24 മണിക്കൂറും തുടര്ച്ചയായി ജപമാല: 1550-ാം ദിനം ആഘോഷിച്ചു; നേതൃത്വം നല്കുന്നത് ചെന്നൈയിലെ യുവജനങ്ങള്
- ASIA, Featured, INDIA, LATEST NEWS
- September 2, 2025
ന്യൂഡല്ഹി: യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന് ഓണ് ഇന്റര്നാഷണല് റിലീജിയസ് ഫ്രീഡം അമേരിക്കന് ഗവണ്മെന്റിനോട് ഇന്ത്യയെ മതസ്വാതന്ത്യത്തിന്റെ കാര്യത്തില് പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. 1998ലെ ഇന്റര്നാഷണല് റിലീജിയസ് ഫ്രീഡം ആക്ട് അനുസരിച്ച് മതസ്വാതന്ത്യത്തിനുമേല് ഗുരുതരമായ ലംഘനങ്ങള് നടത്തുന്ന രാജ്യങ്ങളെയാണ് ഈ പട്ടികയില്പെടുത്തുന്നത്. കമ്മിഷന് പ്രസിദ്ധീകരിച്ച റിപ്പോര്ട്ടില് ഇന്ത്യയില് ചില സംഘടനകള് വ്യക്തികളെ മര്ദ്ദിക്കുകയും കൊലപ്പെടത്തുകയും ചെയ്യുന്നുന്നതായി ചൂണ്ടിക്കാണിക്കുന്നു. ആള്ക്കൂട്ട അക്രമവും മതനേതാക്കന്മാരെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയും, ആരാധനാലയങ്ങളും വീടുകളും തകര്ക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം സംഭവവികാസങ്ങള് മതസ്വാതന്ത്ര്യത്തിന്റെ
ഇംഫാല്: വൈദ്യുതി, വെള്ളം, ക്ഷേമ പദ്ധതികള് എന്നിവ നിഷേധിക്കാനുള്ള സംസ്ഥാന സര്ക്കാരിന്റെ നീക്കത്തില് പ്രതിഷേധവുമായി മണിപ്പൂരിലെ ക്രൈസ്തവ വിശ്വാസികള്. മലയോര മേഖലയിലെ ‘രജിസ്റ്റര് ചെയ്യാത്ത’ ഗ്രാമങ്ങളില് അവശ്യ, ക്ഷേമ സേവനങ്ങള് നല്കരുതെന്ന മുഖ്യമന്ത്രി എന്. ബിരേന് സിംഗിന്റെ പ്രസ്ഥാവനയെ തുടര്ന്നാണ് ക്രിസ്ത്യാനികള് പ്രതിഷേധവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തെ മലയോര ജില്ലകളിലെ ഗ്രാമങ്ങള് രജിസ്റ്റര് ചെയ്തിട്ടില്ലെങ്കില് വെള്ളം, വൈദ്യുതി തുടങ്ങിയ അവശ്യ സേവനങ്ങളും വിവിധ സര്ക്കാര് ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങളും നല്കരുതെന്ന് മുഖ്യമന്ത്രി അധികാരികള്ക്ക് നിര്ദ്ദേശം നല്കിയിരുന്നു. ‘രജിസ്റ്റര് ചെയ്യാത്ത
മുംബൈ: കുടിയേറ്റക്കാരുടെ സേവനത്തിനായി സിസിബിഐ കാത്തലിക് കണക്ട് പ്ലാറ്റ്ഫോമുമായി സംയോജിപ്പിച്ച പുതിയ ഡിജിറ്റല് പോര്ട്ടല് ആരംഭിച്ചു. ‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’ എന്ന ഫ്രാന്സിസ് മാര്പാപ്പയുടെ പ്രമേയത്തില് സഭ ലോകമെമ്പാടും കുടിയേറ്റക്കാരുടെയും അഭയാര്ത്ഥികളുടെയും ലോക ദിനം ആഘോഷിച്ച വേളയിലാണ് പോര്ട്ടല് ആരംഭിച്ചത്. കുടിയേറ്റക്കാര്ക്ക് സഭാ സേവനങ്ങള്ക്ക് രജിസ്റ്റര് ചെയ്യാന് ഈ പോര്ട്ടലിലൂടെ സാധിക്കും. ജാതി, മത, മത ഭേദമന്യേ എല്ലാവര്ക്കും സേവനം ലഭ്യമാകുമെന്ന് കാത്തലിക് ബിഷപ്സ് കോണ്ഫറന്സ് ഓഫ് ഇന്ത്യയുടെ ലേബര് കമ്മീഷന് ദേശീയ സെക്രട്ടറി ഫാ.
