വിയറ്റ്നാമീസ് രക്തസാക്ഷിയായ ഫാ. ദിപ് വാഴ്ത്തപ്പെട്ടവരുടെ നിരയില്
- Featured, INTERNATIONAL, LATEST NEWS
- November 26, 2024
ഫ്രാന്സീസ് പാപ്പാ, പൂര്വ്വ തീമോറില് താചി തൊളുവിലെ മൈതാനില് ദിവ്യബലിമദ്ധ്യേ സുവിശേഷ സന്ദേശം നല്കുകയായിരുന്നു. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ ഒമ്പതാം അദ്ധ്യായം ആറാം വാക്യം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ആരംഭിച്ചത്. ജറുസലേം നിവാസികളുടെ സമൃദ്ധിയുടെയും അതോടൊപ്പം, ദൗര്ഭാഗ്യവശാല്, ധാര്മ്മികച്യുതിയുടെയും ഒരു കാലഘട്ടത്തിലാണ് പ്രവാചകന് ഈ വാക്കുകള് ഉരുവിടുന്നതെന്ന് പാപ്പാ പറഞ്ഞു. സമ്പത്തേറുകയും ക്ഷേമം ശക്തരെ അന്ധരാക്കുകയും ചെയ്യുന്നുവെന്നും തങ്ങള് സ്വയം പര്യാപ്തരാണെന്നും കര്ത്താവിനെ ആവശ്യമില്ലെന്നുമുള്ള ധാര്ഷ്ട്യം അവരെ സ്വാര്ത്ഥരും അന്യായക്കാരുക്കുന്നുവെന്നും അനുസ്മരിച്ച പാപ്പാ അതുകൊണ്ടു തന്നെ, വിഭവസമൃദ്ധമെങ്കിലും,
കോട്ടയം: കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് കാരിത്താസ് മാതാ ഹോസ്പിറ്റല്, വേളാങ്കണ്ണിമാത കോളേജ് ഓഫ് നേഴ്സിംഗുമായി സഹകരിച്ചുകൊണ്ട് നേഴ്സിംഗ് വിദ്യാര്ത്ഥികള്ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില് നടന്ന പഠന ശിബിരം അതിര മ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര് മുനിസിപ്പല് ചെയര്പേഴ്സണ് ലൗലി ജോര്ജ്ജ് ചടങ്ങില് അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. സുനില് പെരുമാനൂര്, പ്രോഗ്രാം ഓഫീസര് സിജോ
ചിറ്റാരിക്കാല്: തലശേരി അതിരൂപത ദിവ്യകാരുണ്യവര്ഷ സമാപനം ഡിസംബര് 11 മുതല് 14 വരെ തോമാപുരത്ത് നടക്കും. അതിനു മുന്നോടിയായി 601 അംഗ കമ്മിറ്റി രൂപീകരിച്ചു. തോമാപുരം, ചെറുപുഴ, മാലോം, വെള്ളരിക്കുണ്ട് എന്നീ ഫൊറോനകളാണ് ദിവ്യകാരുണ്യ കോണ്ഗ്രസിന് മുഖ്യനേതൃത്വം വഹിക്കുന്നത്. പ്രസ്തുത ഫൊറോനകളിലെ വൈദികരും, സന്യാസ വൈദികരും ഓരോ ഇടവകകളിലെ ഭരണസമിതി അംഗങ്ങളും മദര് സുപ്പീരിയര്മാരും ഉള്പ്പെടെയുള്ള ഫൊറോന പാസ്റ്റര് കൗണ്സില് അംഗങ്ങളും യോഗത്തില് പങ്കെടുത്തു. വികാരി ജനറല് മോണ്. മാത്യു ഇളംതുരുത്തിപടവില് സമ്മേളനം ഉദ്ഘാടനം ചെയ്തു. തോമാപുരം
വത്തിക്കാന് സിറ്റി: സിംഗപ്പൂരിന്റെ 38 വര്ഷത്തെ കാത്തിരിപ്പിന് വിരാമം. 1986-ല് വിശുദ്ധ ജോണ് പോള് രണ്ടാമന് മാര്പാപ്പ നടത്തിയ അഞ്ച് മണിക്കൂര് മാത്രം നീണ്ട സിംഗപ്പൂര് സന്ദര്ശനത്തിന് 38 വര്ഷം ശേഷം ഫ്രാന്സിസ് മാര്പാപ്പ സിംഗപ്പൂരിന്റെ മണ്ണില്. ഓഷ്യാന-ഏഷ്യ മേഖലയില് പാപ്പ നടത്തിവരുന്ന സന്ദര്ശനത്തിലെ അവസാന രാജ്യമാണ് സിംഗപ്പൂര്. സിംഗപ്പൂരിലെ ചാംഗൈ എയര്പ്പോര്ട്ടിലെത്തിയ ഫ്രാന്സിസ് മാര്പാപ്പയെ സിംഗപ്പൂരിലെ സാംസ്കാരിക മന്ത്രി എഡ്വിന് റ്റോംഗും സിംഗപ്പൂരിന്റെ നോണ്-റസിഡന്റ് വത്തിക്കാന് അംബാസിഡറായ ജാനറ്റ് ആംഗും ചേര്ന്ന് സ്വീകരിച്ചു. സിംഗപ്പൂര് ആര്ച്ചുബിഷപ്
