സമുദായ നേതാക്കള്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുത്: കാത്തലിക് ഫെഡറേഷന്
- ASIA, Featured, Kerala, LATEST NEWS
- July 22, 2025
മാത്യു സൈമണ്‍ സിറ്റി ഓഫ് ടെമ്പിള്‍സ് എന്ന് ജമ്മു നഗരത്തെ വിശേഷിപ്പിക്കാറുണ്ട്. പുരാതനമായ ഹിന്ദുക്ഷേത്രങ്ങള്‍ നിരവധിയുള്ള സ്ഥലം. മിക്കവാറും ഹിന്ദു മതവിശ്വാസികള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന ഗ്രാമങ്ങള്‍. ജാതിവ്യവസ്ഥ മനുഷ്യരെ പല തട്ടുകളിലായി തരംതിരിച്ചിരിക്കുന്നു. അതില്‍ ഏറ്റവും താഴ്ന്ന തട്ടില്‍പോലും ഉള്‍പ്പെടാതെ ഒരു കൂട്ടം മനുഷ്യരുണ്ട്. ഒരു വിഭാഗത്തിലും ഉള്‍പ്പെടുത്താതെ പുറംജാതിക്കാരെന്ന് പറഞ്ഞ് അവരെ മാറ്റിനിര്‍ത്തും. അവരാണ് ക്രിസ്ത്യാനികള്‍. ക്രിസ്ത്യാനി എന്ന് സ്വയം പറയുന്നതല്ലാതെ അവര്‍ക്ക് കൃത്യമായ കൂദാശാജീവിതം ഇല്ല. വൈദികര്‍ വളരെ കുറവ്. ആകെയുള്ള ദൈവാലയം കിലോമീറ്ററുകള്‍
ഫാ. ജെയിംസ് പ്ലാക്കാട്ട് എസ്ഡിബി ബെക്കി എന്ന ഇറ്റാലിയന്‍ ഗ്രാമത്തില്‍ 1815 ഓഗസ്റ്റ് 16-ന് ജനിച്ച കര്‍ഷക ബാലനായിരുന്നു ജോണി ബോസ്കോ. നിര്‍ധനരായ കര്‍ഷക ദമ്പതികളുടെ മൂന്നു പുത്രന്മാരില് ഏറ്റവും ഇളയവന്. പഠനത്തോടൊപ്പം കലാകായിക വാസനകള്‍ വേണ്ടുവോളം നെഞ്ചോട് ചേര്‍ത്തുവെച്ച ആ കൊച്ചു മിടുക്കന് ദൈവത്തിനും മനുഷ്യര്‍ക്കും ഒരുപോലെ വേണ്ടപ്പെട്ടവനായാണ് വളര്‍ന്നത്. ജോണിക്ക് കേവലം രണ്ട് വയസുള്ളപ്പോള്‍ അശാന്തിയുടെ കരിനിഴല്‍ പരത്തി പെയ്തിറങ്ങിയ മരണം അവരുടെ പ്രിയങ്കരനായ പിതാവിനെ അവരില്‍നിന്ന് വേര്‍പ്പെടുത്തി. പിന്നീട് കുടുംബത്തിന്റെ ഭാരം മുഴുവന്‍
ഡോ. ഡെയ്സന്‍ പാണേങ്ങാടന് (ലേഖകന്‍ തൃശൂര്‍ സെന്റ്തോമസ് കോളേജിലെ അസിസ്റ്റന്റ്പ്രഫസറാണ്) ഫേസ്ബുക്കും വാട്ട്സ് ആപ്പും ഇന്‍സ്റ്റഗ്രാമും ടെലഗ്രാമും എക്സും ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ സജീവമായതോടെ, വാളെടുത്തവനൊക്കെ വെളിച്ചപ്പാടെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുംവിധം എഴുത്തുകാരാല്‍ സമ്പുഷ്ടമാണ് സൈബര്‍ ലോകം. നന്മയുള്ളതും ക്രിയാത്മകവുമായ കാര്യങ്ങള്‍, വിരളമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും സൈബറിടങ്ങളില്‍ പലപ്പോഴും പ്രാമുഖ്യം ലഭിക്കുന്നത് വൈരബുദ്ധിയോടെയുള്ള രാഷ്ട്രീയവും വംശീയപരവുമായ ഇടപെടലുകള്‍ക്കാണ്. ഇതിന്റെ ചുവടുപിടിച്ച് രാഷ്ട്രീയപരമായും മതപരവും സാമുദായികപരമായും സാമൂഹ്യപരമായും ഉള്ള ധ്രുവീകരണം, വ്യക്തമായ ആസൂത്രണത്തോടെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. തെറ്റിനെയും ശരിയെയും
