ലണ്ടനിലെ സഫോക് യൂണിവേഴ്സിറ്റി ഡീന്‍ അമല നേഴ്സിംഗ് കോളജ് സന്ദര്‍ശിച്ചു
- Featured, Kerala, LATEST NEWS
- January 16, 2025
അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.
ക്രിസ്തുവിനെ തള്ളിപ്പറയണം, അല്ലെങ്കിൽ മരിക്കണം! ആരുമൊന്ന് പതറുമെങ്കിലും സെമിനാരിക്കാരനായ ജാക്കസ് മുറാദ് തിരഞ്ഞെടുത്തത് മരണത്തിലേക്കുള്ള പാത. പക്ഷേ, അവിടെ സംഭവിച്ചത് ഒരു അത്ഭുതമാണ്. ആ സെമിനാരിക്കാരനാണ് ഇന്നത്തെ സിറിയൻ ആർച്ച്ബിഷപ്പ് ജാക്കസ് മുറാദ്. സിറിയയിലെ ഹോംസ് ആർച്ച്ബിഷപ്പ് ജാക്കസ് മുറാദിന് ആ ദിനങ്ങൾ ഇപ്പോഴും മറക്കാനാവുന്നില്ല. ഓർമയിലിപ്പോഴും, തന്റെ കഴുത്തിനോട് വാൾ ചേർത്തുവെച്ച് നിൽക്കുന്ന തീവ്രവാദിയുടെ മുഖമാണ്. അവന്റെ വാക്കുകൾ ചുട്ടുപഴുത്ത ഈയം പോലെ പൊള്ളിക്കുന്നതും. എന്താണ് തങ്ങൾ ചെയ്യുന്നതെന്നറിയാത്ത ഒരുകൂട്ടം മനുഷ്യർ മാത്രമായിരുന്നു അവർ. അവരുടെ
ജയ്‌മോന്‍ കുമരകം സംസ്‌കാരത്തിന്റെ ഭാഗമാണ് ഭക്ഷണവും ആചാരങ്ങളും ആഘോഷങ്ങളുമെല്ലാം. ഓരോ നാട്ടിലും വ്യത്യാസപ്പെട്ടിരിക്കുന്ന ഇതിലെ ചില വിചിത്രശൈലികള്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. അത്തരം ചില കൗതുക കാഴ്ചകള്‍ മാത്രം കുറിക്കാം. ടിബറ്റിലെ കോഡ്ഗാര്‍ വനപ്രദേശത്തുള്ള ജിപ്‌സികള്‍ അതിഥികളെ സല്‍ക്കരിക്കുന്ന രീതി വിചിത്രമാണ്. നമ്മുടെ നാട്ടില്‍ അതിഥിയായി എത്തുന്ന വ്യക്തിക്ക് വിശിഷ്ടഭോജ്യങ്ങള്‍ നല്‍കി നാം സ്വീകരിക്കാറില്ലേ? ഇതുപോലെയാണ് ജിപ്‌സികള്‍ അവരുടെ അതിഥികളെ സ്വീകരിക്കുന്നതും. പക്ഷേ രണ്ടും രണ്ടു തരത്തിലാണെന്നുമാത്രം. ജിപ്‌സികള്‍ അതിഥിയായി എത്തുന്നവര്‍ക്ക് ആദ്യം ഉപ്പുചേര്‍ത്ത ചായയും യവംകൊണ്ടുണ്ടാക്കിയ കഞ്ഞിയും
അഡ്വ. ചാര്‍ളി പോള്‍ (ലേഖകന്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന വക്താവാണ്). ‘മദ്യരഹിത കേരള’മാണ് ഇടതുമുന്നണി സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് പറയുമ്പോഴും സര്‍ക്കാരിന്റെ നടപടികളെല്ലാം ‘മദ്യ’കേരളം സൃഷ്ടിക്കാന്‍ ഉതകുന്നതാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വാഗ്ദാനം ഇങ്ങനെയായിരുന്നു: ”മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കുക. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. അതിവിപുലമായ ജനകീയ ബോധവത്ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും.” സമാനമായ വാഗ്ദാനം 2016-ലെ പ്രകടനപത്രികയിലും കാണാം. എന്നാല്‍
