Follow Us On

19

September

2025

Friday

  • യാക്കോബായ സഭയുടെ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണം ഇന്ന്

    യാക്കോബായ സഭയുടെ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണം ഇന്ന്0

    ബെയ്‌റൂട്ട്/ ലബനന്‍: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ബാവയായുള്ള ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ ഇന്ന് നടക്കും. സാര്‍വത്രിക സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍  ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ സമീപത്തുള്ള അച്ചാനെയിലെ പാത്രിയര്‍ക്കാ അരമനയോട് ചേര്‍ന്നുള്ള സെന്റ് മേരീസ് സുറിയാനി ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഇന്ത്യന്‍ സമയം രാത്രി 8:30നാണ് സ്ഥാനരോഹണച്ചടങ്ങുകള്‍ നടക്കുന്നത്. സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെയും യാക്കോബായ സുറിയാനി സഭയിലെയും മെത്രാപ്പോലീത്തമാര്‍, മറ്റ് സഭാനേതാക്കള്‍,

  • ‘ലോകത്തിലെ ഏറ്റവും  ദയയുള്ള ന്യായാധിപന്‍’

    ‘ലോകത്തിലെ ഏറ്റവും ദയയുള്ള ന്യായാധിപന്‍’0

    രഞ്ജിത് ലോറന്‍സ് യുഎസ് നീതിന്യായ വ്യവസ്ഥയിലെ ഏറ്റവുമധികം തിരിച്ചറിയപ്പെടുന്ന മുഖങ്ങളിലൊന്നാണ് ജഡ്ജ് ഫ്രാങ്ക് കാപ്രിയോ. തന്റെ വിധികളില്‍ ദയയും അനുകമ്പയും ചേര്‍ത്തതിലൂടെ അനേകര്‍ക്ക് ആശ്വാസം നല്‍കിയ ഫ്രാങ്ക് കാപ്രിയോ ടെലിവിഷനിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അനേകര്‍ക്ക് സുപരിചിതനാണ്. ഏകദേശം 40 വര്‍ഷക്കാലം, റോഡ് ഐലന്‍ഡിലെ പ്രധാന മുന്‍സിപ്പല്‍ കോടതിയില്‍ ജഡ്ജിയായി സേവനം ചെയ്ത അദ്ദേഹം തന്റെ എല്ലാ വിധികളിലും കരുണയുടെ അംശം കൂട്ടിച്ചേര്‍ത്തുകൊണ്ട് നിത്യവിധിയാളനായ യേശുവിന്റെ പ്രതിരൂപമായി മാറി. നാല് തവണ എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ‘കോട്ട് ഇന്‍

  • ബിഷപ് ബര്‍ണാഡിറ്റോ ഔസ യൂറോപ്യന്‍ യൂണിയന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ

    ബിഷപ് ബര്‍ണാഡിറ്റോ ഔസ യൂറോപ്യന്‍ യൂണിയന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ0

    വത്തിക്കാന്‍ സിറ്റി:  യൂറോപ്യന്‍ യൂണിയന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയി ബിഷപ് ബെര്‍ണാഡിറ്റോ ഔസയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സ്പെയിനിലെയും അന്‍ഡോറയിലെയും അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ ആയി സേവനം ചെയ്തുവരികയായിരുന്നു ബിഷപ് ഔസ. 1959-ല്‍ ഫിലിപ്പിന്‍സിലെ താലിബോണില്‍ ജനിച്ച് 1985-ല്‍ വൈദികനായി അഭിഷിക്തനായ ബിഷപ്പിന്  ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ഉണ്ട്. 1990-ല്‍ അദ്ദേഹം ഹോളി സീയുടെ നയതന്ത്ര സേവനത്തില്‍ ചേര്‍ന്നു. മഡഗാസ്‌കര്‍, ബള്‍ഗേറിയ, അല്‍ബേനിയ എന്നിവിടങ്ങളിലെ ന്യൂണ്‍ഷിയേച്ചറുകളിലും സ്റ്റേറ്റ് സെക്രട്ടേറിയറ്റിലും വത്തിക്കാന് വേണ്ടി യുഎന്നിന്റെ ന്യൂയോര്‍ക്ക് ഓഫീസിലും സേവനമനുഷ്ഠിച്ചു. 2008-ല്‍ അദ്ദേഹം

