Follow Us On

10

August

2025

Sunday

  • ലത്തീന്‍ കത്തോലിക്കര്‍ക്ക് നീതി നിഷേധിക്കുന്നു

    ലത്തീന്‍ കത്തോലിക്കര്‍ക്ക് നീതി നിഷേധിക്കുന്നു0

    തിരുവനന്തപുരം: പിന്നാക്ക വിഭാഗമായ ലത്തീന്‍ കത്തോലിക്കര്‍ക്ക് സാമൂഹിക നീതിയും സാമാന്യനീതിയും നിഷേധിക്കപ്പെടുകയാണെന്ന് ആര്‍ച്ചുബിഷപ് ഡോ. തോമസ് നെറ്റോ. കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്കാ രൂപതകള്‍ ചേര്‍ന്ന് നടത്തിയ ജനജാഗരം ബോധന പരിപാടിയുടെ സമാപന സമ്മേളനം വലിയവേളിയില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ ഒട്ടേറെ ജീവല്‍ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി സമര്‍പ്പിച്ചിട്ടുണ്ടെങ്കി ലും അവയൊന്നും അര്‍ഹിക്കുന്ന ഗൗരവത്തോടെ നിലവിലെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്ന തീരനിയന്ത്രണങ്ങള്‍, ധാതുലവണങ്ങളുടെ ഖനനാനുമതി, സാഗര്‍മാല പദ്ധതി തുടങ്ങിയവ

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പിലാക്കണം

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പിലാക്കണം0

     തൃശൂര്‍: ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി സമര്‍പ്പിച്ചിട്ടുള്ള ജസ്റ്റീസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പിലാക്കണമെന്ന് തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അതിജീവന യാത്രയ്ക്ക് തൃശൂരില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ വിമുഖത കാണിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. സ്വീകരണ സമ്മേളനത്തില്‍ തൃശൂര്‍ അതിരൂപതാ പ്രസിഡന്റ് ജോഷി വടക്കന്‍ അധ്യക്ഷത

  • ഉപാധിരഹിത പട്ടയം നല്‍കണം: പാസ്റ്ററല്‍ കൗണ്‍സില്‍

    ഉപാധിരഹിത പട്ടയം നല്‍കണം: പാസ്റ്ററല്‍ കൗണ്‍സില്‍0

    കാഞ്ഞിരപ്പള്ളി: ഡിസംബര്‍ ~ഒന്നിന് പ്രാബല്യത്തില്‍ വന്ന 1980-ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിലെ ഭേദഗതികള്‍ പ്രകാരം കൈവശഭൂമിക്ക് ഉപാധിരഹിതപട്ടയം നല്‍കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ വനനിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ രേഖയില്‍ വനമായി കാണിച്ചിരിക്കുന്ന യഥാര്‍ത്ഥത്തില്‍ വനമല്ലാത്ത കൃഷിഭൂമി ഉള്‍പ്പെടെയുള്ള കൈവശപ്രദേശം ഇനിമുതല്‍ വനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടില്ല. പട്ടയം ലഭിച്ചിട്ടില്ലാത്ത ഭൂമിയില്‍ നല്‍കിയിട്ടുള്ള കൈവശ രേഖകള്‍, നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്ക് നല്‍കിയിട്ടുള്ള കെട്ടിട നമ്പറുകള്‍, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ വനേതര ഭൂമിയുടെ തെളിവായി ഉപയോഗിക്കാന്‍

  • എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തില്‍ ആധുനിക കാഴചപ്പാടുകള്‍ വേണം

    എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തില്‍ ആധുനിക കാഴചപ്പാടുകള്‍ വേണം0

    കൊച്ചി: എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തില്‍ ആധുനിക സാങ്കേതിക കാഴ്ചപ്പാടോടുകൂടിയ സിലബസ് പരിഷ്‌കരണങ്ങളും പുതുതലമുറയ്ക്ക് രാജ്യാന്തര തൊഴില്‍ സാധ്യത നല്‍കുന്ന നൂതന കോഴ്‌സുകളും ആരംഭിക്കണമെന്ന് കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍. കൊച്ചി ആല്‍ബര്‍ട്ടെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ ചേര്‍ന്ന കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ നേതൃസമ്മേളനം  സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പ്രവര്‍ത്തന രൂപരേഖ തയാറാക്കി. പ്രമുഖ റാങ്കിംഗുള്ള രാജ്യാന്തര യൂണിവേഴ്‌സിറ്റികളുമായും വ്യവസായ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. എഞ്ചിനീയറിംഗ് കോളജുകള്‍

