Follow Us On

15

May

2025

Thursday

  • തെലുങ്കാനയില്‍ മദര്‍ തെരേസ സ്‌കൂളിന്‌നേരെ തീവ്ര ഹിന്ദുത്വവാദി ആക്രമണം

    തെലുങ്കാനയില്‍ മദര്‍ തെരേസ സ്‌കൂളിന്‌നേരെ തീവ്ര ഹിന്ദുത്വവാദി ആക്രമണം0

    ഹൈദരാബാദ്: തെലുങ്കാനയില്‍ എംസിബിഎസ് വൈദികരുടെ നേതൃത്വത്തിലുള്ള സ്‌കൂളിന് നേരെ തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമണം അഴിച്ചുവിട്ടു. മദര്‍ തെരെസയുടെ രൂപം ഉള്‍പ്പെടെ നിലത്തെറിഞ്ഞു തകര്‍ത്തു. സ്‌കൂള്‍ യൂണിഫോമിനു പകരം മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്ന വിദ്യാര്‍ത്ഥികളോട് കാരണം ചോദിച്ചതിനെത്തുടര്‍ന്ന് ലുക്‌സിപ്പെട്ടിലെ മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍  ‘ഹനുമാന്‍ സ്വാമീസ്’  എന്ന സംഘടനയുടെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നു. ഹിന്ദുത്വ അനുകൂല മുദ്രാവാക്യങ്ങളോടെ പ്രിന്‍സിപ്പലിനെയും മറ്റു വൈദികനെയും ക്രൂരമായി മര്‍ദ്ദിച്ചു. രണ്ടുംമൂന്നും നിലകളും സെക്യൂരിറ്റി റൂമും ഗെയ്റ്റുമെല്ലാം എറിഞ്ഞും അടിച്ചും തകര്‍ത്തു.  ജയ്

  • മൊബൈല്‍ ആപ്പിലൂടെ 20 ഭാഷകളില്‍ ബൈബിള്‍; ഫാ. ജോസുകുട്ടിക്കും തോംസണ്‍ ഫിലിപ്പിനും അവാര്‍ഡ്

    മൊബൈല്‍ ആപ്പിലൂടെ 20 ഭാഷകളില്‍ ബൈബിള്‍; ഫാ. ജോസുകുട്ടിക്കും തോംസണ്‍ ഫിലിപ്പിനും അവാര്‍ഡ്0

    ബാംഗ്ലൂര്‍: മൊബൈല്‍ ആപ്പിലൂടെ 20 ഇന്ത്യന്‍ ഭാഷകളില്‍ ബൈബിള്‍ ലഭ്യമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ എസ്ഡിബിക്കും ഇലോയിറ്റ് ഇന്നവേഷന്‍സ് സിഇഒ തോംസണ്‍ ഫിലിപ്പിനും കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ ക്രിയേറ്റീവ് ബൈബിള്‍ മിനിസ്ട്രി അവാര്‍ഡ്. സലേഷ്യന്‍ സഭ അംഗമായ ഫാ. ജോസുകുട്ടി രൂപകല്പനചെയ്ത ‘ഹോളി ബൈബിള്‍ ഇന്‍ ടങ്‌സ്’ (Holy Bible In Tounges) എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തോംസണ്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഇലോയിറ്റ്

  • ‘ഉത്തരവാദിത്തം’ കാണിക്കാനും ‘അവസരം’ ഉപയോഗിക്കാനും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

    ‘ഉത്തരവാദിത്തം’ കാണിക്കാനും ‘അവസരം’ ഉപയോഗിക്കാനും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍0

