യൂറോപ്പില്‍ ഏറ്റവും കൂടുതലാളുകള്‍ ഈ വര്‍ഷം പൗരോഹിത്യം സ്വീകരിക്കുന്നത് പോളണ്ടില്‍.
- Featured, INTERNATIONAL, LATEST NEWS, WORLD
- July 18, 2025
മുണ്ടക്കയം: ആതുരാലയങ്ങള്‍ മാനവിക ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അവ മനുഷ്യസ്‌നേഹത്തിന്റെ മുഖമാകണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പുതിയതായി നിര്‍മ്മിച്ച മദര്‍ & ചൈല്‍ഡ് സെന്ററും അത്യാഹിത വിഭാഗവും നാടിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1965 ല്‍ സ്ഥാപിതമായ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എപ്പോഴും സാധാരണക്കാരുടെ പക്ഷം ചേരുവാനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും ശ്രദ്ധിച്ചിരുന്നുവെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു. സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി മുന്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍
ഇടുക്കി: കെസിഎസ്എല്‍ സംസ്ഥാന തലത്തില്‍ ഉജ്വല വിജയം നേടി ഇടുക്കി രൂപത. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ ത്തനങ്ങള്‍ക്ക് രൂപത ഒന്നാം സ്ഥാനം കരസ്ഥമാക്കി. രൂപതകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ കുട്ടികളുടെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ വിദ്യാര്‍ത്ഥി സംഘടനയാണ് കെസിഎസ്എല്‍. കഴിഞ്ഞ വര്‍ഷം ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴി സംഘടനയെ മുന്നോട്ട് നയിച്ചാണ് കേരള സഭയിലെ മികച്ച രൂപതയായി തിരഞ്ഞെടുക്കപ്പെട്ടത്. പാലാരിവട്ടം പിഒസിയില്‍ നടന്ന യോഗത്തില്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനും കെസിഎസ്എല്‍ രക്ഷാധികാരിയുമായ ബിഷപ് ഡോ.
വത്തിക്കാന്‍ സിറ്റി: മാതാപിതാക്കള്‍ തമ്മില്‍ വഴക്കുണ്ടാകുന്നത് സ്വഭാവികമാണെന്നും എന്നാല്‍ ദിവസം അവസാനിക്കുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കണമെന്നും കുടുംബങ്ങളെ ഓര്‍മപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. അങ്ങനെ പരിഹരിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഭവിക്കുന്ന ശീതയുദ്ധം ഭീകരമായിരിക്കുമെന്ന് പാപ്പ പറഞ്ഞു. ‘ സ്‌കൂള്‍ ഓഫ് പ്രെയര്‍’ പദ്ധതിയുടെ ഭാഗമായി റോമിലെ ഒരു ഭവനസമുച്ചയത്തില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കുടുംബങ്ങള്‍ കുട്ടികള്‍ക്ക് വളരാന്‍ ഏറ്റവും ആവശ്യമായ ഓക്‌സിജനാണെന്ന് ഓര്‍മിപ്പിച്ച പാപ്പ, ചില കൊടുങ്കാറ്റുകളൊക്കെ ഉണ്ടാകുമെങ്കിലും കുടുംബബന്ധങ്ങള്‍ എപ്പോഴും സംരക്ഷിക്കണമെന്ന് വ്യക്തമാക്കി. ജീവിതത്തില്‍
ഫാ. ജെന്‍സണ്‍ ലാസലെറ്റ് ആന്ധ്രക്കാരി കന്യാസ്ത്രീ പങ്കുവച്ച അനുഭവം. അവര്‍ എംഎസ്ഡബ്ലിയു പഠനത്തിനുശേഷം ബംഗളൂരുവിലെ ഒരു കോളജില്‍ പഠിപ്പിക്കുന്ന കാലം. ഒരു ദിവസം കോളജില്‍നിന്ന് മടങ്ങിവരുമ്പോള്‍ മുന്നിലതാ ഒരു ഭിന്നലിംഗക്കാരി (transgender). പൊതുവെ അങ്ങനെയുള്ളവരെ ഭയത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ മുമ്പില്‍ വന്ന് നില്‍ക്കുന്ന വ്യക്തിയെ കണ്ടപ്പോള്‍ കണ്ണില്‍ ഇരുട്ട് കൂടുകെട്ടി. പേടിമൂലം ശരീരമാകെ വിറയ്ക്കാന്‍ തുടങ്ങി. ഉള്ളില്‍ നിന്നും കിട്ടിയ ദൈവിക പ്രചോദനമനുസരിച്ച് ഇങ്ങനെ ചോദിച്ചു: ”താങ്കള്‍ക്ക് സുഖമാണോ?” ആ ചോദ്യം കേട്ടതേ അവര്‍ കരയാന്‍ തുടങ്ങി.
