ചൈനയില്‍ 'ഓണ്‍ലൈന്‍' പ്രാര്‍ത്ഥനയ്ക്കും സുവിശേഷപ്രഘോഷണത്തിനും മതബോധനത്തിനും കടുത്ത നിയന്ത്രണങ്ങള്‍
- Featured, INTERNATIONAL, LATEST NEWS, WORLD
- September 19, 2025
ഗാസ: ‘സാഹചര്യം വളരെ മോശമാണ്, ഞങ്ങളുടെ പ്രദേശം ഇപ്രാവശ്യം തകര്‍ന്നില്ലെങ്കിലും ബോംബാക്രമണത്തിന്റെ ശബ്ദം കേട്ടാണ് ഞങ്ങള്‍ ഉണര്‍ന്നത്,’ ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ഇടവകയിലെ വികാരിയായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലി സ്വകാര്യ ന്യൂസ് ഏജന്‍സിക്ക് അയച്ച ശബ്ദ സന്ദേശമാണിത്. ഇടവക ദൈവാലയത്തിന് പ്രശ്നമൊന്നുമില്ലെന്നും അവിടെ അഭയം തേടിയിരിക്കുന്ന ഇടവകാംഗങ്ങളും മറ്റ് സഭാംഗങ്ങളും മുസ്ലീം കുട്ടികളുമുള്‍പ്പടെ എല്ലാവര്ക്കും സേവനം തുടരുന്നതായും ഫാ. റൊമാനെല്ലി വ്യക്തമാക്കി. ഇവിടെയുള്ള ഇടവകാംഗങ്ങളെല്ലാം ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയാണെന്നും ഫാ. റൊമാനെല്ലി
റോം: ഏറ്റവും ആവശ്യമുള്ള ഇടങ്ങളില്‍ ആശ്വാസവും പ്രകാശവും നല്കുന്ന ക്രിസ്തുവിന്റെ സാന്നിധ്യമാകാനുള്ള ദൗത്യമാണ് ഒരോ ദൈവവിളിയുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെയ് 11 ന് ആചരിക്കുന്ന ദൈവവിളികള്‍ക്കായുള്ള 62-ാമത് ലോക പ്രാര്‍ത്ഥനാ ദിനത്തിനത്തോടനുബന്ധിച്ച് റോമിലെ ജമേലി ആശുപത്രിയില്‍ നിന്ന് പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ‘പ്രതീക്ഷയുടെ തീര്‍ത്ഥാടകര്‍: ജീവിതത്തിന്റെ സമ്മാനം’ എന്നതാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാദിനത്തിന്റെ പ്രമേയം. പല യുവാക്കളും ഇന്ന് ഭാവിയിലേക്ക് നിരാശയോടെയാണ് നോക്കുന്നതെന്ന് പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. തൊഴില്‍ സാധ്യതകളെക്കുറിച്ചുള്ള അരക്ഷിതാവസ്ഥയും സ്വത്വപ്രതിസന്ധിയും ജീവിതത്തിന്റെ
അച്ചാനെ, ലബനന്: യാക്കോബായ സുറിയാനി സഭയുടെ പുതിയ കാതോലിക്ക ബാവയായി ജോസഫ് മോര് ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മാര്‍ച്ച് 25-ന് ലെബനനില്‍ നടക്കും. സാര്‍വത്രിക സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് മോറാന്‍ മോര് ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ലബനനിലെ അച്ചാനെയിലുള്ള പാത്രിയര്‍ക്കാ അരമനയോട് ചേര്‍ന്നുള്ള സെന്റ് മേരീസ് സുറിയാനി ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വെച്ചാണ് സ്ഥാനരോഹണച്ചടങ്ങുകള്‍ നടക്കുന്നത്. സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെയും യാക്കോബായ സുറിയാനി സഭയിലെയും മെത്രാപ്പോലീത്തമാര്‍, മറ്റ് സഭാനേതാക്കള്‍,
റോം: മാറ്റത്തിന് വഴങ്ങാതെ, പഴയ ശീലങ്ങളിലും ചിന്താശൈലികളിലും സ്വയം തളച്ചിട്ടാല്‍, നമ്മള് മരിച്ചതിന് തുല്യമായി മാറാനിടയുണ്ടെന്നും സ്നേഹിക്കാനുള്ള പുതിയ വഴി കണ്ടെത്താനുള്ള കഴിവിലാണ് ജീവന് കുടികൊള്ളുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ‘നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു’വിനെക്കുറിച്ചുള്ള പുതിയ പ്രഭാഷണപരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യേശുവും നിക്കോദേമസുമായുള്ള കണ്ടുമുട്ടലിനെക്കുറിച്ച് ആദ്യ പ്രഭാഷണത്തില്‍ പാപ്പ വിചിന്തനം ചെയ്തു. ഇരുട്ടില്‍ നിന്ന് പുറത്തുവരുകയും ക്രിസ്തുവിനെ അനുഗമിക്കാനുള്ള ധൈര്യം കണ്ടെത്തുകയും ചെയ്ത മനുഷ്യനാണ് നിക്കോദേമസ്. വാസ്തവത്തില്‍, യേശുവും നിക്കോദേമസുമായുള്ള കണ്ടുമുട്ടല്‍ നടക്കുന്നത് രാത്രിയിലാണ്, ഒരുപക്ഷേ ‘സംശയത്തിന്റെ
