Follow Us On

18

October

2024

Friday

  • ഗര്‍ഭഛിദ്രം ഗൗരവസ്വഭാവമുള്ള കൊലപാതകം

    ഗര്‍ഭഛിദ്രം ഗൗരവസ്വഭാവമുള്ള കൊലപാതകം0

    അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പരിഗണിക്കുമ്പോള്‍ സാധാരണ കൊലപാതകത്തേക്കാള്‍ കൂടുതല്‍ ഗൗരവമുള്ള കൊലപാതകമാണ് ഗര്‍ഭഛിദ്രമെന്ന് അര്‍ജന്റീനയുടെ പ്രസിഡന്റ് ജേവിയര്‍ മിലേയി. ബ്യൂണസ് അയേഴ്‌സിലെ കാര്‍ഡിനല്‍ കോപല്ലോ സ്‌കൂളില്‍ നടത്തിയ പ്രസംഗത്തിലാണ് ഹയര്‍ സെക്കന്റി വിദ്യാര്‍ത്ഥികളോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അര്‍ജന്റീനയിലെ നിയമപ്രകാരം രക്തബന്ധമുള്ളവര്‍ നടത്തുന്ന കൊലപാതകം  കൂടുതല്‍ ഗൗരവമുള്ളതായാണ്  കണക്കാക്കപ്പെടുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം. നിലവില്‍ ഗര്‍ഭഛിദ്രം നിയമവിധേയമായിട്ടുള്ള രാജ്യമാണ് അര്‍ജന്റീന. അധികാരത്തിലെത്തിയാല്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള പ്രസിഡന്റ് മിലേയി അധികം വൈകാതെ

  • ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ വനിതക്കുള്ള റെക്കോര്‍ഡ് മലയാളി കന്യാസ്ത്രീക്ക്

    ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ വനിതക്കുള്ള റെക്കോര്‍ഡ് മലയാളി കന്യാസ്ത്രീക്ക്0

    കാഞ്ഞാങ്ങാട്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ വനിതയ്ക്കുള്ള ടാലന്റ് റെക്കോര്‍ഡ് ബുക്കിന്റെ നാഷണല്‍ റെക്കോര്‍ഡിന് ആര്‍ഹയായി മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്. സാമൂഹിക പ്രവര്‍ത്തകകൂടിയായ സിസ്റ്റര്‍ ജയ 117 പ്രാവശ്യം രക്തദാനം നടത്തിയാണ് 57-ാമത്തെ വയസില്‍ ദേശീയ റെക്കോര്‍ഡില്‍ ഇടംപിടിച്ചത്. ബി പോസിറ്റീവ് രക്തഗ്രൂപ്പുകാരിയായ സിസ്റ്റര്‍ ജയ 1987-ല്‍ പതിനെട്ടാമത്തെ വയസിലാണ് ആദ്യമായി രക്തദാനം നടത്തിയത്. ഒരാള്‍ക്ക് വര്‍ഷത്തില്‍ നാല് പ്രാവശ്യമാണ് രക്തദാനം ചെയ്യാന്‍ നിയമം അനുവദിക്കുന്നത്. 40 വര്‍ഷംകൊണ്ടാണ് സിസ്റ്റര്‍ ജയ

