Follow Us On

04

August

2025

Monday

  • മാത്തമാറ്റിക്ക്‌സ് നമ്മെ ദൈവത്തിലേക്ക് നയിക്കുന്നു: ഹാര്‍വാഡ് പ്രഫസര്‍ മാര്‍ട്ടിന്‍ നൊവാക്ക്

    മാത്തമാറ്റിക്ക്‌സ് നമ്മെ ദൈവത്തിലേക്ക് നയിക്കുന്നു: ഹാര്‍വാഡ് പ്രഫസര്‍ മാര്‍ട്ടിന്‍ നൊവാക്ക്0

    വാഷിംഗ്ടണ്‍ ഡിസി: മാത്തമാറ്റിക്ക്‌സ് നമ്മെ ദൈവത്തെ കാണാന്‍ പ്രാപ്തരാക്കുമെന്ന് ഹാര്‍വാഡിലെ മാത്തമാറ്റിക്ക്‌സിന്റെയും ബയോളജിയുടെയും പ്രഫസറായ മാര്‍ട്ടിന്‍ നൊവാക്ക്.  വാഷിംഗ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ച കത്തോലിക്ക സയന്റിസ്റ്റുമാരുടെ വാര്‍ഷിക കോണ്‍ഫ്രന്‍സില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍ട്ടിന്‍ നൊവാക്ക്. ‘ഗണിതശാസ്ത്രം നമ്മെ ദൈവത്തിലേക്ക് നയിക്കുമോ?’ എന്ന തലക്കെട്ടില്‍ നടത്തിയ  പ്രഭാഷണത്തില്‍, ഗണിതത്തെ ‘ദൈവത്തിന്റെ അസ്തിത്വത്തിനായുള്ള ഒരു വാദമായി’ കാണാമെന്ന് നൊവാക് പറഞ്ഞു. ഗണിതം ‘കാലാതീത’മാണെന്ന് അദ്ദേഹം വിശദീകരിച്ചു.’നിങ്ങള്‍ ഇത് അംഗീകരിക്കുകയാണെങ്കില്‍ … നിങ്ങള്‍ ദൈവത്തിലേക്ക് ഒരു ചുവടുവെപ്പ് നടത്തി. കാരണം നിങ്ങള്‍ ഇനി ഒരു

  • 274 നിര്‍ദ്ധനരായ പെണ്‍കുട്ടികളെ വിവാഹ ജീവിതത്തിലേക്ക് ആനയിച്ച് ദൈവശബ്ദം കണ്‍വന്‍ഷന്‍ 32-ാം വര്‍ഷത്തിലേക്ക്

    274 നിര്‍ദ്ധനരായ പെണ്‍കുട്ടികളെ വിവാഹ ജീവിതത്തിലേക്ക് ആനയിച്ച് ദൈവശബ്ദം കണ്‍വന്‍ഷന്‍ 32-ാം വര്‍ഷത്തിലേക്ക്0

    തൃശൂര്‍: തിരുവചനം പങ്കുവയ്ക്കുന്നതിനൊപ്പം അതുപ്രവൃത്തിപഥത്തില്‍ എത്തിക്കുന്നതിന്റെ അനുഭവവും കൂടി പങ്കുവയ്ക്കാനുണ്ട് ദൈവശബ്ദം കണ്‍വന്‍ഷന്. 31 കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായപ്പോള്‍ 274 നിര്‍ദ്ധനരായ പെണ്‍കുട്ടികളെ വിവാഹ ജീവിതത്തിലേക്ക് ആനയിക്കാന്‍ ദൈവശബ്ദം കണ്‍വന്‍ഷന് സാധിച്ചു. തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ പച്ചക്കറി മാര്‍ക്കറ്റിലെ പൊതുപ്രാര്‍ത്ഥനാ സമൂഹമായ മീറ്റ് ജീസസ് പ്രെയര്‍ ടീം നേതൃത്വം നല്‍കുന്ന ശുശ്രൂഷയാണ് ദൈവശബ്ദം കണ്‍വന്‍ഷന്‍. ഓരോ കണ്‍വന്‍ഷന്‍ കഴിഞ്ഞ് മിച്ചമുള്ള പണവും ഉദാരമതികളുടെ സഹായവും ചേര്‍ത്താണ് നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം കണ്ടെത്തിയത്. 2024-ലെ ദൈവശബ്ദം കണ്‍വന്‍ഷനില്‍ ലഭിച്ച