  • എഐ ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണം

    എഐ ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണം0

    വത്തിക്കാന്‍ സിറ്റി: എഐയുടെ ഉപയോഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനും വളര്‍ച്ചയ്ക്കും സഹായകരമാണെങ്കിലും ഐഐയുടെ ഉപയോഗത്തിലൂടെ കുട്ടികള്‍ വിവിധ തരത്തിലുള്ള ഓണ്‍ലൈന്‍ ചൂഷണങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍. എഐയുടെ ഉപയോഗം കുട്ടികള്‍ക്ക്  മുമ്പില്‍ തുറക്കുന്ന സാധ്യതകളെയും വെല്ലുവിളികളെയുംകുറിച്ച്  വത്തിക്കാനില്‍ നടന്ന കോണ്‍ഫ്രന്‍സിലാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞത്. എഐയുടെ അപകടസാധ്യതകള്‍ തടയുന്നത് എളുപ്പമുള്ള കാര്യമല്ല. അതിനാല്‍, എഐ പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നവര്‍  ഇത്തരം ഭീഷണികളോട് സന്ദര്‍ഭോചിതമായ പ്രതികരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍ക്ക്

  • വത്തിക്കാനില്‍ പാപ്പ മടങ്ങിയെത്തി;ആശുപത്രി വിട്ടെങ്കിലും ചികിത്സകള്‍ തുടരും

    വത്തിക്കാനില്‍ പാപ്പ മടങ്ങിയെത്തി;ആശുപത്രി വിട്ടെങ്കിലും ചികിത്സകള്‍ തുടരും0

    റോം: ഒന്നരമാസത്തോളം നീണ്ട ആശുപത്രിവാസത്തിനു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ  വത്തിക്കാനിലെ കാസ സാന്ത മാര്‍ത്ത ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. ആശുപത്രിയില്‍ നിന്ന് മടങ്ങിയാലും പാപ്പക്ക് രണ്ട് മാസത്തെ പൂര്‍ണ വിശ്രമം വേണ്ടിവരുമെന്നും ശ്വാസതടസം നീക്കുന്നതിനും  ശബ്ദം വീണ്ടെടുക്കുന്നതിനുള്ള ചികിത്സകള്‍ തുടരുമെന്നും ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സെര്‍ജിയോ അല്‍ഫിയേരി പറഞ്ഞു. ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിന് മുമ്പായി ചികിത്സയിലായിരുന്ന റോമിലെ ജെമെലി ആശുപത്രിയുടെ അഞ്ചാം നിലയിലെ ജനാലയ്ക്കരികിലെത്തി പാപ്പ പുറത്തു കാത്തുനിന്ന നൂറുകണക്കിന് വിശ്വാസികളെ ആശിര്‍വദിച്ചു. ജനാലയ്ക്കരികിലെത്തിയ പാപ്പയെ

  • ബധിരര്‍ക്കായുള്ള ആദ്യ ദിവ്യകാരുണ്യ കോണ്‍ഗ്രസ്   മേരിലാന്‍ഡില്‍

    ബധിരര്‍ക്കായുള്ള ആദ്യ ദിവ്യകാരുണ്യ കോണ്‍ഗ്രസ് മേരിലാന്‍ഡില്‍0

    വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ മേരിലാന്‍ഡിലുള്ള സെന്റ് എലിസബത്ത് ആന്‍ സെറ്റണ്‍ ദൈവാലയം കത്തോലിക്കാ ബധിര സമൂഹത്തിനായുള്ള ആദ്യ ദിവ്യകാരുണ്യകോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കും. ഏപ്രില്‍ 4-6 തീയതികളില്‍ നടക്കുന്ന കോണ്‍ഗ്രസില്‍ 230-ഓളം ബധിരരായ കത്തോലിക്കര്‍ പങ്കെടുക്കും. ബാള്‍ട്ടിമോര്‍ അതിരൂപതയിലെ ബധിര ശുശ്രൂഷയുടെ ചാപ്ലിന്‍ ആയി സേവനമനുഷ്ഠിക്കുന്ന ഫാ. മൈക്ക് ഡെപ്സിക്കാണ് ഈ ദിവ്യകാരുണ്യകോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്നത്. ലോകത്തിലെ അപൂര്‍വം ബധിര വൈദികരിലൊരാളായ ഡെപ്സിക്ക്, ബധിര കത്തോലിക്കാ സമൂഹത്തിന് അജപാലന ശുശ്രൂഷകള്‍ ലഭ്യമാക്കുന്നതിന് സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ബധിരരായ ആളുകള്‍ക്ക് സജീവമായി