  • ഇത് ജപമാലയുടെ വിജയം; 2024-ലെ ‘സാത്താന്‍കോണ്‍’ റദ്ദാക്കി

    ഇത് ജപമാലയുടെ വിജയം; 2024-ലെ ‘സാത്താന്‍കോണ്‍’ റദ്ദാക്കി0

    സാത്താനിസ്റ്റുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനം  എന്ന് വിശേഷിക്കപ്പെട്ട സാത്താന്‍കോണ്‍ എന്ന സമ്മേളം 2023 ഏപ്രില്‍ 28-30 വരെ ബോസ്റ്റണില്‍ വച്ചാണ് അരങ്ങേറിയത്. ഇത്തരം ഒരു സമ്മേളനത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ചാല്‍ അനാവശ്യമായ ജനശ്രദ്ധ ഈ പരിപാടിക്ക് ലഭിക്കുമെന്നും അതല്ല പ്രതികരിച്ചില്ലെങ്കില്‍ അത് വിശ്വാസതീക്ഷ്ണതയുടെ കുറവാണെന്നുമുള്ള രണ്ട് തരത്തിലുള്ള അഭിപ്രായം വിശ്വാസികളുടെ ഇടയില്‍ തന്നെ അന്ന് ഉയിര്‍ന്നുവന്നു. എന്നാല്‍ ഈ സമ്മേളനത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കും പരിഹാരപ്രാര്‍ത്ഥനകള്‍ക്കും ഫലമുണ്ടായിരിക്കുന്നു എന്നാണ് നിലവിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.  കാരണം, സംഘാടകര്‍ തന്നെ ഈ

  • ആളിക്കത്തുന്ന ബസില്‍നിന്നും അനേകരെ രക്ഷിച്ച് അഗ്‌നിഗോളമായ അഞ്ചു ജീസ്സസ് യൂത്ത്

    ആളിക്കത്തുന്ന ബസില്‍നിന്നും അനേകരെ രക്ഷിച്ച് അഗ്‌നിഗോളമായ അഞ്ചു ജീസ്സസ് യൂത്ത്0

    മലബാറില്‍ നിന്നും ജീസസ് യൂത്തില്‍ സജീവമായിരുന്ന അഞ്ചുയുവതീയുവാക്കള്‍ ബസ് അപകടത്തില്‍ കത്തിയമര്‍ന്നിട്ട് ഇന്നേക്ക് 23 വര്‍ഷം…. 2001 മാര്‍ച്ച് 11ന് കോട്ടയ്ക്കലിന് സമീപം പൂക്കിപ്പറമ്പ് ബസ്സപകടത്തില്‍ മരിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നത് അഞ്ച് ജീസ്സസ്യൂത്ത് അംഗങ്ങളാണ്…. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടില്‍ നിന്നുള്ള ചുവപ്പുങ്കല്‍ റോയി, ചെമ്പനോടയില്‍ നിന്നുള്ള പാലറ റീന, കാവില്‍പുരയിടത്തില്‍ രജനി, കറുത്തപാറയില്‍ ഷിജി, വാഴേക്കടവത്ത് ബിന്ദു ഇവരെല്ലാം ഇടുക്കിയിലെ രാജപുരം ഇടവകയില്‍ നടന്ന പത്ത് ദിവസത്തെ ജീസ്സസ് യൂത്ത് പാരിഷ് മിനിസ്ട്രിക്കും മിഷന്‍ വോളന്റിയേഴ്സ് പ്രോഗ്രാമിനും ശേഷം

  • കൃഷിക്കാരെ മറന്നുള്ള സര്‍ക്കാരുകളുടെ പോക്ക് ആത്മഹത്യാപരം

    കൃഷിക്കാരെ മറന്നുള്ള സര്‍ക്കാരുകളുടെ പോക്ക് ആത്മഹത്യാപരം0

    ഇടുക്കി: കൃഷിക്കാരെ മറന്നുള്ള സര്‍ക്കാരുകളുടെ പോക്ക് ആത്മഹത്യാപരമാണെന്നും കപട പരിസ്ഥിതി വാദികളുടെ യഥാര്‍ഥ മുഖം ജനം തിരിച്ചറിയണമെന്നും  ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് കെസിവൈഎം ഇടുക്കി രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 48 മണിക്കൂര്‍ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം അടിമാലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളുടെ വര്‍ധനവ് തടയാന്‍ ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കണമെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്കു വേണ്ടി തെരുവില്‍ ഇറങ്ങേണ്ടിവന്നാല്‍ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി

  • പീഡാനുഭവ സ്മരണയില്‍ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ കുരിശിന്റെ വഴി

