24 മണിക്കൂറും തുടര്ച്ചയായി ജപമാല: 1550-ാം ദിനം ആഘോഷിച്ചു; നേതൃത്വം നല്കുന്നത് ചെന്നൈയിലെ യുവജനങ്ങള്
- ASIA, Featured, INDIA, LATEST NEWS
- September 2, 2025
കോഹിമ/നാഗാലാന്‍ഡ്: കേരളത്തില്‍ ആരംഭിച്ച എസ്എബിഎസ് സന്യാസിനി സമൂഹത്തിന്റെ നോര്‍ത്ത് ഈസ്റ്റേണ്‍ ഇന്ത്യന്‍ പ്രോവിന്‍സില്‍ ചാംങ് ഗോത്രത്തില്‍ നിന്നുള്ള ആദ്യത്തെ സന്യാസിനി വ്രതവാഗ്ദനം നടത്തി. ചാംങ് ട്രൈബില്‍ നിന്നുള്ള സിസ്റ്റര്‍ റേയ്ച്ചല്‍ തോംഗ്പാംഗനാരോയാണ് നവസന്യാസിനികളിലൊരാളായത്. കോഹിമ ബിഷപ് ജെയിംസ് തോപ്പില്‍ ഡിമാപൂരിലെ കോര്‍പൂസ് ക്രിസ്റ്റി പ്രോവിന്‍ഷ്യലേറ്റിലെ വ്രതവാഗ്ദാന ചടങ്ങിന് കാര്‍മ്മികത്വം വഹിച്ചു. ചടങ്ങില്‍ 35 ഓളം വൈദികര്‍ പങ്കെടുത്തു. വിവിധ സഭകളിലെ സന്യാസ്തരും ബന്ധുക്കളും ചടങ്ങില്‍ പങ്കുചേര്‍ന്നു. തങ്ങളുടെ സഭയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിന് സിസ്റ്റര്‍ റേയ്ച്ചലിന്റെ വ്രതവാഗ്ദാനം
ന്യൂഡല്‍ഹി: കോയമ്പത്തൂരില്‍ നിന്നുള്ള ഡോ. ഫ്രയാ ഫ്രാന്‍സിസിനെ വത്തിക്കാന്റെ അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുത്തു. ജീസസ് യൂത്ത് തമിഴ്‌നാട് അസിസ്റ്റന്റ് കോഡിനേറ്ററും ഹോമിയോ ഡോക്ടറുമാണ് ഡോ. ഫ്രയാ. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. വിവിധ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന 20 യുവജനങ്ങളുടെ സമിതിയിലേക്കാണ് ഫ്രീസ്റ്റൈല്‍ ഡാന്‍സറും ഗിറ്റാറിസ്റ്റും കാമ്പസ് ക്വയര്‍ അംഗവുമായ ഫ്രയയെ തിരിഞ്ഞെടുത്തിരിക്കുന്നത്. സഭയും യുവനജങ്ങളുമായുള്ള സംവാദം ശക്തിപ്പെടുത്തുന്നതിന് നടത്തുന്ന ശ്രമങ്ങള്‍ക്ക് പുറമെ യൂത്ത് മിനിസ്ട്രിയിലും സഭയും യുവജനങ്ങളുമായും ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളിലും ഡോ. ഫ്രയാ
ന്യൂഡല്‍ഹി: കലാപത്തിന്റെ തീ കെട്ടടങ്ങാത്ത, സമാധാനം നഷ്ടപ്പെട്ട മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് ഇംഫാല്‍ ആര്‍ച്ചുബിഷപ് ഡോ. ലിനസ് നെലി ഫ്രാന്‍സിസ് മാര്‍പാപ്പയോട് അഭ്യര്‍ത്ഥിച്ചു. ഡികാസ്റ്ററി ഓഫി ഇവാഞ്ചലൈസേഷന്‍ പുതിയ ബിഷപ്പുമാര്‍ക്കായി വത്തിക്കാനില്‍ സംഘടിപ്പിച്ച ഫോര്‍മേഷന്‍ കോഴ്‌സില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മാര്‍പാപ്പയെ കണ്ട് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്. മണിപ്പൂരിലെ ഭീകരമായ അവസ്ഥ അദ്ദേഹം മാര്‍പാപ്പയോട് വിവരിച്ചു. പാപ്പ വളരെ ഗൗരവത്തോടെയാണ് തങ്ങളുടെ ആകുലതകള്‍ കേട്ടതെന്നും മനസ് മടുക്കരുതെന്ന് പറഞ്ഞുവെന്നും ആര്‍ച്ചുബിഷപ് അനുസ്മരിച്ചു. അവിടുത്തെ ജനങ്ങള്‍ ക്ഷമയുടെയും അനുരജ്ഞനത്തിന്റെയും
മുംബൈ: ബഹുരാഷ്ട്ര കമ്പനിയിലെ ജോലി രാജിവച്ച് സെമിനാരിയില്‍ ചേര്‍ന്ന വൈദിക വിദ്യാര്‍ത്ഥി മരിച്ചു. മുംബൈ കല്യാണ്‍ രൂപതയിലെ വൈദിക വിദ്യാര്‍ത്ഥി ബ്രദര്‍ നോയല്‍ ഫെലിക്സ് തെക്കേക്കര (29) ആണ് പുഴയില്‍ വീണ് മരിച്ചത്. കല്യാണ്‍ രൂപതയുടെ ഉടമസ്ഥതയിലുള്ള സാവന്തവാടി എസ്റ്റേറ്റില്‍ റീജന്‍സി ചെയ്യുകയായിരുന്നു ബ്രദര്‍ ഫെലിക്‌സ് തെക്കേക്കര. ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്ന് എസ്‌റ്റേറ്റിലെ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചോ എന്നു നോക്കാന്‍ പോയതായിരുന്നു അദ്ദേഹം. പുഴക്കരികില്‍ നില്ക്കുമ്പോള്‍ ഉണ്ടായ ശക്തമായ കാറ്റില്‍ കുടയ്ക്ക് കാറ്റുപിടിച്ചു ബാലന്‍സ്