കൊല്ക്കത്ത: യുണൈറ്റഡ് ഇന്റര്ഫെയ്ത്ത് ഫൗണ്ടേഷനും സാധു വസ്വാനി സെന്ററും ജി.ഡി ബിര്ളാ സബാഹറില് സംയുക്തമായി അന്തര്ദ്ദേശീയ സമാധാനദിനത്തില് സംഘടിപ്പിച്ച മതാന്തരപ്രാര്ത്ഥനാസമ്മേളനം വിവിധ മതങ്ങളുടെയും മൂല്യങ്ങളുടെയും മതമൈത്രിയുടെയും വേദിയായി മാറി. ലോകസമാധനദിനത്തിലായിരുന്നു പ്രാര്ത്ഥനാസമ്മളനം ഒരുക്കിയത്. സമ്മേളനത്തില് ആത്മീയനേതാക്കന്മാരും ചിന്തകരും വിവിധ മതവിശ്വാസികളും പങ്കെടുക്കുകയും സമാധാനത്തെയും ആത്മീയ വളര്ച്ചയെയും ഐക്യത്തെയും കുറിച്ചുള്ള സന്ദേശങ്ങള് പങ്കിടുകയും ചെയ്തുവെന്ന് ഫാ. ഫ്രാന്സിസ് സുനില് റൊസാരിയോ പറഞ്ഞു. കോണ്ഫ്രന്സ് ഓഫ് കാത്തലിക് ബിഷപ്സ് ഇന് ഇന്ത്യയുടെ കമ്മീഷന് ഫോര് മൈഗ്രന്റ്സിന്റെ റീജിയണല് സെക്രട്ടറിയാണ് അദ്ദേഹം.
പൂനൈ: ഇന്ത്യയില് പുതിയതായി നടപ്പാക്കിയ ക്രിമിനല് നിയമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കാന് സമര്പ്പിതരായ ക്രൈസ്തവ അഭിഭാഷകര് യോഗം നടത്തി. സന്യസ്തരും വൈദികരുമായ 40 ഓളം അഭിഭാഷകരാണ് പൂനയിലെ ഇഷ്വനി കേന്ദ്രയില് ഒത്തുകൂടിയത്. ജൂലൈ 1 നാണ് രാജ്യത്ത് പുതിയ ക്രിമിനല് നിയമം നടപ്പാക്കിയത്. പുതിയ നിയമം പോലീസുകാരുടെ അധികാരം വിപുലപെടുത്തുന്നതിനാല് അത് സിവില് അവകാശങ്ങളെ ബാധിക്കുമെന്നും കേസുകള് കെട്ടിക്കിടകക്കുന്നതിന് ഇടവരുത്തുമെന്നും അഭിഭാഷകര് അഭിപ്രായപ്പെട്ടു. പുതിയ വീഞ്ഞ് പഴയ കുപ്പിയില് എന്നാണ് പുതിയ ക്രിമിനല് നിയമത്തെ അവര് വിശേഷിപ്പിച്ചത്.
