Follow Us On

16

January

2025

Thursday

  • അന്യസംസ്ഥാന തൊഴിലാളികള്‍  കേരളത്തിന് ഭീഷണിയാവരുത്‌

    അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന് ഭീഷണിയാവരുത്‌0

    ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്). ഏതാനും ദിവസം മുമ്പാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കേവലം അഞ്ചുവയസുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ആലുവാ നഗരത്തിന്റെ ആളൊഴിഞ്ഞ ഒരു കോണില്‍വച്ച് ക്രൂരമായ ലൈംഗികപീഡനത്തിന് വിധേയയാക്കിയശേഷം ആ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടത് ബീഹാര്‍ സ്വദേശികളായ അന്യസംസ്ഥാനത്തൊഴിലാളികളുടെ മകള്‍. കുറ്റവാളിയായ അഷ്ഫാക് ആലം എന്നയാളും ബീഹാര്‍ സ്വദേശി തന്നെ. അഷ്ഫാക് എന്ന വാക്കിന്റെ അര്‍ത്ഥമോ ‘ദയ’, ‘കാരുണ്യം’ എന്നൊക്കെയാണ്. എന്തൊരു വിരോധാഭാസം! കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കായി പുറത്തുപോയ വേളയില്‍, ഏതാനും

  • സര്‍ക്കാരിന്റെ മദ്യനയം കേരളത്തെ സര്‍വ്വനാശത്തിലേക്ക് തള്ളിവിടും

    സര്‍ക്കാരിന്റെ മദ്യനയം കേരളത്തെ സര്‍വ്വനാശത്തിലേക്ക് തള്ളിവിടും0

    കാലടി: സര്‍ക്കാരിന്റെ മദ്യനയം കേരളത്തെ സര്‍വ്വനാശത്തിലേക്ക് തള്ളിവിടുമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍. കെസിബിസി മദ്യ വിരുദ്ധ സമിതിയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും സംസ്ഥാന വ്യാപകമായി സംഘടിപ്പി ക്കുന്ന ക്വിറ്റ് ലിക്വര്‍ ഡേ ആചരണത്തിന്റെ ഭാഗമായി ജില്ല തലത്തില്‍ കാലടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. ഐടി മേഖലയെയും വ്യവസായ പാര്‍ക്കുകളെയും മദ്യവല്‍ക്കരിക്കുന്നത് സാമൂഹ്യ അരാജകത്വം സൃഷ്ടിക്കും. പഞ്ചായത്തു

  • പുതിയ മദ്യനയം  ആരെ സഹായിക്കാന്‍?

    പുതിയ മദ്യനയം ആരെ സഹായിക്കാന്‍?0

    സ്വന്തം ലേഖകന്‍ കോഴിക്കോട് ലഹരിയുടെ ദുരന്തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കേരളത്തെ ലഹരിക്കയത്തിലേക്ക് തള്ളിവിടുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം. ജനങ്ങളുടെ സമാധാനവും സന്തോഷവും ആരോഗ്യവും നശിച്ചാലും വരുമാനം വര്‍ധിച്ചാല്‍മതിയെന്ന നിലപാടുകള്‍ ജനാധിപത്യ ഗവണ്‍മെന്റുകള്‍ സ്വീകരിക്കുന്നത് അമ്പരപ്പ് സൃഷ്ടിക്കുന്നു. കേരളീയരുടെ സൈ്വര്യജീവിതം തകര്‍ക്കുന്നതില്‍ ഒന്നാം സ്ഥാനമാണ് ലഹരിക്ക്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളില്‍ ബിയറും വൈനും വില്ക്കാന്‍ അനുവദിക്കുന്നതിനൊപ്പം ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കള്ളും വില്ക്കാന്‍ പുതിയ മദ്യനയം അനുവാദം നല്‍കുന്നു. ആ സ്ഥാപനങ്ങളുടെ കോംപൗണ്ടിലെ തെങ്ങില്‍നിന്നും കള്ളു ചെത്തിയെടുത്ത് വില്ക്കാം. കള്ളുകുടിച്ച്

