ത്രിപുരയിലെ കത്തോലിക്ക സ്കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന ആവശ്യവുമായി വിഎച്ച്പി; പ്രതിഷേധം ഉയരുന്നു
- Featured, INDIA, LATEST NEWS
- January 24, 2026

കൊല്ലം : കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ പദ്ധതികള്‍ക്കായുള്ള ധനസമാഹരണത്തിന്റെ ഉദ്ഘാടനം സമിതിയുടെ ചെയര്‍മാനും കൊല്ലം രൂപതാ ബിഷപ്പുമായ ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന് കൊല്ലം രൂപതയുടെ ചെക്ക് ബിഷപ് കൈമാറി. കൊല്ലം ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ സമിതി ആനിമേറ്റര്‍മാരായ ജോര്‍ജ് എഫ.് സേവ്യര്‍ വലിയവീട്, സിസ്റ്റര്‍ മേരി ജോര്‍ജ്, സെക്രട്ടറി ഇഗ്നേഷ്യസ് വിക്ടര്‍, സോജാ ലീന്‍ ഡേവിഡ് എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ എല്ലാ

ബെല്‍ത്തങ്ങാടി: കര്‍ണാടകയിലെ ആദ്യ സീറോ മലബാര്‍ രൂപതയായ ബെല്‍ത്തങ്ങാടി രൂപത രജതജൂബിലി ആഘോഷിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. തങ്ങളുടെ വിശ്വാസം നിലനിര്‍ത്തിയതിനും ചുറ്റുമുള്ള ആളുകള്‍ക്ക് സാക്ഷ്യം നല്‍കിയതിനും കര്‍ണാടകയിലെ കുടിയേറ്റ സമൂഹത്തെ ആര്‍ച്ച് ബിഷപ്പ് തട്ടില്‍ അഭിനന്ദിച്ചു. ഇവരെ സ്വീകരിച്ചതിന് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നന്ദിയും പറഞ്ഞു. കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ഇപ്പോള്‍ മലയാളികളല്ല മറിച്ച് അവര്‍ കര്‍ണാടകയുടെ ഭാഗമായി മാറിയിരിക്കുന്നു. ഇന്ന് അവര്‍ കന്നഡ സംസാരിക്കുകയും പ്രാദേശിക സംസ്‌കാരവുമായി

ചങ്ങനാശേരി: ആതുരസേവനം സഭയുടെ മഹത്തായ ശുശ്രൂഷയും ദൗത്യവുമാണെന്ന് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി സമാപനാഘോഷം ‘സപ്തവര്‍ണ 2024’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖം നോക്കാതെ എല്ലാവര്‍ക്കും ഒരുപോലെ സേവനം നല്‍കു കയെന്നതാണ് സഭയുടെ മുഖമുദ്രയെന്നും ആതുരശുശ്രൂഷാ രംഗത്ത് ചെത്തിപ്പുഴ ആശുപത്രി നിര്‍വഹിക്കുന്ന സേവനം അതുല്യമാണെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു. ആശുപത്രിക്കു തുടക്കംകുറിച്ച മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സിനെ ചടങ്ങില്‍ ആദരിച്ചു. ആതുരശുശ്രൂഷാരംഗത്ത് പ്രവര്‍ത്തന മികവിന്റെ അംഗീകാരമുദ്രകളായി ആശുപത്രിയ്ക്ക് ലഭിച്ച

കൊച്ചി: ജീവിക്കാന്‍ വേണ്ടി ഇന്ത്യയിലെ കര്‍ഷകസമൂഹം നടത്തുന്ന പോരാട്ടങ്ങളെ ശത്രുമനോഭാവത്തോടെ സൈന്യത്തെ ഇറക്കി അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് അവിവേകമാണെന്ന് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. കഴിഞ്ഞ കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല. കാര്‍ഷികോത് പന്നങ്ങള്‍ക്ക് ന്യായവില പ്രഖ്യാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. സ്വതന്ത്രവ്യാപാരക്കരാറുകളിലൂടെ കാര്‍ഷിക മേഖല രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നു. കാര്‍ഷികോത്പന്നങ്ങളുടെ അനിയന്ത്രിതവും നികുതി രഹിതവുമായ ഇറക്കുമതിമൂലം ഗ്രാമീണ കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞിരിക്കുമ്പോള്‍ ജീവിക്കാന്‍വേണ്ടി തെരുവിലിറ ങ്ങിയിരിക്കുന്ന കര്‍ഷകരെ സൈന്യത്തെ ഉപയോഗിച്ച്

