Follow Us On

05

February

2025

Wednesday

  • ഒളിമ്പിക്‌സ് വേദിയില്‍ ക്രൈസ്തവ അവഹേളനം; പ്രതിഷേധവുമായി കെസിവൈഎം

    ഒളിമ്പിക്‌സ് വേദിയില്‍ ക്രൈസ്തവ അവഹേളനം; പ്രതിഷേധവുമായി കെസിവൈഎം0

    കണ്ണൂര്‍: പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സ് ഉദ്ഘാടനവേദിയില്‍ ഉണ്ടായ ക്രൈസ്തവ അവഹേളനത്തിനെതിരെ കെസിവൈഎം അരീക്കമല യൂണിറ്റ് പ്രതിഷേധജ്വാല തെളിച്ചു. യേശുവിനെയും അന്ത്യ അത്താഴസ്മരണയെയും അവഹേളിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രഞ്ച് സര്‍ക്കാരിനോടും ഒളിമ്പിക്‌സ് അധികാരികളോടും കെസിവൈഎം ആവശ്യപ്പെട്ടു. വികാരി ഫാ. ജോസഫ് പുതുമന ആദ്യ ജ്വാല തെളിച്ച് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അലന്‍ കാവുംപുറം നേതൃത്വം നല്‍കി. ഇടവകയിലെ എല്ലാ സംഘടനകളും പ്രതിഷേധജ്വാല യില്‍ പങ്കുചേര്‍ന്നു.

  • അമല മെഡിക്കല്‍ കോളേജില്‍ ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ ദിനാചരണം

    അമല മെഡിക്കല്‍ കോളേജില്‍ ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ ദിനാചരണം0

    തൃശൂര്‍: തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ ലോക ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ ദിനാചരണം നടത്തി. അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ. ജോമോന്‍ റാഫേല്‍, ഡോ.അനില്‍ ജോസ് താഴത്ത്, ഡോ. പി.കെ മോഹനന്‍, ഡോ. ആന്‍ഡ്രൂസ് സി.ജോസഫ്, ഡോ. ജോജു ആന്റണി സെബാസ്റ്റ്യന്‍, ഡോ. ഫെബിന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

  • കോട്ടപ്പുറം  രൂപതയിലെ സാമൂഹ്യ ശുശ്രൂഷ സമിതി സമ്മേളനം

    കോട്ടപ്പുറം രൂപതയിലെ സാമൂഹ്യ ശുശ്രൂഷ സമിതി സമ്മേളനം0

    കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും (കിഡ്‌സ്) ബിസിസിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍  കോട്ടപ്പുറം  രൂപതതല സാമൂഹ്യ ശുശ്രൂഷ സമിതി സമ്മേളനം നടത്തി.  രൂപതയിലെ വിവിധ ഇടവകകളിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കത്തീഡ്രല്‍ പള്ളി പാരിഷ് ഹാളില്‍ നടത്തിയ സമ്മേളനം കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബിന്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു. കിഡ്‌സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപതാ ബിസിസി ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ നിമേഷ് കട്ടാശേരി,

  • തൃശൂര്‍ അതിരൂപതയില്‍ ലോക വയോജന ദിനാചരണം നടത്തി

    തൃശൂര്‍ അതിരൂപതയില്‍ ലോക വയോജന ദിനാചരണം നടത്തി0

    തൃശൂര്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാന പ്രകാരം മുത്തശി- മുത്തച്ഛന്‍ന്മാരുടെയും വയോധികരുടെയും ദിനാചരണം തൃശൂര്‍ അതിരൂപതയില്‍ നടന്നു. തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്   ചേറൂര്‍ ക്രൈസ്റ്റ് വില്ലയിലും  പൂവ്വന്‍ഞ്ചിറ കരിസ്മ കോണ്‍വെന്റിലും  വയോധികരെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. ചേറൂര്‍ ക്രൈസ്റ്റ് വില്ലയില്‍ കേക്കുമുറിച്ച് മാര്‍ താഴത്ത് വയോജന ദിന ആഘോഷം ഉദ്ഘാടനം ചെയ്തു. റോസാപ്പൂക്കള്‍ നല്‍കിയും  പൊന്നാട അണിയിച്ചും മധുരം പങ്കുവെച്ചുമാണ് മാര്‍ താഴത്ത് അവരോടൊപ്പം ചെലവഴിച്ചത് .

