Follow Us On

16

April

2025

Wednesday

  • നിങ്ങള്‍ ആരുടെ  പക്ഷത്താണ്?

    നിങ്ങള്‍ ആരുടെ പക്ഷത്താണ്?0

    കെ.ജെ മാത്യു മാനേജിംഗ് എഡിറ്റര്‍ ഉണ്ണിയായി രൂപമെടുത്ത ദൈവത്തെ ആരാധിക്കുവാന്‍ കൃപ സംലഭ്യമായ രണ്ടു വിഭാഗം ആളുകളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്: ആട്ടിടയന്മാരും ജ്ഞാനികളും. അവരുടെ വഴികളെക്കുറിച്ച് മനനം ചെയ്യുന്നത് കൂടുതല്‍ അര്‍ത്ഥപൂര്‍ണമായ ഒരു ക്രിസ്മസ് അനുഭവത്തിന് കാരണമാകുമെന്ന് തോന്നുന്നു. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ജ്ഞാനികള്‍ ആഴമായ അറിവുള്ളവരാണ്, പ്രത്യേകിച്ച് ദൈവശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും. ദൈവത്തെ അറിയാന്‍ ജ്ഞാനമാര്‍ഗം സ്വീകരിച്ചവരാണവര്‍. പരീക്ഷണ, നിരീക്ഷണ മാര്‍ഗങ്ങളിലൂടെ ദൈവത്തെ അറിയുവാന്‍ ശ്രമിക്കുന്നവരുടെ പ്രതിനിധികള്‍. അവരുടെ സ്ഥിരമായ വാനനിരീക്ഷണത്തിനിടയില്‍ ഒരു പ്രത്യേക നക്ഷത്രം കിഴക്കുഭാഗത്ത്

  • ഭാരത ജനതക്ക്  ഒരു പരാതിയുണ്ട്…

    ഭാരത ജനതക്ക് ഒരു പരാതിയുണ്ട്…0

    നാളുകളായി വിദ്വേഷത്തിന്റെ കനല്‍ നീറിപുകഞ്ഞുകൊണ്ടിരുന്ന മണിപ്പൂരില്‍ വീണ്ടും അക്രമത്തിന്റെ തീ ആളിക്കത്തുകയാണ്. രാഷ്ട്രീയലാഭത്തിനായി വെറുപ്പിന്റെ കനല്‍ അണയാതെ സൂക്ഷിച്ചവര്‍ക്ക് അണയ്ക്കാനാവാത്ത വിധത്തില്‍ അക്രമം വ്യാപിക്കുമ്പോള്‍ ഭരണകൂടവും, സൈനിക-പോലീസ് സംവിധാനങ്ങളും നിസഹായരാകുന്ന കാഴ്ചയാണിന്ന് മണിപ്പൂരിലുളളത്. അതിന്റെ ഉദാഹരണമാണ് മെയ്‌തെയ് വിഭാഗത്തെ പിന്തുണച്ചിരുന്ന മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ കൂട്ടത്തിലുള്ള എംഎല്‍എമാരുടെയും വീടുകള്‍ മെയ്‌തേയ് വിഭാഗത്തിലുള്ളവര്‍ തന്നെ അക്രമിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഇരുപക്ഷത്തുമുളളവര്‍ ഇന്ന് ക്രൂരമായി കൊല്ലപ്പെടുന്നു. നിഷ്‌കളങ്കരായ കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പടെയുള്ളവരെ നിര്‍ദാക്ഷണ്യം വധിക്കാന്‍ യാതൊരു മടിയുമില്ലാത്ത വിധത്തിലേക്ക് വിദ്വേഷത്തിന്റെ

