Follow Us On

02

January

2026

Friday

  • നിര്‍ദിഷ്ട പ്രാര്‍ത്ഥനയും വസ്തുക്കളും ഉപയോഗിക്കണം, ഇല്ലെങ്കില്‍ കൂദാശ അസാധുവാകും

    നിര്‍ദിഷ്ട പ്രാര്‍ത്ഥനയും വസ്തുക്കളും ഉപയോഗിക്കണം, ഇല്ലെങ്കില്‍ കൂദാശ അസാധുവാകും0

    വത്തിക്കാന്‍ സിറ്റി: കൗദാശിക പ്രാര്‍ത്ഥനകളിലും കൗദാശികവസ്തുക്കളിലും മാറ്റം വരുത്തിയാല്‍ ആ കൂദാശ അസാധുവാകും എന്നു വ്യക്തമാക്കി വത്തിക്കാന്‍. ‘ജെസ്തിസ് വെര്‍ബിസ്‌ക്വേ’ എന്ന ലത്തീന്‍ ശീര്‍ഷകത്തില്‍ വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയും വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവേല്‍ ഫെര്‍ണാണ്ടസുമാണ് കുറിപ്പില്‍ ഒപ്പുവച്ചിരിക്കുന്നത്. കൂദാശയുടെ പരികര്‍മ്മത്തിനായുള്ള നിര്‍ദിഷ്ട സൂത്രവാക്യങ്ങളും അതിനുപയോഗിക്കേണ്ട വസ്തുക്കളും ക്രിയാത്മകതയുടെ മറപിടിച്ച് യഥേഷ്ടം മാറ്റാന്‍ പാടില്ലയെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ആ കൂദാശ അസാധുവാണെന്നും, അതായത്,

  • ദൈവത്തോടുള്ള ബന്ധം ഉലയുമ്പോള്‍  മനുഷ്യരോട്  അകലം പാലിക്കും

    ദൈവത്തോടുള്ള ബന്ധം ഉലയുമ്പോള്‍ മനുഷ്യരോട് അകലം പാലിക്കും0

     ജയിംസ് ഇടയോടി മാധ്യമ രംഗത്ത് സുവിശേഷവര്‍ണങ്ങള്‍ വിരിയിക്കുന്ന അന്തര്‍ദേശീയ സ ന്യാസ സമൂഹമാണ് സൊസൈറ്റി ഓഫ് സെന്റ് പോള്‍സ്(എസ്എസ്പി). 19-ാം നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ 1914-ല്‍, വാര്‍ത്താ മാധ്യമങ്ങളു ടെ സ്വാധീനശക്തിയെക്കുറിച്ച് കാര്യമായ അവബോധം ഇല്ലാതിരുന്ന കാ ലത്ത്, വാഴ്ത്തപ്പെട്ട ജെയിംസ് ആല്‍ബറോണി എന്ന ഇറ്റാലിയന്‍ വൈദിക ന്റെ ഹൃദയത്തില്‍ രൂപംകൊണ്ട ആശയമായിരുന്നു മീഡിയ മിനിസ്റ്ററി പ്ര ധാന കാരിസമായുള്ള ഈ സന്യാസസമൂഹം. ആധുനിക വാര്‍ത്താ മാധ്യമങ്ങളിലൂടെ നടത്തുന്ന സുവിശേഷപ്രഘോഷണമാണ്’ഈ സമൂഹത്തി ന്റെ കാരിസം. 1935-ല്‍ സൊസൈറ്റി

  • സൂക്ഷിപ്പുകള്‍

    സൂക്ഷിപ്പുകള്‍0

    ‘To receive everything, one must open one’s hand and give’ – Deshimaru പുതുവര്‍ഷം പെയ്ത് തുടങ്ങി. സ്വപ്‌നങ്ങള്‍ക്ക് മുളപൊട്ടി. പ്രതീക്ഷകളുടെ പുതുനാമ്പുകളെ തൊട്ടുരുമ്മി മനസിന്റെ ഇടവഴികളിലൂടെ നടക്കവേ ചില ഭീതികള്‍ അലട്ടുന്നുമുണ്ട്. ഇത്തവണയും കൃപയുടെ മഴപ്പെയ്ത്തുകള്‍ക്കിടയില്‍ ദൈവാനുസരണത്തിന്റെ ഒരു പെട്ടകം പണിയാന്‍ എനിക്കാവാതെ പോകുമോ? എന്റെ ജഡത്തിന് തോന്നിയ വഴിയിലൂടെയുള്ള പ്രയാണം പ്രളയത്തിലേക്കാവും എന്നെയും എത്തിക്കുക. കൂട്ടിവെച്ചതെല്ലാം ആഴങ്ങള്‍ കവര്‍ന്നെടുക്കും. ധനം, ധാരണകള്‍, മമതകള്‍, മത്സരങ്ങള്‍, സുരക്ഷിതസ്ഥലികളെല്ലാം ഒഴുകിയകലും. സത്യത്തില്‍ എന്റെ അഹന്തകളോട്

