ദേവാലയ നിര്‍മ്മാണത്തിനെതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍; സംരക്ഷണം നല്കാന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഉത്തരവ്
- ASIA, Featured, INDIA, LATEST NEWS
- December 13, 2025

റായ്പൂര്‍: യേശുവിനെയും ക്രിസ്തീയ വിശ്വാസത്തെയും അവഹേളിച്ചു പ്രസംഗിച്ച ബിജെപി വനിതാ എംഎല്‍എ രായ മുനി ഭഗത്തിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എംഎല്‍എക്ക് എതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. നാളെ കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ പ്രതിക്ക് കോടതി സമന്‍സും അയച്ചു. കഴിഞ്ഞ സെപ്റ്റര്‍ ഒന്നിന് ദേഖ്നി ഗ്രാമത്തില്‍ വച്ചായിരുന്നു അവഹേളനപരമായ പ്രസംഗം നടത്തിയത്. ”യേശുവിനെ കുരിശില്‍ തറയ്ക്കുകയായിരുന്നു. തന്നെ തറച്ച ആണികള്പ്പോലും മാറ്റാന്‍ കഴിയാത്ത ക്രിസ്തുവിന് എങ്ങനെയാണ് നിങ്ങളുടെ

ജെയിംസ് ഇടയോടി മുംബൈ: ബൊറിവലി സെന്റ് ഫ്രാന്‍സിസ്ക്കന്‍ മിഷനറി ബ്രദേഴ്സ് സന്യാസ സമൂഹാംഗവും (സിഎംഎസ് എഫ്) ശില്‍പ്പ നിര്‍മ്മിതാവും ആര്‍ട്ടിസ്റ്റുമായ ബ്രദര്‍ ജോര്‍ജ് വൈറ്റസിന്റെ കലാസാധന ആര്‍ട്ട്സ് ആന്റ് ചാരിറ്റബിള്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മുംബൈയിലെ ചേരിനിവാസികളായ കുട്ടികള്‍ക്കായി ബാലോല്‍സവ് നടത്തി. സെന്റ് ഫ്രാന്‍സീസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് റിസേര്‍ച്ചിന്റെ കീഴിലുള്ള അഭിമാന് ഐ.എസ്.ആര് ക്ലബും സംയുക്തമായാണ് ബാലോല്‍സവത്തിന് നേതൃത്വം കൊടുത്തത്. ജര്‍മ്മന്‍ സ്വദേശിയായ ബ്രദര്‍ പൗലോസ് മോര്ട്ടസിനാല് സ്ഥാപിതമായ സിഎംഎസ്എഫ് സന്യാസ സമൂഹത്തിന്റെ സ്ഥാപകദിനാചരണവും നടത്തപ്പെട്ടു.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനം അവസാനിപ്പിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ പ്രസിഡന്റിനോടും പ്രധാനമന്ത്രിയോടും ക്രൈസ്തവനേതാക്കള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും പ്രസിഡന്റിനും നല്കിയ അഭ്യര്‍ത്ഥനയില്‍ 400-ല്‍ അധികം ക്രൈസ്തവ നേതാക്കളും ആക്ടിവിസ്റ്റുകളും അഭിഭാഷകരും ഒപ്പിട്ടു. ക്രിസ്മസ് കാലത്ത് മാത്രം 14 അക്രമസംഭവങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ അരങ്ങേറിയതെന്ന് റിലീജിയസ് ലിബര്‍ട്ടി കമ്മീഷന് ഓഫ് ദ ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ, യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം തുടങ്ങിയവരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓരോ വര്‍ഷവും ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചുവരികയാണ്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം

ന്യൂഡല്‍ഹി: ജനുവരി 26 ന് ഡല്‍ഹിയില്‍ നടക്കുന്ന വര്‍ണാഭമായ റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തവണ കേരളത്തില്‍നിന്നുള്ള പന്ത്രണ്ട് അംഗ നാഷണല്‍ സര്‍വീസ് സ്കീം (എന്‍എസ്എസ്) വോളണ്ടിയര്‍മാരെ നയിക്കുന്നത് ഡോ. സിസ്റ്റര്‍ നോയല്‍ റോസ് സിഎംസിയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സന്യാസിനി റിപ്പബ്ലിക് ദിന പരേഡില്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ക്ക് നേതൃത്വം നല്‍കുന്നത്. കര്‍മ്മലീത്താ സന്യാസിനീ സമൂഹാംഗവുമായ സിസ്റ്റര്‍ നോയല്‍ റോസ് എന്‍എസ്എസ് ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്ററും തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രഫസറുമാണ്. രണ്ടുതവണ എംജി യൂണിവേഴ്സിറ്റിയിലെ മികച്ച പ്രോഗ്രാം

