സണ്ഡേ ശാലോം 'വിട' പറയുന്നു
- ASIA, FEATURED MAIN NEWS, INDIA, Kerala, KERALA FEATURED, WORLD
- June 14, 2025
ജോസഫ് മൈക്കിള്‍ അമ്മയുടെ പ്രാര്‍ത്ഥനയ്ക്ക് ദൈവം നല്‍കിയ ഉത്തരമായിട്ടാണ് നിയുക്ത കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ തന്റെ ദൈവവിളിയെ കാണുന്നത്. വിശുദ്ധ കുര്‍ബാനയെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച അമ്മയ്ക്ക് വിശുദ്ധ കുര്‍ബാനമധ്യേ ദൈവസന്നിധിയിലേക്ക് യാത്രയാകാനുള്ള ഭാഗ്യവും ദൈവം നല്‍കി. 2004 സെപ്റ്റംബര്‍ 10-ന് ഇടവകദൈവാലയത്തില്‍ മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പില്‍നിന്ന് വിശുദ്ധബലിയില്‍ പങ്കുചേരുന്നതിനിടയിലായിരുന്നു അമ്മയുടെ മരണം. ദൈവാലയത്തില്‍ ഒരു ദിവസം വിശുദ്ധ കുര്‍ബാന ഇല്ലെങ്കില്‍ അമ്മയ്ക്ക് ആ ദിവസം വലിയ കുറവുള്ളതുപോലെയായിരുന്നു അനുഭവപ്പെട്ടിരുന്നതെന്ന് അംബ്രോസ് പിതാവ് ഓര്‍ക്കുന്നു.
വിനോദ് നെല്ലയ്ക്കല്‍ ആരും പരാതി പറയാത്ത, പാവങ്ങളോട് കരുണകാട്ടുന്ന വൈദികനാകണമെന്നായിരുന്നു റാഫേലിനോട് അമ്മ പറഞ്ഞത്. പാവങ്ങളോട് കാരുണ്യത്തോടെ ഇടപെടുന്ന അമ്മയെ കണ്ട് വളര്‍ന്ന റാഫേലിന്റെ ഹൃദയത്തിലാണ് ആ വാക്കുകള്‍ പതിഞ്ഞത്. പിന്നീട് ആ മകന്‍ വളര്‍ന്ന് ഫാ. റാഫേല്‍ തട്ടിലും, ബിഷപ് തട്ടിലുമായപ്പോഴും അമ്മയുടെ ആ വാക്കുകളും ഒപ്പം വളര്‍ന്നുകൊണ്ടിരുന്നു. കരുതലും കാരുണ്യവും വഴിഞ്ഞൊഴുകുന്ന ഹൃദയമാണ് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിനെ എല്ലാവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാക്കുന്നത്. ഒരു മണിക്കൂര്‍ കാറില്‍ യാത്ര ചെയ്യേണ്ട ദൂരം പിന്നിടാന്‍
തൃശൂര്‍: അനാവശ്യമായി ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ ക്കുമായി ചെലവഴിക്കുന്ന പണം മുഴുവന്‍ പാവങ്ങള്‍ക്കു കൊടുക്കാന്‍ സഭ കടപ്പെട്ടിരിക്കുന്നുവെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ ജോസഫ് കുണ്ടുകുളമാണ് ഇക്കാര്യത്തില്‍ എന്റെ പാഠപുസ്തകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ അതിരൂപത നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍ തട്ടില്‍. ആര്‍ഭാടങ്ങളും ആഘോഷ ങ്ങളുമായി നടക്കുന്ന സഭയോട് വലിയ വിയോജിപ്പുണ്ട്. പെരുന്നാളുകള്‍ക്ക് താന്‍ എതിരല്ലെന്നും പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും സഭ മുന്നിലുണ്ടാകണമെന്നും മാര്‍ തട്ടില്‍ പറഞ്ഞു. സീറോമലബാര്‍ സഭയുടെ മേജര്‍
കാക്കനാട്: സീറോമലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ചു ബിഷപായി ഷംഷാബാദ് രൂപതാ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തു. വത്തിക്കാനിലും കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഇതു സംബന്ധിച്ച പ്രഖ്യാപനം ഒരേ സമയം നടന്നു. സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്നുവരുന്ന മെത്രാന്‍ സിനഡിന്റെ ആദ്യ സമ്മേളനത്തിലാണ് മാര്‍ റാഫേല്‍ തട്ടിലിനെ മേജര്‍ ആര്‍ച്ചുബിഷപായി തിരഞ്ഞെടുത്തുത്. ഇന്നലെ വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായിയിരുന്നെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ച ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം
ജോസഫ് മൈക്കിള്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സീറോമലബാര്‍ രൂപതയുടെ അധ്യക്ഷനായി മാര്‍ മാത്യു നെല്ലിക്കുന്നേല്‍ ഉയര്‍ത്തപ്പെടുമ്പോള്‍ സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ അപൂര്‍വതയുടെ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കപ്പെടുകയാണ്. ഒരേ കാലഘട്ടത്തില്‍ സഹോദരങ്ങള്‍ ബിഷപ്പുമാരാകുന്ന അപൂര്‍വസംഭവത്തിന് സാക്ഷിയാകുകയാണ് സീറോമലബാര്‍ സഭ. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ജേഷ്ഠനാണ് മാര്‍ മാത്യു നെല്ലിക്കുന്നേല്‍. ജേഷ്ഠനും അനുജനും ഒരേസമയം മെത്രാന്മാരാകുന്നത് സീറോ മലബാര്‍ സഭയില്‍ ആദ്യമാണ്. ദൈവവിളികള്‍കൊണ്ട് സമ്പന്നമാണ് ഇടുക്കി രൂപതയിലെ മരിയാപുരം ഇടവകയിലെ നെല്ലിക്കുന്നേല്‍ കുടുംബം. പരേതനായ വര്‍ക്കി-മേരി ദമ്പതികളുടെ
സ്വന്തം ലേഖകന്‍ കോഴിക്കോട് വന്യമൃഗശല്യംമൂലം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് കേരളത്തിലെ മലയോര മേഖലയിലെ ജനങ്ങള്‍. കാട്ടുപന്നികളെപ്പോലും നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ പിന്നില്‍ കേന്ദ്രനിയമങ്ങളാണ് തടസമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. കേന്ദ്രത്തെ വിമര്‍ശിക്കുന്ന സംസ്ഥാന സര്‍ക്കാര്‍തന്നെയാണ് ജനവാസ മേഖലയില്‍ കടുവാ സഫാരി പാര്‍ക്ക് സ്ഥാപിക്കാന്‍ ഒരുങ്ങുന്നതും. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് മുതുകാട്, ചെമ്പനോട പ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 112 ഹെക്ടര്‍ വനവും പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റും ഉള്‍പ്പെടുത്തിയാണ് നിര്‍ദിഷ്ട ടൈഗര്‍ പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ടൂറിസം വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് സഫാരി
ഇടുക്കി: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സീറോമലബാര്‍ രൂപതയുടെ അധ്യക്ഷനായി ഫാ. മാത്യു നെല്ലിക്കുന്നേല്‍ ഉയര്‍ത്തപ്പെടുമ്പോള്‍ ഒരേ കാലഘട്ടത്തില്‍ സഹോദരങ്ങള്‍ ബിഷപ്പുമാരാകുന്ന അപൂര്‍വസംഭവത്തിന് സാക്ഷിയാകുകയാണ് സീറോമലബാര്‍ സഭ. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ജേഷ്ഠനാണ് നിയുക്ത മെത്രാന്‍. കോതമംഗലം രൂപതയുടെ മെത്രാനായിരുന്ന മാര്‍ ജോര്‍ജ് പുന്നക്കോട്ടിലില്‍നിന്ന് 1998 ഡിസംബര്‍ 30-ന് ഇരുവരും ഒരുമിച്ചായിരുന്നു പൗരോഹിത്യം സ്വീകരിച്ചതെന്നൊരു പ്രത്യേകതയുമുണ്ട്. രണ്ടു മക്കള്‍ വൈദിക മേലധ്യക്ഷ പദവിയിലേക്ക് എത്തിയതില്‍ ദൈവത്തിന് നന്ദിപറയുകയാണ് അമ്മ മേരി. എല്ലാം ദൈവാനുഗ്രഹം എന്നായിരുന്നു അമ്മയുടെ
മാത്യു സൈമണ്‍ കോയമ്പത്തൂരിലെ കാരമടയില്‍ പ്രവര്‍ത്തിക്കുന്ന ഗുഡ്‌ഷെപ്പേര്‍ഡ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ സെന്റര്‍ ആന്‍ഡ് ഡിസ്‌പെന്‍സറി, ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിന്റെ സാമൂഹ്യ പുനരുദ്ധാരണമേഖലയില്‍ ഏറെ വേറിട്ടുനില്‍ക്കുന്ന പ്രസ്ഥനമാണ്. സീറോ മലബാര്‍ സഭയുടെ പാലക്കാട് രൂപതയില്‍ കോയമ്പത്തൂര്‍ ജില്ലയിലെ ഗാന്ധിപുരം ലൂര്‍ദ്ദ് ഇടവകയുടെ വികാരിയായിരുന്ന മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളിയുടെ മനസില്‍ രൂപംകൊണ്ട ഗ്രാമവികസനം എന്ന ദര്‍ശനത്തിന്റെ ഫലമായിരുന്നു 1977 ല്‍ എളിയ രീതിയില്‍ രൂപംകൊണ്ട ഈ സെന്റര്‍. 1979 മുതല്‍ ഇതിന്റെ ഭാഗമാണ് സിസ്റ്റര്‍ അനില മാത്യു എഫ്‌സിസി.
Don’t want to skip an update or a post?