പ്രശസ്ത ബ്രിട്ടീഷ് നിരീശ്വരവാദിയും ഇവല്യൂഷണറി ബയോളജിസ്റ്റുമായ റിച്ചാര്‍ഡ് ഡോക്കിന്‍സ് അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ് -”ഞാന്‍ ഒരു വിശ്വാസിയല്ല. പക്ഷെ സാംസ്‌കാരികമായി ഞാനൊരു ക്രിസ്ത്യാനിയാണ്. നമ്മുടേത് സാംസ്‌കാരികമായി ഒരു ക്രൈസ്തവരാജ്യമാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ അടയാളങ്ങളായ ഇടവക ദൈവാലയങ്ങളും കത്തീഡ്രലുകളും ക്രിസ്മസ് ഗാനങ്ങളുമെല്ലാം ഞാന്‍ ഇഷ്ടപ്പെടുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ സ്ഥാനത്ത് മറ്റേതെങ്കിലും മതത്തെ എനിക്ക് സങ്കല്‍പ്പിക്കാനാവില്ല. ” ക്രിസ്തു ദൈവപുത്രനാണെന്ന് വിശ്വസിക്കുന്നില്ലെങ്കിലും കഴിഞ്ഞ കാലഘട്ടങ്ങളില്‍ ബ്രിട്ടനിലും യൂറോപ്പിലും പിന്തുടര്‍ന്ന ക്രിസ്തീയ ജീവിതശൈലിയും ക്രിസ്തീയ മൂല്യങ്ങളും തന്റെ
വത്തിക്കാന്‍ സിറ്റി: സിനഡാലിറ്റിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി റോമില്‍ ചേരുന്ന ബിഷപ്പുമാരുടെ സിനഡിന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള പ്രവര്‍ത്തനരേഖ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 ഓളം ദൈവശാസ്ത്രജ്ഞരാണ് പ്രവര്‍ത്തനരേഖയുടെ പണിപ്പുരയില്‍ റോമില്‍ വ്യാപൃതരായിരട്ടുള്ളത്. കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന സിനഡിന്റെ സമാപനത്തില്‍ പുറത്തിറക്കിയ ക്രോഡീകരിച്ച റിപ്പോര്‍ട്ട്, കഴിഞ്ഞ മാസങ്ങളില്‍ വിവിധ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളിലൂടെയും, പൗരസ്ത്യ സഭകളിലൂടെയും, ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മകളിലൂടെയും ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ടുകള്‍, സന്യാസ സഭകളുടെ സുപ്പീരിയേഴ്‌സിന്റെ സമ്മേളനം തയാറാക്കിയ രേഖ, റോമില്‍ നടന്ന ഇടവക വൈദികരുടെ
കൊച്ചി: ഓഗസ്റ്റ് 10 ന് തൃശൂരില്‍ നടക്കുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന്റെ മുന്നോടിയായി നടത്തുന്ന കേരള മാര്‍ച്ച് ഫോര്‍ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്രയുടെ പോസ്റ്റര്‍ പ്രകാശനം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ നിര്‍വഹിച്ചു. മനുഷ്യജീവന്റെ സംരക്ഷണത്തിനായി മുഴുവന്‍ മനുഷ്യരും പ്രസ്ഥാനങ്ങളും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പിഒസിയില്‍ നടന്ന സമ്മേളനത്തില്‍ കെസിബിസി പ്രോ-ലൈഫ് സമിതി ചെയര്‍മാര്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, വൈസ് ചെയര്‍മാന്‍മാരായ
വല്ലാര്‍പാടം: വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കലിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വല്ലാര്‍പാടം ബസിലിക്കയില്‍ നിര്‍മ്മിക്കുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ നിര്‍വഹിച്ചു. പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന 380 അടി നീളവും 120 അടി വീതിയുമുള്ള പന്തലാണ് വല്ലാര്‍പാടത്ത് ഒരുക്കുന്നത്. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ജോ.ജനറല്‍ കണ്‍വീനര്‍ അഡ്വ. ഷെറി ജെ. തോമസ്, അതിരൂപത ബിസിസി ഡയറക്ടര്‍ ഫാ.
Don’t want to skip an update or a post?