹായുദ്ധത്തിന്റെ കെടുതികളും അരാജകത്വങ്ങളും ക്രിസ്തീയ വിശ്വാസജീവിതത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തി. റഷ്യയില്‍ ശക്തി പ്രാപിച്ച വിശ്വാസത്തിന് എതിരെയുള്ള പടനീക്കങ്ങളും കമ്യൂണിസത്തിന്റെ വരവും ജര്‍മന്‍ ഭരണകൂടം നടത്തിയ കൂട്ടക്കൊലകളും അതിനിരയായ ജനങ്ങളും തിരുസഭയെയും മാര്‍പാപ്പയെയും പ്രതിസന്ധിയിലാക്കി. ഈ പശ്ചാത്തലത്തില്‍, പരിശുദ്ധ മറിയം തന്റെ മകന്റെ തിരുരക്തത്താല്‍ വീണ്ടെടുക്കപ്പെട്ട സഭാമക്കളുടെ വിശ്വാസം ക്ഷയിക്കാതെ എന്നും കാത്തുസംരക്ഷിക്കുന്നുവെന്ന വിശ്വാസം സഭയില്‍ പ്രബലമായി. 1950 നവംബര്‍
കീവ്: മരണവും ദുരന്തവും തേർവാഴ്ച നടത്തുന്ന യുക്രൈനിലെ യുദ്ധഭൂമിയിൽ സൈനികർക്കും നാട്ടുകാർക്കും പ്രത്യാശ പകരാൻ മിലിട്ടറി ചാപ്ലൈന്മാരായ വൈദീകർ. പ്രത്യാശ കൈവിടെരുതെന്ന് നാട്ടുകാരെ ഉപദേശിക്കുന്ന അവർ യുദ്ധഭൂമിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും തമ്മിലുള്ള ഏകീകരണവും ഉറപ്പാക്കുന്നു;ഒപ്പം സൈനികരുടെ ഹൃദയത്തിൽ സമാധാനത്തിന്റെ സന്ദേശം പകരാനും ശ്രദ്ധിക്കുന്നു. യുക്രേനിയൻ കത്തോലിക്കാ വൈദികനും സൈന്യത്തിൽ സെക്കന്റ് ലഫ്റ്റനന്റുമായ ഫാ. റോസ്റ്റിസ്ലാവ്വ് സോച്ചാൻ റഷ്യയുടെ ആക്രമണമുണ്ടായ നാളുകൾമുതൽ ക്രൈമിയയിലെയും ഡോൺസ്റ്റിക്കിലെയും യുദ്ധമുഖത്തു നിയോഗിക്കപ്പെട്ടയാളാണ്. തന്റെ ഉത്തരവാദിത്തം എന്താണെന്ന് വ്യക്തമായ ധാരണയുള്ള അദ്ദേഹം രാജ്യത്തിനെ
വത്തിക്കാൻ സിറ്റി: ശത്രുത പൂർണമായി അവസാനിപ്പിക്കാനും സമാധാനത്തിന്റെ പ്രവാചകന്മാരായി മാറാനും കൊറിയൻ ജനതയെ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഉത്തര, ദക്ഷിണ കൊറിയകൾ തമ്മിലുള്ള കൊറിയൻ യുദ്ധം അവസാനിച്ചതിന്റെ 70-ാം വാർഷികത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം. തലസ്ഥാനമായ സോളിലെ മിയോങ്ഡോംഗ് കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിമധ്യേ, വൈദികർക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി പ്രീഫെക്ടും ദക്ഷിണ കൊറിയൻ കർദിനാളുമായ ലസാറസ് യു ഹ്യൂങാണ് പാപ്പയുടെ സന്ദേശം വായിച്ചത്. ‘മാനവ സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന യുദ്ധങ്ങളും സംഘട്ടനങ്ങളും സമൂഹങ്ങൾക്കിടയിലും ജനങ്ങൾക്കിടയിലും
Don’t want to skip an update or a post?