  • ചൈനയിലെ ഫുഷോ അതിരൂപതക്ക് പുതിയ സഹായമെത്രാനെ നിയമിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

    ചൈനയിലെ ഫുഷോ അതിരൂപതക്ക് പുതിയ സഹായമെത്രാനെ നിയമിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി, ബെയ്ജിംഗ്: ചൈനയിലെ ഫുഷോ അതിരൂപതയുടെ സഹായ മെത്രാനായി ബിഷപ് ജോസഫ് ലിന്‍ യുന്റുവാനെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. 2019 സെപ്റ്റംബറില്‍ ഒപ്പുവച്ചതും 2024 ഒക്ടോബറില്‍ മൂന്നാം തവണ പുതുക്കിയതുമായ ചൈന-വത്തിക്കാന്‍ കരാര്‍പ്രകാരമാണ് ബിഷപ് ലിന്‍ യുന്റുവാന്റെ നിയമനം വത്തിക്കാന്‍ നടത്തിയത്. 1984 ല്‍ ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഫുഷോ അതിരൂപതയുടെ വൈദികനായി 73 കാരനായ ലിന്‍ യുന്റുവാന്‍ അഭിഷിക്തനായി. 1984 മുതല്‍ 1994 വരെയും 1996 മുതല്‍ 2002 വരെയും,

  • ഫ്രഞ്ച് സഭക്ക് ആവേശം പകര്‍ന്ന് 19,000 യുവജനങ്ങള്‍ മൂന്ന് ദിവസത്തെ പാരിസ് – ചാര്‍ട്രസ് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു

    ഫ്രഞ്ച് സഭക്ക് ആവേശം പകര്‍ന്ന് 19,000 യുവജനങ്ങള്‍ മൂന്ന് ദിവസത്തെ പാരിസ് – ചാര്‍ട്രസ് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു0

    പാരീസ്/ഫ്രാന്‍സ്: വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രദര്‍ശനമായി ചാര്‍ട്രസ് തീര്‍ത്ഥാടനത്തില്‍ 19,000 യുവജനങ്ങള്‍ പങ്കുചേര്‍ന്നു.  ചാര്‍ട്രസ് കത്തീഡ്രലില്‍ നടന്ന ദിവ്യബലിയോടെയാണ് മൂന്ന് ദിവസം നീണ്ടു നിന്ന പാരീസ്-ചാര്‍ട്രസ് തീര്‍ത്ഥാടനം സമാപിച്ചത്. ഈ പരിപാടിയുടെ നാല് പതിറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണിത്. നോട്രെ ഡാം ഡി ക്രെറ്റിയന്റെ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തീര്‍ത്ഥാടനം പാരീസിലെ സെന്റ്-സല്‍പിസ് ദൈവാലയത്തില്‍നിന്ന് ആരംഭിച്ച് ചാര്‍ട്രസിലെ ഗോതിക് കത്തീഡ്രലില്‍ സമാപിച്ചു. പരമ്പരാഗത സ്വഭാവം നിലനിര്‍ത്തിക്കൊണ്ട്, മൂന്ന് ദിവസങ്ങളിലായി ഫ്രഞ്ച് ഗ്രാമപ്രദേശങ്ങളിലൂടെ ഏകദേശം 60 മൈലാണ്