    പീഡാനുഭവ സ്മരണയില്‍ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ കുരിശിന്റെ വഴി0

    മാനന്തവാടി: ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയെ അനുസ്മരിച്ചുകൊണ്ട് കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍  ‘ത്യാഗം 2024 ‘ എന്ന പേരില്‍ ത്യാഗനിര്‍ഭരമായ കുരിശിന്റെ വഴി നടത്തി. മാനന്തവാടി മേഖലയുടെയും കണിയാരം യൂണിറ്റിന്റെയും ആതിഥേയത്വത്തില്‍ പാലാകുളി ജംഗ്ഷനില്‍നിന്ന് കണിയാരം ഗാഗുല്‍ത്താ കുരിശുമലയി ലേക്കായിരുന്നു കുരിശിന്റെ വഴി നടത്തിയത്. ഫാ. റോബിന്‍സ് കുമ്പളക്കുഴി മുഖ്യസന്ദേശം നല്‍കി. കെസിവൈഎം മാനന്തവാടി രൂപതാ ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, മാനന്തവാടി മേഖല ഡയറക്ടര്‍ ഫാ. നിധിന്‍ പാലക്കാട്ട്, കണിയാരം യൂണിറ്റ് ഡയറക്ടര്‍ ഫാ. സോണി

  • ‘ഈശോ വന്നത് വിധിക്കാനല്ല, രക്ഷിക്കാന്‍’

    ‘ഈശോ വന്നത് വിധിക്കാനല്ല, രക്ഷിക്കാന്‍’0

    ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല പ്രത്യുത അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്(യോഹ. 3:17) എന്ന യേശുവിന്റെ വാക്കുകള്‍ വിശ്വാസികളെ ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുവിന്റെ മുമ്പില്‍ രഹസ്യങ്ങളൊന്നുമില്ലെന്നും അവന്‍ നമ്മുടെ ഹൃദയവിചാരങ്ങള്‍ എല്ലാം അറിയുന്നവനാണെന്നും ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് ശേഷം നടത്തിയ പ്രഭാഷണത്തില്‍ പാപ്പ പറഞ്ഞു. പാപികളായ നമ്മെക്കുറിച്ചുള്ള അറിവ് നമ്മെ വിധിക്കാന്‍ ഉപയോഗിച്ചാല്‍ ഒരുവനും രക്ഷ പ്രാപിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ യേശു നമ്മെ വിധിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആരും നശിച്ചുപോകരുതെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. കര്‍ത്താവിന്റെ നോട്ടം

  • നീതിക്കുവേണ്ടി സമുദായം ഒറ്റക്കെട്ടായി ഉണരണം

    നീതിക്കുവേണ്ടി സമുദായം ഒറ്റക്കെട്ടായി ഉണരണം0

    പാലക്കാട് : അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ശബ്ദം മോശപ്പെട്ട കാര്യമല്ലെന്നും സാമൂഹിക നീതി നിഷേധിക്കപ്പെടുന്നതിനെതിരെ സമുദായം ഒറ്റക്കെട്ടായി ഉണരണമെന്നും പാലക്കാട് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. കത്തോലിക്കാ കോണ്‍ഗ്രസിന്റെ പാലക്കാട് രൂപത നേതൃസംഗമവും പരിശീലനവും മുണ്ടൂര്‍ യുവക്ഷേത്ര കോളേജില്‍ മാര്‍ ജോസഫ് ഇരുമ്പന്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷികവിളകളുടെ വില തകര്‍ച്ച പരിഹരിക്കണമെന്ന് മാര്‍ കൊച്ചുപുരയ്ക്കല്‍ ആവശ്യപ്പെട്ടു. രൂപതയിലെ 120 ഇടവകകളില്‍ നിന്നായി 1200 ലേറെ പേര്‍ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.  കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ്

Latest Posts

Don’t want to skip an update or a post?