കണ്ണീര് മുനമ്പം
- EDITORIAL, Featured, LATEST NEWS
- November 17, 2024
കെ.ജെ. മാത്യു (മാനേജിങ് എഡിറ്റര്‍) നമ്മുടെ പ്രിയ സഹോദരി മണിപ്പൂര്‍ കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ട് രക്തം വാര്‍ന്ന് വഴിയരുകില്‍ കിടക്കുകയാണ്. അവളുടെ അനേക നിഷ്‌കളങ്ക സന്തതികള്‍ കൊല്ലപ്പെട്ടു, കുറേയധികം പേരുടെ ഭവനങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ടു. ജീവനുംകൊണ്ട് പലായനം ചെയ്ത അവര്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയില്‍ വനാന്തരങ്ങളില്‍ കഴിയുന്നു. എന്നാല്‍ അവിടെനിന്ന് ഉയരുന്നത് നിരാശയുടെ രോദനങ്ങളല്ല, പ്രത്യാശയുടെ സ്തുതിഗീതങ്ങളാണ്. ചെറിയൊരു തലവേദന വരുമ്പോള്‍ ദൈവസ്‌നേഹത്തെ സംശയിക്കുന്ന നമ്മുടെയൊക്കെ മുമ്പില്‍ വിശ്വാസത്തിന്റെ ധീരസാക്ഷികളായി അവര്‍ നിലകൊള്ളുന്നു. നശ്വരതയിലല്ല, അനശ്വരതയില്‍ പ്രത്യാശ വയ്ക്കുന്നവര്‍ക്കുമാത്രമേ
സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം എപ്രകാരമുള്ളതായിരിക്കണം എന്നതിനെക്കുറിച്ച് അടുത്തിടെ വത്തിക്കാന്‍ പുറത്തിറക്കിയ അജപാലന വിചിന്തനത്തില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാനപ്പെട്ട ഒരു ചോദ്യമാണിത് – ആരാണ് സോഷ്യല്‍ മീഡിയയിലെ എന്റെ അയല്‍ക്കാരന്‍?. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന സുവിശേഷത്തിലെ പ്രധാനപ്പെട്ട കല്‍പ്പന സോഷ്യല്‍ മീഡിയയിലും ബാധകമാണെന്ന് ഓര്‍മിപ്പിക്കുന്ന ഈ ലേഖനം സുപ്രധാനമായ മറ്റ് ചില ചോദ്യങ്ങളും നമ്മുടെ വിചിന്തനത്തിനായി നല്‍കുന്നു – വിശ്വാസത്തിന്റെ അടയാളവും പ്രകടനവുമായി സോഷ്യല്‍ മീഡിയയിലെ നമ്മുടെ (ക്രൈസ്തവരുടെ) ഇടപെടലുകള്‍ മാറുന്നുണ്ടോ? ഇന്റര്‍നെറ്റ് അഥവാ സോഷ്യല്‍ മീഡിയ
കെ.ജെ മാത്യു (മാനേജിങ് എഡിറ്റര്‍) ”എല്ലാ മൃഗങ്ങളും തുല്യരാണ്, എന്നാല്‍ ചില മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ്”, സ്വേച്ഛാധിപത്യത്തിനെതിരെ ഒളിയമ്പ് എയ്യുന്ന പരിഹാസച്ചുവയുള്ള ഈ പ്രസ്താവന പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വലിന്റേതാണ്. ഇതിന് വര്‍ത്തമാനകാല സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തിയുണ്ടെന്ന് തോന്നും