2024-ല്‍ ദൈവാലയങ്ങള്‍ക്കെതിരെ യുഎസില്‍ അരങ്ങേറിയത് 400-ലധികം അക്രമങ്ങള്‍
- Featured, INTERNATIONAL, LATEST NEWS, WORLD
- August 14, 2025
അബൂജ: നൈജീരിയയിൽ ഐക്യം പുലരുന്നതിനായി വിവിധ ക്രൈസ്തവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന ഒക്ടോബർ 20നു ആരംഭിക്കും. എക്യുമെനിക്കൽ കൂട്ടായ്മയായ നാഷ്ണൽ സോളം അസംബ്ലിയുടെ ആഭിമുഖ്യത്തിലാണ് പ്രാര്‍ത്ഥന നടക്കുന്നത്. അബൂജയിലെ നാഷണൽ എക്യുമെനിക്കൽ സെന്ററിൽനടന്ന സമ്മേളനത്തിന് ശേഷമാണ് ഉപവാസപ്രാർത്ഥന പ്രഖ്യാപിക്കപ്പെട്ടത്. ഒക്ടോബർ 20ന് ആരംഭിക്കുന്ന പ്രാർത്ഥനായജ്ഞം നവംബർ 30 വരെ നീണ്ടുനിൽക്കും. രാജ്യത്തെ പ്രസിഡന്റും, വൈസ് പ്രസിഡന്റും മുസ്ലിം സമുദായത്തിൽ നിന്നായതിൽ രാജ്യത്തെ നിരവധി ക്രൈസ്തവർക്ക് ആശങ്കയുണ്ടായിരുന്നുവെന്നു കാത്തലിക്ക് കരിസ്മാറ്റിക് റിന്യൂവൽ ഓഫ് നൈജീരിയയുടെ
ഫാത്തിമ (പോര്‍ച്ചുഗല്‍): യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന വിശുദ്ധ നാട്ടിലും യുക്രൈനിലും സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന മറ്റ് നാടുകളിലും സമാധാനം പുലരുന്നതിനായി ഫാത്തിമയില്‍ ദൈവമാതാവിന്റെ മാതാവിന്റെ മാധ്യസ്ഥം യാചിച്ചു പ്രത്യേക പ്രാര്‍ത്ഥന നടന്നു . 35 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടു ലക്ഷത്തോളം വരുന്ന തീര്‍ത്ഥാടകരാണ് ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറ്റിയാറാം തിരുനാളിനോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത്. അടുത്തിടെ നടന്ന ‘ലോകയുവജനദിന’ത്തിന്റെ സംഘാടക കമ്മിറ്റി പ്രസിഡന്റായിരുന്ന കര്‍ദ്ദിനാള്‍ അമേരിക്കോ അഗ്വിര്‍ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. വിശുദ്ധ നാട്ടിലും യുക്രൈനിലും സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന മറ്റ് നാടുകളിലും സമാധാനത്തിനായി
വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള കുട്ടികൾ ഫ്രാൻസിസ് പാപ്പായോടു ഉന്നയിച്ച ചോദ്യങ്ങളും അവയ്ക്കദ്ദേഹം നൽകിയ ഉത്തരങ്ങളും സമാഹരിച്ചുകൊണ്ട് ‘ലാ സ്റ്റാമ്പാ’ ഇറ്റാലിയൻ ദിനപത്രത്തിന്റെ വത്തിക്കാൻ ലേഖകൻ ദൊമേനിക്കോ അഗാസോ ചിട്ടപ്പെടുത്തിയ ‘പ്രിയ കുഞ്ഞുങ്ങളെ…പാപ്പാ നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു’ എന്ന പുസ്തകം നാളെ പ്രസിദ്ധീകരിക്കും. വിജ്ഞാന പ്രദവും അതെ സമയവും നിഷ്കളങ്കവുമായ ചോദ്യങ്ങൾക്ക് വളരെ ലളിതമായ ഭാഷയിലാണ് പാപ്പാ മറുപടി നൽകുന്നത്. ‘എന്തുകൊണ്ടാണ് യുദ്ധങ്ങൾ ഉണ്ടാകുന്നത്?’ എന്ന സ്പെയിൻകാരനായ ദാരിയോ എന്ന കുട്ടിയുടെ ചോദ്യത്തിന്, മുതിർന്നവരാകുമ്പോൾ നാം സ്വാർത്ഥരാകാനുള്ള
ജെറുസലേം: ഇസ്ലാമിക ഭീകരവാദ സംഘടനയായ ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഗാസയിലെയും ഇസ്രായേലിലെയും പ്രവര്‍ത്തനങ്ങള്‍ താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ജെറുസലേം വിഭാഗം അറിയിച്ചു. കാരിത്താസ് സെക്രട്ടറി ജനറൽ അലിസ്റ്റയര്‍ ഡട്ടനാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. മേഖലയിൽ സാഹചര്യം മെച്ചപ്പെടുന്നതിനനുസൃതമായി സഹായം തുടർന്നും എത്തിക്കുന്നതിനുള്ള അടിയന്തിര പദ്ധതി തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അലിസ്റ്റയര്‍ ഡട്ടൻ അറിയിച്ചു. ഇരു ഭാഗത്തുമുള്ള സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നിലവിലെ സാഹചര്യം ഏറെ നിര്‍ണ്ണായകമാണെന്നും, വെസ്റ്റ് ബാങ്കിലെ ചെക്ക്പോയന്റുകള്‍,