വാഷിംഗ്ടണ്‍ ഡിസി: യൂട്യൂബ് ടിവി പ്ലാറ്റ്ഫോമില്‍ നിന്ന് ഒരു ക്രൈസ്തവ -കുടുംബാധിഷ്ഠിത ടെലിവിഷന്‍ നെറ്റ്വര്‍ക്ക് സെന്‍സര്‍ ചെയ്തതായി സൂചിപ്പിക്കുന്ന തെളിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് (എഫ്സിസി)ചെയര്മാന് യൂട്യൂബ് ടിവി പ്ലാറ്റ്ഫോമിനോട് വിശദീകരണം ആവശ്യപ്പെട്ടു. കേബിള്‍ ടെലിവിഷന്‍ ശൃംഗലയില്‍ അതിവേഗം വളരുന്ന രണ്ടാമത്തെ നെറ്റ്വര്ക്കായ ഗ്രേറ്റ് അമേരിക്കന്‍ മീഡിയയുടെ, ഗ്രേറ്റ് അമേരിക്കന്‍ ഫാമിലി ഹോസ്റ്റ് ചെയ്യാന്‍ യൂട്യൂബ് ടിവി വിസമ്മതിച്ചു എന്നാണ് എഫ്സിസി ചെയര്മാന് ബ്രണ്ടന്‍ കാര്‍ വ്യക്തമാക്കിയത്. കോംകാസ്റ്റ്, കോക്സ്, ഹുലു, ഫുബോടിവി,
വാഷിംഗ്ടണ്‍ ഡിസി: നിസാര കാര്യങ്ങള്‍ക്ക് പോലും അസഹിഷ്ണുതയും നീരസവും പ്രകടിപ്പിക്കുന്ന ആധുനികലോകത്തിന് അതിജീവനത്തിന്റെയും പ്രത്യാശയുടെയും സഹിഷ്ണുതയുടെയും പുതിയ പാഠങ്ങളുമായി 286 ദിവസത്തെ ബഹിരാകാശവാസത്തിന് ശേഷം ഇന്ത്യന്‍ വംശജയായ സുനിത വില്യംസും ബുച്ച് വില്‍മറുമടങ്ങുന്ന സംഘം ഭൂമിയില്‍ സുരക്ഷിതമായി മടങ്ങിയെത്തി. ഇരുവരുമടങ്ങുന്ന നാല്‍വര്‍ സംഘവുമായി തിരിച്ച ഡ്രാഗണ്‍ ഫ്രീഡം പേടകം 17 മണിക്കൂര്‍ നീണ്ട യാത്രയ്ക്കൊടുവില്‍ മെക്സിക്കന്‍ ഉള്‍ക്കടലില്‍ ഫ്ളോറിഡ തീരത്തോട് ചേര്‍ന്ന് ലാന്‍ഡ് ചെയ്യുകയായിരുന്നു. കേവലം എട്ട് ദിവസത്തെ ദൗത്യത്തിനായി 2024 ജൂണ്‍ 5 ന് അന്താരാഷ്ട്ര
അബുജ/നൈജീരിയ: നൈജീരിയയിലെ ഓഷി രൂപതയിലെ ഒരു ദൈവാലയത്തില്‍ നിന്ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ഫിലിപ്പ് എക്വേലിയെ മോചിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തോടൊപ്പം അക്രമികള്‍ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാര്‍ത്ഥിയായ ആന്‍ഡ്രൂ പീറ്ററിനെ അക്രമികള്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയതായി ഓഷി രൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. പീറ്റര്‍ എഗിലേവ സ്ഥിരീകരിച്ചു. പത്ത് ദിവസത്തോളം തടവില്‍ കഴിഞ്ഞ ഫാ. ഫിലിപ്പ് എക്വേലിക്ക് വൈദ്യസഹായം നല്‍കിവരുകയാണെന്ന് ഫാ. പീറ്റര്‍ പറഞ്ഞു. ‘നിര്‍ഭാഗ്യവശാല്‍, ഫാ. എക്വേലിയ്ക്കൊപ്പം തട്ടിക്കൊണ്ടുപോയ സെമിനാരിക്കാരനായ ആന്‍ഡ്രൂ പീറ്ററിനെ ബന്ദികളാക്കിയവര്‍ ക്രൂരമായി കൊലപ്പെടുത്തി,’.പീറ്ററിന്റെ കുടുംബത്തോട്
വത്തിക്കാന്‍ സിറ്റി: സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ കണ്ടെത്തലുകള്‍ സഭാ ജീവിതത്തിലേക്ക് സമന്വയിപ്പിക്കുന്നതിന് മൂന്ന് വര്‍ഷത്തെ നടപ്പാക്കല്‍ ഘട്ടത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്കി. 2028-ല്‍ വത്തിക്കാനില്‍ നടക്കുന്ന സമ്മേളനത്തിനുമുമ്പ്, സഭയുടെ എല്ലാ തലങ്ങളിലും രൂപതകളിലും, ബിഷപ്സ് കോണ്‍ഫ്രന്‍സുകളുടെ തലത്തിലും സന്യാസസമൂഹങ്ങളിലും സിനഡാലിറ്റിയെ സമന്വയിപ്പിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന സിനഡ് സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മരിയോ ഗ്രെച്ച് വ്യക്തമാക്കി. ഒരു പുതിയ സിനഡ് വിളിക്കുകയില്ലെന്നും പകരം, ഇതുവരെ സ്വീകരിച്ച നടപടികള്‍ ക്രോഡീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എല്ലാ ബിഷപ്പുമാര്‍ക്കും ദേശീയ, പ്രാദേശിക
Don’t want to skip an update or a post?