  • കണ്ണീര്‍ മുനമ്പം

    കണ്ണീര്‍ മുനമ്പം0

    കെ.ജെ മാത്യു (മാനേജിംഗ് എഡിറ്റര്‍) മുനമ്പം മുമ്പ് അറിയപ്പെട്ടിരുന്നത് സവിശേഷമായ മത്സ്യം ലഭിക്കുന്ന സ്ഥലം എന്ന നിലയ്ക്കാണ്. ‘മുനമ്പം പച്ചമീന്‍’ എന്ന ബോര്‍ഡ് പല ഫിഷ്മാര്‍ക്കറ്റുകളിലും കണ്ടിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥലം ശ്രദ്ധിക്കപ്പെടുന്നത് അശരണരുടെ നിലവിളി ഉയരുന്ന ഒരു ദേശമായിട്ടാണ്. അനേകരുടെ ഭക്ഷണത്തെ സ്വാദിഷ്ടമാക്കുവാന്‍ വിയര്‍പ്പൊഴുക്കിയവരുടെ ഭക്ഷണമേശയും കിടപ്പാടംപോലും അന്യാധീനപ്പെട്ടുപോകുന്ന ഒരു സാഹചര്യമാണിന്നുള്ളത്. അവര്‍ക്ക് ഇന്ന് ഒഴുക്കുവാന്‍ വിയര്‍പ്പുകണങ്ങളില്ല, നേരേമറിച്ച് അവരുടെ കണ്ണുകളില്‍നിന്ന് കണ്ണീരാണ് ധാരയായി ഒഴുകിക്കൊണ്ടിരിക്കുന്നത്. കഠിനമായി അധ്വാനിച്ച പണംകൊണ്ട് വിലക്കു വാങ്ങി, തീറാധാരം

  • ആ മനുഷ്യന്‍ ഞാന്‍  തന്നെയായിരുന്നു…

    ആ മനുഷ്യന്‍ ഞാന്‍ തന്നെയായിരുന്നു…0

    വടിവാള്‍ മുതല്‍ ബോംബ് വരെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള നിരവധി രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് വേദിയായ കണ്ണൂര്‍ വീണ്ടുമൊരു മരണത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ്. ഇവിടെ മരണമടഞ്ഞത് നവീന്‍ ബാബു എന്ന അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റാണെങ്കില്‍ ആ മരണത്തിന് കാരണമായ ആയുധം നാവാണെന്ന സൂചനയാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. അദ്ദേഹത്തിന്റെ യാത്രയയപ്പ് യോഗത്തിന്റെ അവസരത്തില്‍ പറയപ്പെട്ട ചില വാക്കുകളാണ് നവീന്‍ ബാബുവിനെ മരണത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് മാധ്യമങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അഴിമതിരഹിതനായ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥന്‍ എന്ന പേര് നേടി അധികാരികളുടെ ഗുഡ്ബുക്ക്‌സില്‍ വരെ ഇടംനേടിയ

  • വഖഫ് നിയമഭേദഗതി  അനിവാര്യം

    വഖഫ് നിയമഭേദഗതി അനിവാര്യം0

    മുനമ്പം പ്രദേശത്ത് അറുനൂറിലധികം വരുന്ന കുടുംബങ്ങളുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് ഉന്നയിച്ച അവകാശവാദം ആ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങള്‍ക്കും തടസം സൃഷ്ടിച്ച സാഹചര്യത്തിലാണ് പ്രദേശവാസികള്‍ കോട്ടപ്പുറം രൂപതയുടെ സഹായത്തോടെ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങിയത്. 2008 ലാണ് മുനമ്പം കടപ്പുറത്തെ അറുനൂറിലധികം മത്സ്യത്തൊഴിലാളികളുടെ ഭൂമി ഉള്‍പ്പെടുന്ന 404 ഏക്കര്‍ ഭൂമി വഖഫ് ഭൂമിയാണെന്ന അവകാശം വഖഫ് സംരക്ഷണ സമിതി ഉന്നയിക്കുന്നത്. കടപ്പുറത്തെ ജനങ്ങള്‍ വിലകൊടുത്ത് വാങ്ങിയ ഭൂമി ഉള്‍പ്പടെ 404 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡ് അതിന്റെ

