കേരളത്തിന് ഒരു കൗണ്‍സലിംഗ് ആവശ്യമാണ്!
- EDITORIAL, Featured, LATEST NEWS
- April 6, 2025
മനുഷ്യന്റെ ചിന്തകളെ തിരിച്ചറിയാന്‍ ശേഷിയുള്ള ഇംപ്ലാന്റ് മനുഷ്യമസ്തിഷ്കത്തില്‍ ആദ്യമായി വിജയകരമായി സ്ഥാപിച്ച വിവരം 2024 ജനുവരി മാസം അവസാനമാണ് ശതകോടിശ്വരനും ടെക്ക്നോളജി വിദഗ്ധനുമായ ഇലോണ്‍ മസ്ക് പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് മാര്‍ച്ച് മാസം അവസാനത്തില്‍ ന്യൂറാലിങ്ക് എന്ന അദ്ദേഹത്തിന്റെ കമ്പനി എക്സില്‍ ഒരു വീഡിയോ പോസ്റ്റു ചെയ്തു. ബ്രെയിനില്‍ ചിപ്പ് ഘടിപ്പിച്ച മനുഷ്യന് തന്റെ ചിന്തകളുപയോഗിച്ച് കമ്പ്യൂട്ടറില്‍ ചെസ് കളിക്കുന്ന വീഡിയോ ആയിരുന്നു അത്. അസാധ്യമെന്ന് അനേകര്‍ കരുതിയിരുന്ന കാര്യം കണ്മുമ്പില് യാഥാര്‍ത്ഥ്യമായ ആ ദൃശ്യം അതിശയത്തോടെയാണ് ലോകം
മരണം ഒരു ശാപമാണെന്നും അത് എല്ലാറ്റിന്റെയും പരിസമാപ്തിയാണെന്നും ഭൗതികലോകം കരുതുന്നു. മരണംകൊണ്ട് എല്ലാം അവസാനിക്കുമെന്നതിനാല്‍ ഈ ലോക ജീവിതമാണ് പരമപ്രധാനമെന്നും ഇവിടെ പരമാവധി സുഖം ആസ്വദിക്കുന്നതാണ് ജീവിതലക്ഷ്യമെന്നുമാണ് അവര്‍ ചിന്തിക്കുന്നത്. ഇഹലോകജീവിതത്തിന് ഒരു പൂര്‍ണവിരാമം ഇടുന്ന മരണം ഭൗതികവാദികള്‍ക്ക് തികച്ചും വേദനാജനകവും ഉള്‍ക്കൊള്ളുവാന്‍ സാധിക്കാത്തതുമാണെന്നതില്‍ തെല്ലും അതിശയമില്ല. എന്നാല്‍ യേശുക്രിസ്തു തന്റെ മഹനീയമായ കുരിശുമരണത്തിലൂടെ മരണത്തിന്റെ ഈ മുള്ള് എടുത്തുമാറ്റുകയും അതിന്റെ ശാപനുകം ഒടിക്കുകയും ചെയ്തിരിക്കുന്നു. മരണം ഇനിമേല്‍ ദുഃഖകാരണമല്ല, സമ്പൂര്‍ണനാശത്തിന്റെ അവസാന ബിന്ദുവുമല്ല. നേരേമറിച്ച് അത്
ഫെബ്രുവരി 16-നാണ് റഷ്യയിലെ പ്രമുഖ പ്രതിപക്ഷ നേതാവായ അലക്സി നവാല്‍നിയുടെ മരണം റഷ്യന്‍ ഗവണ്മെന്റ് സ്ഥിരീകരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ്വഌഡിമിര്‍ പുട്ടിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ നടത്തിവന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് തീവ്രവാദപ്രവര്‍ത്തനം നടത്തി എന്ന കുറ്റം ചുമത്തപ്പെട്ട് ആര്‍ട്ടിക്ക് പ്രദേശത്തുള്ള ജയിലില്‍ കഴിയവേയായിരുന്നു നവാല്‍നിയുടെ അന്ത്യം. റഷ്യയില്‍ ജനാധിപത്യം സ്ഥാപിക്കുവാനായി അദ്ദേഹം നടത്തിയ നിരന്തരപോരാട്ടത്തിന്റെ പരിസമാപ്തിയില്‍ സംഭവിച്ച അകാലമരണമായിരുന്നു അത്. നിരീശ്വരവാദിയായിരുന്ന നവാല്‍നി താന്‍ കടന്നുപോയ കഠിനമായ പ്രതിസന്ധികള്‍ക്കിടയില്‍ എവിടെയോ വച്ചാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നത്. 2021-ല്‍ വിചാരണ വേളയില്‍
കെ.ജെ മാത്യു (മാനേജിംഗ് എഡിറ്റര്‍) ആരും സഹായിക്കുവാനില്ലാത്ത, നിരാലംബരായ സാധാരണ മനുഷ്യരുടെ രോദനങ്ങള്‍കൊണ്ട് മുഖരിതമാണ് കുറേ നാളുകളായി കേരളത്തിന്റെ അന്തരീക്ഷം. അര്‍ദ്ധരാത്രിയില്‍ തട്ടിക്കൊണ്ടുപോകപ്പെടുന്ന കൈക്കുഞ്ഞുങ്ങള്‍, വേപഥുപൂണ്ട് അവരെ തേടിനടക്കുന്ന മാതാപിതാക്കള്‍, ജീവിക്കുവാന്‍ നിര്‍വാഹില്ലാതെ തെരുവില്‍ പിച്ചച്ചട്ടിയുമായി ഇറങ്ങുന്ന വിധവകള്‍, കടഭാരം താങ്ങാനാവാതെ ജീവനൊടുക്കുന്നവര്‍, അനാഥരാക്കപ്പെട്ട അവരുടെ വിധവകളും മക്കളും ഇങ്ങനെ ഏതു ശിലാഹൃദയത്തെപ്പോലും പിടിച്ചുലയ്ക്കുന്ന ആ ലിസ്റ്റ് നീളുന്നു. ഒരു സാധാരണ മനുഷ്യന് ഈ നാട്ടില്‍ ജീവിക്കുവാന്‍ അവകാശമില്ലേ എന്ന് നീതിബോധമുള്ള എല്ലാവരും ചോദിച്ചുപോകുന്നു. ‘എ.സി റൂമിലിരുന്ന്
കെ.ജെ. മാത്യു മാനേജിംഗ് എഡിറ്റര്‍ ജ്ഞാനപീഠം ജേതാവും മലയാളികളുടെ പ്രിയ കഥാകാരനുമായ എം.ടി വാസുദേവന്‍ നായര്‍ ഒരു പ്രഭാഷണത്തില്‍ യഥാര്‍ത്ഥ നേതൃശൈലിയെക്കുറിച്ചും ഇക്കാലത്ത് അതിനുണ്ടായ അപചയത്തെക്കുറിച്ചും ഓര്‍മപ്പെടുത്തുകയുണ്ടായി. വികാരങ്ങളാല്‍ നയിക്കപ്പെടുന്ന ജനക്കൂട്ടത്തെ പ്രതിബദ്ധതയുള്ള ഒരു സമൂഹമായി രൂപപ്പെടുത്തിയെടുക്കുവാന്‍ കെല്പുള്ളവനാണ് യഥാര്‍ത്ഥ നേതാവെന്ന് അദ്ദേഹം നിരീക്ഷിച്ചു. അധികാരം കയ്യാളുന്നവര്‍ അഹങ്കാരത്താല്‍ നിറഞ്ഞ് എല്ലാവരെയും അടക്കിവാഴുന്ന തലത്തിലേക്ക് താഴുവാനുള്ള അപകടസാധ്യതയുണ്ടെന്നും അങ്ങനെയുള്ള സാഹചര്യത്തില്‍ അനുയായികള്‍ വെറും സ്തുതിപാഠകരായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. നേതാവിനെ വിമര്‍ശിക്കുവാന്‍ ഭയപ്പെടുന്ന അണികള്‍ അദ്ദേഹത്തെ