കോഹിമ: നാഗാലാന്‍ഡിലെ കോഹിമയില്‍ മേരി ഹെല് ഓഫ് ക്രിസ്ത്യന്‍സ് കത്തീഡ്രലില്‍ ഫ്ളവര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. അടുത്തകാലത്താണ് മേരി ഹെല്പ് ഓഫ് ക്രിസ്ത്യന്‍സ് കത്തീഡ്രല്‍ ഒരു ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ ഇന്ത്യന്‍ ഫെഡറല്‍ ഗവണ്മെന്റ് അംഗീകരിച്ചത്. സൗന്ദര്യത്തില്‍ ദൈവത്തെ ആരാധിക്കുക എന്നതായിരുന്നു ഫ്ളവര്‍ ഫെസ്റ്റിവലിന്റെ സന്ദേശം. നാഗാലാന്‍ഡിലെ എല്ലാ എത്ത്നിക് ഗ്രൂപ്പുകളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഹോണ്‍ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ഫ്ളവര്‍ ഷോ തുടങ്ങിയത്. അതിനോടനുബന്ധിച്ച് ഹോര്‍ട്ടികള്‍ച്ചര്‍ ലേണിംഗ് എക്സിബിഷന്‍സ്, കത്തീഡ്രലിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കുവാന്‍ ഗൈഡഡ് ടൂറുകള്‍ എന്നിവയും ഒരുക്കിയിരുന്നു. ലോക്കല്‍ ടൂറിസം

പനാജി: ക്രിസ്തുവിന്റെ സ്നേഹം എല്ലാ അതിര്‍വരമ്പുകളെയും ഭേദിച്ച് ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുന്നുവെന്ന് കര്‍ദ്ദിനാള്‍ ടാഗിള്‍. ഗോവയില്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റീസ് ഓഫ് അപ്പസ്തോലിക് ലൈഫ് മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു ഫിലീപ്പീയന് കാര്‍ഡിനല്‍. ലോകമെങ്ങും ക്രൈസ്തവര്‍ക്കെതിരെയുള്ള വെല്ലുവിളികള്‍ വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ ഈ വെല്ലുവിളികളെ നേരിടുവാന്‍ സ്നേഹം കൊണ്ടുമാത്രമേ കഴിയൂവെന്നും വത്തിക്കാന്‍ ഡയികാസ്റ്ററി ഫോര്‍ ഇവാഞ്ചലെസേഷന്‍ പ്രോ-പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആന്റോണിയോ ടാഗിള്‍ പറഞ്ഞു. ഗോവയിലെ തദ്ദേശീയ സന്യാസസഭയായ സൊസൈറ്റി ഓഫ് പില്ലാര്‍ ആണ് ഇവന്റ് സംഘടിപ്പിച്ചത്. ഫാ. ബെനിറ്റോ മാര്‍ട്ടിന്‍സ് 1887 ലാണ് ഈ

ഗുവഹത്തി: അസം ഗവണ്മെന്റ് പൊതുസ്ഥലങ്ങളില്‍ ബീഫ് കഴിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതിനെതിരെ ക്രൈസ്തവ നേതാക്കള്‍. ഓരോ വ്യക്തിക്കും അവന്റെ ഇഷ്ടമനുസരിച്ച് ഭക്ഷിക്കുവാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് ഇത്തരം തീരുമാനമെന്ന് അസമിലെ ഡിമ ഹസാവോയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് റവ. ഡി.സി. ഹായിയ ഡാര്‍ണേയി പ്രതികരിച്ചു. ഗവണ്മെന്റ് ഇത്തരത്തിലുള്ള ഒരു തീരുമാനം എടുക്കുന്നതിനുമുമ്പെ ജനങ്ങളെ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു. ഇവിടുത്തെ അനേകം ട്രൈബല്‍ കമ്മ്യൂണിറ്റികളുടെയും മുഖ്യആഹാരം ബീഫാണ്. മാത്രമല്ല, അത് എളുപ്പത്തില്‍ ലഭ്യവുമാണ്. ഇനി അതിന് എന്താണ് പകരം കഴിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

ഗോഹട്ടി: മനുഷ്യാവകാശ ദിനാചരണത്തില്‍ മണിപ്പൂരിലെ ജനങ്ങളുടെ ദുഖത്തിലും വേദനയിലും പങ്കുചേര്‍ന്ന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ നിശബ്ദ കുത്തിയിരിപ്പു പ്രതിഷേധം നടത്തി. ഗോഹട്ടിലിയെ പബ് ഹൈസ്കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. മണിപ്പൂരിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്രത്തോട് ഇടപെടണമെന്നും മണിപ്പൂരിലെ മതമൈത്രി തിരിച്ചുപിടിക്കണമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. മണിപ്പൂരിലെ ജനങ്ങള്‍ക്ക് സമാധാനവും നീതിയും ഉറപ്പാക്കുന്നതിന് എല്ലാ പൗരന്മാര്ക്കും കടമയുണ്ടെന്നും അവര്‍ സൂചിപ്പിച്ചു. ഗോഹട്ടി ആര്‍ച്ചുബിഷപ് ജോണ്‍ മൂലച്ചിറ, ബിഷപ് തോമസ് മേനാപറമ്പില്‍ എന്നിവരും പങ്കെടുത്തു.




Don’t want to skip an update or a post?