ഇരിങ്ങാലക്കുട: പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്യുന്ന സേവനങ്ങള് ആണ് സഭയുടെ മുഖമുദ്രയെന്നും സഭാമക്കളുടെ കുലീനത്വമാണ് അതിനു പിന്നിലെന്നും മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്. ഇരിങ്ങാലക്കുട രൂപതാദിന ആഘോഷങ്ങള് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മേജര് ആര്ച്ചുബിഷപ്. ജീവകാരുണ്യ രംഗത്തും വിദ്യാഭ്യാസ-ആതുര ശുശ്രൂഷ, അജപാലന രംഗങ്ങളിലും ഇരിങ്ങാലക്കുട രൂപത പ്രതിഫലം ഇച്ഛിക്കാതെയുള്ള പ്രവര്ത്തനങ്ങളാണ് നടത്തുന്നത്. ഇവിടത്തെ വൈദിക, സന്യസ്ത, അല്മായ സമൂഹമാണ് രൂപതയുടെ ഏറ്റവും വലിയ സമ്പത്തെന്നും മാര് തട്ടില് പറഞ്ഞു. മേജര് ആര്ച്ചുബിഷപ്പായി സ്ഥാനമേറ്റതിനുശേഷം മാര് തട്ടിലിന് ഇരിങ്ങാലക്കുട
തൃശൂര്: കേരള കൗമുദി ഏര്പ്പെടുത്തിയ മികച്ച സേവനത്തി നുള്ള പുരസ്കാരം അമല ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സിന് ലഭിച്ചു. മന്ത്രി വി.എന് വാസവനില്നിന്ന് അമല മെഡിക്കല് കോളേജ് ഡയറക്ടര് ഫാ. ജൂലിയസ് അറയ്ക്കലിന് വേണ്ടി ജോയിന്റ് ഡയറക്ടര് ഫാ. ഡെല്ജോ പുത്തൂരും പബ്ലിക് റിലേഷന്സ് ഓഫീസര് ജോസഫ് വര്ഗീസും ചേര്ന്നു പുരസ്കാരം ഏറ്റുവാങ്ങി.
കാക്കനാട്: സീറോമലബാര്സഭയുടെ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില് ഗ്രേറ്റ് ബ്രിട്ടന് രൂപതയില് അജപാലന സന്ദര്ശനത്തിനായി പുറപ്പെട്ടു. മേജര് ആര്ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി ബ്രിട്ടനിലെത്തുന്ന സഭാതലവനെ സ്വീകരിക്കാന് വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടണ് രൂപതാ പിആര്ഒ റവ.ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു. സെപ്റ്റംബര് 11 മുതല് 29 വരെ നീണ്ടുനില്ക്കുന്ന സന്ദര്ശ നത്തില് രൂപതയുടെ വിവിധ ഇടവകകളും, മിഷന് കേന്ദ്രങ്ങളും മാര് തട്ടില് സന്ദര്ശിക്കും. 11ന് ഹീത്രു വിമാനത്താവളത്തില് എത്തുന്ന മേജര് ആര്ച്ചുബിഷപ്പിനെ രൂപതാധ്യക്ഷന്
തൃശൂര്: സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങള്ക്കായുള്ള 10% EWS ആനുകൂല്യങ്ങളുടെ മാനദണ്ഡങ്ങള് പരിഷ്കരിക്കണമെന്ന് തൃശൂര് അതിരൂപത പാസ്റ്ററല് കൗണ്സില് സംസ്ഥാന സര്ക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലുള്ള മാനദണ്ഡങ്ങള് പരിഷ്കരിക്കേണ്ടത് 2023 ജനുവരിയില് ആയിരുന്നു. 20 മാസങ്ങള്ക്കു ശേഷവും പരിഷ്കരണ നടപടികള് ആരംഭിച്ചിട്ടില്ല. ഇതു മൂലം അര്ഹതപ്പെട്ട നൂറുകണക്കിന് പേര്ക്ക് ആനുകൂല്യങ്ങള് നിഷേധിക്കപ്പെടുന്നത് പ്രതിഷേധാര് ഹമാണെന്ന് പാസ്റ്ററല് കൗണ്സില് ചൂണ്ടിക്കാട്ടി. ജെ.ബി കോശി കമ്മീഷന് റിപ്പോര്ട്ട് പ്രസിദ്ധീകരിക്കുന്ന കാര്യത്തില് സംസ്ഥാന സര്ക്കാര് സത്വര നടപടികള് സ്വീകരിക്കമെന്ന് പാസ്റ്ററല് കൗണ്സില് ആവശ്യപ്പെട്ടു. ആര്ച്ചു
Don’t want to skip an update or a post?