കാര്യങ്ങളുടെ പോക്കുകണ്ടാല്‍. മനുഷ്യനും മൃഗങ്ങളും തുല്യരാണ്, എന്നാല്‍ മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ് – ഇതാണ് ഇന്നത്തെ നീതി. മനുഷ്യരെ മൃഗങ്ങള്‍ കൊന്നാല്‍ വലിയ കുഴപ്പമില്ല. എന്നാല്‍ മൃഗങ്ങളെ കൊല്ലുന്നത് വലിയ അപരാധമാണ്! മനുഷ്യജീവനുകള്‍ കൊമ്പില്‍ കോര്‍ത്ത കാട്ടുപോത്തിനെ
ആഴ്ചകള്‍ക്കുമുമ്പ് അമേരിക്കയില്‍നിന്നും ഒരു സുഹൃത്തു വിളിച്ചു. വിശേഷങ്ങള്‍ പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചു, അമേരിക്കയാണോ കേരളമാണോ കൂടുതല്‍ ഇഷ്ടമായതെന്ന്. ഒരു നിമിഷംപോലും വൈകിയില്ല, ഉത്തരം വന്നു. നമ്മുടെ നാട് കഴിഞ്ഞിട്ടേ മറ്റൊരു രാജ്യം ഉള്ളൂ എന്നായിരുന്നു മറുപടി. ഇത്രയും ദൈവം കനിഞ്ഞ് അനുഗ്രഹിച്ച ഏതു ദേശമാണ് ഉള്ളത്? ഇവിടെ ജീവിക്കുമ്പോള്‍ തോന്നുന്ന അക്കരപച്ചകളാണ് ബാക്കിയെല്ലാം എന്നുകൂടി സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. ഇവിടുത്തെപ്പോലെ സംതൃപ്തി ലഭിക്കുന്ന മറ്റൊരു സ്ഥലവുമില്ലെന്ന മറുപടിയില്‍ സ്‌നേഹത്തിന്റെ സ്പര്‍ശനം ഉണ്ടായിരുന്നു. തിരക്കിലായതിനാല്‍
കെ.ജെ. മാത്യു (മാനേജിംഗ് എഡിറ്റര്‍) കാറല്‍ മാക്‌സ് ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ വിഖ്യാതമായ ഉദ്‌ബോധനം ഇങ്ങനെ തിരുത്തിക്കുറിക്കുമായിരുന്നു. ”സര്‍വ്വരാജ്യ കര്‍ഷകരെ സംഘടിക്കുവിന്‍, സംഘടിച്ച്, സംഘടിച്ച് ശക്തരാകുവിന്‍.” കാരണം അദ്ദേഹത്തിന്റെ കാലത്ത് തൊഴിലാളികള്‍ അനുഭവിച്ച ചൂഷണത്തിനും അവഗണനയ്ക്കും സമാനമായ അനുഭവമാണ് ഇന്ന് കര്‍ഷകര്‍ക്ക് ഉള്ളത്. പണ്ടത്തെ മേലാളന്മാര്‍ ഇന്ന് കീഴാളന്മാരായിരിക്കുന്നു. അതിനാല്‍ അന്ന് കീഴാളന്മാരെക്കുറിച്ച് ചങ്ങമ്പുഴ എഴുതിയ വരികള്‍ ഇന്ന് ഇവരെക്കുറിച്ചും തികച്ചും പ്രസക്തമാണ്. ‘അവശന്മാര്‍, ആര്‍ത്തന്മാര്‍, ആലംബഹീനന്മാര്‍, അവരുടെ സങ്കടമാരറിയാന്‍’? തികച്ചും അസംഘടിതരും അവഗണിക്കപ്പെട്ടവരും നിരാലംബരുമായി മാറിയിരിക്കുന്നു
