വിവാ ഇല് പാപ്പ
- EDITORIAL, Featured, LATEST NEWS, Pope Francis
- May 2, 2025
ചന്ദ്രയാന്‍-3ന്റെ വിക്രം ലാന്‍ഡര്‍ വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വൈറലായി മാറിയ ഒരു കുറിപ്പ് ഐഎസ്ആര്‍ഒയിലെ സയന്റിസ്റ്റായ സുജിത് മേനോന്റേതായിരുന്നു. ഇതുപോലുള്ള വലിയ ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഐഎസ്ആര്‍ഒ യിലെ സയന്റിസ്റ്റ്‌സിനെ പ്രാപ്തരാക്കുന്ന രഹസ്യം ആ കുറിപ്പില്‍ വിശദീകരിക്കുന്നു. ഐഐടി പോലുള്ള മുന്‍നിര സര്‍വകലാശാലാകളില്‍ നിന്ന് പഠിച്ചിറങ്ങുന്നവരെക്കാള്‍ സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചുവരുന്നവരാണ് ഐഎസ്ആര്‍ഒയിലെ പല ഉന്നത ഉദ്യോഗസ്ഥരുമെന്നാണ് സുജിത് ആ കുറിപ്പില്‍ സൂചിപ്പിക്കുന്നത്. വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ സ്ഥാപിച്ചിരിക്കുന്ന സാഗാ – 220
പെണ്‍കുട്ടികള്‍ക്കും പിതൃസ്വത്തില്‍ തുല്യാവകാശം നല്‍കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പുറത്തിറക്കിയ ഇടയലേഖനം കേരളസമൂഹത്തില്‍, വിശിഷ്യാ ക്രൈസ്തവരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. നിയമപരമായി പിതൃസ്വത്തിന് തുല്യാവകാശം ഉണ്ടെങ്കില്‍പ്പോലും ക്രൈസ്തവരുടെ ഇടയില്‍ ഇന്നും സ്വത്തുവിഭജനത്തിന്റെ കാര്യത്തില്‍ പെണ്‍കുട്ടികള്‍ വിവേചനം നേരിടുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിലേക്കായിരുന്നു ആര്‍ച്ചുബിഷപ് പാംപ്ലാനിയുടെ ലേഖനം വിരല്‍ചൂണ്ടിയത്. ഇതിന്റെ അനന്തരഫലമാണ് സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകളെന്നും അവ എത്രത്തോളം ദോഷകരമായാണ് സമൂഹത്തെ ബാധിക്കുന്നതെന്നും ലേഖനത്തില്‍ മാര്‍ പാംപ്ലാനി ചൂണ്ടിക്കാണിച്ചു. ഇത്തരത്തില്‍ സാമ്പത്തികമേഖല മുതല്‍ വീട്ടുജോലികള്‍
കെ.ജെ. മാത്യു (മാനേജിംഗ് എഡിറ്റര്‍) സുതാര്യമല്ലാത്ത, സത്യസന്ധമല്ലാത്ത, അധാര്‍മികമായ ഒരു വരുമാനം ഒരു വ്യക്തിക്കും ഭൂഷണമല്ല, അതുപോലെതന്നെ ഒരു സംസ്ഥാനത്തിനും. കുറച്ചുനാളത്തേക്ക് അത് നല്ലതായി തോന്നിയേക്കാം. പക്ഷേ ആത്യന്തികമായി നാശത്തിനും തകര്‍ച്ചക്കും മാത്രമേ കാരണമാകുകയുള്ളൂ. ഒരു ഭവനം പണിയുമ്പോള്‍ അടിത്തറയുടെ കാര്യം നാം വളരെ ശ്രദ്ധിക്കും, എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ മൊത്ത വികസനസൗധത്തിന്റെ അടിത്തറയെക്കുറിച്ച് നാം പലപ്പോഴും ചിന്തിക്കാറില്ല. സത്യസന്ധമായ മാര്‍ഗത്തില്‍ സമ്പാദിച്ച പണംകൊണ്ട് പണിയുന്ന ഭവനം സുരക്ഷിതമായിരിക്കും, കാരണം അത് പണിയപ്പെട്ടിരിക്കുന്നത് പാറമേല്‍ ആണ്.
