24 മണിക്കൂറും തുടര്‍ച്ചയായി ജപമാല: 1550-ാം ദിനം ആഘോഷിച്ചു; നേതൃത്വം നല്‍കുന്നത് ചെന്നൈയിലെ യുവജനങ്ങള്‍
- ASIA, Featured, INDIA, LATEST NEWS
- September 2, 2025
ഇംഫാല്‍: വംശീയ കലാപത്തില്‍ തകര്‍ത്ത മണിപ്പൂര്‍ ഗ്രാമത്തില്‍നിന്ന് ഒരു വര്‍ഷം മുമ്പ് പലായനം ചെയ്ത കത്തോലിക്കര്‍ സ്വര്‍ഗാരോഹണ തിരുനാളില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ മടങ്ങിയെത്തി. ഇംഫാല്‍ അതിരൂപത പുനരധിവാസത്തനായി ഭവനങ്ങള്‍ പണിയുന്ന പുതിയ സെറ്റില്‍മെന്റില്‍ നിര്‍മ്മാണത്തിനായി ഇഷ്ടികകള്‍ ഉണ്ടാക്കുന്ന ഷെഡിലാണ് ബലിപീഠം ഒരുക്കിയത്. ”കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് വേണ്ടിയുള്ള ആദ്യത്തെ കുര്‍ബാന പങ്കെടുത്ത 180 പേര്‍ക്കും എനിക്കും സന്തോഷത്തിന്റെ നിമിഷമായിരുന്നു,” കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ച ഫാ. മാര്‍ക്ക് ഐമെംഗ് പങ്കുവെക്കുന്നു. ”ചന്ദേല്‍ ജില്ലയിലെ സിങ്‌ടോം ഗ്രാമത്തില്‍ നിന്നുള്ള കത്തോലിക്കരാണ് ഇവരെല്ലാം.
മംഗളൂരു: തടവുകാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി ജയില്‍ മിനിസ്ട്രി മംഗളൂരു യൂണിറ്റ് രജതജൂബിലി ആഘോഷിച്ചു. മംഗളൂരു, ബംഗളൂരു, ഷിമോഗ, ബല്ലാരി, കലബുറഗി എന്നിവിടങ്ങളില്‍ നിന്നുള്ള 25 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠന സഹായത്തിനായി 10,000 രൂപ വീതം ചെക്ക് നല്‍കി. ‘പണമോ സ്വാധീനമോ ഇല്ലാത്തതിനാല്‍ ഒരു ജാമ്യം പോലും ലഭിക്കാതെ ധാരാളം ആളുകള്‍ ജയിലില്‍ കഷ്ടപ്പെടുന്നു,’ തടവുകാരിലും അവരുടെ കുടുംബങ്ങളിലും പ്രതീക്ഷ വളര്‍ത്തിയതിന് മന്ത്രാലയത്തിന്റെ സന്നദ്ധപ്രവര്‍ത്തകരെ അഭിനന്ദിച്ച മംഗലാപുരത്തെ ബിഷപ്പ് പീറ്റര്‍ പോള്‍ സല്‍ദാന പറഞ്ഞു. ‘ജയില്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവും മൂലം സാമൂഹിക അശാന്തിയും അസമത്വവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ന്യൂഡല്‍ഹിയില്‍ കത്തോലിക്കാ സഭ സംഘടിപ്പിച്ച സെമിനാര്‍ മുന്നറിയിപ്പ് നല്‍കി. കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് ഓഫ് ഇന്ത്യ കമ്മീഷന്‍ ഫോര്‍ മൈഗ്രന്റ്‌സിന്റെ നോര്‍ത്തേണ്‍ റീജിയന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി ആര്‍ച്ച് ബിഷപ്പ് ഹൗസിനോട് ചേര്‍ന്നുള്ള രൂപതാ കമ്മ്യൂണിറ്റി സെന്ററിലാണ് നടന്നത്. ഉത്തരേന്ത്യയിലെ കുടിയേറ്റ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു സുപ്രധാന സംരംഭമായാണ് സെമിനാറിനെ ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൗട്ടോ
ഭോപ്പാല്‍: ജബല്‍പൂര്‍ രൂപതയിലെ ഫാ. എബ്രഹാം താഴത്തേടത്തിനും പ്രൊട്ടസ്റ്റന്റ് ബിഷപ്പ് അജയ് ജെയിംസിനും മധ്യപ്രദേശിലെ ഏഴ് ക്രിസ്ത്യന്‍ സ്‌കൂളുകളിലെ മറ്റ് 10 മാനേജ്‌മെന്റ് അംഗങ്ങള്‍ക്കും മൂന്ന് മാസങ്ങള്‍ക്കുശേഷം ഇന്ത്യയുടെ പരമോന്നത കോടതിയില്‍നിന്നും ജാമ്യം ലഭിച്ചു. മധ്യപ്രദേശ് ഹൈക്കോടതി അവരുടെ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് അവര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. കെട്ടിച്ചമച്ച കേസില്‍ പ്രതികളായ ഞങ്ങളുടെ വൈദികര്‍ക്കും മറ്റുള്ളവര്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ജബല്‍പൂര്‍ രൂപതയുടെ വികാരി ജനറല്‍ ഫാ. ഡേവിസ് ജോര്‍ജ്
ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ ഡേ ഓഫ് ദ വേള്‍ഡ് ഇന്‍ഡിജനസ് പീപ്പിള്‍സ് ആഘോഷങ്ങള്‍ക്ക് വര്‍ഗീയതയുടെ നിറം പകര്‍ന്ന ഹൈന്ദവ മതമൗലികവാദികളുടെ കുപ്രചാരണങ്ങളെ സഭാനേതാക്കള്‍ നിശിതമായി വിമര്‍ശിച്ചു. ഇത്തരത്തിലുള്ള ആഘോഷം മിഷണറിമാരുടെ ഗൂഡാലോചനയാണെന്ന ഹിന്ദുമതമൗലികവാദികളുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ട്രൈബല്‍ പോപ്പുലേഷന്‍ ഉള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഈ ആഘോഷത്തിന് ഒരു മതവുമായി യാതൊരു ബന്ധവുമില്ലെന്നും അതിന്റെ തീം ഒറ്റപ്പെട്ടു പോകുന്ന തദ്ദേശവാസി സമൂഹങ്ങളുടെ അവകാശ സംരക്ഷണം എന്നതായിരുന്നുവെന്നും സഭയുടെ കീഴിലുള്ള ഇന്ത്യന്‍ സോഷ്യല്‍
ഫാ. ജോഷി മയ്യാറ്റില്‍ ‘ഇനി താജ് മഹലിനും ചെങ്കോട്ടയ്ക്കും ഇന്ത്യ മുഴുവനും വേണ്ടിവഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുമോ?’ 2024 ജൂലൈ 26 ന് മധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റിസ് ഗുര്‍ബാന്‍ സിങ് അഹ്ലുവാലിയ ചോദിച്ച ചോദ്യമാണിത്. ആര്‍ക്കിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കെതിരേ (ASI) മൂന്നു ചരിത്രസ്മാരകങ്ങളും അവയുള്‍ക്കൊള്ളുന്ന പറമ്പുകളും തങ്ങളുടേതാണെന്ന വഖഫ് ബോര്‍ഡിന്റെ 19.07.2013ലെ വിധിതീര്‍പ്പു തള്ളിക്കൊണ്ടുള്ള പ്രഖ്യാപനത്തിലാണ് ഈ ചോദ്യം ഉയര്‍ന്നത്. നമ്മുടെ മാധ്യമങ്ങളെല്ലാം ഈ വിധി മറച്ചുവയ്ക്കുന്നതില്‍ പ്രത്യേകം നിഷ്‌കര്‍ഷ പുലര്‍ത്തി എന്നത് എടുത്തുപറയണം! 32
ഇംഫാല്‍: തങ്ങള്‍ക്ക് വേണ്ടത് പണമല്ല, മറിച്ച് സമാധാനമാണെന്ന് വടക്കുകിഴക്കന്‍ മണിപ്പൂരില്‍ നരകയാതന അനുഭവിക്കുന്ന ക്രിസ്ത്യാനികള്‍. മണിപ്പൂരിലെ വിഭാഗീയ സംഘര്‍ഷത്തിന്റെ ഇരകള്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ പണം വിതരണം ചെയ്യുന്ന നടപടിയില്‍ പ്രതികരിക്കവേയാണ് പ്രദേശത്തെ ക്രിസ്ത്യന്‍ നേതാക്കള്‍ ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 15 മാസം നീണ്ട സംഘര്‍ഷം 226 ലധികം ജീവന്‍ അപഹരിക്കുകയും 60,000ത്തിലധികം ആളുകളെ ഭവനരഹിതരാക്കുകയും ചെയ്തു. അവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. അക്രമം പതിനെണ്ണായിരത്തിലധികം കുടുംബങ്ങളെ ബാധിച്ചതായും അതില്‍ 14,800 ലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം
ഭോപ്പാല്‍: മധ്യപ്രദേശില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള ശ്രമങ്ങളുമായി തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്ത്. ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അസാധ്യമാക്കുന്നതിനുള്ള സംഘടിതമായ ശ്രമങ്ങളാണ് നടക്കുന്നത്. ബിജെപി ഭരണം നടത്തുന്ന മധ്യപ്രദേശില്‍ പോലീസ് അടക്കമുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ അക്രമികള്‍ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. എന്നുമാത്രമല്ല, വൈദികരെയും സന്യസ്തരെയും കള്ളക്കേസുകളില്‍ കുടുക്കുന്ന സംഭവങ്ങളും ഏറിവരുന്നു. പരാതിക്കാര്‍ പലപ്പോഴും തീവ്ര വര്‍ഗീയത പ്രചരിപ്പിക്കുന്ന സംഘടനകളുടെ ഭാരവാഹികളോ പ്രവര്‍ത്തകരോ ആണ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഇംഗ്ലീഷില്‍ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞ അധ്യാപകരായ കന്യാസ്ത്രീമാര്‍ക്കെതിരെ മധ്യപ്രദേശില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം
Don’t want to skip an update or a post?