ന്യൂയോർക്ക് : പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഒക്ടോബർ 7, 11 തീയതികളിലുണ്ടായ തുടർ ഭൂകമ്പങ്ങളുടെ ഇരകളിൽ തൊണ്ണൂറ് ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയായ യൂനിസെഫ് പറഞ്ഞു. ആദ്യ ദിനത്തിലെ ഭൂകമ്പത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെടുകയും രണ്ടായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ സിന്ദാ ജാൻ എന്ന ഗ്രാമത്തിലുള്ളവരായിരുന്നു ഇവർ. ആദ്യ ഭൂകമ്പത്തിന്റെ അതേ തീവ്രതയിൽ അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ പതിനൊന്നാം തീയതി വീണ്ടും ഉണ്ടായ ഭൂചലനത്തെ തുടർന്ന് പതിനൊന്നായിരത്തിലധികം ആളുകൾക്ക് സ്വഭവനങ്ങൾ വിട്ടുപോകേണ്ടിവന്നിരിക്കുകയാണ്. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ
ലിലോൻഗ്വേ(മലാവി) : തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ സാമ്പത്തിക, സാമൂഹിക പ്രതിസന്ധികൾ മൂലം പതിനയ്യായിരത്തോളം കുട്ടികൾ തെരുവിൽ ജീവിക്കാൻ നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ. ദാരിദ്ര്യം, കുടുംബത്തകർച്ചകൾ, എച്ച്ഐവി/എയ്‌ഡ്‌സ് പോലെയുള്ള രോഗാവസ്ഥകൾ തുടങ്ങിയവ മൂലം രാജ്യത്ത് പന്ത്രണ്ട് ലക്ഷത്തോളം കുട്ടികളാണ് അനാഥരായിട്ടുള്ളത്. ഭക്ഷ്യ അരക്ഷിതാവസ്ഥ കൂടുതൽ വഷളാകുന്നതിനാൽ ഈ കണക്കുകൾ വീണ്ടും വർദ്ധിച്ചേക്കുമെന്നും,കടുത്ത ദാരിദ്ര്യം മൂലം സ്കൂൾവിദ്യാഭ്യാസം അവസാനിപ്പിക്കാനും വീട് വിട്ടുപോകാനും കുട്ടികൾ നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. തെരുവുകളിൽ കഴിയുന്ന കുട്ടികൾ, അതിജീവനത്തിനായി ക്രിമിനൽ സംഘങ്ങളിൽ ചേരുകയും ഭിക്ഷാടനം, മോഷണം
ഗ്വാളിയോര്‍ (മധ്യപ്രദേശ്): ഒഡീഷയിലെ കാണ്ടമാലില്‍ 2008-ല്‍ നടന്ന ക്രൈസ്തവ പീഡനങ്ങള്‍ പുറംലോകത്ത് എത്തിച്ച സിസ്റ്റര്‍ പ്രീത സിഎസ്എസ്ടി (65) ഓര്‍മയായി. അന്ന് അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട സിസ്റ്ററിന് രണ്ടു ദിവസം വനത്തില്‍ കഴിയേണ്ടിവന്നിരുന്നു. കാണ്ടമാലില്‍ ദൈവാലയങ്ങള്‍ കത്തിച്ചതും ക്രൈസ്തവവര്‍ക്കു നേരെയുണ്ടായ പീഡനങ്ങളും പുറംലോകമറിഞ്ഞത് സിസ്റ്റര്‍ പ്രീതയിലൂടെയായിരുന്നു. ജീവന്‍ പണയം വച്ചും മിഷനറി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സിസ്റ്റര്‍ പ്രീത വരാപ്പുഴ അതിരൂപതാംഗമാണ്. സംസ്‌കാരം ഇന്ന് (ഒക്‌ടോബര്‍ 12-ന്) പിപ്രോളി സെന്റ് ജോസഫ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഗ്വാളിയോര്‍ ബിഷപ്‌സ്
ജെറുസലേം : ഇസ്രായേല്‍ – പാലസ്തീന്‍ യുദ്ധം ശക്തമാകവേ, ഗാസയിലെ ക്രൈസ്തവരുടെ ഭാവി പ്രവചനാതീതമാണെന്ന് വിശുദ്ധ നാടിന്റെ മുഖ്യ സൂക്ഷിപ്പുകാരനായ ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍. നിലവില്‍ ഗാസയിലെ ക്രിസ്ത്യന്‍ സമൂഹം സുരക്ഷിതമാണ്. എന്നാൽ യുദ്ധാന്തരം ഈ ചെറിയ ക്രൈസ്തവ സമൂഹം അപ്രത്യക്ഷമാകുമോയെന്ന് താൻ ഭയപ്പെടുന്നുണ്ടെന്ന് അദ്ദേഹം വത്തിക്കാൻ ദിനപ്പത്രമായ ‘ഒസെർവതോരെ റോമാന’യോട് പറഞ്ഞു . ജെറുസലേമിലെ ഇപ്പോഴത്തെ സാഹചര്യം ഏറെ ആശങ്കയുയർത്തുന്നതാണ്. നിലവിലെ സ്ഥിതിയിൽ ഗാസയിൽ തുടരുന്നതപകടകരമാണ്. വരും നാളുകളിൽ എന്തൊക്കെ സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. പോലീസിനെ അല്ലാതെ
Don’t want to skip an update or a post?