കോട്ടയം: സര്‍ക്കാര്‍ സംവിധാനങ്ങളുടെ കര്‍ഷകദ്രോഹ സമീപനങ്ങള്‍ക്കെതിരെ പട്ടിണി സമരവുമായി കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) 100 കേന്ദ്രങ്ങളില്‍ വിവിധ കര്‍ഷക സംഘടനകള്‍ പട്ടിണിസമരം നടത്തി കര്‍ഷകദിനം കരിദിനമായി പ്രതിഷേധിക്കും. സംസ്ഥാനതല പട്ടിണിസമരം ആലപ്പുഴ കളക്ട്രേറ്റ് പടിക്കല്‍ ഓഗസ്റ്റ് 17ന് രാവിലെ 10ന് ആരംഭിക്കും. പട്ടിണിസമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലാ കളക്ടര്‍മാര്‍ മുഖേന പ്രാദേശിക കാര്‍ഷിക വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘും വിവിധ കര്‍ഷക സംഘടനകളും
ലൈല അബ്ദളള- ഡാനി അബ്ദളള എന്നീ പേരുകൾ ഒരുപക്ഷേ നിങ്ങൾ കേട്ടിട്ടുണ്ടാവില്ല. എന്നാൽ, തങ്ങളുടെ മൂന്ന് കുഞ്ഞുങ്ങളുടെയും മരണത്തിന് കാരണക്കാരനായ ഡ്രൈവറോട് നിരുപാധികം ക്ഷമിച്ച ഓസ്‌ട്രേലിയൻ ദമ്പതികളെ കുറിച്ച് ഒരിക്കലെങ്കിലും കേൾക്കാത്തവരുണ്ടാവില്ല. കാരണം, ശത്രുവിനെവരെ സ്‌നേഹിക്കണമെന്ന ക്രിസ്തുവിന്റെ വചനം ജീവിതത്തിൽ പാലിച്ച ആ ദമ്പതികളുടെ സാക്ഷ്യം അന്താരാഷ്ട്ര മാധ്യമങ്ങളിൽവരെ ഇടംപിടിച്ചിരുന്നു. ആ ക്രിസ്ത്യൻ ക്ഷമയുടെ ശക്തിക്ക് എത്രമാത്രം സ്വാധീനശക്തിയുണ്ടെന്ന് വെളിവാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്- മദ്യപിച്ച് വാഹനമോടിച്ച് കുഞ്ഞുങ്ങളുടെ ജീവൻ അപഹരിച്ചതിനെ തുടർന്ന് ജയിൽശിക്ഷ അനുഭവിക്കുന്ന
വാഷിംഗ്ടൺ ഡി.സി: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇന്ത്യാ സന്ദർശനം അടുത്ത മാസം നടക്കാനിരിക്കെ, രാജ്യത്തെ മത പീഡനങ്ങൾ ഉൾപ്പടെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അമേരിക്ക വീണ്ടും രംഗത്ത്. പതിവ് പത്ര സമ്മേളനത്തിനിടെ അമേരിക്കൻ വിദേശകാര്യ വക്താവ് മാത്യു മുള്ളറാണ് ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ മുൻപത്തെ പോലെതന്നെ ഇനിയും ശബ്ദമുയർത്തുമെന്ന് വ്യക്തമാക്കിയത്. ക്രിസ്തുമതം ഉൾപ്പെടെ ഏതു മതവിശ്വാസത്തിന് എതിരെയും ലോകത്തിന്റെ ഏതു ഭാഗത്തു നടക്കുന്ന അടിച്ചമർത്തലിനെതിരെയും നിലപാട് സ്വീകരിക്കുന്നതാണ് അമേരിക്കൻ നിലപാടെന്നും ആദ്ദേഹം പറഞ്ഞു. ‘ജി 20’ ഉച്ചകോടിക്കായി
വാഷിംഗ്ടൺ ഡി.സി: എൺപത്തേഴായിരത്തിൽപ്പരം അനാഥ ബാല്യങ്ങൾക്കു വീടൊരുക്കിയ ഹോണ്ടുറാസിലെ ഫ്രാൻസിസ്‌കൻ സന്യാസിനി സിസ്റ്റർ മരിയ റോസ ലെഗോളിന്റെ ജീവിതം അടയാളപ്പെടുത്തുന്ന സിനിമ ‘വിത്ത് ദിസ് ലൈഫ്’ തീയറ്ററുകളിലേക്ക്. 2020ൽ കോവിഡ് ബാധിതയായി 93-ാം വയസിൽ അന്ത്യശ്വാസം വലിക്കുന്നതും വരെ അവർ നയിച്ച ഐതിഹാസിക ജീവിതം, ഹോണ്ടുറാസിലെ മദർ തെരേസ എന്ന വിശേഷണത്തിനും അവർക്ക് സമ്മാനിച്ചു. സെൻട്രൽ അമേരിക്കയിൽനിന്നുള്ള ഈ പുണ്യാത്മാവിന്റെ ജീവിതം ഓഗസ്റ്റ് 11നാണ് യു.എസ് തീയറ്ററുകളിൽ റിലീസിനെത്തുന്നത്. 1926 നവംബര് 26ന് ഫ്രഞ്ച് കനേഡിയൻ പിതാവിനും
Don’t want to skip an update or a post?