ജബല്‍പൂര്‍: ക്രൈസ്തവ സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തകളാണ് മധ്യപ്രദേശില്‍നിന്നും കേള്‍ക്കുന്നത്. കള്ളക്കേസുകള്‍ ചുമത്തി മിഷനറിമാരെ ജയിലിടക്കാനുള്ള ശ്രമങ്ങള്‍ മധ്യപ്രദേശില്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ ജബല്‍പൂര്‍ രൂപതയില്‍നിന്നുള്ള രണ്ട് കത്തോലിക്കാ വൈദികരെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് മധ്യപ്രദേശ് പോലീസ് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത് ദിവസങ്ങള്‍ക്കുമുമ്പായിരുന്നു. അവര്‍ പിടികിട്ടാപ്പുള്ളികളല്ല, സ്‌കൂളില്‍ അമിത ഫീസ് വാങ്ങി എന്നതാണ് ആരോപിക്കപ്പെടുന്ന കുറ്റം. അതിന്റെ പേരില്‍ അവരുടെ മേല്‍ ചുമത്തപ്പെട്ടത് ജാമ്യം ലഭിക്കാത്ത വകുപ്പുകളും. ഈ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍
ജോസഫ് മൈക്കിള്‍ ”അനാഥാലത്തില്‍ ഉപേക്ഷിച്ച പെറ്റമ്മയോട് എനിക്ക് വിരോധമില്ല. പോളിയോ ബാധിച്ച എന്നെ വളര്‍ത്താനുള്ള നിവൃത്തികേടുകൊണ്ടായിരിക്കാം അങ്ങനെയൊരു കടുംകൈ ചെയ്യാന്‍ അമ്മയെ പ്രേരിപ്പിച്ചത്. ജീവിതത്തിലെ വിപരീത അനുഭവങ്ങളെപ്രതി മനസില്‍ വിദ്വേഷം സൂക്ഷിക്കുന്നതിന് പകരം അവയെ സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍ ലോകം എത്ര മനോഹരമായി മാറുകയാണ്.” ഗൗതം ലൂയിസ് പറയുന്നു. ആ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മദര്‍ തെരേസ സ്വര്‍ഗത്തിലിരുന്ന് ആനന്ദാശ്രുക്കള്‍ പൊഴിക്കുന്നുണ്ടാകും. താന്‍ പകര്‍ന്നു കൊടുത്ത മൂല്യങ്ങള്‍ ജീവിതംകൊണ്ട് സാക്ഷ്യം വഹിക്കുന്ന ഗൗതമിനെ ഓര്‍ത്ത്. ജീവിതകാലത്തുതന്നെ മദര്‍ തെരേസയെ ലോകം
ലക്‌നൗ: ക്രൈസ്തവ പീഡനങ്ങള്‍ക്ക് പേരുകേട്ട ഉത്തര്‍പ്രദേശില്‍ വ്യാജമതപരിവര്‍ത്തന കേസ് എടുത്ത് നിരപരാധികളെ ബുദ്ധിമുട്ടിച്ചതിന് പോലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രതിയെ വെറുതെവിട്ട കോടതി അദ്ദേഹത്തിന് നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. മതപരിവര്‍ത്തനനിരോധന നിയമമനുസരിച്ച് കേസ് എടുത്ത് ആ വ്യക്തിയുടെ സല്‍പേരിനുകളങ്കമുണ്ടാക്കുകയും ജോലി നഷ്ടപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായിരുന്നു പ്രതിയായ അഭിക്ഷേക് ഗുപ്ത. മെയ് 29,
ജബല്‍പൂര്‍: ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ ജബല്‍പൂര്‍ രൂപതയില്‍നിന്നുള്ള രണ്ട് കത്തോലിക്കാ വൈദികരെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് പോലീസ്. ഇവരുടെ ജാമ്യാപേക്ഷകള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന പോലീസിന്റെ നടപടികള്‍. അമിതമായി സ്‌കൂള്‍ ഫീസ് വാങ്ങിയെന്ന വ്യാജ ആരോപണത്തിന്റെ പേരിലാണ് പോലീസ് വൈദികരെ ജയിലിലടക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. പോലീസിന്റെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി ജബല്‍പൂര്‍ രൂപത രംഗത്തുവന്നു. ക്യാഷ് റിവാര്‍ഡുകള്‍ പ്രഖ്യാപിച്ച് തങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ജബല്‍പൂര്‍ രൂപത വികാരി
Don’t want to skip an update or a post?