മാ നിഷാദ
- EDITORIAL, Featured, LATEST NEWS
- March 23, 2025
ഓഗസ്റ്റ് മാസത്തില്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന സര്‍ക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ആശങ്കയുണര്‍ത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകള്‍ വഴി ഓണ്‍ലൈനായി കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ മദ്യവിതരണം നടത്തുന്നതിനുള്ള സാധ്യതയാണ് ഈ ദിനങ്ങളിലെ പത്രവാര്‍ത്തകളില്‍ നിറയുന്നത്. വരും തലമുറയും സ്ത്രീകളും കുട്ടികളുമടക്കം കേരളത്തിലെ വലിയൊരു വിഭാഗത്തെ മദ്യാസക്തിയുടെ പിടിയിലേക്ക് നയിക്കാന്‍ സാധ്യതയുള്ള അപകടരമായ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവുമായി സഹൃദയരായ മനുഷ്യരും മദ്യവിരുദ്ധകൂട്ടായ്മകളും രംഗത്ത് എത്തിക്കഴിഞ്ഞു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍
കെ.ജെ മാത്യു മാനേജിംഗ് എഡിറ്റര്‍ ജൂലൈ മൂന്നിലെ ദിനപ്പത്രങ്ങള്‍ വായനക്കാര്‍ക്ക് നല്‍കിയ പ്രധാന പ്രഭാത വാര്‍ത്ത ഇതായിരുന്നു: ‘യുപിയില്‍ തിക്കിലും തിരക്കിലും 120 മരണം.’ ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് ജില്ലയില്‍ മതചടങ്ങിനെത്തിയവരാണ് മരണപ്പെട്ടത്. ഭോലെ ബാബയുടെ കാല്‍ പതിഞ്ഞ മണ്ണ് ശേഖരിക്കാന്‍ ഭക്തര്‍ തിരക്ക് കൂട്ടിയപ്പോഴാണ് ഈ വന്‍ ദുരന്തമുണ്ടായത്. പത്രങ്ങളില്‍ മിക്കവാറും എല്ലാദിവസവും കാണുന്ന ദുരന്തവാര്‍ത്തകള്‍ വായിക്കുന്നതുപോലെ നിര്‍വികാരതയോടും നിര്‍മമതയോടും കൂടെയാണ് ഈ വാര്‍ത്തയും വായിച്ചത്. എന്നാല്‍, ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മനസിനെ നൊമ്പരപ്പെടുത്തുന്ന ഒരു ചിന്ത
അനേകവര്‍ഷം കേരളത്തിലെ ഒരു കത്തോലിക്ക സ്ഥാപനത്തില്‍ ജോലി ചെയ്ത അക്രൈസ്തവനായ വ്യക്തി, ആ സ്ഥാപനത്തില്‍ നിന്ന് മാറി കുറച്ചുനാളുകള്‍ക്ക് ശേഷം തിരികെ വന്നപ്പോള്‍ സ്ഥാപനത്തിന്റെ ചുമതല വഹിച്ചിരുന്ന വൈദികനോട് ഇപ്രകാരം ചോദിച്ചു, ” ഞാന്‍ ഇത്രയും കാലം ഇവിടെ ജോലി ചെയ്തിട്ടും നിങ്ങള്‍ എന്തുകൊണ്ടാണ് ക്രിസ്തുവിനെക്കുറിച്ച് എന്നോട് പറയാതിരുന്നത് ” ദീര്‍ഘനാളുകള്‍ കത്തോലിക്ക സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടും മറ്റൊരിടത്തില്‍വച്ച് പെന്തക്കുസ്താ സഭാവിഭാഗത്തില്‍ പെട്ടവരില്‍ നിന്നാണ് ആ വ്യക്തി ക്രിസ്തുവിനെക്കുറിച്ചും ക്രിസ്തുവിലൂടെ ലഭ്യമാകുന്ന രക്ഷയെക്കുറിച്ചും കേള്‍ക്കാന്‍ ഇടയായത്. ഈ
സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ പോസ്റ്ററില്‍ കുട്ടികളുടെ കൈപിടിച്ച് നടക്കുന്നതായി ആദ്യം ചിത്രീകരിച്ചിരുന്നത് രംഗണ്ണനെും അംബാനെയുമായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ആവേശം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ് രംഗണ്ണനും അംബാനും. യുവജനങ്ങളുടെ ഇടയിലെ ട്രെന്റിന്റെ ചുവടുപിടിച്ച് പുറത്തിറക്കിയ പോസ്റ്ററിലെ താരങ്ങള്‍ പക്ഷേ സിനിമയില്‍ കൊലപാതകമുള്‍പ്പടെയുള്ള എല്ലാ കുറ്റങ്ങളും ചെയ്യുന്ന ഗുണ്ടകളാണെന്നുള്ളതൊന്നും ശിശുക്ഷേമ വകുപ്പിന് പ്രശ്‌നമായില്ല. കാണുന്ന കാര്യങ്ങള്‍ അതേപടി അനുകരിക്കുന്ന കോപ്പി ക്യാറ്റ് പ്രവണതയുള്ള കുട്ടികളുടെ മാതൃകയായി ഇത്തരം കഥാപാത്രങ്ങളെ തിരഞ്ഞെടുത്തത് ശരിയല്ലെന്ന് കേരളത്തിലെ പ്രശസ്തനായ