ചെന്നൈ: തമിഴ്നാട് ഗവര്ണര് ആര്.എന് രവി ക്രൈസ്തവ മിഷണറിമാര്ക്കെതിരെ നടത്തിയ പരമാര്ശത്തെ തമിഴ്നാട് ബിഷപ്സ് കൗണ്സില് ശക്തമായി അപലപിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് മിഷണറിമാര് നടത്തിയ വിദ്യാഭ്യാസ പ്രവര്ത്തനങ്ങള് ഇന്ത്യയുടെ ഐഡന്റിറ്റിയെ നശിപ്പിക്കുന്നതായിരുന്നുെവന്നായിരുന്നു ഗവര്ണറുടെ ആരോപണം. ഗവര്ണറുടെ പരമാര്ശം ചരിത്രത്തിന്റെ ഗുരുതരമായ വളച്ചൊടിക്കലാണെന്നും ഇന്ത്യയുടെ ഐക്യത്തെ തകര്ക്കുന്ന വിഭാഗിയതയുടെ വാക്കുകളാണെന്നും ബിഷപ്സ് കൗണ്സില് പ്രസ്താവിച്ചു. മൈലാപ്പൂര് എഡ്യൂക്കേഷന് ഗ്രൂപ്പിന്റെ 50-ാം ജൂബിലി ആഘോഷത്തിലാണ് ഗവര്ണര് വിവാദമായ പ്രസംഗം നടത്തിയത്. ഗവര്ണറുടെ പ്രസ്താവന വര്ഗീയപ്രശ്നങ്ങള് ഇളക്കിവിടുന്നതിനും വിദ്വേഷം പരത്തുന്നതിനുമുള്ള വ്യക്തമായ
കൊല്ക്കത്ത: കത്തോലിക്കരായ സൈക്കോളജിസ്റ്റുമാരുടെ കണ്വെന്ഷന് കൊല്ക്കത്തയില് സംഘടിപ്പിച്ചു. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില് നിന്നായി 75 സൈക്കോളജിസ്റ്റുമാര് 25-ാമത് കോണ്ഫ്രന്സ് ഓഫ് കാത്തലിക് സൈക്കോളജിസ്റ്റ്സ് ഇന് ഇന്ത്യയില് പങ്കെടുത്തു. സേവ കേന്ദ്രത്തില് നടന്ന കണ്വെന്ഷന് കൊല്ക്കത്ത ആര്ച്ചുബിഷപ് തോമസ് ഡിസൂസ ഉദ്ഘാടനം ചെയ്തു. മറ്റുള്ളവരുടെ മാനസികപ്രശ്നങ്ങളെ നേരിടുമ്പോള് സ്വന്തം മാനസികാരോഗ്യം എങ്ങനെ പരിരക്ഷിക്കാം എന്നതായിരുന്നു ചര്ച്ചാവിഷയം.കോണ്ഫ്രന്സ് തീം കോ-ഒര്ഡിനേറ്റര് ബ്രദര് സുനില് ബ്രിട്ടോ അവതരിപ്പിച്ചു. പ്രഗത്ഭരും പ്രശസ്തരുമായ നിരവധി സൈക്കോളജിസ്റ്റുമാര് ക്ലാസുകള് നയിച്ചു.
ന്യൂഡല്ഹി: മദര് തെരേസയുടെ സിസ്റ്റേഴ്സ് നടത്തുന്ന ഷെല്ട്ടര് ഹോംസുകള്ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാഷണല് കമ്മീഷന് ഫോര് പ്രൊട്ടക്ഷന് ഓഫ് ചൈല്ഡ് റൈറ്റ്സ് നല്കിയ പരാതി സുപ്രീം കോടതി തള്ളി. കേസ് നിരുപാധികം തള്ളിക്കളഞ്ഞ കോടിതി പരാതി പൂര്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിലയിരുത്തി. കമ്മീഷന് അജണ്ടകളിലേക്ക് കോടതിയെ വലിച്ചിഴക്കരുതെന്നും സുപ്രീം കോടതി ബെഞ്ച് ചൈല്ഡ് റൈറ്റ്സ് പാനലിനെ താക്കീത് ചെയ്തു. എന്.സി.പി.സി.ആറിനെപ്പോലെയുള്ള ഒരു ഫെഡറല് സ്റ്റാറ്റിയൂട്ടറി ബോഡി സുപ്രീം കോടതിയുടെ മുമ്പില് ഇത്തരത്തിലുള്ള നിസാര കേസുകളുമായി വന്നത് ഞെട്ടിക്കുന്നതാണെന്ന്
Don’t want to skip an update or a post?