പാലാ: കുടുംബ വര്‍ഷത്തോടനുബന്ധിച്ച് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതി. ഇടവകയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതുന്നത്. പഴയ നിയമത്തിലെ 46 പുസ്തകങ്ങളും പുതിയ നിയമത്തിലെ 27 പുസ്തകങ്ങളും അടങ്ങിയ സമ്പൂര്‍ണ്ണ ബൈബിള്‍ മൂന്നുമാസത്തിനുള്ളില്‍ 180 ഓളം കുടുംബങ്ങളുടെ സഹകരണത്തോടെയാണ് എഴുതി പൂര്‍ത്തീകരിച്ചത്. പഴയ നിയമവും പുതിയ നിയമവും ഉള്‍പ്പെടെ 1329 അധ്യായങ്ങളാണുള്ളത്. ഇടവകയിലെ കുട്ടികള്‍ മുതല്‍ 80 വയസുവരെയുള്ളവര്‍ ബൈബിള്‍ പകര്‍ത്തിയെഴുത്ത് യജ്ഞത്തില്‍ പങ്കാളികളായി. വിശുദ്ധ ഗ്രന്ഥത്തോട് ആഭിമുഖ്യം വളര്‍ത്തുവാനും

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് അവശ്യമരുന്നുകള്‍ വിതരണം ചെയ്തു. കാരുണ്യദൂത് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള മരുന്ന് വിതരണം തെള്ളകം ചൈതന്യയിലാണ് നടത്തിയത്. മരുന്ന് വിതരണ ചടങ്ങില്‍ കെഎസ്എസ്എസ് കോ-ഓര്‍ഡിനേറ്റര്‍മാരായ ബെസി ജോസ്, മേഴ്സി സ്റ്റീഫന്‍, ലൈല ഫിലിപ്പ്, ബിജി ജോസ്, ബിസി ചാക്കോ, മേരി ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു. കോട്ടയം, എറണാകുളം ജില്ലകളിലെ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കാണ് മരുന്നുകള്‍ വിതരണം ചെയ്തത്.

അബുദാബി: കോവിഡ് മഹാമാരിക്കാലത്ത് തടവുകാരെ ശുശ്രൂഷിക്കുന്നതിനായി ഒന്നര വര്‍ഷം ജയിലില്‍ കഴിയുകയും ജയില്‍ മോചിതരാകുന്ന സ്ത്രീകള്‍ക്കായി പുനരധിവാസകേന്ദ്രം ആരംഭിക്കുകയും ചെയ്ത സിസ്റ്റര്‍ നെല്ലി ലിയോണ്‍ കോറിയക്ക് മാനവ സാഹോദര്യത്തിനായുള്ള സായദ് പുരസ്‌കാരം. വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ ഐക്യവും നീതിയും ശുഭാപ്തി വിശ്വാസവും വളര്‍ത്തുന്നവര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് മാനവ സാഹോദര്യത്തിനായുള്ള സായദ് അവാര്‍ഡ്. 2019-ല്‍ മാനവ സാഹോദര്യ രേഖയില്‍ ഒപ്പുവയ്ക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസര്‍ ഗ്രാന്റ് ഇമാമും തമ്മില്‍ അബുദാബിയില്‍ നടത്തിയ കൂടിക്കാഴ്ചയുടെ സ്മരണാര്‍ത്ഥമാണ് യുഎഇയുടെ ഫൗണ്ടറായ ഷെയ്ക്ക്

മംഗളൂരു: ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കത്തോലിക്കാ സ്‌കൂളില്‍നിന്ന് അധ്യാപികയായ കന്യാസ്ത്രീയെ സസ്‌പെന്റ് ചെയ്തു. സിസ്റ്റേഴ്‌സ് ഓഫ് മരിയ ബാംബിന സന്യാസസഭ നടത്തുന്ന പെണ്‍കുട്ടികള്‍ക്കായുള്ള മംഗളൂരുവിലെ ജെപ്പുവിലെ സെന്റ് ജെറോസ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ മേരി പ്രഭ സെല്‍വരാജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മോറല്‍ എഡ്യൂക്കേഷന്‍ ക്ലാസില്‍ സിസ്റ്റര്‍ മേരി പ്രഭ ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഒരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അമ്മ ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തീവ്രഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു
Don’t want to skip an update or a post?