    ഡല്‍ഹി: തിരഞ്ഞെടുപ്പ് സമയത്ത് ഉത്തരവാദിത്തം’ കാണിക്കാനും ‘അവസരം’ ഉപയോഗിക്കാനും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് നാഷണല്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (എന്‍യുസിഎഫ്) പ്രസ്താവന പുറത്തിറക്കി. സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് അനില്‍ ജെ. ടി. കൂട്ടോ, എന്‍സിസിഐയുടെയും ഇഎഫ്‌ഐയുടെയും ജനറല്‍ സെക്രട്ടറി റവ. അസീര്‍ എബനേസര്‍ എന്നിവര്‍ ഒപ്പിട്ട പത്രക്കുറിപ്പില്‍ രാജ്യം ഒരു സുപ്രധാന സമയത്തിലാണെന്ന് പറയുന്നു. ‘എല്ലാ പൗരന്മാര്‍ക്കും തുല്യത, നീതി, സ്വാതന്ത്ര്യം, സാഹോദര്യം, സമൃദ്ധി എന്നീ ഭരണഘടനാ തത്വങ്ങളും ബഹുത്വത്തിന്റെയും മതേതരത്വത്തിന്റെയും സ്ഥിരീകരണവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിനിധികളെ

  • യുവജനങ്ങള്‍ക്കായുള്ള യുവ ഫെസ്റ്റ് 14ന് സമാപിക്കും

    യുവജനങ്ങള്‍ക്കായുള്ള യുവ ഫെസ്റ്റ് 14ന് സമാപിക്കും0

    ബംഗളൂരു: ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ക്കായി ബംഗളൂരു ക്രിസ്തുജയന്തി കോളേജിലെ ചാവറ യൂത്ത് എന്ന യുവജന സംഘടന സംഘടിപ്പിച്ച ‘യുവ 2024’ എന്ന ഫെസ്റ്റ് ഏപ്രില്‍ 14ന് സമാപിക്കും.  മൂന്ന് മാസം നീണ്ടുനിന്ന യുവജന മഹോത്സവത്തിനാണ് സമാപനമാകുന്നത്. പ്രിലിമിനറി റൗണ്ടില്‍ വിവിധ ഇനങ്ങളില്‍ നിന്ന് വിജയികളായവരാണ്  അന്തിമഘട്ടത്തില്‍ മത്സരിക്കുന്നത്. മൂന്ന് റീത്തുകളിലെ 369 ഇടവകകളില്‍നിന്നും 36 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുമായി  രണ്ടായിരത്തോളം  മത്സരാര്‍ത്ഥികളാണ് യുവ ഫെസ്റ്റില്‍ പങ്കെടുത്തത്. അന്തിമ ഘട്ടത്തില്‍ വിജയിക്കുന്നവരെ കാത്തിരിക്കുന്നത് രണ്ട് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ്. ക്രിസ്തുജയന്തി കോളേജിലെ

  • നാല് ഭാഷകളില്‍ ഒരേ സമയം ബൈബിള്‍ പകര്‍ത്തിയെഴുതി;  അപൂര്‍വ നേട്ടം സ്വന്തമാക്കിയത് 24 ദിവസങ്ങള്‍ക്കൊണ്ട്

    നാല് ഭാഷകളില്‍ ഒരേ സമയം ബൈബിള്‍ പകര്‍ത്തിയെഴുതി; അപൂര്‍വ നേട്ടം സ്വന്തമാക്കിയത് 24 ദിവസങ്ങള്‍ക്കൊണ്ട്0

    ബംഗളൂരു: നാല് ഭാഷകളിലായി ഒരേ സമയം ബൈബിളിന്റെ ഏഴ് കയ്യെഴുത്തുപ്രതികള്‍ എന്ന അപൂര്‍വ നേട്ടവുമായി ഒരു ഇടവക. വെറും 24 ദിവസങ്ങള്‍കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. അതും തിരക്കുകള്‍ക്കു നടുവിലുള്ള ബംഗളൂരു നഗരത്തിലെ ഇടവകയാണ് ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് പ്രത്യേകത. വൈറ്റ്ഫീല്‍ഡ് സേക്രഡ് ഹാര്‍ട്ട് ഇടവകയിലാണ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട എന്നീ നാലു ഭാഷകളിലായി ബൈബിളിന്റെ ഏഴ് കൈയെഴുത്തു പ്രതികള്‍ തയാറാക്കിയത്. ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ ഇടവകയിലെ 10 മുതല്‍ 75 വയസുവരെയുള്ള 150 പേര്‍

  • മതേതര സര്‍ക്കാരിനായി വോട്ട് ചെയ്യണം: ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ

    മതേതര സര്‍ക്കാരിനായി വോട്ട് ചെയ്യണം: ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ0