  • കെആര്‍എല്‍സിസി ജനജാഗരം ഡിസംബര്‍ 17-ന് തിരുവനന്തപുരത്ത്

    കെആര്‍എല്‍സിസി ജനജാഗരം ഡിസംബര്‍ 17-ന് തിരുവനന്തപുരത്ത്0

    കൊച്ചി: ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കെആര്‍എല്‍സിസിയുടെ ആ ഭിമുഖ്യത്തില്‍ എല്ലാ ലത്തീന്‍ രൂപതകളിലും സംഘടിപ്പിച്ച ജനജാഗരം ബോധനപരിപാടിയുടെ സമാപനം ഡിസംബര്‍ 17-ന് തിരുവനന്തപുരത്ത് നടക്കും. നവംബര്‍ നാലിന് കോഴിക്കോട് രൂപതയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലാണ് ജനജാഗരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. 17-ന് തിരുവനന്തപുരം വലിയവേളി പാരീഷ് ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം തിരുവനന്തപുരം അതിരൂപത മെത്രാ പ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം അതിരൂപതയുടെ സഹായമെത്രാനും കേരളത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍

  • വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കണം

    വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കണം0

    കൊച്ചി: വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കണമെന്ന്  കേരള കാത്തലിക് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വിലത്തകര്‍ച്ചയില്‍ ദുരിതമനുഭവിക്കുന്ന മലയോര കര്‍ഷകര്‍ക്കു വിനയായി വന്യമൃഗ ശല്യം വര്‍ധിച്ചുവരുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. അതിജീവനത്തിനായി തിരുവനന്തപുരം അതിരൂപത, വിഴിഞ്ഞത്തു നടത്തിയ സമരത്തോടനുബന്ധിച്ച് സഭാപിതാ ക്കന്മാര്‍ക്കും അല്മായര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ എത്രയും വേഗം പിന്‍വലിക്കാന്‍ സത്വരനടപടികള്‍ ഉണ്ടാകണമെന്നു യോഗം സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രഫ. കെ.എം ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെസിബിസി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജെസ്റ്റിന്‍

  • രക്തം ദാനംചെയ്ത് പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ അനുസ്മരണം നടത്തി

    രക്തം ദാനംചെയ്ത് പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ അനുസ്മരണം നടത്തി0

    തൃശൂര്‍: പത്മഭൂഷന്‍ ഫാ. ഗബ്രിയേല്‍ ചിറമേല്‍ സിഎംഐ യുടെ 109-ാം ജന്മദിനത്തോടനുബന്ധിച്ച് അമല മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരും നഴ്സുമാരും സ്റ്റാഫ് അംഗങ്ങളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 70 പേര്‍ രക്തദാനം നടത്തി. രാവിലെ നടന്ന സമ്മേളനം സീനിയര്‍ എഞ്ചിനീയറും ഗബ്രിയേലച്ചന്റെ ശിഷ്യനുമായ ആര്‍.ക്കെ രവി ഉദ്ഘാടനം ചെയ്തു. അമല മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, ബ്ലഡ് സെന്റര്‍ മേധാവി ഡോ. വിനു വിബിന്‍, എച്ച്ഡിഎഫ്‌സി ബാങ്ക് ഡെപ്യൂട്ടി

  • റവ.ഡോ. മത്തായി കടവില്‍ ഒഐസി പൂനാ-കട്കി സെന്റ് എഫ്രേം ഭദ്രാസനാധ്യക്ഷന്‍

    റവ.ഡോ. മത്തായി കടവില്‍ ഒഐസി പൂനാ-കട്കി സെന്റ് എഫ്രേം ഭദ്രാസനാധ്യക്ഷന്‍0

    തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പൂനാ-കട്കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ പുതിയ ഇടയനായി, ഫ്രാന്‍സിസ് മാര്‍പാപ്പായുടെ അംഗീകാരത്തോടെ, മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ബഥനി സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. മത്തായി കടവില്‍ ഒഐസിയെ നിയമിച്ചു. നിയമന പ്രഖ്യാപനം ഒരേ സമയം വത്തിക്കാനിലും  പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തിലും നടന്നു. പട്ടം കത്തീഡ്രലില്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം നടന്ന ചടങ്ങില്‍ മലങ്കര സുറിയാനി

Latest Posts

Don’t want to skip an update or a post?