കത്തോലിക്കാ സഭയ്ക്ക് കൂടുതല്‍ ശാഖകള്‍ പൊട്ടിവിടര്‍ന്ന് പന്തലിക്കുകയും പുഷ്ടിപ്പെടുകയും ചെയ്യുന്ന കാലഘട്ടമാണിത്. സഭാ മക്കള്‍ കൂട്ടപലായനം നടത്തുന്നുവെന്നത് യാഥാര്‍ത്ഥ്യംതന്നെ. എന്നാല്‍ അത് വേര്‍പാടിന്റെയോ നഷ്ടങ്ങളുടെയോ കദനകഥകളാക്കുന്നതിനുപകരം ആനന്ദത്തിന്റെയും കൃതജ്ഞതയുടെയും സങ്കീര്‍ത്തനങ്ങളാക്കി രൂപാന്തരപ്പെടുത്താന്‍ നമുക്കു കഴിയും. ഒരു കാര്യം ചെയ്താല്‍ മതി, അവസരത്തിനൊത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. എങ്കില്‍ സഭ കൂടുതല്‍ വളരുവാന്‍ ഈ അവസ്ഥയും അനുഗ്രഹകരമാകും എന്ന് എനിക്കുറപ്പുണ്ട്. കാരണം, ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. ജീവിതസാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍ അതിജീവനത്തിനായി നാടുവിടരുതെന്ന് നിഷ്കര്‍ഷിക്കുന്നത് നീതികേടാകും. സഭാതനയര്‍ ചെന്നെത്തിയിരിക്കുന്ന ദേശങ്ങളിലെ
ഫാ. സ്റ്റാഴ്സണ്‍ കള്ളിക്കാടന് നീ എന്നെ തിരഞ്ഞെടുക്കുകയല്ല ഞാന്‍ നിന്നെ തിരഞ്ഞെടുക്കുകയാണെന്ന് വായിച്ചും ധ്യാനിച്ചുമാണ് 1999 ജൂണ്‍ നാലിന് തൃശൂരിലുള്ള സെന്റ്മേരീസ് മൈനര്‍ സെമിനാരിയില്‍ ചെന്നത്. സെമിനാരിയില്‍ കാലുകുത്തിയപ്പോള്‍ തന്നെ ചങ്ക് ഒന്നുപിടഞ്ഞു. എല്ലാം ഉപേക്ഷിക്കാതെയാണ് ഞാന്‍ പുരോഹിതനാകാന്‍ വന്നിരിക്കുന്നത് എന്ന തോന്നല്‍ എന്നെ ഭയപ്പെടുത്തി. നിയതമായ ജീവിതക്രമമോ പഠനമികവോ പ്രാഗത്ഭ്യമോ ഒന്നുംതന്നെ എനിക്ക് ഉണ്ടായിരുന്നില്ല. ആ നാളുകളിലാണ് വീട്ടില്‍ ഒരു അതിഥി വന്നത്. എനിക്കൊരു അനിയത്തി കൊച്ചിനെ കൂടെ ഈശോ സമ്മാനിച്ച നാളുകളായിരുന്നു അത്. കൈക്കുഞ്ഞിനെയുംകൊണ്ടാണ്
മനുഷ്യന്റെ ചിന്തകളെ തിരിച്ചറിയാന്‍ ശേഷിയുള്ള ഇംപ്ലാന്റ് മനുഷ്യമസ്തിഷ്കത്തില്‍ ആദ്യമായി വിജയകരമായി സ്ഥാപിച്ച വിവരം 2024 ജനുവരി മാസം അവസാനമാണ് ശതകോടിശ്വരനും ടെക്ക്നോളജി വിദഗ്ധനുമായ ഇലോണ്‍ മസ്ക് പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് മാര്‍ച്ച് മാസം അവസാനത്തില്‍ ന്യൂറാലിങ്ക് എന്ന അദ്ദേഹത്തിന്റെ കമ്പനി എക്സില്‍ ഒരു വീഡിയോ പോസ്റ്റു ചെയ്തു. ബ്രെയിനില്‍ ചിപ്പ് ഘടിപ്പിച്ച മനുഷ്യന് തന്റെ ചിന്തകളുപയോഗിച്ച് കമ്പ്യൂട്ടറില്‍ ചെസ് കളിക്കുന്ന വീഡിയോ ആയിരുന്നു അത്. അസാധ്യമെന്ന് അനേകര്‍ കരുതിയിരുന്ന കാര്യം കണ്മുമ്പില് യാഥാര്‍ത്ഥ്യമായ ആ ദൃശ്യം അതിശയത്തോടെയാണ് ലോകം
ഫാ. ജോസഫ് വയലില്‍ CMI (ചെയര്മാന്, ശാലോം ടി.വി) അടുത്തകാലത്ത് കണ്ട ഒരു കാര്യം പറയാം. ഒരു കുടുംബത്തിന്റെ കാര്യമാണ്. അപ്പന് ഒരു മാധ്യമപ്രവര്ത്തകന്. അമ്മ ഒരു ഡോക്ടര്‍. രണ്ടു മക്കള്‍. മൂത്തത് മകന്. അവന് പത്താംക്ലാസില്‍ ഈ വര്‍ഷം പരീക്ഷ എഴുതി. ഇളയത് മകള്‍. അവള് ആറിലോ ഏഴിലോ മറ്റോ പഠിക്കുന്നു. ഇനി കണ്ട കാഴ്ച പറയാം. എല്ലാ ദിവസവും രാവിലെ ഇവര്‍ നാലുപേരുംകൂടി ദൈവാലയത്തില്‍ വന്ന് ദിവ്യബലിയില്‍ പങ്കെടുക്കും. പത്താംക്ലാസ് പരീക്ഷയുടെ സ്റ്റഡിലീവ് സമയത്താണ്
കോഴിക്കോട്: 2024 യുവജനവര്‍ഷത്തോടനുബന്ധിച്ച്, ഗദ്സമനി ധ്യാനകേന്ദ്രവും താമരശേരി രൂപത മതബോധനകേന്ദ്രവും കെസിവൈഎമ്മും സംയുക്തമായി ഒരുക്കുന്ന യുവജന കണ്വന്ഷന് ഏപ്രില്‍ 18 മുതല്‍ 21 വരെ കോഴിക്കോട് മാലൂര്‍കുന്ന് ഗദ്സമനി ധ്യാനകേന്ദ്രത്തില്‍ നടക്കും. 18-ന് രാവിലെ ഒമ്പതിന് ആരംഭിച്ച് 21-ന് വൈകുന്നേരം നാലിന് അവസാനിക്കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 8547527653, 9249676566.
Don’t want to skip an update or a post?