സുവിശേഷത്തിന്റെ വെളിച്ചത്തിലേക്ക് ഭാര്യ ഉഷയും കാലക്രമത്തില് കടന്നുവരുമെന്ന പ്രതീക്ഷ പങ്കുവച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്സ്
- AMERICA, Featured, Featured, INTERNATIONAL, LATEST NEWS, WORLD
- October 31, 2025

വത്തിക്കാന് സിറ്റി: കോട്ടയം അതിരൂപതാംഗമായ ആര്ച്ചുബിഷപ് മാര് കുര്യന് മാത്യു വയലുങ്കലിനെ തെക്കേ അമേരിക്കന് രാജ്യമായ ചിലിയിലെ അപ്പസ്തോലിക് നുണ്ഷ്യോയായി ഫ്രാന്സിസ് മാര്പാപ്പ നിയമിച്ചു. അള്ജീരിയിലെയും ടുണീഷ്യയിലെയും അപ്പസ്തോലിക് നുണ്ഷ്യോയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ആര്ച്ചുബിഷപ് മാര് കുര്യന് മാത്യു വയലുങ്കല്. കോട്ടയം നീണ്ടൂര് ഇടവകാംഗമായ അദ്ദേഹം 1966 ഓഗസ്റ്റ് നാലിനാണ് ജനിച്ചത്. 1991 ഡിസംബര് 27-ന് പൗരോഹിത്യം സ്വീകരിച്ചു. 1998 ല് റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കല് സര്വകലാശാലയില്നിന്ന് കാനന് നിയമത്തില് ഡോക്ടറേറ്റ് നേടിയശേഷം വത്തിക്കാന്റെ നയതന്ത്ര പരിശീലനം

ടെഹ്റന്/ഇറാന്: ഇസ്ളാം മതം ഉപേക്ഷിച്ച് ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവന്ന ഗര്ഭിണിയടക്കം മൂന്ന് പേര്ക്ക് ഇറാനില് തടവു ശിക്ഷ. അബ്ബാസ് സൂരി, നര്ഗസ് നസ്രി, മെഹ്റാന് ഷംലൂയി എന്നിവര്ക്കാണ് ദീര്ഘകാല തടവ്ശിക്ഷ ഇറാനിയന് കോടതി വിധിച്ചത്. തലസ്ഥാനമായ ടെഹ്റാനിലെ അവരുടെ വീടുകളില് നടത്തിയ റെയ്ഡുകളിലാണ് ഇവരെ അറസ്റ്റ് ചെയ്യുകയും എവിന് ജയിലില് പാര്പ്പിക്കുകയും ചെയ്തത്. വിചാരണ നേരിടുന്നതിന് മുമ്പ് ഇവരെ പിന്നീട് ജാമ്യത്തില് വിട്ടയച്ചു. ഇറാനിയന് മുസ്ലീം മതവിശ്വാസികള് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതില് നിന്ന് പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ ഇത്രയും

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ക്രൈസ്തവ പെണ്കുട്ടിയുടെ നിര്ബന്ധിത വിവാഹവും മതംമാറ്റവും സിവില് കോടതി അസാധുവാക്കി. 11-ാം വയസു മുതല് ദുരുപയോഗത്തിനും നിര്ബന്ധിത മതംമാറ്റത്തിനും വിധേയയായ പെണ്കുട്ടിക്കാണ് ബഹവല്പൂരിലെ സിവില് കോടതി പുറപ്പെടുവിച്ച സുപ്രാധമായ വിധിയിലൂടെ നീതി ലഭിച്ചത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ എഡിഎഫ് ഇന്റര്നാഷണലിന്റെയും അനുബന്ധ അഭിഭാഷകരുടെയും പിന്തുണയോടെയാണ് ഷാഹിദ ബീബി എന്ന പെണ്കുട്ടിയുടെ കേസ് വാദിച്ചത്. ഷാഹിദ ബീബിക്ക് 11 വയസ്സുള്ളപ്പോഴാണ് ഒരു മുസ്ലീം പുരുഷനുമായി അമ്മ ഒളിച്ചോടിയത്. ഈ മുസ്ലീം പുരുഷന്റെ സഹോദരന് അവളെ

ബെല്ഫാസ്റ്റ്: നോര്ത്തേണ് അയര്ലണ്ടിലെ സീറോ മലബാര് കാത്തലിക് സമൂഹം ഒന്നാകെ ഏറ്റെടുത്ത കലയുടെ പകല്പ്പൂരമായ ബൈബിള് ഫെസ്റ്റ് ശ്രദ്ധേയമായി. ബെല് ഫാസ്റ്റിലെ ഓള് സെയിന്റ്സ് കോളജിലായിരുന്നു ഫെസ്റ്റ് നടന്നത്. നോര്ത്തേണ് അയര്ലന്ഡിലെ ഏറ്റവും വലിയ മലയാളി കലാമേളയാണ് നൂറുകണക്കിന് ആസ്വാദകര് തിങ്ങിനിറഞ്ഞ സദസില് അവതരിപ്പിക്കപ്പെട്ടത്. ബൈബിള് അധിഷ്ഠിതമാ യിരുന്നു കലാമേളയെങ്കിലും അവതരണ മികവും കലാമൂല്യവും ഉയര്ന്നുനിന്നു. പലരും പ്രവാസ ജീവിതത്തിന് മുന്പ് അഴിച്ചു വച്ച ചിലങ്കയും ചായവും ഒരിക്കല് കൂടി എടുത്തണിഞ്ഞു. അര ങ്ങിലെത്തിയ കലാകാരികളുടെ മികവാര്ന്ന