ജനാധിപത്യത്തിന്റെ ‘നാലാമത്തെ തൂണ്‍’ എന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കാറുള്ളത്. സ്വതന്ത്രമായി തലയുയര്‍ത്തി നില്‍ക്കുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ അടയാളങ്ങളാണ്. ഏകാധിപത്യ-പട്ടാള ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലുള്ള രാജ്യങ്ങളില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനം അസാധ്യമാണ്. അവരുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുമോ എന്ന ഭയമാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന്റെ പിന്നില്‍. അടുത്ത കാലത്തായി ജനാധിപത്യഭരണകൂടങ്ങളും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുതുടങ്ങിയിരിക്കുന്നു. അതിന്റെ തെളിവാണ് ആഗോളമാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഭാരതത്തിന്റെ സ്ഥാനം 150-ാം സ്ഥാനത്താണെന്ന റിപ്പോര്‍ട്ട്. ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന മാധ്യമങ്ങളുടെ ആ തൂണിന് ഇളക്കം
കെ.ജെ. മാത്യു (മാനേജിങ് എഡിറ്റര്‍) നമ്മുടെ പ്രിയ സഹോദരി മണിപ്പൂര്‍ കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ട് രക്തം വാര്‍ന്ന് വഴിയരുകില്‍ കിടക്കുകയാണ്. അവളുടെ അനേക നിഷ്‌കളങ്ക സന്തതികള്‍ കൊല്ലപ്പെട്ടു, കുറേയധികം പേരുടെ ഭവനങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ടു. ജീവനുംകൊണ്ട് പലായനം ചെയ്ത അവര്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയില്‍ വനാന്തരങ്ങളില്‍ കഴിയുന്നു. എന്നാല്‍ അവിടെനിന്ന് ഉയരുന്നത് നിരാശയുടെ രോദനങ്ങളല്ല, പ്രത്യാശയുടെ സ്തുതിഗീതങ്ങളാണ്. ചെറിയൊരു തലവേദന വരുമ്പോള്‍ ദൈവസ്‌നേഹത്തെ സംശയിക്കുന്ന നമ്മുടെയൊക്കെ മുമ്പില്‍ വിശ്വാസത്തിന്റെ ധീരസാക്ഷികളായി അവര്‍ നിലകൊള്ളുന്നു. നശ്വരതയിലല്ല, അനശ്വരതയില്‍ പ്രത്യാശ വയ്ക്കുന്നവര്‍ക്കുമാത്രമേ
സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം എപ്രകാരമുള്ളതായിരിക്കണം എന്നതിനെക്കുറിച്ച് അടുത്തിടെ വത്തിക്കാന്‍ പുറത്തിറക്കിയ അജപാലന വിചിന്തനത്തില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാനപ്പെട്ട ഒരു ചോദ്യമാണിത് – ആരാണ് സോഷ്യല്‍ മീഡിയയിലെ എന്റെ അയല്‍ക്കാരന്‍?. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന സുവിശേഷത്തിലെ പ്രധാനപ്പെട്ട കല്‍പ്പന സോഷ്യല്‍ മീഡിയയിലും ബാധകമാണെന്ന് ഓര്‍മിപ്പിക്കുന്ന ഈ ലേഖനം സുപ്രധാനമായ മറ്റ് ചില ചോദ്യങ്ങളും നമ്മുടെ വിചിന്തനത്തിനായി നല്‍കുന്നു – വിശ്വാസത്തിന്റെ അടയാളവും പ്രകടനവുമായി സോഷ്യല്‍ മീഡിയയിലെ നമ്മുടെ (ക്രൈസ്തവരുടെ) ഇടപെടലുകള്‍ മാറുന്നുണ്ടോ? ഇന്റര്‍നെറ്റ് അഥവാ സോഷ്യല്‍ മീഡിയ
കെ.ജെ മാത്യു (മാനേജിങ് എഡിറ്റര്‍) ”എല്ലാ മൃഗങ്ങളും തുല്യരാണ്, എന്നാല്‍ ചില മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ്”, സ്വേച്ഛാധിപത്യത്തിനെതിരെ ഒളിയമ്പ് എയ്യുന്ന പരിഹാസച്ചുവയുള്ള ഈ പ്രസ്താവന പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വലിന്റേതാണ്. ഇതിന് വര്‍ത്തമാനകാല സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തിയുണ്ടെന്ന് തോന്നും കാര്യങ്ങളുടെ പോക്കുകണ്ടാല്‍. മനുഷ്യനും മൃഗങ്ങളും തുല്യരാണ്, എന്നാല്‍ മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ് – ഇതാണ് ഇന്നത്തെ നീതി. മനുഷ്യരെ മൃഗങ്ങള്‍ കൊന്നാല്‍ വലിയ കുഴപ്പമില്ല. എന്നാല്‍ മൃഗങ്ങളെ കൊല്ലുന്നത് വലിയ അപരാധമാണ്! മനുഷ്യജീവനുകള്‍ കൊമ്പില്‍ കോര്‍ത്ത കാട്ടുപോത്തിനെ
ആഴ്ചകള്‍ക്കുമുമ്പ് അമേരിക്കയില്‍നിന്നും ഒരു സുഹൃത്തു വിളിച്ചു. വിശേഷങ്ങള്‍ പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചു, അമേരിക്കയാണോ കേരളമാണോ കൂടുതല്‍ ഇഷ്ടമായതെന്ന്. ഒരു നിമിഷംപോലും വൈകിയില്ല, ഉത്തരം വന്നു. നമ്മുടെ നാട് കഴിഞ്ഞിട്ടേ മറ്റൊരു രാജ്യം ഉള്ളൂ എന്നായിരുന്നു മറുപടി. ഇത്രയും ദൈവം കനിഞ്ഞ് അനുഗ്രഹിച്ച ഏതു ദേശമാണ് ഉള്ളത്? ഇവിടെ ജീവിക്കുമ്പോള്‍ തോന്നുന്ന അക്കരപച്ചകളാണ് ബാക്കിയെല്ലാം എന്നുകൂടി സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. ഇവിടുത്തെപ്പോലെ സംതൃപ്തി ലഭിക്കുന്ന മറ്റൊരു സ്ഥലവുമില്ലെന്ന മറുപടിയില്‍ സ്‌നേഹത്തിന്റെ സ്പര്‍ശനം ഉണ്ടായിരുന്നു. തിരക്കിലായതിനാല്‍
Don’t want to skip an update or a post?