2022 -ല്‍ കാനഡയിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വയോധികനായ ഒരു മനുഷ്യന് അധികൃതര്‍ നിര്‍ദേശിച്ച ‘ചികിത്സ’യായിരുന്നു Maid (Medical Assistance in Dying) അഥവാ ഡോക്ടറുടെ സഹായത്തോടെ നടത്തുന്ന ആത്മഹത്യ. വാര്‍ധക്യത്തിലെത്തിയെങ്കിലും സാമാന്യം നല്ല ആരോഗ്യമുണ്ടായിരുന്ന ആ മനുഷ്യന്‍ ഇതിനെതിരെ പ്രതികരിക്കുകയും ആശുപത്രിയില്‍ നിന്ന് ‘ജീവനും കൊണ്ട് ഓടി’ രക്ഷപെടുകയും ചെയ്തു. എന്നാല്‍ കാനഡയിലെ പല ആശുപത്രികളിലും ചികിത്സ തേടി എത്തിയ പലരും ഇത്തരത്തിലുള്ള ‘ചികിത്സാ’നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് ഇതുവരെ Maid ‘ചികിത്സ’
കെ.ജെ മാത്യു മാനേജിംഗ് എഡിറ്റര്‍ ഒരു പുതുവര്‍ഷ യാത്ര ആരംഭിക്കുമ്പോള്‍, ഏതൊരു യാത്രയും സുഖകരവും ആസ്വാദ്യകരവും ആക്കാന്‍ ആവശ്യമായ ഒന്ന് മനസില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ട ആ വാമൊഴി ഇതാണ് – ലെസ് ലഗേജ് മോര്‍ കംഫര്‍ട്ട്. മാറാപ്പുകളുടെ എണ്ണവും ഭാരവും കൂടുന്തോറും യാത്ര കൂടുതല്‍ ക്ലേശപൂര്‍ണവും ദുരിതം നിറഞ്ഞതുമാകുന്നു. കുറയുന്തോറും യാത്ര കൂടുതല്‍ സുഗമമവും ആസ്വാദ്യകരവുമാകുന്നു. ജീവിതയാത്രയില്‍ തികച്ചും അന്വര്‍ത്ഥമായ ഒരു പല്ലവിയാണിത്. അതിനാല്‍ വര്‍ഷാരംഭത്തില്‍ത്തന്നെ നമ്മുടെ ഭാണ്ഡങ്ങളുടെ കലവറ ഒന്നു പരിശോധിക്കുന്നത്
കെ.ജെ മാത്യു മാനേജിംഗ് എഡിറ്റര്‍ ഒരു ക്രിസ്മസ്‌കൂടി വരുന്നു. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ഉള്ളില്‍ നിക്ഷേപിക്കപ്പെട്ടത് അമൂല്യമായ ഒരു നിധിയായിരുന്നു- അനശ്വരമായ ആത്മാവ്. അതിന്റെ സൗന്ദര്യത്തെക്കാള്‍ അവനെ ആകര്‍ഷിച്ചത് മണ്ണിന്റെ ഹരംപിടിപ്പിക്കുന്ന ഗന്ധമാണ്. അങ്ങനെ ലക്ഷ്യം നഷ്ടപ്പെട്ട് സാന്ദ്രമായ തമസില്‍ മണ്ണില്‍ അലയുന്ന മനുഷ്യനെത്തേടി പ്രകാശം താണിറങ്ങി, അതാണ് ക്രിസ്മസ്. ഇനി ആരും ഇരുട്ടിനെ ഭയപ്പെടേണ്ടതില്ല. കാരണം ഇരുട്ടിനെ കീഴടക്കിയ ദൈവം ഇമ്മാനുവേലായി നമ്മോടുകൂടെ വസിക്കുന്നു. മണ്ണിന്റെ വേദനകള്‍ അറിയാതെ വിണ്ണിലുറങ്ങുന്നവനാണ് ദൈവമെന്ന് ആര്‍ക്കും
Don’t want to skip an update or a post?