പ്രശസ്ത ബ്രിട്ടീഷ് നിരീശ്വരവാദിയും ഇവല്യൂഷണറി ബയോളജിസ്റ്റുമായ റിച്ചാര്‍ഡ് ഡോക്കിന്‍സ് അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ് -”ഞാന്‍ ഒരു വിശ്വാസിയല്ല. പക്ഷെ സാംസ്‌കാരികമായി ഞാനൊരു ക്രിസ്ത്യാനിയാണ്. നമ്മുടേത് സാംസ്‌കാരികമായി ഒരു ക്രൈസ്തവരാജ്യമാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ അടയാളങ്ങളായ ഇടവക ദൈവാലയങ്ങളും കത്തീഡ്രലുകളും ക്രിസ്മസ് ഗാനങ്ങളുമെല്ലാം ഞാന്‍ ഇഷ്ടപ്പെടുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ സ്ഥാനത്ത് മറ്റേതെങ്കിലും മതത്തെ എനിക്ക് സങ്കല്‍പ്പിക്കാനാവില്ല. ” ക്രിസ്തു ദൈവപുത്രനാണെന്ന് വിശ്വസിക്കുന്നില്ലെങ്കിലും കഴിഞ്ഞ കാലഘട്ടങ്ങളില്‍ ബ്രിട്ടനിലും യൂറോപ്പിലും പിന്തുടര്‍ന്ന ക്രിസ്തീയ ജീവിതശൈലിയും ക്രിസ്തീയ മൂല്യങ്ങളും തന്റെ
എഡിറ്റോറിയല്‍ മണിപ്പൂരിന്റെ മക്കള്‍ കൊടിയ വേദനയില്‍ ചങ്കുപൊട്ടി നിലവിളിക്കാന്‍ തുടങ്ങിയിട്ട് ഈ മെയ് മൂന്നാം തിയതി ഒരു വര്‍ഷം പൂര്‍ത്തിയായി. പക്ഷേ അത് ബധിരകര്‍ണങ്ങളിലാണ് പതിച്ചത് എന്നത് തികച്ചും നിര്‍ഭാഗ്യകരവും ദുഃഖകരവുമായ ഒരു കാര്യമാണ്. കേള്‍ക്കുവാന്‍ കടപ്പെട്ടവര്‍ അത് കേള്‍ക്കുന്നില്ല എന്നുമാത്രമല്ല ഇങ്ങനെ ഒരു സംഭവം ഇവിടെ നടന്നിട്ടില്ല എന്ന മട്ടില്‍ കൈയുംകെട്ടി തികച്ചും നിസംഗരായി നില്‍ക്കുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്ന ഉത്തമവിശ്വാസത്തോടെ സാധാരണ ജനങ്ങള്‍ അധികാരത്തിലേറ്റിയവര്‍ അവര്‍ക്കുനേരെ പുറംതിരിഞ്ഞു
കെ.ജെ മാത്യു (മാനേജിംഗ് എഡിറ്റര്‍) ഇന്ത്യയുടെ ഭാവിഭരണാധികാരികളെ നിര്‍ണയിക്കുവാനുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനാധിപത്യ ഭരണസംവിധാനത്തിന്റെ ഒറിജിനല്‍ തിളക്കത്തിന് ഏറെ മങ്ങലേറ്റിട്ടുണ്ടെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മാത്രം തേടിവരപ്പെടുന്ന ഒരു അപൂര്‍വ ജീവിയായി വോട്ടര്‍ മാറിക്കഴിഞ്ഞു. മനംമയക്കുന്ന മോഹനവാഗ്ദാനങ്ങള്‍ നല്‍കി വോട്ടറുടെ ഹൃദയം കവര്‍ന്നും അവനെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും കൈകൊടുത്തുമൊക്കെ അവന്റെ വിലയേറിയ വോട്ട് കൈവശപ്പെടുത്തുവാന്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. ജയിച്ചുകഴിഞ്ഞാല്‍ അവനെ അവഗണനയുടെ അഗാധഗര്‍ത്തത്തിലേക്ക് തള്ളിയിടും. കാരണം ഭരണം കയ്യാളുന്നവര്‍ക്ക് നടപ്പാക്കുവാന്‍
മനുഷ്യന്റെ ചിന്തകളെ തിരിച്ചറിയാന്‍ ശേഷിയുള്ള ഇംപ്ലാന്റ് മനുഷ്യമസ്തിഷ്‌കത്തില്‍ ആദ്യമായി വിജയകരമായി സ്ഥാപിച്ച വിവരം 2024 ജനുവരി മാസം അവസാനമാണ് ശതകോടിശ്വരനും ടെക്ക്‌നോളജി വിദഗ്ധനുമായ ഇലോണ്‍ മസ്‌ക് പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് മാര്‍ച്ച് മാസം അവസാനത്തില്‍ ന്യൂറാലിങ്ക് എന്ന അദ്ദേഹത്തിന്റെ കമ്പനി എക്‌സില്‍ ഒരു വീഡിയോ പോസ്റ്റു ചെയ്തു. ബ്രെയിനില്‍ ചിപ്പ് ഘടിപ്പിച്ച മനുഷ്യന്‍ തന്റെ ചിന്തകളുപയോഗിച്ച് കമ്പ്യൂട്ടറില്‍ ചെസ് കളിക്കുന്ന വീഡിയോ ആയിരുന്നു അത്. അസാധ്യമെന്ന് അനേകര്‍ കരുതിയിരുന്ന കാര്യം കണ്‍മുമ്പില്‍ യാഥാര്‍ത്ഥ്യമായ ആ ദൃശ്യം അതിശയത്തോടെയാണ് ലോകം
Don’t want to skip an update or a post?