കെ.ജെ. മാത്യു (മാനേജിംഗ് എഡിറ്റര്‍) ഉയിര്‍പ്പുതിരുനാള്‍ ആഗതമാകുകയാണ്. എന്താണ് ഉയിര്‍പ്പിന്റെ രഹസ്യം? മരിക്കാന്‍ തയാറാകുന്നവര്‍ക്കുമാത്രമേ ഉയിര്‍പ്പിന്റെ സന്തോഷത്തില്‍ പങ്കാളികളാകുവാന്‍ സാധിക്കുകയുള്ളൂ. ക്രിസ്തു നമ്മുടെ പാപങ്ങളെപ്രതി മരിച്ചു, അതിനാല്‍ പിതാവായ ദൈവം അവിടുത്തെ ഉയിര്‍പ്പിച്ചു. ഇന്ന് എല്ലാവരും ജീവിക്കാനുള്ള തത്രപ്പാടിലാണ്. സ്വന്തം സുഖവും സൗകര്യങ്ങളും വര്‍ധിപ്പിച്ച് ജീവിതം പരമാവധി ആസ്വദിക്കുക എന്നതാണ് പൊതുവേയുള്ള കാഴ്ചപ്പാട്. എന്നാല്‍ സമൂഹത്തിലും സഭയിലും സ്വയം ഇല്ലാതാകുന്ന സമര്‍പ്പിതരുടെ എണ്ണം വര്‍ധിക്കുമ്പോഴേ സമൂഹത്തിലും സഭയിലും ഉയിര്‍പ്പിന്റെ ശക്തി അനുഭവിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇതൊന്നും എന്നെ ബാധിക്കുന്ന
കെ.ജെ. മാത്യു (മാനേജിംഗ് എഡിറ്റര്‍) സ്‌നേഹംപോലെതന്നെ, എല്ലാ മനുഷ്യരെയും അവര്‍ പുറമേ എത്ര ധീരരായി കാണപ്പെട്ടാലും, സ്വാധീനിക്കുന്ന ഒരു വികാരമാണ് ഭയം. പല രൂപങ്ങളിലും ഭാവങ്ങളിലും ഭയം മനുഷ്യഹൃദയങ്ങളെ അസ്വസ്ഥമാക്കാറുണ്ട്. രോഗഭയം, മരണഭയം, ജീവികളോടുള്ള ഭയം തുടങ്ങി പ്രത്യേകിച്ച് കാരണമൊന്നും കണ്ടുപിടിക്കാന്‍ സാധിക്കാത്ത അകാരണഭയവും മനുഷ്യരെ ഗ്രസിക്കുന്നു. ഭയം മനുഷ്യനെ നിരുന്മേഷനാക്കുകയും അവന്റെ കര്‍മശേഷി പൂര്‍ണമായി ചോര്‍ത്തിക്കളയുകയും ചെയ്യുന്നു. ഉള്ളില്‍നിന്ന് ഭയം എടുത്തുമാറ്റി അവിടെ സമാധാനം നിറയ്ക്കുവാന്‍ ഒരു മനുഷ്യനും സാധിക്കുകയില്ല. അത് ദൈവത്തിന് മാത്രമേ സാധിക്കുകയുള്ളൂ.
കെ.ജെ. മാത്യു (മാനേജിംഗ് എഡിറ്റര്‍) ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് എന്താണ്? സംശയമില്ല, അത് അവന്‍ ഏറ്റവും അമൂല്യമായി സൂക്ഷിക്കുന്ന അവന്റെ ആത്മാഭിമാനമാണ്. ഓരോ മനുഷ്യനും അവന്‍ ലോകദൃഷ്ടിയില്‍ എത്ര ചെറുതായിരുന്നാലും, ദൈവത്തോളം വിലയുണ്ട്. കാരണം മനുഷ്യന്‍ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണെന്ന് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു. ഈ ചെറിയവരില്‍ ഒരുവനെപ്പോലും നിന്ദിക്കാതിരിക്കുവാന്‍ സൂക്ഷിക്കുവിന്‍ എന്ന യേശുവിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാകുന്നു. മനുഷ്യാവകാശങ്ങളില്‍ സുപ്രധാനമായത് അവന്‍ ഏറ്റവും പാവനമായി സൂക്ഷിക്കുന്ന അന്തസ് കോട്ടം തട്ടാതെ സൂക്ഷിക്കുവാനുള്ള
Don’t want to skip an update or a post?