ഹെയ്തി തകര്‍ച്ചയുടെ വക്കില്‍: അപായമണി മുഴക്കി ബിഷപ്പുമാര്‍
- Featured, INTERNATIONAL, LATEST NEWS
- November 28, 2024
മാത്യു സൈമണ്‍ ശാസ്ത്ര ലോകത്ത് സുപ്രധാന നേട്ടങ്ങള്‍ കരസ്ഥമാക്കിയ സ്ത്രീകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ബഹിരാകാശ രംഗത്ത് മറക്കാനവാത്ത സംഭാവനകള്‍ നല്‍കിയ നാല് കന്യാസ്ത്രീകളുണ്ട്. വത്തിക്കാനിലെ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ചൈല്‍ഡ് മേരി സന്യാസിനി സഭാംഗങ്ങളായ സിസ്റ്റര്‍ എമിലിയ പൊന്‍സോണി, സിസ്റ്റര്‍ റെജീന കൊളംബോ, സിസ്റ്റര്‍ കോണ്‍സെറ്റ ഫിനാര്‍ഡി, സിസ്റ്റര്‍ ലൂജിയ പാന്‍സേരി എന്നിവരാണവര്‍. ലോകത്ത് ആദ്യമായി നിര്‍മ്മിച്ച നക്ഷത്ര അറ്റ്‌ലസിന്റെ നിര്‍മ്മാണത്തില്‍ നല്‍കിയ സംഭാവനകളാണ് ജ്യോതിശാസ്ത്ര ലോകത്ത് അവരെ അവിസ്മരണീയരാക്കിയത്. ഈ ആകാശ ഭൂപടത്തിന്റെ
പ്ലാത്തോട്ടം മാത്യു ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 93-ാം റാങ്ക് ലഭിച്ചത് ആനി ജോര്‍ജിനാണ്. കണ്ണൂര്‍ ജില്ലയിലെ കുടിയേറ്റ പ്രദേശമായ കാര്‍ത്തികപുരം ഗ്രാമത്തിന് ഇങ്ങനെയൊരു നേട്ടം സ്വന്തമാകുമ്പോള്‍ മറ്റുചില അപൂര്‍വതകളും ഒപ്പമുണ്ട്. അധ്യാപികയാകാന്‍ ഇറങ്ങിപ്പുറപ്പെട്ട് ഐഎഎസുകാരിയായി മാറിയ അനുഭവമാണ് ആനി ജോര്‍ജിന്റേത്. ”ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അവസരം ഏതാണ്? എന്റെ അനുജന്‍ ജനിച്ച നിമിഷം.” ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യത്തിന് ചോദ്യകര്‍ത്താക്കളെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു മറുപടി. ഈ വര്‍ഷത്തെ സിവില്‍ പരീക്ഷയില്‍ 93-ാം റാങ്ക് നേടി ചരിത്രംകുറിച്ച ആനി
എഡിറ്റോറിയല്‍ മണിപ്പൂരിന്റെ മക്കള്‍ കൊടിയ വേദനയില്‍ ചങ്കുപൊട്ടി നിലവിളിക്കാന്‍ തുടങ്ങിയിട്ട് ഈ മെയ് മൂന്നാം തിയതി ഒരു വര്‍ഷം പൂര്‍ത്തിയായി. പക്ഷേ അത് ബധിരകര്‍ണങ്ങളിലാണ് പതിച്ചത് എന്നത് തികച്ചും നിര്‍ഭാഗ്യകരവും ദുഃഖകരവുമായ ഒരു കാര്യമാണ്. കേള്‍ക്കുവാന്‍ കടപ്പെട്ടവര്‍ അത് കേള്‍ക്കുന്നില്ല എന്നുമാത്രമല്ല ഇങ്ങനെ ഒരു സംഭവം ഇവിടെ നടന്നിട്ടില്ല എന്ന മട്ടില്‍ കൈയുംകെട്ടി തികച്ചും നിസംഗരായി നില്‍ക്കുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്ന ഉത്തമവിശ്വാസത്തോടെ സാധാരണ ജനങ്ങള്‍ അധികാരത്തിലേറ്റിയവര്‍ അവര്‍ക്കുനേരെ പുറംതിരിഞ്ഞു
പ്രഫ. ജോസ് ജോണ്‍ മല്ലികശേരി മനുഷ്യരുടെ ഇടയിലെ ഏറ്റവും പഴക്കമേറിയ സ്ഥാപനമാണ് കുടുംബം. മനുഷ്യകുലത്തിന്റെ വളര്‍ച്ചക്കും വ്യാപനത്തിനും സുസ്ഥിരമായ കുടുംബങ്ങള്‍ ആവശ്യമാണെന്ന് വളരെ പഴയ കാലം മുതലേ മനുഷ്യന്‍ തിരിച്ചറിഞ്ഞിരുന്നു. ഏതാണ്ട് ബിസി 10000 – 8000നും ഇടയിലെ മനുഷ്യന്‍ കാര്‍ഷിക വൃത്തി വികസിപ്പിച്ചെടുത്തതോടെ, അധ്വാനശേഷി നിര്‍ണയിക്കുന്ന, കുടുംബങ്ങളുടെ അംഗബലം ഏറ്റവും പ്രധാനപ്പെട്ട സമ്പത്തായി കണക്കാക്കപ്പെട്ടുപോന്നു. പഴയനിയമ കാലഘട്ടത്തിലൊക്കെ; പ്രത്യേകിച്ചും ആദ്യത്തെ പകുതിയില്‍ (ബിസി 2000-1000) അവനവന്റെ പ്രാപ്തിക്കനുസരിച്ച് ഭാര്യമാരെ സ്വീകരിക്കുകയും പരമാവധി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും
ഫാ. ജിന്‍സണ്‍ ജോസഫ് മാണി മുകളേല്‍ സിഎംഎഫ് ഭൂമിയെ എങ്ങനെയാണ് വ്യാഖ്യാനിക്കാന്‍ കഴിയുക? സ്‌നേഹിക്കാന്‍ മാത്രം സാധിക്കുന്ന ഒരപ്പന്റെ മനസ് ആയിട്ട് ഈ ഭൂമിയെ വായിച്ചെടുക്കാവുന്നതാണ്. ഭൂമിയില്‍ എവിടെയാണ് സ്‌നേഹം? സ്‌നേഹം ഭര്‍ത്താവിലുണ്ട്, ഭാര്യയിലുണ്ട്, മക്കളിലുണ്ട്, അയല്‍പക്കത്തെ അമ്മിണി ചേച്ചിയിലുണ്ട്, ഇടവകയിലെ വികാരിയച്ചനിലുണ്ട് എന്നൊക്കെ നമ്മള്‍ പറയുമായിരിക്കാം. എന്നാല്‍ ആ സ്‌നേഹത്തിലെല്ലാം അപൂര്‍ണതയുടെ മുദ്രണങ്ങളുണ്ട്. ആ അപൂര്‍ണത ഒരു നാള്‍ നമ്മെ വേദനിപ്പിക്കും. ആര്‍ക്കും എല്ലാ കാലവും ഒരേപോലെ ആരെയും സ്‌നേഹിക്കാനും പരിഗണിക്കാനുമാകില്ല. കൊച്ചുകുട്ടിയോടുള്ള അമ്മയുടെ സ്‌നേഹമല്ല,
ബംഗളൂരു: ഏറ്റവും ദുര്‍ബലരായവര്‍ക്കു പ്രതീക്ഷയേകുവാന്‍ സന്യസ്തര്‍ക്ക് കഴിയണമെന്ന് ബംഗളൂരു ആര്‍ച്ചുബിഷപ് പീറ്റര്‍ മക്കാഡോ. ബംഗ്ലൂരുവില്‍ നടന്ന കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ) യുടെ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് തടയിടാന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കുവാന്‍ അദ്ദേഹം അഹ്വാനം ചെയ്തു. 2014 ല്‍ മോദി ഭരണത്തിലേറിയതിനുശേഷം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള അക്രമം വര്‍ദ്ധിച്ചിരിക്കുകയാണ്. 2014 ല്‍ ക്രൈസ്തവര്‍ക്കുനേരെയുളള 147 പീഡനകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 2023 ല്‍ അത് 687 ആയി
കൊച്ചി: പെരിയാറിന്റെ തീരമേഖലയില്‍ രാസമാലിന്യം ഒഴുക്കിയതുവഴി ദുരിതത്തില്‍ ആയ മത്സ്യകര്‍ഷകര്‍ക്കും തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ഐക ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാശനഷ്ടം നേരിട്ട പെരിയാറിന്റെ തീരമേഖലകളിലെ ഇടവക വികാരിമാരുടെയും മത്സ്യ മേഖലയിലെ പ്രതിനിധികളുടെയും സംയുക്ത യോഗം ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിളിച്ചു ചേര്‍ത്തു. സമയബന്ധിതമായി നഷ്ടത്തിന്റെ കണക്കെടുപ്പ് നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ടില്‍ നിന്നും തുക വകയിരുത്തി ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് നഷ്ടത്തിനിരയായവരുടെ
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ മികച്ച നവാഗത സംവിധായകനു നല്‍കുന്ന 2024 ലെ ജോണ്‍ പോള്‍ പുരസ്‌കാരം ‘ദി ഫെയ്‌സ് ഓഫ് ദി ഫെയ്‌സ് ലെസ്’ എന്ന സിനിമയുടെ സംവിധായകന്‍ ഡോ. ഷൈസന്‍ പി. ഔസേപ്പ് ഏറ്റുവാങ്ങി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംബ്ലാനിയും ഐഷ ജോണ്‍ പോളും ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം അതേ അനുഭവ തീക്ഷ്ണതയോടെ പ്രേക്ഷകര്‍ക്കു അനുഭ
Don’t want to skip an update or a post?