  • ആത്മീയചൈതന്യമുള്ള സഭാശുശ്രൂഷകരാകണം

    ആത്മീയചൈതന്യമുള്ള സഭാശുശ്രൂഷകരാകണം0

    കാക്കനാട്: വിശ്വസ്തതയോടും കാര്യക്ഷമ തയോടും ആത്മീയചൈതന്യത്തോടും കൂടി സഭാശുശ്രൂഷയില്‍ പങ്കുകാരാകണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയയുടെ വിവിധ കമ്മീഷനുകളിലെയും കമ്മിറ്റികളിലെയും മറ്റ് അനുബന്ധ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും സംയുക്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാകാ ര്യാലയമായ മൗണ്ട് സെന്റ് തോമസില്‍  നടന്ന സമ്മേളനത്തില്‍ 2022-23 പ്രവര്‍ത്തനവര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുകയും ഭാവി പദ്ധ തികളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ചാന്‍സലര്‍ ഫാ. എബ്രഹാം

  • ഉമ്മന്‍ചാണ്ടിയുടെ ധ്യാനപ്രസംഗം

    ഉമ്മന്‍ചാണ്ടിയുടെ ധ്യാനപ്രസംഗം0

    ഫാ. മാത്യു ആശാരിപറമ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ടിവിയില്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. വികാരനിര്‍ഭരമായ അനുസ്മരണങ്ങളും ഹൃദയഹാരിയായ ചിത്രങ്ങളും നിറഞ്ഞ ആ യാത്രയോടൊത്ത് മനസ് നീങ്ങിയപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞുപോയി. പക്ഷേ പിന്നീടറിഞ്ഞു, ടിവി കണ്ട പലരുടെയും അനുഭവം ഇതുതന്നെയെന്ന്! ഉമ്മന്‍ ചാണ്ടി കടന്നുപോയി. ജീവിച്ചിരുന്നതിനെക്കാള്‍ ജീവിതങ്ങളെ തൊട്ടും തലോടിയും ഉണര്‍ത്തിയും സ്വാധീനിച്ചും ഒരു പുഴപോലെ ഒഴുകി കടലില്‍ ചേര്‍ന്നു. ആധ്യാത്മികത പുണരുന്ന എല്ലാവരും വര്‍ഷത്തിലൊരിക്കല്‍ ഒരു ധ്യാനംകൂടി ജീവിതത്തെ നവീകരിക്കാറുണ്ട്. വിലാപയാത്രയുടെ മൂന്നു ദിനങ്ങള്‍ ഒരു

  • ബര്‍ലിന്‍ ഒളിമ്പിക്‌സില്‍ അഭിമാന നേട്ടം കൈവരിച്ച് അന്തിനാട് ശാന്തിനിലയം സ്‌കൂള്‍

    ബര്‍ലിന്‍ ഒളിമ്പിക്‌സില്‍ അഭിമാന നേട്ടം കൈവരിച്ച് അന്തിനാട് ശാന്തിനിലയം സ്‌കൂള്‍0

    പാലാ: ജര്‍മനിയിലെ ബര്‍ലിനില്‍ നടന്ന 2023 വേള്‍ഡ് സമ്മര്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് അഭിമാനമായി അന്തിനാട് ശാന്തിനിലയം സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികള്‍. ഹരിചന്ദന പി.എം. ഹാന്‍ഡ് ബോളില്‍ വെള്ളിമെഡലും സഹോദരന്‍ റ്റിനു മോന്‍സി നീന്തലില്‍ ഫ്രീ സ്‌റ്റെയില്‍, ബ്രെസ്റ്റ് സ്‌ട്രോക്ക് എന്നീ ഇനങ്ങളില്‍ സെമിഫൈനലില്‍ ഫസ്റ്റും ഫൈനലില്‍ 8-ാം സ്ഥാനവുമാണ് കരസ്ഥമാക്കിയത്. ഇടുക്കി ജില്ലയിലെ വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശികളായ പുത്തന്‍വീട്ടില്‍ മോന്‍സിയുടെയും ജയയുടെയും മക്കളാണ് ഇരുവരും. സഹോദരനായ ഹരിപ്രസാദ് വോളിബോളില്‍ പല ക്യാമ്പുകളില്‍ പങ്കെടുത്തുവെങ്കിലും നിര്‍ഭാഗ്യവശാല്‍ സെലക്ഷന്‍