വത്തിക്കാന്സിറ്റി: ചികിത്സയില് തുടരുന്ന ഫ്രാന്സിസ് മാര്പാപ്പയ്ക്കുവേണ്ടി ഇന്ന് വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറി കര്ദിനാള് പിയെത്രോ പരോളിന്റെ മുഖ്യകാര്മികത്വത്തില് വിശുദ്ധ കുര്ബാന അര്പ്പിക്കും. അപ്പസ്തോലിക് കൊട്ടാരത്തിലെ പൗളിന് ചാപ്പലില് നടക്കുന്ന വിശുദ്ധ കുര്ബാനയില് കര്ദിനാള്മാരും വത്തിക്കാനിലെ നയതന്ത്രപ്രതിനിധികളും പങ്കെടുക്കും. അതേസമയം റോമിലെ ജെമെല്ലി ആശുപത്രിയില് ചികിത്സ തുടരുന്ന ഫ്രാന്സിസ് മാര്പാപ്പയുടെ ആരോഗ്യനിലയില് പുരോഗതിയുണ്ടെന്ന് വത്തിക്കാന്. കഴിഞ്ഞ ദിവസത്തെ എക്സ്റേ പരിശോധനാഫലം തൃപ്തികരമാണ്. എങ്കിലും മാര്പാപ്പയ്ക്ക് രാത്രിയിലും പകലും ഓക്സിജന് നല്കുന്നത് തുടരുന്നുണ്ട്. വത്തിക്കാനിലെ പോള് ആറാമന് ഹാളില് നടന്നുവരുന്ന

വത്തിക്കാന് സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഫ്രാന്സിസ് മാര്പാപ്പ തിരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്ന്(13-03-2025) 12 വര്ഷം പൂര്ത്തിയാകുന്നു. 2013 മാര്ച്ച് 12-നാണ് അര്ജന്റീനയിലെ ബ്യൂണസ് അയറിസ് അതിരൂപതയുടെ ആര്ച്ചുബിഷപ്പായിരുന്ന കര്ദിനാള് ജോര്ജ് മാരിയോ ബെര്ഗോളിയോ പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1282 വര്ഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാര്പാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയില്നിന്ന് ആദ്യമായി മാര്പാപ്പയാകുന്ന വ്യക്തി, ഈശോസഭയില്നിന്നുള്ള ആദ്യത്തെ മാര്പാപ്പ തുടങ്ങി ഒട്ടേറെ സവിശേഷതകളുമായാണ് ഫ്രാന്സിസ് മാര്പാപ്പ അന്നു ആഗോള കത്തോലിക്കസഭയുടെ തലപ്പത്തേക്ക് എത്തിയത്. നിലവില് റോമിലെ

തന്റെ 105-ാം ജന്മദിനത്തിന് ഏതാനും ആഴ്ചകള് മാത്രം ബാക്കിനില്ക്കെയാണ് ഫാ. ജോസഫ് ഗുവോ ഫുഡ് എസ്വിഡി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. 2024 ഡിസംബര് 30-ന് ഷാന്ഡോങ് പ്രവിശ്യയിലെ ജിനിംഗില് അന്തരിച്ച അദ്ദേഹത്തിന്റെ മൃതസംസ്കാരവേളയില് യാന്ഷൗ ബിഷപ് ജോണ് ലു പീസന് ഫാ. ഗുവോയുടെ അസാധാരണമായ വിശ്വസ്തതയെക്കുറിച്ച് ഇപ്രകാരം പറഞ്ഞു,’തന്റെ ജീവിതം പേനയായും സമയത്തെ മഷിയായും ഉപയോഗിച്ച് നിസ്വാര്ത്ഥതയുടെയും സ്നേഹത്തിന്റെയും അത്ഭുതകരമായ കഥ എഴുതുന്നതിന് ജീവിതം മുഴുവന് സമര്പ്പിച്ച വൈദികനായിരുന്നു ഫാ. ഗുവോ.’ വൈദികജീവിതത്തിന്റെ 25 വര്ഷം തടവില് കഴിഞ്ഞ

ഡമാസ്കസ്/സിറിയ: ഒരു ഗ്രീക്ക് ഓര്ത്തഡോക്സ് പുരോഹിതന്, മുത്തശ്ശി, മാതാപിതാക്കള്, കുട്ടികള് എന്നിവരടങ്ങുന്ന ഒരു കുടുംബം മുഴുവന്, ഇവാഞ്ചലിക്കല് സഭാംഗമായ ഒരപ്പനും മകനും കൂടാതെ ഡസന് കണക്കിന് പുരുഷന്മാരും മുതിര്ന്നവരും സ്ത്രീകളും കുട്ടികളും – സിറിയയില് ഏറ്റവും പുതിയതായി പൊട്ടിപ്പുറപ്പെട്ട അക്രമപരമ്പരയില് നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട ക്രൈസ്തവരുടെ കണക്കുകളാണിത്. സിറിയയുടെ മുന് പ്രസിഡന്റ് ബാഷര് അല്-അസാദിനോട് കൂറ് പുലര്ത്തുന്ന അലാവൈറ്റ് വിഭാഗവും ഡമാസ്കസിലെ പുതിയ ഭരണകൂടവും തമ്മില് അടുത്തിടെ ആരംഭിച്ച ഏറ്റുമുട്ടലുകളെത്തുടര്ന്ന് അരങ്ങേറിയ കൊലപാതകങ്ങളുടെ ഹൃദയഭേദകമായ വാര്ത്തകളാണ് പുറത്തുവരുന്നത്.
Don’t want to skip an update or a post?