  • പ്രാര്‍ത്ഥനയ്ക്ക് ഉത്തരം; അബോര്‍ഷന്‍ ദാതാക്കളായ പ്ലാന്‍ഡ് പേരന്റ്ഹുഡിന്റെ ന്യൂയോര്‍ക്ക് ഓഫീസ് അടച്ചുപൂട്ടി

    പ്രാര്‍ത്ഥനയ്ക്ക് ഉത്തരം; അബോര്‍ഷന്‍ ദാതാക്കളായ പ്ലാന്‍ഡ് പേരന്റ്ഹുഡിന്റെ ന്യൂയോര്‍ക്ക് ഓഫീസ് അടച്ചുപൂട്ടി0

    ന്യൂയോര്‍ക്ക്: അബോര്‍ഷന്‍ ദാതാക്കളായ പ്ലാന്‍ഡ് പേരന്റ്ഹുഡിന്റെ ന്യൂയോര്‍ക്കിലെ ഏക ഓഫീസ്  അടച്ചുപൂട്ടി. വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലെ പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ മാന്‍ഹട്ടനിലെ പ്ലാന്‍ഡ് പേരന്റ്ഹുഡ് ഓഫീസിന് മുമ്പില്‍ നടത്തിയ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരം കൂടെയാണ് ഈ അടച്ചുപൂട്ടല്‍. രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നാണ് ഈ ഓഫീസ് വില്‍ക്കാന്‍ തീരുമാനിച്ചതെന്ന്  സിഇഒ വെന്‍ഡി സ്റ്റാര്‍ക്ക് പറഞ്ഞു. ഈ അബോര്‍ഷന്‍ കേന്ദ്രം അടച്ചുപൂട്ടുന്നത് നിസാര കാര്യമല്ലെന്നും നിരവധി സ്പാനിഷ് വംശജരും കറുത്ത വര്‍ഗക്കാരും ഗര്‍ഭഛിദ്രത്തിനായി സമീപിച്ചിരുന്ന ഈ കേന്ദ്രം നിര്‍ത്തലാക്കുന്നതിന് പ്രതീകാത്മകമായി ഏറെ പ്രാധാന്യമുണ്ടെന്നും പ്രോ-ലൈഫ്

  • കത്തോലിക്ക സമൂഹം വളര്‍ച്ചയുടെ പാതയില്‍; 140 കോടി പിന്നിട്ട് കത്തോലിക്കരുടെ ജനസംഖ്യ

    കത്തോലിക്ക സമൂഹം വളര്‍ച്ചയുടെ പാതയില്‍; 140 കോടി പിന്നിട്ട് കത്തോലിക്കരുടെ ജനസംഖ്യ0

    വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക വിശ്വാസികളുടെ സംഖ്യ 2022-നും 2023-നും ഇടയില്‍ 1.15% വര്‍ധിച്ച്, 139 കോടിയില്‍ നിന്ന് 140.6 കോടിയായി ഉയര്‍ന്നു. സെന്‍ട്രല്‍ ഓഫീസ് ഓഫ് ചര്‍ച്ച് സ്റ്റാറ്റിസ്റ്റിക്‌സ് ക്രോഡീകരിച്ച്, വത്തിക്കാന്‍ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച അന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസിയ  റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തിലെ കത്തോലിക്കരില്‍ 47.8%  ആളുകളും അമേരിക്കയിലാണുള്ളത്. ഇവരില്‍ 27.4% പേര്‍ തെക്കേ അമേരിക്കയിലാണ് താമസിക്കുന്നത്. 6.6% വടക്കേ അമേരിക്കയിലും ബാക്കി 13.8% മധ്യ അമേരിക്കയിലും. 18.20 കോടി കത്തോലിക്ക വിശ്വാസികളുള്ള

Latest Posts

Don’t want to skip an update or a post?