Follow Us On

24

October

2020

Saturday

 • വനത്തിലെ സന്യാസിനി പ്രസന്ന ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  വനത്തിലെ സന്യാസിനി പ്രസന്ന ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.0

  രാജ്‌കോട്ട്: 41 വര്‍ഷമായി ഗുജറാത്ത് വനത്തില്‍ താമസിക്കുന്ന കത്തോലിക്കാ സന്യാസിനി പ്രസന്ന ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വസനസംബന്ധമായ അസുഖം മൂലമാണ് രാജ്‌കോട്ടിലെ ക്രൈസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന്            കഴിഞ്ഞ ആറ് വര്‍ഷമായി 87 കാരിയായ സന്യാസിനി താമസിക്കുന്ന രാജ്‌കോട്ടിലെ ജുനാഗഡ് ഇടവകയിലെ വികാരി ഫാ. വിന്‍സെന്റ് കണ്ണാട്ട് പറഞ്ഞു. പ്രാദേശിക ബിഷപ്പിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് 2014 മുതല്‍ പ്രസന്നാ ദേവി ജുനാഗഡ് സെന്റ് ആന്‍സ് കാത്തോലിക് ദൈവാലയത്തിന്റെ കാമ്പസില്‍ താമസമാരംഭിച്ചത്. റോം

 • സമകാലിക പ്രശ്‌നങ്ങളില്‍ കേരളസഭ ക്രിയാത്മകമായി പ്രതികരിക്കുന്നു, കെസിബിസി ജാഗ്രതാ കമ്മീഷന്‍

  സമകാലിക പ്രശ്‌നങ്ങളില്‍ കേരളസഭ ക്രിയാത്മകമായി പ്രതികരിക്കുന്നു, കെസിബിസി ജാഗ്രതാ കമ്മീഷന്‍0

  തുറന്നുപറയലുകള്‍ ചിലപ്പോള്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ചേക്കാം. എന്നാല്‍, ശുഭകരമായ ഭാവിക്ക് അനിവാര്യമാണ് ചില പൊളിച്ചെഴുത്തുകളും തിരുത്തലുകളും. അതിന് വഴിതുറക്കാന്‍ സംവാദം സഹായകമാകും. സമകാലിക പ്രശ്‌നങ്ങളില്‍ കേരളസഭയുടെ പ്രതികരണങ്ങള്‍ അറിയിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച പ്രസ്തവാനയില്‍ കെസിബിസി ജാഗ്രതാ കമ്മീഷന്‍ വ്യക്തമാക്കി. ഏതു സമുദായത്തിലെയും ചുരുക്കം ചില വിഭാഗങ്ങളില്‍ നിന്നാണ് മതമൗലികവാദവും തീവ്രവാദ ചിന്തകളും ഉടലെടുക്കുന്നത്. സാമൂഹികമായി അവരെ തിരുത്താനുള്ള ചുമതല അതേ സമുദായത്തിന് തന്നെയും മറ്റ് സമുദായങ്ങള്‍ക്കുമുണ്ട്. അവിടെയാണ് സംവാദങ്ങളുടെ പ്രസക്തി എന്ന് സഭ നിരീക്ഷിക്കുന്നു. അധിനിവേശ ശ്രമങ്ങള്‍ വിവിധ രീതികളില്‍

 • കാര്‍ഷിക ബില്‍: ആശങ്കയകറ്റണം

  കാര്‍ഷിക ബില്‍: ആശങ്കയകറ്റണം0

  കാര്‍ഷികോത്പന്ന വ്യാപാര, വാണിജ്യബില്‍, കര്‍ഷക ശക്തീകരണ ബില്‍, അവശ്യസാധന ഭേദഗതി ബില്‍ എന്നിവയിലെ കര്‍ഷകരുടെ ആശങ്കയകറ്റണമെന്ന് കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ 39ാമതു വാര്‍ഷികപൊതുയോഗം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍. കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ തോമസ് മാര്‍ യൗസേബിയോസ് മുഖ്യപ്രഭാഷണം നടത്തി. വിവിധ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗ ഡയറക്ടര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.

 • സുറിയാനി ഭാഷയിലെ ആദ്ധ്യാത്മികത പുറത്തുകൊണ്ടുവരിക: മാര്‍ ജോര്‍ജ് ആലഞ്ചേരി

  സുറിയാനി ഭാഷയിലെ ആദ്ധ്യാത്മികത പുറത്തുകൊണ്ടുവരിക: മാര്‍ ജോര്‍ജ് ആലഞ്ചേരി0

  നമ്മുടെ ആരാധനാ ഭാഷയായ സുറിയാനിയില്‍ ഉറഞ്ഞു കിടക്കുന്ന ആദ്ധ്യാത്മികതയെ പുറത്തുകൊണ്ടുവരണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘മാര്‍ കരിയാറ്റില്‍ സുറിയാനി അക്കാദമി’,  വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനക്രമ പാരമ്പര്യം ഉള്ളതാണ് സീറോ മലബാര്‍ സഭ എന്ന് അദ്ദേഹം സൂചിപ്പിച്ചു. മിശിഹാ രഹസ്യത്തിന്റെ  ആഘോഷമായ പരിശുദ്ധ കുര്‍ബാനയില്‍ സുറിയാനി ഭാഷയില്‍ പങ്കുകൊണ്ടവരായിരുന്നു ചാവറയച്ചനും അല്‍ഫോന്‍സാമ്മയും മറിയം