  • ലോക യുവജന സംഗമത്തിൽ പങ്കെടുക്കവേ ഫാത്തിമയിൽവെച്ച് 16 വയസുകാരിക്ക് അത്ഭുത സൗഖ്യം?

    ലോക യുവജന സംഗമത്തിൽ പങ്കെടുക്കവേ ഫാത്തിമയിൽവെച്ച് 16 വയസുകാരിക്ക് അത്ഭുത സൗഖ്യം?0

    ലോക യുവജന സംഗമത്തിൽ പങ്കെടുക്കാനെത്തിയ സ്പാനിഷ് സ്വദേശിയായ 16 വയസുകാരി ജിമെനക്കി ഇപ്പോഴും അമ്പരപ്പിൽനിന്ന് മുക്തയായിട്ടില്ല. കഴിഞ്ഞ രണ്ടര വർഷമായി തനിക്കു കാണാൻ കഴിയാതിരുന്നതൊക്കെ കൺ കുളിർക്കെ കണ്ടു തീർക്കുന്നതിന്റെ ആഹ്ലാദത്തിലാണവൾ. ‘മയോപ്പിയ’ രോഗത്താൽ 95% കാഴ്ചയും നഷ്ടപ്പെട്ട ജിമെന്ന ലോക യുവജന സംഗമത്തിനായി മാഡ്രിഡിൽനിന്ന് ഒരു സംഘം ‘ഓപൂസ് ദേയി’ സഹോദരങ്ങൾക്കൊപ്പം ലിസ്ബണിലേക്ക് യാത്ര തിരിച്ചത് ഒരേയൊരു പ്രാർത്ഥനയോടെയാണ്- ദൈവമേ എനിക്ക് കാഴ്ച തിരിച്ചു കിട്ടണം. ലിസ്ബണിലേക്ക് പുറപ്പെടുംമുമ്പ് പരിശുദ്ധ മഞ്ഞുമാതാവിന്റെ നൊവേന ചൊല്ലി പ്രാർത്ഥിക്കാൻ

  • ഭാര്യയുടെ ഓര്‍മയ്ക്കായി  ഒമ്പതു വീടുകള്‍!

    ഭാര്യയുടെ ഓര്‍മയ്ക്കായി ഒമ്പതു വീടുകള്‍!0

    പാലാ: ഏഴാച്ചേരി പെരികിലമലയില്‍ ഫ്രാന്‍സിസ് ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫി (ചാച്ചിയുടെ)ന്റെ ഓര്‍മയ്ക്കായി വീടില്ലാത്തവര്‍ക്കായി ഒമ്പതുവീടുകള്‍ നിര്‍മിച്ചു നല്‍കി. ചാച്ചിയെന്ന് എല്ലാവരും വിളിച്ചിരുന്ന ഏലിക്കുട്ടി ജോസഫിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ചാച്ചീസ് ഗാര്‍ഡനെന്ന പേരില്‍ ഒമ്പതു വീടുകള്‍ ഭര്‍ത്താവ് ഫ്രാന്‍സിസ് നിര്‍മിച്ചു നല്‍കിയത്. താക്കോല്‍ദാന ചടങ്ങില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് കര്‍മം നിര്‍വഹിച്ചു. മാണി സി. കാപ്പന്‍ എംഎല്‍എ ഏലിക്കുട്ടി ജോസഫി (ചാച്ചി)ന്റെ പ്രതിമ അനാഛാദനം ചെയ്തു. തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തി.

Latest Posts

Don’t want to skip an update or a post?