  • മൂവാറ്റുപുഴ നിര്‍മലാ കോളേജിനെതിരായ നീക്കം ഗൗരവതരം

    മൂവാറ്റുപുഴ നിര്‍മലാ കോളേജിനെതിരായ നീക്കം ഗൗരവതരം0

    കാക്കനാട്: മൂവാറ്റുപുഴ നിര്‍മലാ കോളേജിനെതിരായ നീക്കം ഗൗരവതരമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍. സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യുനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെ സമീപകാലങ്ങളില്‍ ആസൂത്രിതമായ മത-വര്‍ഗീയ അധിനിവേശ ശ്രമങ്ങള്‍ നടക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍. ഇപ്രകാരം ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമായി ചെറുക്കുമെന്ന് പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കണ്‍വീനര്‍ ബിഷപ് തോമസ് തറയില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച അക്കാദമിക് നിലവാരം

  • പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

    പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി0

    പാലാ: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച്, സീറോ മലബാര്‍ സഭാ തലവന്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. സഭയും സമുദായവും എങ്ങനെയാണ് കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടതെന്ന് സീറോ മലബാര്‍ സഭയെ പഠിപ്പിക്കുന്ന പാഠപുസ്തകമാണ് പാലാ രൂപതയെന്ന് തീര്‍ത്ഥാടനകേന്ദ്രത്തിലര്‍പ്പിച്ച ദിവ്യബലിമധ്യേ മാര്‍ തട്ടില്‍ പറഞ്ഞു. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ത്താണ്ഡം ബിഷപ് വിന്‍സെന്റ് മാര്‍ പൗലോസ്

  • മഴക്കാല രോഗ ബോധവല്‍ക്കരണ കാമ്പയിന്‍

    മഴക്കാല രോഗ ബോധവല്‍ക്കരണ കാമ്പയിന്‍0

    കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഴക്കുട എന്ന പേരില്‍ മഴക്കാല രോഗ ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തി. കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗുമായി സഹകരിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കാമ്പയിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിര്‍വ്വഹിച്ചു. കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, കെഎസ്എസ്എസ്

  • കാരുണ്യത്തിന്റെ സന്ദേശവുമായി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍

    കാരുണ്യത്തിന്റെ സന്ദേശവുമായി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍0

    പുല്‍പള്ളി: സഹപാഠിയുടെ ബന്ധുവിന്റെ ചികിത്സയ്ക്ക് സഹായമെത്തിച്ച് കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. തങ്ങളുടെ പരിമിതികെളെ മറികടന്ന് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച 9175 രൂപയാണ് പെരിക്കല്ലൂര്‍ സ്വദേശി യുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി കുട്ടികള്‍ നല്‍കിയത്. സംഭാവന  പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സീന ചികിത്സ കമ്മിറ്റി ചെയര്‍മാന്‍ ജോസ് നെല്ലേടത്തിന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലിപ് കുമാര്‍ ചടങ്ങ് ഉദ്ഘാടനംചെയ്തു. ഫാ. അഖില്‍ ഉപ്പുവീട്ടില്‍, സിസ്റ്റര്‍ ടെസീന, പി.എസ്.കലേഷ്, സുധാ നടരാജന്‍, ടി.യു.ഷിബു, ജി. ജി.ഗിരീഷ്‌കുമാര്‍, ഡാമിന്‍ ജോസഫ്, തുടങ്ങിയവര്‍

Latest Posts

Don’t want to skip an update or a post?