 • കർഷകവിരുദ്ധ കരിനിയമങ്ങൾ കത്തിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് ഉപവാസ പ്രതിഷേധം

  കർഷകവിരുദ്ധ കരിനിയമങ്ങൾ കത്തിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് ഉപവാസ പ്രതിഷേധം0

  കർഷക വിരുദ്ധ നിയമങ്ങൾ  ഗ്രാമീണ ജനതയുടെ നട്ടെല്ലൊടിക്കും – ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. കൊച്ചി – പാർലിമെന്റ് പാസ്സാക്കിയ കാർഷീക ബില്ലുകൾ രാജ്യത്തെ കാർഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്നതാണന്നും ഒരു കാരണവശാലും ഈ ബില്ലുകൾ നടപ്പിൽ വരുത്താൻ പാടില്ലന്നും ഇൻഫാം ദേശീയ രക്ഷാധികാരിയും താമരശ്ശേരി ബിഷപ്പുമായ റെമിജിയോസ് ഇഞ്ചനാനിയില്‍. ഇന്ത്യയിലെ സ്വതന്ത്ര കർഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാൻ മഹാസംഘ് (RKMS) കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നും കർഷകരുടെ കടം എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റ

 • കോട്ടയം രൂപതയുടെ അന്നമിത്ര പദ്ധതി – രണ്ടാം ഘട്ട ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

  കോട്ടയം രൂപതയുടെ അന്നമിത്ര പദ്ധതി – രണ്ടാം ഘട്ട ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു0

  ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ മഹത്തരമെന്ന് കോട്ടയം അതിരൂപത നിയുക്ത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. അന്നമിത്ര പദ്ധതിയുടെ ഭാഗമായിട്ടുള്ള രണ്ടാംഘട്ട ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലയിലെ അന്‍പതോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സഹായ ഹസ്തമൊരുക്കുവാന്‍ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ.

 • പരിസ്ഥിതി ലോലപ്രദേശം സംബന്ധിച്ച കരടുവിജ്ഞാപനങ്ങള്‍ ആശങ്കാജനകമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍

  പരിസ്ഥിതി ലോലപ്രദേശം സംബന്ധിച്ച കരടുവിജ്ഞാപനങ്ങള്‍ ആശങ്കാജനകമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍0

  മലബാര്‍ വന്യജീവി സങ്കേതം, കൊച്ചിയിലെ മംഗളവനം തുടങ്ങിയവയുമായി ബന്ധപ്പെട്ട എക്കോ സെന്‍സിറ്റിവ് സോണ്‍ കരട് വിജ്ഞാപനങ്ങള്‍ കേരളജനതയെ ആകമാനം ആശങ്കയിലാഴ്ത്തുന്നതാണെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍. കോഴിക്കോട്, വയനാട് ജില്ലകളിലായി സ്ഥിതിചെയ്യുന്ന മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഓഗസ്റ്റ് അഞ്ചിനാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്. പിന്നാലെ, എറണാകുളത്ത് ഹൈക്കോടതിക്ക് പിന്നിലുള്ള 2.74 ഹെക്ടര്‍ വിസ്തൃതിയുള്ള മംഗളവനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളും പരിസ്ഥിതിലോല മേഖലയാക്കി പ്രഖ്യാപിക്കുന്നതിനുള്ള പുതുക്കിയ കരട്

 • കര്‍ഷകവിരുദ്ധ നിയമത്തിനെതിരേ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയപ്രക്ഷോഭം

  കര്‍ഷകവിരുദ്ധ നിയമത്തിനെതിരേ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയപ്രക്ഷോഭം0

  കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷകവിരുദ്ധ നിയമം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയതല പ്രക്ഷോഭത്തിന് ബംഗളൂരുവില്‍ തുടക്കം കുറിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഘട്ട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മധ്യപ്രദേശില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രഖ്യാപിച്ച നിയമസഭാ മാര്‍ച്ചിനെത്തുടര്‍ന്ന് നിയമസഭ സമ്മേളനം റദ്ദു ചെയ്തു. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, യുപി എന്നിവിടങ്ങളില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുവാനും ദേശീയ കമ്മിറ്റി തീരുമാനിച്ചു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ ഷെവലിയര്‍ അഡ്വ.

Latest Posts

Don’t want to skip an update or a post?