Follow Us On

12

September

2025

Friday

  • ഇടവകയിലെ എല്ലാ കുടുംബങ്ങളും സമ്പൂര്‍ണ ബൈബിള്‍ വായിച്ച് അപൂര്‍വ നേട്ടം സ്വന്തമാക്കിയ ഒരു ഇടവക

    ഇടവകയിലെ എല്ലാ കുടുംബങ്ങളും സമ്പൂര്‍ണ ബൈബിള്‍ വായിച്ച് അപൂര്‍വ നേട്ടം സ്വന്തമാക്കിയ ഒരു ഇടവക0

    കോട്ടപ്പുറം: ഇടവകയിലെ എല്ലാ കുടുംബങ്ങളും സമ്പൂര്‍ണ ബൈബിള്‍ വായിച്ച് രൂപതാധ്യക്ഷന്റെ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ അപൂര്‍വ നേട്ടവുമായി കുരിശിങ്കല്‍ ലൂര്‍ദ്മാതാ ഇടവക. കോട്ടപ്പുറം രൂപതയിലെ കുരിശിങ്കല്‍ ലൂര്‍ദ്മാതാ ഇടവകഒ രു വര്‍ഷംകൊണ്ടാണ് നേട്ടം സ്വന്തമാക്കിയത്. ഒരു വര്‍ഷം നീണ്ടുനിന്ന ബൈബിള്‍ പാരായണത്തിന്റെ സമാപനം വെളിപാടിന്റെ പുസ്തകം അവസാനം ഭാഗം വായിച്ചു കൊണ്ട് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിര്‍വഹിച്ചു. ഇടവകയിലെ എല്ലാ കുടുംബങ്ങളും സമ്പൂര്‍ണ്ണ ബൈബിള്‍ വായിച്ച് കഴിഞ്ഞതായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. 2024 ജൂലൈ ഒന്നു

  • കോട്ടപ്പുറം രൂപതാദിനാഘോഷവും ഊട്ടുതിരുനാളും പ്രൗഢഗംഭീരമായി

    കോട്ടപ്പുറം രൂപതാദിനാഘോഷവും ഊട്ടുതിരുനാളും പ്രൗഢഗംഭീരമായി0

    കോട്ടപ്പുറം: കോട്ടപ്പുറം മാര്‍ക്കറ്റിലെ വിശുദ്ധ തോമാ ശ്ലീഹയാല്‍ സ്ഥാപിതമായെന്നു വിശ്വസിക്കുന്ന മുസിരിസ് സെന്റ് തോമസ് കപ്പേളയില്‍ നടന്ന വിശുദ്ധ തോമസിന്റെ തിരുനാളും കോട്ടപ്പുറം രൂപതാദിനാഘോഷവും പ്രൗഢഗംഭീരമായി. ഇതോടനുബന്ധിച്ച് മുസിരിസ് സെന്റ് തോമസ് കപ്പേളയില്‍ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയും വചനപ്രഘോഷണവും നടന്നു. രൂപതയിലെ വൈദികരും സന്യസ്ത വൈദികരും ദിവ്യബലിയില്‍ സഹകാര്‍മ്മികരായി. കോട്ടപ്പുറം രൂപത വാര്‍ഷിക പദ്ധതിയുടെയും യുവജന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ക്രിസ്ബാന്റിന്റെ കവര്‍ സോങ്ങിന്റെയും പ്രകാശനവും ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും നടന്നു. ഊട്ടുനേര്‍ച്ച ബിഷപ്

  • ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ് സഭയെ നയിക്കേണ്ടത്: മാര്‍ റാഫേല്‍ തട്ടില്‍

    ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ് സഭയെ നയിക്കേണ്ടത്: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: പ്രതിസന്ധികളില്‍ അസ്വസ്ഥരാവുകയല്ല, പ്രത്യാശയുടെ ചക്രവാളങ്ങളിലേക്കു യാത്രതിരിക്കുകയാണു വര്‍ത്തമാനകാലത്തു സഭയുടെ സവിശേഷ ദൗത്യമെന്നു സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മാര്‍ തോമാശ്ലീഹായുടെ രക്തസാ ക്ഷിത്വത്തിന്റെ ദുക്റാന തിരുനാള്‍ ആചരണവും സീറോമലബാര്‍ സഭാദിനാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. മഹത്തായ പൈതൃകവും ലോകമെങ്ങും സാക്ഷാത്കരിക്കപ്പെട്ട വളര്‍ച്ചയുടെ കരുത്തും സഭയുടെ പ്രേഷിത പ്രയാണത്തിന് ഇന്നു കൂടുതല്‍ ഉണര്‍വു പകരുന്നുണ്ട്. സീറോ മലബാര്‍ സഭ

  • മതനിന്ദാക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മാനസിക വെല്ലുവിളി നേരിടുന്ന ക്രൈസ്തവനെ 23 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തനാക്കി

    മതനിന്ദാക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മാനസിക വെല്ലുവിളി നേരിടുന്ന ക്രൈസ്തവനെ 23 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തനാക്കി0

    ലാഹോര്‍:  പാക്കിസ്ഥാനില്‍ മതനിന്ദാ കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 23 വര്‍ഷം ജയിലില്‍ കഴിഞ്ഞ ക്രൈസ്തവവിശ്വാസിയെ കുറ്റവിമുക്തനാക്കി പാക്ക് സുപ്രീം കോടതി വിധി. മാനസിരോഗിയായ ഒരാളെ അത്തരമൊരു കുറ്റകൃത്യത്തിന് ഉത്തരവാദിയാക്കാന്‍ കഴിയില്ലെന്ന് കോടതി വിധിച്ചതായി അന്‍വര്‍ കെന്നത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. 2001 ല്‍, മുഹമ്മദിനും ഖുര്‍ആനും എതിരെ ദൈവനിന്ദാപരമായ കത്തുകള്‍ എഴുതിയെന്ന് ആരോപിച്ചാണ് അന്‍വര്‍ കെന്നത്തിനെ അധികൃതര്‍ അറസ്റ്റ് ചെയ്തത്. 2002 ജൂലൈയില്‍, കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്ന് ലാഹോറിലെ ഒരു കോടതി കെന്നത്തിന് വധശിക്ഷ വിധിച്ചു. 2014 ജൂണ്‍ 30

  • ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളി ദാരാ സിങ്ങിനെ പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ന് സുവിശേഷ പ്രഘോഷകന്‍

    ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളി ദാരാ സിങ്ങിനെ പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ന് സുവിശേഷ പ്രഘോഷകന്‍0

    കുപ്രസിദ്ധ കുറ്റവാളിയായ ദാരാ സിങ്ങിനെ വേഷം മാറി പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍ ബലറാം സാഗര്‍, ഇന്ന് ഒരു സുവിശേഷപ്രഘോഷകനാണ്. മിഷനറിയായ ഗ്രഹാം സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുമക്കളുടെയും തമിഴിനാട്ടില്‍ നിന്നുള്ള ഫാ. അരുള്‍ദാസിന്റെയും ഉള്‍പ്പടെ നിരവധി കൊലപാതകങ്ങളില്‍ പ്രതിയായ ദാരാ സിങ്ങിനെ കുടുക്കാന്‍  ആയുധ വ്യാപാരിയായി വേഷമിട്ട് ബലറാം സാഗര്‍ നടത്തിയ ഓപ്പറേഷന്‍ ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. രാത്രിയില്‍ ഒരു കുന്നിന്‍ മുകളില്‍ ഒറ്റയ്ക്ക്,  ആയുധവ്യാപാരിയായി വേഷം മാറിയെത്തിയാണ്  ദാരാ സിംഗിനെ, ബലറാം സാഗര്‍ കീഴടക്കിയത്.