  • മറിയത്തിന്റെ  പാഠശാലയില്‍ ചേരാം

    മറിയത്തിന്റെ പാഠശാലയില്‍ ചേരാം0

    യുഎസിലെ അര്‍ക്കന്‍സാസിലുള്ള സുബിയാകോ അബ്ബെ എന്ന ബനഡിക്ടന്‍ സന്യാസ ആശ്രമത്തിന്റെ ചാപ്പലിന് നാശനഷ്ടം വരുത്തി എന്ന കുറ്റത്തിനാണ് കുറച്ചു നാളുകള്‍ക്കുമുമ്പ് ജെറിഡ് ഫാര്‍ ണാന്‍ എന്ന യുവാവിനെ യുഎസ് പോലീസ് അറസ്റ്റ് ചെയ്തത്. ആശ്രമ ചാപ്പലിന്റെ അള്‍ത്താര ഒരു ചുറ്റികകൊണ്ട് അടിച്ചുതകര്‍ത്ത ജെറിഡ് സക്രാരിയും തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസിനോട് പറഞ്ഞു. എന്നാല്‍ ആ സമയത്താണ് അവിടെ സ്ഥാപിച്ചിരുന്ന മാതാവിന്റെ തിരുസ്വരൂപം അയാള്‍ കണ്ടത്. മാതാവിന്റെ രൂപത്തെ നോക്കിയപ്പോള്‍ മറിയത്തിന്റെ തിരുക്കുമാരന്റെ തിരുശരീരം സൂക്ഷിക്കുന്ന സക്രാരി തകര്‍ക്കാന്‍ അക്രമിയുടെ

  • ഒരു വിസ്മയ വീരഗാഥ

    ഒരു വിസ്മയ വീരഗാഥ0

    കെ.ജെ മാത്യു (മാനേജിംഗ് എഡിറ്റര്‍) മലയാള ക്രൈസ്തവ പ്രസാധനരംഗത്ത് ഒരു ക്വാളിറ്റി റവലൂഷന് കാരണമായ ശാലോം ടൈംസ് പ്രസിദ്ധീകരണത്തിന്റെ മുപ്പതുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. അന്ന് ലഭ്യമായിരുന്ന ഏറ്റവും മികച്ച പേപ്പറില്‍, ബഹുവര്‍ണങ്ങളില്‍ തികച്ചും വ്യത്യസ്തമായ ഉള്ളടക്കത്തില്‍, പുതുമയാര്‍ന്ന അവതരണ ശൈലിയില്‍ പുറത്തിറങ്ങിയ ഈ മാസിക വായനക്കാര്‍ക്ക് വ്യത്യസ്തമായ ഒരു വായനാനുഭവം നല്‍കി. ഇന്ന് അതില്‍ ഒരു പുതുമയില്ല. കാരണം സെക്കുലര്‍, കൊമേഴ്‌സ്യല്‍ പ്രസിദ്ധീകരണങ്ങളെ വെല്ലുന്ന വിധത്തില്‍ കെട്ടിലും മട്ടിലും വളരെ ആകര്‍ഷകമായിട്ടാണ് ആത്മീയ പ്രസിദ്ധീകരണങ്ങള്‍ ഇന്ന് വായനക്കാരുടെ കൈകളിലെത്തുന്നത്.

  • ജീവിതം മാറ്റിമറിക്കുന്ന  മഹാത്ഭുതം

    ജീവിതം മാറ്റിമറിക്കുന്ന മഹാത്ഭുതം0

    ഭക്തി, കര്‍മം, ജ്ഞാനം തുടങ്ങിയ പലവിധമാര്‍ഗങ്ങള്‍ മനുഷ്യന് ഈശ്വരനിലേക്കെത്താനുള്ള വഴികളായി ചിലമതങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ മറ്റെല്ലാ മതങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി, മനുഷ്യനെ തേടിവന്ന, അവന്റെ ശരീരത്തില്‍ അനുദിനം അലിഞ്ഞുചേരുന്ന ദിവ്യകാരുണ്യമായ ദൈവത്തെയാണ് കത്തോലിക്ക സഭ ലോകത്തിന് പരിചയപ്പെടുത്തുന്നുത്. മാതാവിന്റെ ജനനതിരുനാള്‍ദിനത്തില്‍ ഇക്വഡോറിലെ ക്വിറ്റോയില്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിന് തിരശീല ഉയരുമ്പോള്‍ ദിവ്യകാരുണ്യമെന്ന അത്ഭുതത്തെ അറിയാത്തവര്‍ക്ക് അത് അറിയാനും അനുഭവിച്ചിട്ടുള്ളവര്‍ക്ക് ആ മഹാത്ഭുതത്തിന്റെ ആഴം വീണ്ടും ധ്യാനിക്കാനും കൃതജ്ഞത പ്രകടിപ്പിക്കാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്. ക്വിറ്റോയില്‍ എട്ട് മുതല്‍ 15

Don’t want to skip an update or a post?