  • സഭാവാര്‍ത്തകള്‍  മാധ്യമങ്ങളില്‍ വരുന്നത്…

    സഭാവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നത്…0

    ജയ്‌മോന്‍ കുമരകം കുറെനാളുകളായി മാധ്യമശ്രദ്ധ കത്തോലിക്കാ സഭയിലേക്കാണ്. സഭയുടെ കൗദാശിക വിഷയങ്ങള്‍, സഭാ നേതൃത്വത്തിന്റെ രഹസ്യതീരുമാനങ്ങള്‍ ഇതെല്ലാം വന്‍തോതില്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. മാത്രവുമല്ല സഭാകേന്ദ്രങ്ങളില്‍ നിന്നല്ലാതെ വഴിയേ കിട്ടുന്ന വിവരങ്ങള്‍ പോലും പൊടിപ്പും തൊങ്ങലുംവച്ച് പ്രചരിപ്പിക്കുന്നതും സാധാരണമായി. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സീറോ മലബാര്‍ സഭയിലെ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ തിരഞ്ഞെടുപ്പ്. അതീവ രഹസ്യവും പ്രാര്‍ത്ഥനാ നിര്‍ഭരവുമായ ഈ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുവോളം പ്രചരിക്കപ്പെട്ടത് തെറ്റിധാരണാജനകമായ വിവരങ്ങള്‍. ഒരു പൊതുതിരഞ്ഞെടുപ്പിന് സമാനമെന്നവണ്ണമുള്ള വോട്ടിംഗ് രീതികളാണ് സോഷ്യല്‍ മീഡിയയിലെല്ലാം

  • വികസനത്തില്‍  കണ്ണീര്‍ വീഴുന്നത്  സങ്കടകരം

    വികസനത്തില്‍ കണ്ണീര്‍ വീഴുന്നത് സങ്കടകരം0

    ജോസഫ് മൈക്കിള്‍ അമ്മയുടെ പ്രാര്‍ത്ഥനയ്ക്ക് ദൈവം നല്‍കിയ ഉത്തരമായിട്ടാണ് നിയുക്ത കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ തന്റെ ദൈവവിളിയെ കാണുന്നത്. വിശുദ്ധ കുര്‍ബാനയെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച അമ്മയ്ക്ക് വിശുദ്ധ കുര്‍ബാനമധ്യേ ദൈവസന്നിധിയിലേക്ക് യാത്രയാകാനുള്ള ഭാഗ്യവും ദൈവം നല്‍കി. 2004 സെപ്റ്റംബര്‍ 10-ന് ഇടവകദൈവാലയത്തില്‍ മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പില്‍നിന്ന് വിശുദ്ധബലിയില്‍ പങ്കുചേരുന്നതിനിടയിലായിരുന്നു അമ്മയുടെ മരണം. ദൈവാലയത്തില്‍ ഒരു ദിവസം വിശുദ്ധ കുര്‍ബാന ഇല്ലെങ്കില്‍ അമ്മയ്ക്ക് ആ ദിവസം വലിയ കുറവുള്ളതുപോലെയായിരുന്നു അനുഭവപ്പെട്ടിരുന്നതെന്ന് അംബ്രോസ് പിതാവ് ഓര്‍ക്കുന്നു.

  • കൊച്ചുമകന്റെ പ്രചോദനം: എണ്‍പത്തിയൊന്നുകാരി  ബൈബിള്‍ പകര്‍ത്തിയത് രണ്ട് ഭാഷകളില്‍

