Follow Us On

13

May

2025

Tuesday

ജോഷിമഠിലേക്ക് ഭക്ഷണവുമായി പോയ മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു

ജോഷിമഠിലേക്ക് ഭക്ഷണവുമായി പോയ മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു

ജോഷിമഠ് (ഉത്തരാഖണ്ഡ്): ഭൂമി ഇടിഞ്ഞുതാഴുന്നതിനെ തുടര്‍ന്ന് ദുരിതത്തിലായ ജോഷിമഠിലെ ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ മലയാളി വൈദികന്‍ തിരികെയുള്ള യാത്രയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഇടവാകാംഗമായ ഫാ.  മെല്‍ബില്‍ അബ്രാഹം പള്ളിത്താഴത്ത് (37) ആണ് കര്‍മ്മമേഖലയില്‍വച്ച് നിത്യപിതാവിന്റെ സന്നിധിയിലേക്ക് യാത്രയായത്. റിട്ടയേര്‍ഡ് അധ്യാപകരായ പള്ളിത്താഴത്ത് ബാബു- കാത്‌റിന്‍ ദമ്പതികളുടെ മൂന്നുമക്കളില്‍ ഇളയവനാണ് ഫാ. മെല്‍ബിന്‍. സീറോമലബാര്‍ സഭയുടെ മിഷന്‍ രൂപതയായ ബിജ്‌നോര്‍ രൂപതാ വൈദികനായ ഫാ. മെല്‍ബിന്‍ അദ്ദേഹത്തിന്റെ മിഷന്‍ സ്റ്റേഷനില്‍നിന്നും 320 കിലോമീറ്റര്‍ അകലെയുള്ള ജോഷിമഠില്‍ ഭക്ഷണ സാധനങ്ങളുമായി എത്തിയതായിരുന്നു.

ഫാ. മെല്‍ബിന്റെ മരണ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിന്റെ ഞെട്ടലിലാണ് ചക്കിട്ടപ്പാറയിലെ ജനങ്ങള്‍.  സ്‌കൂള്‍കാലം മുതല്‍ ഇടവകയിലെ എല്ലാ കാര്യങ്ങള്‍ക്കും മുമ്പില്‍ ഉണ്ടായിരുന്നതിനാല്‍ത്തന്നെ എല്ലാവര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. ചെറുപ്പം മുതല്‍ മിഷന്‍ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഫാ. മെല്‍ബിന്‍ കലാ-കായിക മേഖലകളിലും മുന്‍നിരയിലായിരുന്നു. മിഷന്‍പിരിവിന് വീടുകളില്‍ചെല്ലുമ്പോള്‍ ചിലര്‍ അടയ്ക്കാ പറിച്ചെടുത്തോളാനായിരുന്നു പറഞ്ഞിരുന്നത്. അതുകേള്‍ക്കുമ്പോള്‍ത്തന്നെ കമുകിലേക്ക് ചാടിക്കയറുന്ന ആറാം ക്ലാസുകാരന്റെ ചിത്രമാണ് ഫാ. മെല്‍ബിനെക്കുറിച്ച് പറയുമ്പോള്‍ പലരുടെയും മനസുകളില്‍ ഇപ്പോഴുമുള്ളത്. അവധിക്ക് എത്തുമ്പോഴും എല്ലാവരുമായി സൗഹൃദം പുതുക്കിയായിരുന്നു ഫാ. മെല്‍ബിന്‍ മടങ്ങിയിരുന്നതും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?