    ബെംഗളൂരു: രാജ്യത്ത് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മതേതര സര്‍ക്കാരിനുവേണ്ടി വോട്ടുചെയ്യാന്‍ കത്തോലിക്കരോട് അഭ്യര്‍ത്ഥിച്ച് ബെംഗളൂരു ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ. ബെംഗളൂരുവിലെ ലോഗോസ് റിട്രീറ്റ് സെന്ററില്‍ പ്രസംഗിക്കവേയാണ് ആര്‍ച്ചുബിഷപ് മച്ചാഡോ ഇങ്ങനെ പറഞ്ഞത്. ‘മതേതരത്വമുള്ള, വര്‍ഗീയതയില്ലാത്ത, ഭരണഘടനയില്‍ വിശ്വസിക്കുന്ന, അഴിമതി ഇല്ലാത്ത ഒരു നേതാവിനെ തിരഞ്ഞെടുക്കുക. ഒരു വിവേചനവുമില്ലാതെ എല്ലാവരെയും ബഹുമാനിക്കുന്നതാണ് സെക്യുലര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന ആളാണ് വര്‍ഗീയതയില്ലാത്ത ആളെന്നും അദ്ദേഹം വിശദീകരിച്ചു. വരുന്ന തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതും ചരിത്രപരവുമായതിനാല്‍ എല്ലാ കത്തോലിക്കരും നിര്‍ബന്ധമായും വോട്ട്

  • എ.പി.ജെ. അബ്ദുള്‍ കലാമിന്റെ  ഗുരുനാഥനായ ഫാ. ചിന്നദുരൈ നിര്യാതനായി

    എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ഗുരുനാഥനായ ഫാ. ചിന്നദുരൈ നിര്യാതനായി0

    ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അധ്യാപകനായ ജെസ്യൂട്ട് വൈദികന്‍ ഫാ. ലാഡിസ്ലൗസ് ചിന്നദുരൈ നിര്യാതനായി. തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ ബെസ്ചി ഇല്ലത്ത് അന്തരിച്ച ഇദ്ദേഹത്തിന് 100 വയസായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ മധുര ഈശോ സഭാ പ്രൊവിന്‍സിന് വിശുദ്ധനായ ഒരു പുരോഹിതനെ നഷ്ടപ്പെട്ടുവെന്ന് പ്രൊവിന്‍ഷ്യല്‍ ഫാ. തോമസ് അമൃതം സന്ദേശത്തില്‍ പറഞ്ഞു. 1923 ജൂണ്‍ 13-ന് തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് ഫാ. ചിന്നദുരൈ ജനിച്ചത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ട്രിച്ചിയില്‍നിന്നുള്ള ആദ്യത്തെ ബ്രാഹ്‌മണനായ മഹാദേവ അയ്യരുടെ ചെറുമകനായ

  • റവ. ഡോ. സിമിയോ ഫെര്‍ണാണ്ടസ് ഗോവ ദാമന്‍ അതിരൂപത സഹായമെത്രാന്‍

    റവ. ഡോ. സിമിയോ ഫെര്‍ണാണ്ടസ് ഗോവ ദാമന്‍ അതിരൂപത സഹായമെത്രാന്‍0

    പനാജി: ഗോവ & ദാമന്‍ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി റവ. ഡോ. സിമിയോ പ്യൂരിഫിക്കാസോ ഫെര്‍ണാണ്ടസിനെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. നിലവില്‍ സെന്റ് പയസ് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി സേവനം ചെയ്തു വരികയായിരിന്നു അദ്ദേഹം. 1967 ഡിസംബര്‍ 21 ന് ഗോവ ദാമന്‍ അതിരൂപതയിലെ ചന്തോര്‍ എന്ന സ്ഥലത്തായിരിന്നു ജനനം. 1993 മെയ് 10 ന് ഗോവ ദാമന്‍ അതിരൂപത വൈദികനായി അഭിഷിക്തനായി. റാച്ചോളിലെ പാത്രിയാര്‍ക്കല്‍ സെമിനാരിയില്‍ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചു. റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍

Latest Posts

Don’t want to skip an update or a post?