43 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിനത്തില്‍ ലിയോ 14 ാമന്‍ പാപ്പ വൈദികനായി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- June 19, 2025
ഫാ. മാത്യു ആശാരിപറമ്പില്‍ എനിക്ക് പരിചയമുള്ള ഒരു ഹൈസ്കൂളില്‍ ക്രിസ്മസ് ആഘോഷത്തിനിടെ ഒരുപറ്റം കുട്ടികള്‍ മറ്റൊരു ഗ്രൂപ്പിനെ ആവേശത്തോടെ തല്ലി; ആകസ്മികമായി സംഭവിച്ച അലോസരത്തിന്റെ വിസ്ഫോടനമായിരുന്നില്ല അത്. മറിച്ച് പ്ലാന്‍ ചെയ്ത്, സംഘംചേര്‍ന്ന് തല്ലിത്തീര്‍ക്കുകയായിരുന്നു. സിനിമയില്‍ കാണുന്ന കൂട്ടത്തല്ല്! അധ്യാപകരും മാതാപിതാക്കളും ഇടപെട്ട് പ്രശ്നം ചര്‍ച്ച ചെയ്തപ്പോഴാണ് മനസിലായത് ഇതു മുമ്പു സംഭവിച്ച ഓണത്തല്ലിന്റെ പകരംവീട്ടലായിരുന്നുവെന്ന്. ഇത് ഒരു സ്ഥാപനത്തിന്റെമാത്രം കഥയല്ല. കേരളത്തില്‍, മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന ഈ ‘തല്ലുമാല’യെ നാം ഗൗരവമായി അപഗ്രഥിക്കണം. രാഷ്ട്രീയ വൈരാഗ്യത്താലും മതവ്യത്യാസത്താലും
കാറ്റ്ലിന് പേവിയുടെ ജീവിതം ഒരു പ്രചോദനനമാണ്. ഒരു കൈ മാത്രമുള്ള പെണ്‍കുട്ടിയായി ജനിച്ച് എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് കോളേജ് സോഫ്റ്റ്ബോള്‍ താരമായി മാറിയ കാറ്റ്ലിന്റെ കഥ പറയുന്ന സിനിമയാണ് ‘ഐ കാന്‍’. ജീവിതത്തിന്റെ പരീക്ഷണങ്ങളെ ദൈവകൃപയുടെ സഹായത്തോടെ നേരിടാന്‍ ഈ സിനിമ ഇന്ന് അനേകര്‍ക്ക് പ്രചോദനം നല്കുന്നു. തനിക്ക് പങ്കിടാന്‍ മൂല്യമുള്ള യാതൊന്നും ഇല്ലെന്ന് വിശ്വസിച്ചതിന്റെ പേരില്‍ തന്റെ കഥ സിനിമയാക്കാന്‍ പോലും വളരെക്കാലം അനുവദിക്കാതിരുന്ന കാറ്റ്ലിന് ഒരു വിവാഹേതര ബന്ധത്തിലാണ് പിറന്നത്. തങ്ങളുടെ പാപത്തിന്റെ ഫലമാണ്
കാക്കനാട്: സീറോമലബാര്‍സഭയുടെ കേരളത്തിലെ മൂന്നു സിനഡല്‍ മേജര്‍ സെമിനാരികള്‍ക്ക് പുതിയ റെക്ടര്‍മാര്‍ നിയമിതരായി. മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി റവ.ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ റെക്ടറായി റവ. ഡോ. ഡൊമിനിക് വെച്ചൂര്‍, കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയുടെ റെക്ടറായി റവ. ഡോ. മാത്യു പട്ടമന എന്നിവരാണ് നിയമിതരായത്. മംഗലപ്പുഴ സെമിനാരിയുടെ റെക്ടറായി 2024 ഓഗസ്റ്റില്‍ നടന്ന സിനഡു തിരഞ്ഞെടുത്ത ഫാ. സ്റ്റാന്‍ലിയെ വത്തിക്കാനിലെ പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയമാണ്
കോട്ടയം: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം ഫെബ്രുവരി 26ന് കോട്ടയം ലൂര്‍ദ് ഫൊറോന ദൈവാലയത്തില്‍ നടക്കും. രാവിലെ പത്തിന് ചേരുന്ന സമ്മേളനത്തില്‍ മദ്യവിരുദ്ധ സമിതി ചെയര്മാന് യൂഹാനോന്‍ മാര്‍ തിയോഡോഷ്യോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. രാവിലെ 10.20 ന് മേജര്‍ രവിയും 11.15 ന് ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയിലും ക്ലാസുകള്‍ നയിക്കും. ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉദ്ഘാടനം ചെയ്യും.
വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും പാപ്പക്ക് വേണ്ടി ഉയരുന്ന പ്രാര്‍ത്ഥനകളുടെ ചുവടു പിടിച്ച് ഇന്നലെ രാത്രിയില്‍ വത്തിക്കാന്‍ ചത്വരത്തിലും റോമിലുള്ള കര്‍ദിനാള്‍മാരുടെ നേതൃത്വത്തില്‍ പാപ്പയുടെ ആരോഗ്യത്തിനും രോഗസൗഖ്യത്തിനും വേണ്ടി ജപമാല പ്രാര്‍ത്ഥന ആരംഭിച്ചു. ദിവസവും വത്തിക്കാന്‍ സമയം വൈകിട്ട് ഒന്‍പത് മണിക്ക് ക്രമീകരിച്ചിരിക്കുന്ന ജപമാല പ്രാര്‍ത്ഥനയുടെ പ്രഥമ ദിനം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന് ജപമാല നയിച്ചു. നിരവധി കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരും നൂറു കണക്കിന് വിശ്വാസികളും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. പാപ്പയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന റോമിലെ
പ്ലാത്തോട്ടം മാത്യു പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹവും സംരക്ഷണവും തേടി, അനേകായിരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്ന പുണ്യഭൂമിയാണ് ഇംഗ്ലണ്ടിലെ ലങ്കാഷയര്‍ രൂപതയില്‍ ഫെര്ണിഹാള്ഗിലെ ലേഡിവെല്‍ തീര്‍ത്ഥാടനകേന്ദ്രം. ഉച്ചത്തില്‍ ദൈവസ്തുതികള്‍ പാടിയും ജപമാലപ്രാര്‍ത്ഥന ചൊല്ലിയുമാണ് വിശ്വാസികള്‍ ഇവിടേക്ക് എത്തുന്നത്. സമീപ വര്‍ഷങ്ങളില്‍ ലങ്കാഷയര്‍ രൂപതയുടെയും സമീപ രൂപതകളിലെയും വിശ്വാസികള്‍ പ്രധാന തീര്‍ത്ഥാടനയാത്രകള്‍ രൂപതാധ്യക്ഷന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇടവക കേന്ദ്രീകരിച്ചും കുടുംബാംഗങ്ങള്‍ ഒന്നുചേര്‍ന്നും ലേഡിവെല്‍ തീര്‍ത്ഥാടനകേന്ദ്രത്തിലെത്തി പ്രാര്‍ത്ഥിച്ച് അനുഗ്രഹങ്ങള്‍ തേടുന്നു. ശാന്തവും സമാധാനനിറവുമുള്ള ഇവിടം പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും അനുയോജ്യമായ ഇടമാണ്. പത്തു നൂറ്റാണ്ടിലേറെ പഴക്കമുള്ള
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറലായി റവ. ഡോ. സ്കറിയാ കന്യാകോണിലിനെ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ നിയമിച്ചു. വടവാതൂര്‍ സെമിനാരിയില്‍ റെക്ടറായ ഫാ. കന്യാകോണില്‍, ബല്‍ജിയം ലുവെയിന് സര്‍വ്വകലാശാലയില്‍നിന്ന് ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയിട്ടണ്ട്. വെളിയനാട് സെന്റ് സേവ്യേഴ്സ് ഇടവകയില്‍ കന്യാകോണില്‍ ചെറിയാന് – ഏലിയാമ്മ ദമ്പതികളുടെ മകനായി 1964 ഡിസംബര്‍ 15 ന് ജനിച്ചു. 1992 ഡിസംബര്‍ 29 ന് വൈദികനായി. മാര്‍ ജോസഫ് പൗവ്വത്തിലിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന് ( കെഎല്‍സിഎ) യുടെ 53 -ാമത് ജനറല്‍ കൗണ്‍സില്‍ നാളെ (ഫെബ്രുവരി 26) രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ എറണാകുളം പിഒസിയില്‍ നടക്കും. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് പതാക ഉയര്‍ത്തുന്നത്തോടെ ജനറല്‍ കൗണ്‍സില്‍ ആരംഭിക്കും. കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപതു പ്രതിനിധികള്‍ വീതം ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കും. പതിനൊന്നിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെഎല്‍സിഎ
Don’t want to skip an update or a post?