  • രോഗിയെ സന്ദര്‍ശിക്കാന്‍ പോയ മെക്‌സിക്കന്‍ വൈദികന് നേരെ നാല് തവണ വെടി ഉതിര്‍ത്തു; ഫാ. ഹെക്ടറിന്റെ നില അതീവ ഗുരുതരം

    രോഗിയെ സന്ദര്‍ശിക്കാന്‍ പോയ മെക്‌സിക്കന്‍ വൈദികന് നേരെ നാല് തവണ വെടി ഉതിര്‍ത്തു; ഫാ. ഹെക്ടറിന്റെ നില അതീവ ഗുരുതരം0

    മെക്‌സിക്കോ സിറ്റി: രോഗിയെ സന്ദര്‍ശിക്കാന്‍  പോകുന്നതിനിടെ നാല് തവണ വെടിയേറ്റ മെക്‌സിക്കന്‍ വൈദികന്റെ നില ഗുരുതരമായി തുടരുന്നു.  മെക്‌സിക്കോയിലെ ടാബാസ്‌കോ രൂപത വൈദികനായ ഫാ. ഹെക്ടര്‍ അലജാന്‍ഡ്രോ പെരേസിനാണ് വെടിവയ്പ്പില്‍ മാരകമായി പരിക്കേറ്റത്. 90 ശതമാനത്തിലധികം ക്രൈസ്തവ വിശ്വാസികളുള്ള മെക്‌സിക്കോയില്‍ ക്രൈസ്തവ പുരോഹിതരുടെ  ജീവന് പോലും ഭീഷണി നേരിടുന്ന വിധത്തില്‍ മാഫിയ സംഘങ്ങള്‍  ഇപ്പോഴും സജീവമാണെന്ന് ഫാ. ഹോക്ടറിന് നേരെ നടന്ന ആക്രമണം വ്യക്തമാക്കുന്നു. തെക്കുകിഴക്കന്‍ നഗരമായ വില്ലഹെര്‍മോസയിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ഇടവകയില്‍ പുലര്‍ച്ചെ

  • ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മപ്പെരുന്നാളിന് തുടക്കമായി; പ്രധാന പദയാത്ര 10-ന്

    ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മപ്പെരുന്നാളിന് തുടക്കമായി; പ്രധാന പദയാത്ര 10-ന്0

    തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാമത് ഓര്‍മപ്പെരുന്നാള്‍ മെത്രാപ്പോലീത്തയുടെ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ 15 വരെ നടക്കും. ഓര്‍മപ്പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ധൂപ പ്രാര്‍ത്ഥന നടത്തുകയും സന്ദേശം നല്‍കുകയും ചെയ്തു. 15 വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിനു സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് കുര്‍ബാനയും കബറിടത്തില്‍ ധൂപപ്രാര്‍ത്ഥനയും നടക്കും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ വിവിധ സന്യാസ സമൂഹങ്ങളുടെയും സംഘടനകളുടെയും

  • തിരുഹൃദയ മാസത്തില്‍ വിയറ്റ്‌നാമില്‍ അഭിഷിക്തരായത് 40 പുതിയ വൈദികര്‍

    തിരുഹൃദയ മാസത്തില്‍ വിയറ്റ്‌നാമില്‍ അഭിഷിക്തരായത് 40 പുതിയ വൈദികര്‍0

    ഹാനോയി/വിയറ്റ്‌നാം: യേശുവിന്റെ തിരുഹൃദയ മാസമായ ജൂണില്‍ 40 പുതിയ പുരോഹിതരെ ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ വിയറ്റ്‌നാമിലെ സഭ. യേശുവിന്റെ തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ ഹോ ചി മിന്‍ സിറ്റി അതിരൂപതയ്ക്ക് വേണ്ടിയാണ് ഇതില്‍ 21  വൈദികര്‍ അഭിഷിക്തരായത്. പുരോഹിതന്‍ ദൈവഹിതത്തെ ഗൗരവമായി കണ്ടുകൊണ്ട് ആരാധനാക്രമം, അജപാലനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ എല്ലാ പ്രവൃത്തികളിലൂടെയും സുവിശേഷം കൈമാറേണ്ട വ്യക്തിയാണെന്ന് തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച ആര്‍ച്ചുബിഷപ് ജോസഫ് നുയെന്‍ നാങ് പറഞ്ഞു. അന്നേദിനം തന്നെ ബാറിയ രൂപതയിലെ ഔവര്‍ ലേഡി ഓഫ്

Latest Posts

Don’t want to skip an update or a post?