    കൊച്ചുമകന്റെ പ്രചോദനം: എണ്‍പത്തിയൊന്നുകാരി ബൈബിള്‍ പകര്‍ത്തിയത് രണ്ട് ഭാഷകളില്‍0

    മാത്യു സൈമണ്‍ സംഭവം നടക്കുന്നത് ദുബായിലാണ്. ആദ്യകുര്‍ബാന സ്വീകരിക്കുന്നതിനുമുമ്പ് 1200 വചനങ്ങള്‍ എഴുതി കൊണ്ടുവരണമെന്ന് വികാരിയച്ചന്‍ അലനോട് നിര്‍ദ്ദേശിച്ചു. അങ്ങനെ എന്നും വചനമെഴുതുമ്പോള്‍ അതിന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും അലന്‍ നാട്ടിലുള്ള വല്യമ്മച്ചിയായ റോസിടീച്ചര്‍ക്ക് അയച്ചുകൊടുക്കും. 81 വയസുള്ള ടീച്ചര്‍ക്ക് ദൈവവചനം എല്ലാക്കാലത്തും ഏറെ പ്രിയപ്പെട്ടതായിരുന്നു. കൊച്ചുമകന്റെ മെസേജുകള്‍ കണ്ടുകൊണ്ടിരിക്കവേ റോസി ടീച്ചര്‍ക്ക് ഒരു പ്രചോദനം, വെറുതെ ഇരുന്ന് സമയം കളയാതെ കര്‍ത്താവിന്റെ തിരുവചനങ്ങള്‍ എഴുതി ആത്മീയ അനുഭൂതിയിലേക്ക് വന്നുകൂടേ? അതൊരു തുടക്കമായിരുന്നു. അങ്ങനെയാണ് തൃശൂര്‍ ആമ്പല്ലൂര്‍

  • സ്‌ട്രെസ്സിന് പ്രതിവിധിയായി മാര്‍പാപ്പ ഒരുക്കുന്ന വിരുന്ന്‌

    സ്‌ട്രെസ്സിന് പ്രതിവിധിയായി മാര്‍പാപ്പ ഒരുക്കുന്ന വിരുന്ന്‌0

    2022 -ല്‍ കാനഡയിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വയോധികനായ ഒരു മനുഷ്യന് അധികൃതര്‍ നിര്‍ദേശിച്ച ‘ചികിത്സ’യായിരുന്നു Maid (Medical Assistance in Dying) അഥവാ ഡോക്ടറുടെ സഹായത്തോടെ നടത്തുന്ന ആത്മഹത്യ. വാര്‍ധക്യത്തിലെത്തിയെങ്കിലും സാമാന്യം നല്ല ആരോഗ്യമുണ്ടായിരുന്ന ആ മനുഷ്യന്‍ ഇതിനെതിരെ പ്രതികരിക്കുകയും ആശുപത്രിയില്‍ നിന്ന് ‘ജീവനും കൊണ്ട് ഓടി’ രക്ഷപെടുകയും ചെയ്തു. എന്നാല്‍ കാനഡയിലെ പല ആശുപത്രികളിലും ചികിത്സ തേടി എത്തിയ പലരും ഇത്തരത്തിലുള്ള ‘ചികിത്സാ’നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് ഇതുവരെ Maid ‘ചികിത്സ’

  • കുട്ടികള്‍ക്കായുള്ള ആദ്യ  ആഗോളദിനത്തിന്റെ ലോഗോ പുറത്തിറക്കി

    കുട്ടികള്‍ക്കായുള്ള ആദ്യ ആഗോളദിനത്തിന്റെ ലോഗോ പുറത്തിറക്കി0

    വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ നേതൃത്വത്തില്‍ മെയ് മാസത്തില്‍ ആഘോഷിക്കുന്ന കുട്ടികള്‍ക്കായുള്ള ആദ്യ ആഗോളദിനത്തിന്റെ ലോഗോ പുറത്തിറക്കി. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കുട്ടികളുടെ ആദ്യ ആഗോളദിനത്തിന്റെ പരിപാടികള്‍ വിശദീകരിച്ചുകൊണ്ട് കര്‍ദിനാള്‍ ടൊളെന്‍ഷ്യോ ഡെ മെന്‍ഡോന്‍കാ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലോഗോ പുറത്തിറക്കിയത്. സാംസ്‌കാരിക കാര്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടാണ് കര്‍ദിനാള്‍ ടൊളെന്‍ഷ്യോ. വിവിധ വര്‍ണങ്ങളിലുള്ള കുട്ടികളുടെ കൈപ്പത്തികള്‍ ചേര്‍ത്താണ് ലോഗോ തയാറാക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുളള ആഗോളദിനാഘോഷത്തിന്റെ കേന്ദ്രം റോമിലും വത്തിക്കാനിലുമായിരിക്കുമെന്നും എന്നാല്‍ പ്രാദേശിക സഭകളുടെ നേതൃത്വത്തില്‍ രൂപതാ തലത്തിലും ആഘോഷങ്ങള്‍

Latest Posts

Don’t want to skip an update or a post?