  • ദൈവം കേള്‍ക്കാത്ത ഒരു നിലവിളിയുമില്ല: ലിയോ 14 ാമന്‍ പാപ്പ

    ദൈവം കേള്‍ക്കാത്ത ഒരു നിലവിളിയുമില്ല: ലിയോ 14 ാമന്‍ പാപ്പ0

    ദൈവം നമ്മുടെ നിലവിളികള്‍ക്കു നേരേ കണ്ണടയ്ക്കുകയില്ലെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ബുധനാഴ്ചത്തെ പൊതുസദസ്സിനോടനുബന്ധിച്ച്  അന്ധനായ ബര്‍ത്തേമിയൂസിനെ യേശു സുഖപ്പെടുത്തുന്ന സുവിശേഷഭാഗം വിശദീകരിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. അന്ധനാണെങ്കിലും, ‘യേശു ആരാണെന്ന് തിരിച്ചറിഞ്ഞ്’ നിലവിളിച്ച ബര്‍ത്തേമിയൂസ് മറ്റുള്ളവരെക്കാള്‍ നന്നായി ‘കാണു’ന്നുണ്ടെന്ന്  പാപ്പ പറഞ്ഞു. ബര്‍ത്തേമിയൂസ് എന്ന  പേരിന്റെ അര്‍ത്ഥം ‘ബഹുമാനത്തിന്റെയും  ആരാധനയുടെയും പുത്രന്‍’ എന്നാണ്. പക്ഷേ അവന്‍ ഇരിക്കുന്നതോ യാചകരുടെ ഇടയിലും. ഇത് തന്നെയാണ് നമ്മുടേയും അവസ്ഥ. നമുക്ക് ദൈവം നല്കിയ ബഹുമാന്യ സ്ഥാനം തിരിച്ചറിയാതെ നാം പലപ്പോഴും

  • അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം

    അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം0

    കോട്ടയം: നിറപുഞ്ചിരിയും സന്തോഷത്തിന്റെ ആരവങ്ങളുമായി അവര്‍ ചൈതന്യ അങ്കണത്തില്‍ ഒത്തുചേര്‍ന്നു. ഭിന്നശേഷിയെ വിഭിന്നശേഷികള്‍കൊണ്ട് നേരിടാന്‍ പോന്ന ഇച്ഛാശക്തിയോടെ എത്തിച്ചേര്‍ന്ന അവരെ ബലൂണുകളും സ്വാഗത ബോര്‍ഡുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ വരവേറ്റപ്പോള്‍ അത് നവ്യാനുഭവമായി മാറി. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ഭിന്നശേഷിയുള്ള കുരുന്നുകള്‍ പ്രവേശനോത്സവത്തിനായി തെള്ളകം ചൈതന്യ അങ്കണത്തില്‍ ഒത്തുചേര്‍ന്നത്.

  • കപ്പലപകടങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ എടുക്കണം

    കപ്പലപകടങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ എടുക്കണം0

    കണ്ണൂര്‍: കപ്പലപകടങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ എടുക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ക്കും തീരവാസി കള്‍ക്കും പി&ഐ ഇന്‍ഷ്വറന്‍സ് വ്യവസ്ഥകളിലൂടെ നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ സംസ്ഥാന, കേന്ദ്ര  സര്‍ക്കാറുകള്‍ തയ്യാറാകണമെന്നും കെഎല്‍സിഎ കണ്ണൂര്‍ രൂപതാ സമിതി. തുടര്‍ച്ചയായി കേരളതീരത്തിനടുത്ത് ഉണ്ടാകുന്ന കപ്പലപകടങ്ങള്‍ തീരവാസികളില്‍ ആശങ്ക പരത്തുകയും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെ തടസപ്പെടു ത്തുകയുമാണെന്ന് രൂപത സമിതി ചൂണ്ടിക്കാട്ടി. അപകടങ്ങള്‍ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടണം. പി & ഐ ഇന്‍ഷ്വറന്‍സ് വ്യവസ്ഥകളിലൂടെ ഇത്തരത്തില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം

  • കര്‍ഷകരെ ജീവിക്കാന്‍ അനുവദിക്കണം

    കര്‍ഷകരെ ജീവിക്കാന്‍ അനുവദിക്കണം0

    സുല്‍ത്താന്‍ബത്തേരി: കേരളത്തിലെ മലയോര കര്‍ഷകര്‍ക്ക് മാന്യമായി ജീവിക്കാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ തയ്യാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ബത്തേരി ഫൊറോന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കര്‍ഷക വിരുദ്ധ നിലപാടുകള്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്നത് വനം-വന്യജീവി വകുപ്പാണ്. ഓരോ ദിവസവും വന്യമൃഗശല്യം കൊണ്ട് കര്‍ഷകര്‍ പൊറുതിമുട്ടുകയാണ്. ഇതിനെതിരെ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കാടിറങ്ങി കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അനുമതി ഉണ്ടാകണം. അതിന് പകരം കൃഷിഭൂമിയില്‍  വന്യമൃഗം ഇറങ്ങിയാല്‍  കര്‍ഷകനെതിരെ കേസെടുക്കുന്ന തലതിരിഞ്ഞ സംവിധാനമാണ് കേരളത്തിലെത്.

Latest Posts

Don’t want to skip an update or a post?